‘കുന്നത്തൂർ: രാഷ്ട്രീയ രംഗത്ത് കൈവരിച്ച വിശുദ്ധിയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി.ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശൂരനാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയത്തിൽ പോലും ഒരു ശത്രുക്കളുമില്ലാത്ത അപൂർവം വ്യക്തിയാണ് തെന്നല. സവിശേഷ രീതിയിലെ രാഷ്ട്രീയമാണ് തെന്നല അന്നും ഇന്നും നയിക്കുന്നത്. തേടിയെത്തിയ സ്ഥാനമാനങ്ങൾ സ്നേഹപൂർവം നിരസിച്ചിട്ടുള്ള തെന്നലയുടെ രാഷ്ട്രീയ ചരിത്രം പുതുതലമുറയ്ക്ക് അത്ഭുതമുളവാക്കും. കോൺഗ്രസിൽ തർക്കങ്ങളുണ്ടാവുമ്പോഴെല്ലാം പരിഹരിക്കാൻ നിയോഗിക്കപ്പെടുന്നത് തെന്നലയായത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയുടെ തെളിവാണ്. വിരുദ്ധ അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന അദ്ദേഹം കടുത്ത കമ്യൂണിസ്റ്റ് വിരോധം കാട്ടിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, കാനം രാജേന്ദ്രൻ, സി.പി.ജോൺ, ഡോ.പുനലൂർ സോമരാജൻ, വി.വേണുഗോപാലക്കുറുപ്പ്, പന്തളം…
Read MoreCategory: Kollam
തലച്ചിറ ബണ്ട് നവീകരണം; നാഷണല്‍ റര്‍ബന്‍ മിഷന് പദ്ധതിക്ക് തുടക്കം
കുണ്ടറ: നഗരങ്ങളില്‍ ലഭ്യമാകുന്ന ഗുണമേന്മയുള്ള സൗകര്യങ്ങള്‍ ഒരുക്കി ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന നാഷണല്‍ റര്‍ബന്‍ മിഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തലച്ചിറ ബണ്ട് നവീകരണത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം. ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് നെടുമ്പന, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററിനെയാണ് തെരഞ്ഞെടുത്തിട്ടുളളത്. അടുത്തടുത്ത് കിടക്കുന്ന 25000 മുതല്‍ 50000 വരെ ജനസംഖ്യ വരുന്ന ഗ്രാമങ്ങളെ ചേര്‍ത്താണ് റര്‍ബന്‍ ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്. ക്ലസ്റ്ററിന്റെ സമഗ്ര വികസനത്തിനായി 120.15 കോടി രൂപയ്ക്കുളള പ്രവൃത്തികള്‍ക്ക് ഗവണ്മെന്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 90.15 കോടി രൂപ കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ കണ്‍വര്‍ജന്‍സ് ഫണ്ടും 30 കോടി രൂപ വികസന വിടവ് നികത്തുന്നതിനായി സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന ക്രിട്ടിക്കല്‍ ഗ്യാപ് ഫണ്ടുമാണ്. 30 കോടി രൂപയില്‍ 60 ശതമാനം കേന്ദ്ര വിഹിതവും…
Read Moreഎസ്എസ്എൽസിപരീക്ഷ നാളെമുതൽ ; കൊല്ലം ജില്ലയിൽ 30450 പേർ പരീക്ഷ എഴുതും
കൊല്ലം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ 10 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.45 മുതല്‍ നടക്കും. കൊല്ലം റവന്യൂ ജില്ലയില്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലയില്‍ 232 പരീക്ഷ കേന്ദ്രങ്ങളിലായി 30450 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 30271 പേര് റഗുലര്‍ വിദ്യാര്‍ഥികളാണ്. പട്ടത്താനം വിമല ഹൃദയ ഹൈസ്കൂളിലാണ് ഏറ്റവുമധികം പരീക്ഷാര്‍ഥികളുള്ളത്. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് പേരയം എന്എസ്എസ്എച്ച്എസിലുമാണ്. