കൊല്ലം: ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തി. പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 211 പേര് നിരീക്ഷണത്തിലാണ്. ജില്ലാതലത്തില്‍ വിവിധ ആരോഗ്യ – ആരോഗ്യ ഇതര സര്‍ക്കാര്‍ വകുപ്പുകള്‍, നഴ്സിംഗ് സ്കൂള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ 2080 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയെക്കുറിച്ച് പരിശീലനം നല്കി. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, വാര്‍ഡുതല പരിശീലനം വരുംദിവസങ്ങളില്‍ നടപ്പിലാക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയവരില്‍ ഇനിയും ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂമില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്താത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ എത്രയുംവേഗം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം സജ്ജമാണ്.
Read MoreCategory: Kollam
ബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു; അഞ്ചലിലെ ക്രൂര കൊലയുടെ കാരണം തേടി പോലീസ്
അഞ്ചല്‍ : അഞ്ചലില്‍ സഹപ്രവര്‍ത്തകനും അടുത്ത ബന്ധുകൂടിയായ യുവാവിനെ വെട്ടികൊലപ്പെടുത്തിയശേഷം ക്രൂരമായ വിനോദം നടത്തി പ്രതി അബ്ദുല്‍ അലി (20). ആസാം സ്വദേശിയായ ജലാലുദീ (19)നെ വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്ത് പ്രതി ആസ്വദിച്ചു. വീഡിയോ പുറത്തായതോടെ ഇത്രയധികം ക്രൂരമായി കൊല നടത്താനുള്ള കാരണം തേടുകയാണ് അഞ്ചല്‍ പോലീസ്. കൊലക്കുശേഷം കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയായ അബ്ദുല്‍ അലിയെ അടിയന്തിര ശസ്ത്രക്രിയയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കി ക്രൂരമായ കൊലപാതകം നടത്തിയത്. തന്റെ ബന്ധുവും സഹപ്രവര്‍ത്തകനുമായ ആസാം സ്വദേശി ജലാലുദീന്‍ എന്നയാളെ അബ്ദുല്‍ അലി കഴുത്ത് അറുത്തും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തും അടക്കം നിരവധി മുറിവുകളാണ് ഉള്ളത്. രാത്രിയില്‍ തന്നെ ഇവര്‍ ജോലി…
Read Moreകഥകളിയുടെ സ്ത്രീ പർവം ചവറ പാറുക്കുട്ടി മൺമറഞ്ഞിട്ട് ഒരു വർഷം; ആദരവോടെ സ്മരിച്ച് ജന്മനാട്
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: കഥകളി രംഗത്തെ നിറ സ്ത്രീ സാന്നിധ്യമായിരുന്ന ചവറ പാറുക്കുട്ടി മൺമറഞ്ഞിട്ട് ഒരു വർഷം തികയുന്നു. ചവറ പാറുക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗം ജന്മനാടിനെന്ന പോലെ കലാരംഗത്തെയും കണ്ണീരിലാഴ്ത്തിയിരുന്നു. ഇന്നും ജനമനസുകളിൽ ഒരു നൊമ്പരമായി നിൽക്കുകയാണ്. 2019 ഫെബ്രുവരി ഏഴിന് രാത്രി 10 ഓടെ ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .സ്ത്രീ വേഷങ്ങൾക്കൊപ്പം പുരുഷവേഷങ്ങളിലും അരങ്ങിൽ തിളങ്ങിയ മഹാ നടിയായിരുന്നു ചവറ പാറുകുട്ടിയെന്ന് കലാരംഗത്തുള്ളവർ ഇന്നും സ്മരിക്കുന്നു . പുരുഷ ആധിപത്യമുള്ള കാലഘട്ടത്തിലാണ് ചവറ പാറുകുട്ടി ഈ കലാരംഗത്തേയ്ക്ക് കടന്നു വന്നിരുന്നത്. മിക്ക പ്രസിദ്ധ കഥകളി നടന്മാരോടുമൊപ്പം പാറുക്കുട്ടി അരങ്ങത്തുവന്നിട്ടുണ്ട്. ചെങ്ങന്നൂർ രാമൻ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ,കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, മടവൂർ…
Read Moreലൈസൻസ് ഇല്ലേ, വിൽക്കണ്ട; മത്സ്യവ്യാപാരത്തിന് കൊല്ലം ജില്ലയിൽ ലൈസൻസ് നിർബന്ധമാക്കുന്നു
കൊല്ലം :ജില്ലയില്‍ മത്സ്യ കച്ചവടം നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ ചന്തകളില്‍ ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കും. കളക്ട്രേറ്റില്‍ ചേര്‍ന്ന ഭക്ഷ്യ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ലൈസന്‍സ് എടുക്കാത്തവര്‍ക്ക് രജിസ്ട്രേഡ് നോട്ടീസ് നല്‍കും. അനധികൃത വഴിയോര മത്സ്യ കച്ചവടം ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോറികളില്‍ മത്സ്യകച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ടുവന്ന പരാതികളും പരിഗണിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. റേഷന്‍ കടകളില്‍ പച്ചരിയുടെ ലഭ്യത കുറഞ്ഞതുമായി ബന്ധപ്പെട്ട പരാതികള്‍ യോഗം ചര്‍ച്ച ചെയ്തു. എത്രയും വേഗം ഇത് പരിഹരിക്കുമെന്ന് എ ഡി എം പി.ആര്.ഗോപാലകൃഷ്ണന് അറിയിച്ചു. അനധികൃത റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നഗരത്തിലെ പല ഹോട്ടലുകളും ഏകപക്ഷീയമായി ഊണിനും മറ്റു വിഭവങ്ങള്‍ക്കും വില വര്‍ധിപ്പിച്ചതായുള്ള…
