കൊല്ലം: ഫുള്‍ജാര്‍ സോഡയടക്കം വഴിയോരത്ത് വില്‍ക്കുന്ന എല്ലാ പാനീയങ്ങളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയില്ലാത്ത വെള്ളവും ബ്ലിച്ചിങ് പൗഡര്‍ കലര്‍ന്ന സോഡയും ഉപയോഗിക്കുന്നതായി കമ്മിറ്റി അംഗം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍. മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിനും അമോണിയയും അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് വളരെവേഗം പരിശോധിക്കാവുന്ന സ്ട്രിപ്പുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി ഐ എഫ് ടി) ആണ് സ്ട്രിപ്പ് വികസിപ്പിച്ചത്. മീനിന്റെ പുറത്ത് സ്ട്രിപ്പ് ഉപയോഗിച്ച് ഉരസിയതിന് ശേഷം പ്രത്യേക ലായനി ഒഴിക്കുന്നതോടെ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ സ്ട്രിപ്പിന് നിറമാറ്റം ഉണ്ടാവും. വിപണിയില്‍ ഇതിനോടകം ലഭ്യമാണ് വെളുത്ത നിറമുള്ള സ്ട്രിപ്. ഓണത്തിന് മുന്നോടിയായി…
Read MoreCategory: Kollam
മഞ്ഞ അലർട്ട്; നാളെ മുതല്‍ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കൺട്രോള് റൂമുകള്‍ തുറക്കാൻ നിർദേശിച്ച് കളക്ടർ
കൊല്ലം: ജില്ലയില്‍ നാളെ മുതല്‍ 20 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മഞ്ഞ അലര്‍ട്ടാണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചത്.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. താലൂക്ക്തലത്തില്‍ കൺട്രോള് റൂമുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. മുന്‍ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിലുള്ളവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയാറാക്കണം. മാറി താമസിക്കേണ്ട സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ടോര്‍ച്ച്, റേഡിയോ, 500 മില്ലിലിറ്റര്‍ വെള്ളം, ഒ ആര് എസ് പാക്കറ്റ്, അവശ്യ മരുന്നുകള്‍, ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്കമുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ബാറ്ററി ബാങ്ക്…
Read Moreപീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് പോലീസ്; ഇന്ന് കോടതിയിൽ ഹാജരാക്കും
കൊല്ലം :പീഡനത്തെതുടർന്ന് 14കാരിയായ പെൺകുട്ടി അനാഥമന്ദിരത്തിൽ തൂങ്ങിമരിച്ച സംഭവത്തിലെ പ്രതിയെ അർധരാത്രിയോടെ സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കോളഭാഗത്തു കൈപ്പള്ളിവീട്ടിൽ സുനിൽകുമാറിനെയാണ് കൊല്ലം സിറ്റിപോലീസ് കമ്മീഷണർ മെറിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടിലെത്തിച്ചത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. രണ്ട് കുട്ടികളുടെ പിതാവായ സുനിൽകുമാർ രണ്ട് വർഷം മുന്‍പാണ് കുട്ടിയെ പീഡിനത്തിനിരയാക്കിയത്. കുട്ടിയുടെ പിതൃസഹോദരനുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ ആ സൗഹൃദം ഉപയോഗിച്ച് കുട്ടിയുടെ വീടുമായി അടുക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം. മൂന്നുമാസത്തോളം പീഡനം തുടർന്നു. ഇതിനിടയിൽ കുട്ടിവിവരം സഹപാഠികളോടും സ്കൂൾ അധികൃതരോടും പറഞ്ഞതിനെതുടർന്ന് സുനിൽകുമാറിനെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും സുനിൽ കുമാർ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇയാൾ വീട്ടിലേക്ക് വന്നിട്ടില്ല. കുട്ടിയെ പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ ഇഞ്ചവിളയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇവിടെവച്ച് പെൺകുട്ടി അന്തേവാസിയായ…