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിധിയില്‍ പോലീസ് കാവലിലാണ് ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓരോ പരീക്ഷയ്ക്കുമുള്ളത് പരീക്ഷാകേന്ദ്രം അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ പരിശോധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തരംതിരിച്ച് ബാഗുകളിലാക്കി സീല്‍ ചെയ്താണ് പരീക്ഷാ കേന്ദ്രത്തിനടുത്തുള്ള ട്രഷറി/ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ളത്. ചോദ്യപേപ്പറുകളുടെ സുഗമമായ വിതരണത്തിന് പരീക്ഷാ കേന്ദ്രങ്ങളെ 43 ക്ലസ്റ്ററുകളാക്കി…
Read Moreകോവിഡ്-19: രോഗലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നട പടിയെന്ന് കളക്ടര്‍
കൊല്ലം കോവിഡ്-19 (കൊറോണ) ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍. വിവരം മറച്ചുവയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും. രോഗബാധ സംശയം ഉള്ളവരുടെ അയല്പക്കക്കാരും വിവരം അറിയിക്കാന്‍ ശ്രദ്ധിക്കണം. വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നും തദ്ദേശവാസികളായ രണ്ടുപേര്‍ക്ക് രോഗം പകര്‍ന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട സഹചര്യമുണ്ട്. യഥാസമയം രോഗവിവരം അറിയിച്ചിരുന്നുവെങ്കില്‍ രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടവര്‍ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാമായിരുന്നു. സമൂഹമാകെ രോഗബാധ സംബന്ധിച്ചു ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം ഗൃഹനിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവരുടെ വിവരശേഖരണം പുരോഗമിക്കുന്നു. പനി, ചുമ എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണം. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നിയമ നടപടിക്ക് വിധേയമാക്കി ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെ നടത്തി ഐസൊലേഷന്‍…
Read Moreനാളത്തെ കേരളം ലഹരി വിമുക്ത നവകേരളം; ഗ്രന്ഥശാലകളില്‍ വിമുക്തി ക്ലബുകള്‍ സജീവമാക്കും
കൊല്ലം: ലഹരിമുക്ത കേരളമെന്ന ലക്ഷ്യത്തിനായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം വിഷയത്തില്‍ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രന്ഥശാലകളില്‍ വിമുക്തി ക്ലബുകള്‍ രൂപികരിച്ചു ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ചടങ്ങ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 573 ഓളം വരുന്ന ഗ്രന്ഥശാലകളില്‍ 382 ലും വിമുക്തി ക്ലബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് ഗ്രന്ഥശാലകളില്‍ കൂടി ക്ലബ്ബുകള്‍ ആരംഭിച്ച് കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവരില്‍ ലഹരിയുടെ ദോഷവശങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കും. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഗ്രന്ഥശാലകളുടെയും പ്രതിമാസ പരിപാടിയിലൊന്ന് ലഹരിവിരുദ്ധ പ്രചരണമായിരിക്കും. കുട്ടികളുടെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ അധ്യാപകര്‍ക്ക് വെള്ളിയാഴ്ചകളില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.…