Read Moreകൊല്ലം ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ മരുതിമല ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു
കൊല്ലം : ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലേക്ക്. വെളിയം പഞ്ചായത്തിലെ മുട്ടറയിലാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നത്. വെളിയം പഞ്ചായത്തിന് 37 ഏക്കര്‍ റവന്യൂ ഭൂമി 20 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. വെളിയം പഞ്ചായത്തിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലാണ് പദ്ധതിക്ക് മേല്‍നോട്ടം. ടൂറിസം വകുപ്പ് വഴി 45 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ജലസേചന വകുപ്പിനാണ് നിര്‍മാണ ചുമതല. വൈദ്യുതീകരണം, കുഴല്‍ക്കിണര്‍ വഴി ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കി. കഫെറ്റേരിയ, പാത്ത് വേ, സംരക്ഷണ വേലികള്‍, ടോയ്ലറ്റ് സൗകര്യം, മൂന്ന് സെറ്റ് വിശ്രമ മന്ദിരങ്ങള്‍ എന്നിവയാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രവേശനകവാടം, റോഡ് വേ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് ഇവിടെ പച്ചത്തുരുത്ത് തീര്‍ക്കാനുള്ള ശ്രമവും നടന്നുവരുന്നു.…
Read Moreമൺറോ തുരുത്തിനെ സംരക്ഷിക്കാൻ അടിയന്തര പാക്കേജ് നടപ്പിൽ വരുത്തം; തുരുത്ത് നിവാസികളുടെ ജീവിതം ദുസഹമാണെന്ന് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം : അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മൺറോ തുരുത്ത് സംരക്ഷിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു . നിരന്തരമായ വേലിയേറ്റവും വേലിയിറക്കവും, ഗുരതരമാകുന്ന കാലാവസ്ഥ വ്യതിയാനവും കാരണം മൺറോ തുരുത്ത് നിവാസികളുടെ ജീവിതം ദുസഹമായി മാറിയിരിക്കുന്നു . അവർ നേരിടുന്നത് ഒരു പാരിസ്ഥിതിക ദുരന്തമാണ്. മൺറോ തുരുത്തിന്റെ താഴ്ന്ന് കിടക്കുന്ന ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു അതോടൊപ്പം അവരുടെ വീടുകൾ തകർച്ചയുടെ വക്കിലുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ മൺറോ തുരുത്തിന്റെ നരുജ്ജീവനത്തിനായി ഒരു പാരിസ്ഥിതിക സുരക്ഷാ മാസ്റ്റർ പ്ലാൻ നടപ്പിൽ വരുത്തി അതിനു വേണ്ട കേന്ദ്ര സഹായം അടിയന്തിരമായി നൽകുകയും വേണം. മൺറോ തുരുത്തിൽ ടൂറിസം വികസന പാക്കേജ് നടപ്പിൽ വരുത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Read Moreദീർഘനാളായി അനുഭവിക്കുന്ന അവഗണനയും നീതി നിഷേധവും; സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ 19ന് പണിമുടക്കും
കൊല്ലം: സംസ്ഥാനത്തെ റവന്യൂ വകുപ്പ് ജീവനക്കാർ ദീർഘനാളായി അനുഭവിക്കുന്ന അവഗണനയക്കും നീതി നിഷേധത്തിനുമെതിരെ 19ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ മുൻപാകെ പണിമുടക്ക് നോട്ടീസ് നൽകി. ഇതോടനുബന്ധിച്ച് ജീവനക്കാർ കളക്ട്രേറ്റിനു മുന്നിൽ പ്രകടനവും യോഗവും നടത്തി.കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആർ.സുഭാഷ് , സംസ്ഥാന ട്രഷറർ ജി.ജയകുമാർ, സെകട്ടറിയേറ്റ് അംഗം എ.ഗ്രേഷ്യസ്, ജോയിന്റ് കൗൺസിൽ ജില്ലാ സെകട്ടറി കെ.വിനോദ് ,ജി.ഗിരീഷ് കുമാരി, കെ.ജി.ഗോപകുമാർ, എ.നൗഷാദ്, ഐ. ഷിഹാബുദ്ദീൻ, ജി.എസ്.ശ്രീകുമാർ ,എസജില തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് സി. ദേവരാജൻ ,പി ഷാജിമോൻ, ഡി.ഷൈൻ, റഹ്മാൻ, മനോജ് കുമാർ, ജി.ഗംഗാദേവി, സേവ്യർ, സി.അനുപമ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Read Moreമാതാവിനേയും അനുജനയും അപകടപ്പെടുത്തും; സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി; കാറിൽവെച്ച് ശാരീരികമായി ഉപയോഗിച്ചു; പെൺകുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെ…
