കൊല്ലം :കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി എ.സി. മൊയ്തീന് . കൊല്ലം കോര്‍പ്പറേഷനിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതി പരിഹാര അദാലത്ത് സി. കേശവന് സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമങ്ങളും ലളിതമായി വിനിമയം ചെയ്യുന്ന കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കി ജനങ്ങളില്‍ എത്തിക്കും. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കാനായിട്ടാണ് അദാലത്തുകള്‍ നടത്തുന്നത്. കാലതാമസമുണ്ടായ പ്രശ്നങ്ങള്‍ക്ക് കുറേയേറെ പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ അനുമതിയ്ക്കോ ഉടമസ്ഥാവകാശത്തിനോ വരുന്ന ആളുകളോട് നിയമപരമായ പിശുകുകള് പറഞ്ഞു മനസിലാക്കുന്നതില്‍ പലപ്പോഴും ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച്ച സംഭവിക്കുന്നുണ്ട്. പിശകുകള്‍ ഒറ്റത്തവണ തന്നെ അപേക്ഷകരെ ബോധ്യപ്പെടുത്താനാകണം. പലതവണയായി പിഴവുകള്‍ ചൂണ്ടിക്കാട്ടി കാലതാമസം വരുത്തരുതെന്നും മന്ത്രി പറഞ്ഞു ഉദേ്യാഗസ്ഥരില്‍ മഹാഭൂരിപക്ഷവും നിയമത്തെ…
Read MoreCategory: Kollam
അശാസ്ത്രീയ കരിമണല്‍ ഖനനം ; ആലപ്പാട്ട് ഐക്യദാര്‍ഢ്യവുമായി സംവിധായകന് സോഹന്‍ റോയ്
ആലപ്പാട് : പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയുമായി ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയം നടത്തി. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 260 ദിവസം പിന്നിടുന്ന വേളയിലായിരുന്നു സോഹന്‍ റോയിയുടെ സന്ദര്‍ശനം. കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു. ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്നും മറൈന്‍ രംഗത്തെ വിദഗ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി. നഷ്ടമായ കരഭൂമി വീണ്ടെടുക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ഇതിനായുള്ള എല്ലാവിധ ഉദ്യമങ്ങള്‍ക്കും തന്റെ പിന്തുണ ആലപ്പാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സോഹന്‍ റോയ്…
Read Moreആർപിഎഫ് ഉദ്യോഗസ്ഥരുടെ സേവനമില്ല; റെയിൽവേ സ്റ്റേഷനുകൾ അക്രമികളുടെ താവളമാകുന്നു
പത്തനാപുരം:റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സിന്റെ സേവനമില്ല;റെയില്‍വേ സ്റ്റേഷനുകളില്‍ അക്രമസംഭവങ്ങള്‍ പതിവാകുന്നു.പ്രധാന സ്റ്റേഷനുകളില്‍ ഇവരുടെ സേവനമുണ്ടെങ്കിലും ആവണീശ്വരം,കുര പോലെയുള്ള ചെറിയ സ്റ്റേഷനുകളില്‍ ആര് പി എഫിന്റെെ സേവനം നാമമാത്രമാണ്.ട്രെയിനുകളില്‍ വന്നുപോകുന്ന ഇവര്‍ സ്റ്റേഷനുകളില്‍ അധികസമയം ചെലവഴിക്കാറുമില്ല.രാത്രിയിൽ ഇവിടെയെത്തുന്നവര്‍ക്ക് ഒരു സുരക്ഷിതത്വവുമില്ലാത്ത സ്ഥിതിയാണ്. ഒന്നരമാസം മുന്‍പാണ് ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്ത്രീകളായ യാത്രക്കാര്‍ അക്രമിക്കപ്പെട്ടത്.