Read More20 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
കൊല്ലം: 20 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾപിടികൂടിയകേസിൽ ഒളിവിലായിരുന്ന പ്രതികൾ പോലീസ് പിടിയിൽ. തേജസ് നഗർ – 151 ൽ ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂർ (40), വടക്കേവിള വയലിൽ വീട്ടിൽ ഷുഹൈബ് (45) എന്നിവരെയാണ് കൊല്ലം സിറ്റി പോലീസ് സംഘം പിടികൂടിയത്. ഇരവിപുരം പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷന് സമീപം തേജസ് നഗർ 152 നെടിയവിള വീട്ടിൽ നൗഫാ കോയ തങ്ങളുടെ കോന്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ടാറ്റാ എയ്സ് വാഹനത്തിൽ നിന്നും സമീപത്തെ ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂരിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 24 ചാക്കുകളിലായി നിറച്ചിരുന്ന 60000 പാക്കറ്റോളം വിവിധയിനത്തിൽപ്പെട്ട 20 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ റ്റി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച്…
Read Moreപാരിപ്പള്ളി ജംഗ്ഷൻ ഗതാഗതക്കുരുക്കിൽവീർപ്പുമുട്ടുന്നു; പാരിപ്പള്ളിയുടെ വികസന മോഹങ്ങൾ – 3
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: മലയോര റോഡും തീരദേശത്തേയ്ക്കുള്ള റോഡും ദേശീയ പാതയും സന്ധിക്കുന്ന നാല് റോഡ് കളുടെ സംഗമസ്ഥാനമാണ് പാരിപ്പള്ളി ജംഗ്ഷൻ. 24 മണിക്കൂറും പാഞ്ഞു വരുന്ന വാഹനങ്ങൾ നാലുമുക്കിൽ സ്വന്തം ദിശയിലേക്ക് പോകാൻ കഴിയാതെ കുരുങ്ങി കിടക്കുന്ന കാഴ്ച സ്ഥിരം സംഭവമാണ്. മടത്തറ റോഡിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ദേശീയ പാതയിൽ വലിയ പ്രയാസമില്ലാതെ കടക്കാം.കൊല്ലം ഭാഗത്തേക്കോ തിരുവനന്തപുരം ഭാഗത്തേയ്ക്കോ പരവൂർ ഭാഗത്തേയ്ക്കോ പോകണമെങ്കിൽ പെട്ടത് തന്നെ. ഇതേ അവസ്ഥയാണ് പരവൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങൾക്കും . ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങളും ഈ വാഹനക്കുരുക്കിൽ അകപ്പെട്ട് സമയം നഷ്ടപ്പെടുത്തേണ്ടി വരുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലുകളില്ലാത്ത ജംഗ്ഷനിൽ ചെറുതും വലുതുമായ നിരവധി അവ കടങ്ങളാണ് സംഭവിക്കുന്നത്. ദേശീയപാതയിലെ ഡിവൈഡറുകളും റോഡ് നിരപ്പിലായതിനാൽ അങ്ങനെയും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. എന്നിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല. മടത്തറ റോഡിലാണ് ഏറ്റവും വലിയ…
Read Moreഉദ്ഘാടനം കഴിഞ്ഞ് ഏഴ് നാൾ എത്തും മുമ്പ്; ചാത്തന്നൂർ മാർക്കറ്റിലെ സെപ്ടിക് ടാങ്കിന്റെ മേൽമൂടിതകർന്നനിലയിൽ
ചാത്തന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം നിർമ്മാണം ഇടിഞ്ഞുതകർന്നു. സെപ്ടിക് ടാങ്കിന്റെ കുഴിയിൽ വീണ് പരിക്ക് പറ്റാതെ മാർക്കറ്റിലെത്തിയ ഒരാൾ രക്ഷപ്പെട്ടു. ചാത്തന്നൂർ മാർക്കറ്റിൽ പത്ത് ലക്ഷത്തിലധികം രൂപ ചിലവഴിച് മത്സ്യ ചന്തയും അഞ്ച് ലക്ഷത്തിലധികം ചിലവഴിച്ച് ശുചി മുറികളും നിർമ്മിച്ചിരുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ നല്‍കിയായിരുന്നു നിർമ്മാണം. തൊഴിലുറപ്പ് തൊഴിലാളികളെയും