Read Moreകാണാതായ വൃദ്ധനെ ദുരൂഹസാഹചര്യത്തില്‍ തെമ്മല ഡാം റിസര്‍വേയറിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ ; ശരീര ഭാഗങ്ങളിൽ അസ്വാഭവികമായ മുറിവുകൾ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ സാംനഗറില്‍ നിന്നും കഴിഞ്ഞ പത്തിന് രാവിലെ മുതല്‍ കാണാതായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. ഗോപി (65)യെയാണ് തെമ്മല ഡാം റിസര്‍വേയറിലെ വെള്ളക്കെട്ടില്‍ നിന്നും ദുരൂഹസാഹചര്യത്തില്മരിച്ചനിലയില്കണ്ടെത്തിയത്. ഗോപിയെ കാണാതാകുന്നതിന്റെ തലേ ദിവസം വൈകുന്നേരം അയല്‍വാസിയായ ഒരാളുമായി സാംനഗര്‍ ജംഗഷനില്‍ വച്ച് വാക്കേറ്റവും തുടര്‍ന്ന് ഗോപിയെ അയാൾ കൈയേറ്റവും ചെയ്തിരുന്നതായി ഗോപിയുടെ ഭാര്യ വത്സല പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ അയാൾ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്യാന്‍ ഭാര്യയെ ഗോപി ചട്ടംകെട്ടിയിരുന്നതായും വത്സല പറഞ്ഞു. പിറ്റേ ദിവസം ഗോപിയെ വീട്ടില്‍ ആക്കിയ ശേഷം വത്സല തുമ്പോടുള്ള സ്വകാര്യ കൃഷിഫാമില്‍ ജോലിക്ക് പോയി .വൈകുന്നേരം മടങ്ങി എത്തിയതോടെയാണ് ഗോപിയെ കാണാതായത്. അന്നും അടുത്ത ദിവസങ്ങളിലുമായി ബന്ധു വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഗോപിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുളത്തൂപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം…
Read Moreറെയിൽവേ ഗേറ്റുകളുടെ സ്വകാര്യവത്ക്കരണം; പ്രത്യക്ഷ സമരത്തിനൊരുങ്ങി റെയിൽവേ ജീവനക്കാർ
കൊല്ലം: റെയിൽവേ ഗേറ്റുകളുകളുടെ സ്വകാര്യ വത്ക്കരണത്തിന് എതിരേ സതേൺ റെയിൽവേ എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തിൽ റെയിൽവേ ജീവനക്കാർ പ്രത്യക്ഷ സമര പരിപാടികൾക്ക് തയാറെടുക്കുന്നു.പതിനാല് ലക്ഷത്തോളം ജീവനക്കാർ പണിയെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവേ. ലോകത്തിലെ ഏറ്റവും ഏറ്റവും ചെലവ് കുറഞ്ഞ യാത്രമാധ്യമം കൂടിയാണിത്. ഇങ്ങനയൊരു സ്ഥാപനത്തെ സ്വകാര്യ വത്ക്കരിക്കുന്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഗേറ്റുകൾ സ്വകാര്യ വത്ക്കരിക്കുന്പോൾ കീപ്പർമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് മാത്രമല്ല തൊഴിൽ നൈപുണ്യം ഇല്ലാത്തവരെ നിയമിച്ചാൽ അപകട സാധ്യത ഏറുമെന്നും നിലവിലെ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.റെയിൽവേ ഇപ്പോൾ ലാഭകരമായി പ്രവർത്തിക്കുന്നത് ജീവനക്കാരുടെ അർപ്പണ മനോഭാവവും ആത്മാർഥതയും കൊണ്ടാണ്. സ്വകാര്യവത്ക്കരണം നടക്കുന്പോൾ ഇതെല്ലാം അവതാളത്തിലാകും. പിന്നെ നഷ്ടങ്ങളുടെ കണക്കുകൾ കേൾക്കേണ്ടിവരുമെന്നും ജീവനക്കാർ പറയുന്നു. ഇന്ത്യൻ റെയിൽവേയെ സ്വകാര്യ-വിദേശ കുത്തകകൾക്ക് അടിയറ വയ്ക്കാനാണ് അണിയറയിൽ ശ്രമം നടന്നുവരുന്നത്. ഇതുമൂലം ജീവനക്കാരുടെ തൊഴിൽ സുരക്ഷയും യാത്രികരുടെയും…
Read Moreജനദ്രോഹനയങ്ങളുടെ കാര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒരുപോലെയെന്ന് എ.എ. അസീസ്
കൊല്ലം : കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടും സംസ്ഥാന സർക്കാർ വൈദ്യുതി വെളളക്കരം വർദ്ധിപ്പിച്ചുകൊണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വീട്ടുകരം വർദ്ധിപ്പിച്ചും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. ഡി.ശ്രീധരന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരായി ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആർ.എസ്.പി യും പോഷകസംഘടനകളും തയ്യാറാകുമെന്ന് എ.എ. അസീസ് പറഞ്ഞു. അഡ്വ. ഫിലിപ്പ് കെ.തോമസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഷിബു ബേബിജോണ്‍, ബാബു ദിവാകരൻ, എസ്. ത്യാഗരാജൻ, അഡ്വ. ജെ. മധു, ആർ. ശ്രീധരൻപിള്ള, സജി ഡി. ആനന്ദ്, എന്നിവർ പ്രസംഗിച്ചു.