പ്ലാറ്റ് ഫോമിലൂടെ നടന്നുവന്നയാളാണ് രാത്രി പതിനൊന്നരയോടെ മധുരപാസഞ്ചറില് പോകാനെത്തിയ യാത്രക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞത്. റെയില്‍വേ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയെങ്കിലും ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസമാണ് കുര റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിനടുത്തായി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്.തെങ്കാശിയില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന അജ്ഞാതനായ ഈ യാത്രികനെ മോഷണശ്രമത്തിനിടെ മോഷ്ടാക്കള്‍ തള്ളിയിട്ടതാണെന്നും സംശയിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്പോലും കൊല്ലത്തുനിന്നും ആര് പി എഫ് എത്തേണ്ട അവസ്ഥയാണ്.മുന്‍പ് പുനലൂരില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ബ്രോഡ് ഗേജ് പാതയുടെ നിര്‍മ്മാണസമയത്ത്…
Read Moreഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമയ്ക്ക് ഉടൻ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് കളക്ടര്‍
കൊല്ലം : ഓടനാവട്ടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്ന അപകടത്തില്‍ ഉടമസ്ഥന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കളക്ട്രേറ്റില്‍ നടന്ന പാചക വാതക അദാലത്തിലാണ് കളക്ടറുടെ നിര്‍ദേശം. 10ന് അപകടം നടന്നിട്ടും ഇതുവരെ ഇന്‍ഷ്വറന്‍സ് അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നടപടിക്രമങ്ങള്‍ 31 നകം പൂര്‍ത്തീകരിച്ച് ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കണമെന്ന് കളക്ടര്‍ ഗ്യാസ് കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദേശംനൽകി. വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. ഗ്യാസ് ലീക്കേജ് സംബന്ധിച്ച പരാതികള്‍ക്ക് ഉടനടി പരിഹാരം വേണം. പാചകവാതകം വീട്ടിലെത്തിക്കുന്നില്ലെന്ന പരാതിയിലും നടപടിയായി. സബ്സിഡി തുക അക്കൗണ്ടില്‍ വരുന്നില്ലെന്ന നാല് പരാതികളും പരിഗണിച്ചു. ആധാര്‍ ലിങ്ക് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നമാണ് കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലീഡ്…
Read Moreപോലീസിൽ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിന്ദുകൃഷ്ണ
മൈനാഗപ്പള്ളി: പോലീസിൽ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി സ്വയം സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണഘടനാ സ്ഥാപനമായ പി.എസ്.സി യുടെ വിശ്വാസ്യത പോലും ഈ ഭരണത്തിൽ നഷ്ടപ്പെട്ടു. മത്സര പരീക്ഷയിൽ വിജയിക്കാൻ എസ്.എഫ്.ഐ ,ഡി.വൈ.എഫ്.ഐ അംഗമായാൽ മതിയെന്ന അവസ്ഥയാണിപ്പോൾ.രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തി രാജ് സംവിധാന ത്തെ ഇല്ലാതാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു . യു ഡി എഫ് മണ്ഡലം ചെയർമാൻ കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പി. രാജേന്ദ്രപ്രസാദ് ,വൈ.ഷാജഹാൻ, തോമസ് വൈദ്യൻ, തുണ്ടിൽ നൗഷാദ് , രവി മൈനാഗപ്പള്ളി, പി.എം.സെയ്ദ് , സിജു കോശി…
Read Moreഅധ്യാപികയുടെ മനോധൈര്യത്തിന് പുതുജീവൻ..! പാളം മുറിച്ചുകടക്കവെ കാൽ ട്രാക്കിൽ കുടുങ്ങി; കാൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അധ്യാപികയുടെ കാൽ അറ്റു