നിർമ്മാണത്തിൽ പങ്കാളികളാക്കി. നിർമ്മാണത്തെക്കുറിച്ച് അന്നു തന്നെ പരാതികൾ ഉയർന്നിരുന്നു. ഒരാഴ്ച മുമ്പാണ് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പുതിയ മത്സ്യ ചന്തയുടെയും അനുബന്ധ നിർമ്മാണങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചത്. മത്സ്യ മാർക്കറ്റിൽ നിർമ്മിച്ച ശുചി മുറികളുടെ സെപ്ടിക് ടാങ്കിന്റെ മേൽ മുടിയാണ് തകർന്നത്. ടൈൽസ് പതിച്ച മേൽമൂടി വേനൽ മഴയിൽ തകരുകയായിരുന്നു. നിർമ്മാണത്തെക്കുറിച്ചുള്ള പരാതികൾ സാധുകരിക്കുന്നതാണ് നിർമ്മാണത്തിലെ തകർച്ച. പുതിയ ശുചി മുറികൾ നിർമ്മിച്ചെങ്കിലും ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നിവർത്തിയില്ലാതെ…
Read Moreസേഫ് കൊല്ലം; നിങ്ങൾ കാഴ്ചക്കാരല്ല ; സ്കൂൾ-കോളജ് കുട്ടികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകുന്നു
കൊല്ലം: സേഫ് കൊല്ലത്തിന്റെ ഭാഗമായി ജൂണിൽ ജില്ലയിലെ എല്ലാ സ്കൂളിലെയും ഒൻപതു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ബി എൽ എസ് -ഫസ്റ്റ് എയ്ഡ് പരിശീലനം നൽകുന്നു. അപകടങ്ങൾ നടക്കുമ്പോൾ നോക്കി നിൽക്കാതെ രക്ഷാപ്രവർത്തനം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ നിങ്ങൾ കാഴ്ചക്കാരല്ല രക്ഷകരാണ് -അതിന്റെ സ്വാഗതസംഘ രൂപീകരണം കളകക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. രണ്ടു ലക്ഷത്തിലധികം കുട്ടികൾ ഈ പദ്ധതി വഴി പരിശീലനം നേടും. ട്രാക്ക് ആണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്. വരും തലമുറക്ക് പരിശീലനം നൽകുന്ന ഈ പദ്ധതി സേഫ് കൊല്ലത്തിന്റെ വരാൻ പോകുന്ന നാളുകളിലെ വിജയത്തിന് സഹായകരമായി മാറുമെന്ന് കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഒ ആർ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. കൊല്ലം ഡി ഡി ഈ ഷീല, ഡെൽസ സെക്രട്ടറി…
Read Moreകരിമണൽ ഖനനം; കോവിൽതോട്ടം പ്രദേശം മനുഷ്യാവകാശ കമ്മിഷൻ അംഗം സന്ദർശിച്ചു
ചവറ : കരിമണൽ ഖനനത്തിനായി കെഎംഎംഎൽ കുടിയാഴിപ്പിച്ച ചവറ കോവിൽ തോട്ടം പ്രദേശം സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ അംഗം വി കെ. മീനാകുമാരി സന്ദർശിച്ചു. പ്രദേശത്തു ജനങ്ങൾക്ക് അധിവസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കമ്മിഷൻ എത്തിയത്. ഖനനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഉറപ്പു നൽകിയ പുന:രധിവാസം കമ്പനി നടപ്പാക്കിയില്ല. ഖനനത്തെ തുടർന്ന് വലിയ ഗർത്തങ്ങൾ രൂപം കൊണ്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സ്ഥലം സന്ദർശിച്ച കമ്മീഷൻ ഐആർഇ ഗസ്റ്റ് ഹൗസിൽ എംഎംഎൽ അധികൃതരുമായി ചർച്ച നടത്തി. സന്ദർശനത്തിൽ പ്രദേശത്ത് മനുഷ്യത്വ ധ്വംസനം നടന്നിട്ടുള്ളതായി കമീഷൻ വിലയിരുത്തി. കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഇപ്പോൾ വിതരണം ചെയ്യുന്നതിന്റെ ഇരട്ടി കുടിവെള്ളം വിതരണം ചെയ്യുവാനും, പുലിമുട്ട് നിർമ്മിക്കുവാനും ധാരണയായതായിട്ടാണ് സൂചന . ഖനനം മൂലം രൂപപ്പെട്ട ഗർത്തങ്ങൾ നികത്തുന്നതിന് തൊഴിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ലേബർ കമ്മീഷനുമായി ചർച്ച നടത്തി പരിഹാരം…
Read More