കുളത്തൂപ്പുഴ: സ്കൂൾവിദ്യാർഥിയെ കാറിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് കൂളത്തുപ്പുഴപോലീസിന്റെ പി ടിയിൽ. തെന്മല സ്വദേശിയായ അരുൺകുമാർ (28) ആണ് പിടിയിലായത്. തിരുവനന്തപുരം ചെങ്കോട്ട അന്തസംസ്ഥാനപാതയിൽ കൂവക്കാട് ആർപിഎൽ എസ്റ്റേറ്റ് ഭാഗത്ത് റോഡിൽ സംശയകരമായ സാഹചര്യത്തിൽ കിടന്നകാർ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഏറെ നാളായ് തുടർന്ന് വന്ന യുവാവിൻെറ ശല്യം സഹികെട്ട് പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകുകയും ചെയ്തു. ഇതോടെ മാതാവിനേയും അനുജനയും അപകടപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയാണ് പെൺകുട്ടിയെ കാറിൽ കടത്തികൊണ്ട് പോയത്. പ്രതിക്കെതിരെ തെന്മല പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസ് കൾ ഉണ്ട്. പോക്സോ ചുമത്തി കേസെടുത്തതായി കുളത്തൂപ്പുഴ എസ്ഐ ജയ്കുമാർ അറിയിച്ചു.
Read Moreപലതവണ പാളി, ഒടുവിൽ; പ്ലാവിൻകയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയെങ്കിലും, ഒടുവിൽ ആശുപത്രിയിൽ മരിച്ചു
കൊല്ലം: പ്ലാവിൻ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാഭീഷണിമുഴക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരിച്ചു. ഡീസന്റ് മുക്കിന് സമീപം വാടകയ്ക്ക് താമസിച്ചുവന്ന വിനോദാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ ഇയാൾ വീടിന് സമീപമുള്ള പ്ലാവിൽകയറി കഴുത്തിൽ കുരുക്കിട്ട് നിൽക്കുകയായിരുന്നു. പ്ലാവിന് സമീപം താഴെ 11 കെവി ലൈനുകളും പോകുന്നുണ്ട്. വൻജനക്കൂട്ടം തടിച്ചുകൂടിയതോടെ ഇയാൾ കൂടുതൽ വാശിയോടെ ഭീഷണിമുഴക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തി വിനോദിനെ രക്ഷപെടുത്താനുള്ള ശ്രമം തുടങ്ങി. സീനിയർ ഫയർഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്ലാവിൽകയറുന്നതിനിടയിൽ കയർ കഴുത്തിൽ മുറുകി. ഉടൻ തന്നെ കയർ മുറിച്ച് മരത്തിൽ സ്ഥാപിച്ച ലാഡറിലൂടെ താഴെയെത്തിച്ച് ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിനോദിന് വിദഗ്ധ ചികിത്സ നൽകുന്നതിനിടെ പുലർച്ചെയോടെ മരിച്ചു. വിനോദ് തനിച്ചാണ് തമാസിച്ചുവന്നത്. ഇയാൾ നേരത്തെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പരിസരവാസികൾ പോലീസിനോട് പറഞ്ഞു.
Read Moreഎല്ലാവർക്കും ഭൂമിയും വീടുമെന്നത് സർക്കാർ ലക്ഷ്യം; ലൈഫ് മിഷന് പദ്ധതിയിൽ നിന്ന് അര്‍ഹരായ ഒരാള്‍പോലും പുറത്ത് പോകരുതെന്ന് മന്ത്രി
കൊല്ലം :ജില്ലയിലെ ലൈഫ് മിഷന് മൂന്നാം ഘട്ട ഭവനനിര്‍മാണ അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അര്‍ഹരായ ഒരാള്‍പോലും പദ്ധതിയില്‍ ഉള്‍പ്പെടാതെ പോകരുതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഭൂരഹിത ഭവന രഹിതര്‍ ഉണ്ടാകരുതെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കുറഞ്ഞ സമയത്തിനുള്ളില്‍ അടിയന്തരമായി വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കോര്പ്പറേഷന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഡിവിഷന്, വാര്‍ഡ് തലങ്ങളില്‍ നേരിട്ടെത്തി ഗുണഭോക്താക്കളെ കണ്ട് സമയബന്ധിതമായി വീടുകള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി നല്‍കണം. പട്ടികജാതി- പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍പെട്ട ലൈഫ് ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കി വീടുകള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. തീരദേശ നിയമലംഘന പരിധിയില്‍ ഉള്‍പ്പെട്ട് വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളുടെ കാര്യത്തില്‍ പഞ്ചായത്തുകള്‍ പ്രത്യേക പരിഗണന നല്‍കണം. കായല്‍…
Read More