കൊല്ലം: പാളം മുറിച്ചുകടക്കവെ കാൽ ട്രാക്കിൽ കുടുങ്ങിയതിനെതുടർന്ന് ട്രെയിൻ തട്ടി അധ്യാപികയുടെ കാൽ അറ്റു. വാളത്തുംഗൽ ഹൈസ്കൂളിലെ അധ്യാപിക കടവൂർ സ്വദേശി ശശികലയുടെ കാലാണ് ട്രെയിൻ തട്ടി അറ്റുപോയത്. ഇന്നലെ വൈകുന്നേരം 4.45ഓടെ കൊല്ലം എസ്എൻ കോളജിന് സമീപത്തെ ട്രാക്കിലായിരുന്നു സംഭവം. ഇവർ പാളം മറികടക്കുന്നതിനിടെ കാൽ പാളത്തിൽ കുടുങ്ങുകയായിരുന്നു. കാൽവലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും കൊച്ചുവേള സ്പെഷൽ ട്രെയിൻ വന്ന് ഇടിയ്ക്കുകയായിരുന്നു. കാൽ അറ്റുപോയ ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. ു
Read Moreകേന്ദ്രാനുമതി ലഭ്യമായിട്ടും മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് തടസം സർക്കാരും എംഎൽഎയുമെന്ന് കൊടിക്കുന്നിൽ എംപി
മൈനാഗപ്പള്ളി: മൈനാഗപ്പള്ളിയിലെ റയിൽവേ മേൽപ്പാല നിർമാണത്തിനായികേന്ദ്രാനുമതി ലഭ്യമാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനസർക്കാർ ആവശ്യമായഅൻപത് ശതമാനം ഫണ്ട് വകയിരുത്താതെയും അപ്രോച്ച് റോഡിനാവശ്യമായ സ്ഥലംഏറ്റെടുത്ത് കൊടുക്കാതെയും തടസം സൃഷ്ടിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ്എം.പി. മാവേലിക്കര മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ കൊടിക്കുന്നിൽസുരേഷ് എം.പി.ക്ക് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുക യായിരുന്നു അദ്ധേഹം. ഇതിന് ശേഷം കേന്ദ്രാനുമതി ലഭിച്ച സംസ്ഥാനത്തെ പലമേൽപ്പാലങ്ങളുടേയും പണി തുടങ്ങിയിട്ടും ദിനംതോറും ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന മൈനാഗപ്പള്ളിയിലെ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നതിന്കേരള സർക്കാരും സ്ഥലം എംഎൽഎയും യാതൊന്നും ചെയ്യുന്നില്ല. കുന്നത്തൂരിന്റെ വികസന കാര്യത്തിൽ സ്ഥലം എം.എൽ.എ.പൂർണ പരാജയമാണെന്നും കൊടിക്കുന്നിൽപറഞ്ഞു. സമാപന സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് പി.എം.സെയ്ത് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ്. നേതാക്കളായപി.രാജേന്ദ്രപ്രസാദ്, വൈ.എ.സമദ്,ഡി.സി.സി.ജനറൽ സെക്രട്ടറിമാരായവൈ.ഷാജഹാൻ, തോമസ് വൈദ്യൻ, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,ഡി.സി.സി.മെമ്പർ രവിമൈനാഗപ്പള്ളി, അഡ്വ.രഘുകുമാർ, ഉല്ലാസ്കോവൂർ,സിജുകോശി വൈദ്യൻ, ബി.സേതുലക്ഷ്മി, കെ.ആർ.പ്രകാശ്,മുസ്തഫ, വൈ.…
Read Moreകാലിക്കടത്ത് തടയുന്നതിന് തെന്മല ചെയ്ക്ക്പോസ്റ്റിൽ പരിശോധന ശക്തമാക്കും; ജില്ലയിnz കുളമ്പ് രോഗ കുത്തിവയ്പ്പിന് തുടക്കം കുറിച്ച് മുകേഷ് എംഎൽഎ
കൊല്ലം :ജില്ലയില്‍ കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ഇന്നു തുടക്കമായി. ജില്ലാതല ഉദ്ഘാടനം തില്ലേരി പള്ളി ഫാമില്‍ രാവിലെ എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി.മൂന്നാഴ്ച്ച നീളുന്ന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളിലെത്തി ഉരുക്കളെ കുത്തിവച്ച് കാതില്‍ തിരിച്ചറിയല്‍ ടാഗ് പതിപ്പിക്കും. ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് രോഗനിവാരണയജ്ഞം. ഓഗസ്റ്റ് 12 ന് അവസാനിക്കുന്ന കാമ്പയിനിലൂടെ ജില്ലയിലെ 1,02,279 പശുക്കള്‍, 5,792 എരുമകള്‍, 969 പന്നികള്‍ എന്നിവയ്ക്ക് പ്രതിരോധ മരുന്ന് നല്‍കും. ഇതിനായി 140 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. കാമ്പയിന് വിലയിരുത്തുന്നതിനായി വിജിലന്‍സ് സ്ക്വാഡുകളുമുണ്ട്. അതിര്‍ത്തിയില്‍ നിന്നുള്ള കാലിക്കടത്ത് തടയുന്നതിന് തെന്മല ചെക്ക്പോസ്റ്റിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. മറ്റിടങ്ങളില്‍ നിന്ന് ജില്ലയിലേക്കെത്തിക്കുന്ന കാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ നല്കി കാതില്‍ പ്രത്യേക ടാഗുകള്‍ പതിപ്പിക്കുമെന്ന് ഗോരക്ഷ…
Read Moreരാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ സർക്കാർ തകർക്കുന്നുവെന്ന് ഡോ.ശൂരനാട് രാജശേഖരൻ
ശാസ്താംകോട്ട:പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ് സ്വപ്നങ്ങൾ പിണറായി സർക്കാർ തകർക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ ആരോപിച്ചു.പോരുവഴി പഞ്ചായത്തിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിലും പഞ്ചായത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു യുഡിഎഫ് പോരുവഴി മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്തോഫീസ് ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.മുഹമ്മദ് ഘുറൈഷി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.കെ രവി, വൈ.ഷാജഹാൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റുമാരായ നാസർ കിണറുവിള,സദാശിവൻ പിള്ള,ഉല്ലാസ്,മാത്യൂ എന്നിവർ പ്രസംഗിച്ചു.
Read Moreവട്ടിപലിശക്കാരൻെറ ചതി; യുവതിതൂങ്ങിമരിച്ചസംഭവത്തിൽ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു
കുളത്തൂപ്പുഴ:വട്ടിപലിശക്കാരൻെറ ചതിയിൽ പെട്ട് മനംനൊന്ത് തൂങ്ങിമരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. കുളത്തൂപ്പുഴ അമ്പതേക്കർ ഈട്ടിമൂട്ടിൽ വീട്ടിൽ അജീഷിൻെറ ഭാര്യ സുമി(25)ആണ് വീടിൻെറ അടുക്കളയിൽ തൂങ്ങിമരിച്ചത്. ഒന്നും, അഞ്ചും വയസുളള രണ്ട് കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയായിരുന്നു വീട്ടമ്മ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. പുനലൂർ താലൂക്ക് തഹസീൽദാർ ബിജുരാജിൻെറ നേതൃത്വത്തിൽ ഫോറസിക് വിദഗ്ധരുടെ സഹായത്തോടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടയിലാണ് യുവതിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തത്. അണ്ണാച്ചി പണം നൽകാം എന്ന് പറഞ്ഞ് പറ്റിച്ചു. തരാമെന്നേറ്റ പണം അണ്ണാച്ചി തന്നിരുന്നെങ്കിൽ ഞാൻ ഈ കടുംകൈ ചെയ്യില്ലായിരുന്നു. കടംവാങ്ങിയ പണം തിരികെകൊടുക്കാനാവാതെ അവധിപറഞ്ഞു മടുത്തു . തൻെറ മരണത്തിന് അരും ഉത്തരവാദിയല്ല എന്ന് തുടങ്ങി പൊന്നോമനകളെ വിട്ടുപോകുന്ന വേദനയും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും എത്തുന്ന സംഘം യുവതിക്ക് തവണ വ്യവസ്ഥയിൽ പലിശക്ക് പണം നൽകിയിരുന്നു .തവണമുടങ്ങിയതോടെ ഇവർ പിടിമുറുക്കി .ഇതോടെ…
Read More