Read Moreകടലാക്രമണത്തിൽ തീരം നഷ്ടമായി കൊണ്ടിരിക്കുന്ന ആലപ്പാട് തീരം സന്ദർശിച്ച് കേന്ദ്ര ദുരന്തനിവാരണ സേന
കരുനാഗപ്പള്ളി : കടലാക്രമണത്തിൽ തീരം നഷ്ടമായി കൊണ്ടിരിക്കുന്ന ആലപ്പാട് പഞ്ചായത്തിൽ കേന്ദ്ര ദുരന്തനിവാരണ സേന സന്ദർശനം നടത്തി. കടലിനും കായലിനും ഇടയിലായിആലപ്പാട് പഞ്ചായത്തിൽ ഏകദേശം 19 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന പ്രത്യേക ഭൂപ്രകൃതിയുള്ള ഈ പ്രദേശത്തിന്റെ വിവിധ മേഖലകൾ സംഘം സന്ദർശിച്ചു.ശക്തമായ കടൽക്ഷോഭം നേരിടേണ്ടി വരുന്ന മേഖലകളായ അഴീക്കൽ, ശ്രായിക്കാട്, പറയകടവ്, കഴിത്തുറ, ചെറിയഴീക്കൽ, പണിക്കർ കടവ്, വെള്ളനാതുരത്ത് തുടങ്ങിയ പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. ആകസ്മികമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്നും എത്രയും വേഗം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ ഉൾപ്പടെ സംഘം പരിശോധിച്ചു. സാധാരണ പ്രദേശങ്ങളിൽ ഉള്ളതുപോലെയുള്ള സുരക്ഷിത മേഖലകൾ കടലിനും കായലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ തീര ഗ്രാമത്തിൽ ഇല്ലെന്നുള്ളത് ഗൗരവതരമാണെന്ന് സംഘം വിലയിരുത്തിയതായി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പ്രകൃതിദുരന്ത സന്ദർഭങ്ങളിൽ ജനങ്ങളെ വേഗത്തിൽ മറുകരയിലെത്തിക്കുക മാത്രമാണ് മാർഗം. ഇത്തരം കാര്യങ്ങൾ ഉൾപ്പടെയുള്ളവ…
Read Moreകേരളത്തിലെ സ്ത്രീകളെ ലോകം മുഴുവൻ ശ്രദ്ധിക്കുന്നവരാക്കിയത് കൂടുംബശ്രീ പ്രവർത്തനമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ
ശാസ്താംകോട്ട:കേരളത്തിലെ കുടുംബശ്രീ പ്രവർത്തനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കോവൂർ കുഞ്ഞുമോൻ എം. എൽ. എ അഭിപ്രായപ്പെട്ടു.കുന്നത്തൂർ താലൂക്ക് കുടുംബശ്രീ കലോത്സവം, ‘അരങ്ങ് 2019’ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചത് കേരളത്തിലാണ്. ആരും ശ്രദ്ധിക്കാതിരുന്ന സ്ത്രീ സമൂഹത്തെ ലോകം മുഴുവൻ ശ്രദ്ധിക്കുന്നവരാക്കിയത് കൂടുംബശ്രീ പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ അധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജയലക്ഷ്മി, പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ശോഭന, ശ്രീലേഖ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അക്കരയിൽ ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ ആർ. രാധ, സി. ഗീത, സി. ഡി. എസ്. ചെയർപേഴ്സൺ…
Read Moreപെന്ഷന് നിഷേധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം; കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ഒരുങ്ങിഎഐടിയുസി
കൊല്ലം: കശുവണ്ടിത്തൊഴിലാളികള്‍ക്ക് പെന്ഷന് നിഷേധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കേരള കശുവണ്ടി തൊഴിലാളി കേന്ദ്രകൗണ്‍സില്‍ (എഐ.ടി.യു.സി.) ആവശ്യപ്പെട്ടു .അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, ക്ഷേമനിധി പെന്ഷന് നിഷേധിക്കുന്ന നടപടി പിന്‍വലിക്കുക, പെന്‍ഷന്‍പറ്റി പിരിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് 15 മുതല്‍ ഓഗസ്റ്റ് 15 വരെ ഫാക്ടറികള്‍ക്കു മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കേന്ദ്രകൗണ്‍സില്‍ തീരുമാനിച്ചു. തോട്ടണ്ടിയുടെ വില ഗണ്യമായി കുറയുകയും പരിപ്പിന്റെ വില കൂടുകയും ചെയ്തിട്ടും ചില സ്വകാര്യ വ്യവസായികള്‍ കേരളത്തിലെ ഫാക്ടറികള്‍ അടച്ചിട്ട് അന്യസംസ്ഥാനങ്ങളില്‍ വ്യവസായം നടത്തുകയാണ്. ഇതിന്റെ ഫലമായി ഇപ്പോഴും നാനൂറോളം ഫാക്ടറികള്‍ പൂട്ടിക്കിടക്കുകയാണ്. തൊഴിലാളികളെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന ഉടമകളുടെ ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴില്‍ നല്‍കേണ്ടതാണ്. പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ നിയമനിഷേധം കൊടികുത്തി വാഴുകയാണ്. മിനിമം കൂലി നിഷേധിക്കലും ഡി.എ. വെട്ടിപ്പും വ്യാപകമായി. പ്രതിഷേധിച്ചാല്‍ ഫാക്ടറി…
Read Moreപത്തനാപുരത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നു; സ്കൂൾ വിദ്യാർഥികളും എക്സൈസിന്റെ നിരീക്ഷണത്തിൽ
പത്തനാപുരം:കിഴക്കന്‍ മേഖലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും ഇനി എക്സൈസ് നിരീക്ഷണത്തില്‍.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ രഹസ്യമായി നിരീക്ഷിക്കാന്‍ തയാറെടുക്കുന്നത്.കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് യുവാക്കളെ പത്തനാപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്കാഡ് പിടികൂടിയിരുന്നു. ആവണീശ്വരം റെയില്‍വേ സ്റ്റേഷന്,ചക്കുപാറ കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവെത്തിച്ചിരുന്ന ആവണീശ്വരം ചക്കുപാറ കോളനിയില്‍ മാങ്കുടിയില്‍ വീട്ടില്‍ സ്റ്റെഫിന് എസ് കുമാര്‍(19),പുത്തന്‍വീട്ടില്‍ രാഹുല്‍(19)എന്നിവരാണ് പിടിയിലായത്.തലവൂര്‍,പത്തനാപുരം,കുന്നിക്കോട് മേഖലയിലുള്ള ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഇവരുടെ ഉപഭോക്താക്കളാണെന്ന വിവരം ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ഈ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ബോധവത്കരണമുള്‍പ്പെടെ നടത്താനാണ് എക്സൈസ് സംഘം പദ്ധതിയിടുന്നത്.കൂടുതല്‍ കുട്ടികള്‍ ഇത്തരക്കാരുടെ കെണിയിലകപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.പിടിയിലായവരില്‍ നിന്നും ഇവരില്‍ നിന്നും അന്‍പത് പൊതി കഞ്ചാവും പിടികൂടി.കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന പ്ലസ് വണ്‍…
Read More