അറുപത്  ചാ​ക്ക് പാ​ൻ​പ​രാ​ഗുമായി  ആ​സാം സ്വ​ദേ​ശി പിടിയിൽ; കൊല്ലയം ജില്ലയിലെ മൊത്തക്കച്ചവടക്കാരനായ  കടയുടമയെത്തേടി പോലീസ്

കൊ​ല്ലം : ഓ​ച്ചി​റ വ​വ്വാ​ക്കാ​വി​ലു​ള്ള ഒ​രു വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 60 ചാ​ക്ക് പാ​ൻ പ​രാ​ഗ് ഓ​ച്ചി​റ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി 11.45ഓ​ടെ​യാ​ണ് സം​ഭ​വം. ക​ട ബ​ല​മാ​യി തു​റ​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി ഗി​യാ​സു​ദി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​ൻ​പ​രാ​ഗ് വ​ൻ​തോ​തി​ൽ ജി​ല്ല​യി​ലെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന മൊ​ത്ത​വി​ത​ര​ണ​സ്ഥാ​പ​ന​മാ​ണ് ഇ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. വ്യാ​പാ​ര​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി. ക​ട​യു​ട​മ ഒ​ളി​വി​ലാ​ണ്. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഗി​യാ​സു​ദീ​ൻ ചാ​ക്ക് ക​ണ​ക്കി​ന് പാ​ൻ​പ​രാ​ഗ് ഇ​വി​ടെ എ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പാ​ൻ​പ​രാ​ഗ് വി​ൽ​പ്പ​ന ന​ട​ത്ത​ിവ​ന്ന​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന കരിങ്കല്ലുകൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു; പരാതി പറഞ്ഞിട്ടും ഒന്നും ചെയ്യാതെ അധികൃതർ

പ​ത്ത​നാ​പു​രം: റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന പാ​റ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ക​ല​ഞ്ഞൂ​ര്‍ പാ​ടം റോ​ഡി​ല്‍ വാ​ഴ​പ്പാ​റ​യി​ലാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യ നി​ല​യി​ല്‍ പാ​റ​യു​ള്ള​ത്.ഇ​ള​മ​ണ്ണൂ​ര്‍ പാ​ടം റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​റ​ക്കി​യി​ട്ട പാ​റ നീ​ക്കം ചെ​യ്യാ​നോ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. വീ​തി കു​റ​വു​ള്ള ഭാ​ഗ​ത്ത് ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ളൊ​രു​മി​ച്ചെ​ത്തി​യാ​ല്‍ വ​ശം കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​തും പ​തി​വാ​ണ്. വീ​തി കൂ​ട്ടി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കാ​നു​ദേ​ശി​ക്കു​ന്ന പാ​ത​യി​ല്‍ ഇ​ള​മ​ണ്ണൂ​ര്‍ മു​ത​ല്‍ ക​ല​ഞ്ഞൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ എ​ണ്‍​പ​ത് ശ​ത​മാ​നം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ക​ല​ഞ്ഞൂ​ര്‍ മു​ത​ല്‍ പാ​ടം വ​രെ​യു​ള്ള നി​ര്‍​മാ​ണം ഇ​ഴ​യു​ക​യാ​ണ്. നി​ല​വി​ലു​ള്ള റോ​ഡ് കാ​ല്‍​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​കു​ന്ന ത​ര​ത്തി​ല്‍ ത​ക​ര്‍​ന്നു കി​ട​ക്കു​ക​യു​മാ​ണ്. നി​ര്‍​മാ​ണ​ത്തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്നി​റ​ക്കി​യ ലോ​ഡ് ക​ണ​ക്കി​ന് പാ​റ അ​നു​യോ​ജ്യ​മാ​യ മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Read More

പത്തനാപുരത്ത് അ​റ​വ് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു; കാ​ന്‍​സ​ര്‍  ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​വ​ര്‍​ധ​ന; ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ റി​പ്പോ​ര്‍​ട്ട് ഇങ്ങനെ…

പ​ത്ത​നാ​പു​രം : അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ളു​ടെ കേ​ന്ദ്ര​മാ​യ പ​ത്ത​നാ​പു​ര​ത്ത് കാ​ന്‍​സ​ര്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നംപ്ര​തി വ​ര്‍​ധി​ക്കു​ന്നു. കു​ന്നു​കൂ​ടു​ന്ന അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​വും രോ​ഗ​ബാ​ധി​ത​ര്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ റി​പ്പോ​ര്‍​ട്ട്. ജി​ല്ല​യി​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് പ​ത്ത​നാ​പു​രം. ഓ​രോ മാ​സ​വും നി​ര​വ​ധി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍ ചി​കി​ല്‍​സ തേ​ടു​ന്ന​ത്. കു​റ​ഞ്ഞ നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ മ​ര​ണ​സം​ഖ്യ​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​ണ് കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ല്‍​സ​യി​ലു​ള്ള​ത്. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ട​യം, ഇ​ട​ത്ത​റ മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ടാ​ഴി, വി​ള​ക്കു​ടി, പി​റ​വ​ന്തൂ​ര്‍, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, ത​ല​വൂ​ര്‍, വെ​ട്ടി​ക്ക​വ​ല, മേ​ലി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ അ​ഭാ​വ​വും രോ​ഗം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് രോ​ഗം…

Read More

 നമ്പർ തിരുത്തിയുള്ള ക​ബ​ളി​പ്പി​ക്ക​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ലോ​ട്ട​റി വ​കു​പ്പ്

മു​ള​വൂ​ർ സ​തീ​ഷ് ശാ​സ്താം​കോ​ട്ട: ന​മ്പ​ർ തി​രു​ത്തി​യും മ​റ്റും ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രേ​യും ഏ​ജ​ന്‍റുമാ​രെ​യും ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ഇ​വ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സം​സ്ഥാ​ന ലോ​ട്ട​റി വ​കു​പ്പ് രം​ഗ​ത്ത്. കൈ​കോ​ർ​ക്കാം​ഭാ​ഗ്യ സു​ര​ക്ഷി​തം കൈ​വി​ടാം വ്യാ​ജ​ൻ​മാ​രെ എ​ന്ന​താ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ത​ല​വാ​ച​കം. സ​മ്മാ​നം ല​ഭി​ക്കാ​ത്ത ലോ​ട്ട​റി​ക​ളി​ലെ മൂ​ന്ന്, എ​ട്ട്, പൂ​ജ്യം തു​ട​ങ്ങി​യ അ​ക്ക​ങ്ങ​ൾ വി​ദ​ഗ്ധ​മാ​യി തി​രു​ത്തി ഏ​ജ​ന്‍റുമാ​രെ​യും ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രെ​യും ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി എ​ടു​ക്കു​ന്ന സം​ഭ​വം സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന ലോ​ട്ട​റി ക​ളി​ലെ പ​ണം മാ​റി എ​ടു​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.​ സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​വ​ർ​ക്ക് പ​ല​പ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ടാ​റു​ണ്ട്.​ലോ​ട്ട​റി​ക​ളി​ൽ ബാ​ർ​കോ​ഡ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെങ്കി​ലും ഭു​രി​പ​ക്ഷം ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രും മു​തി​ർ​ന്ന​വ​ർ ,കാ​ഴ്ച​വൈ​ക​ല്യം ഉ​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​യ​തി​നാ​ലും ബാ​ർ​കോ​ഡ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വ​ലി​യ പ​രി​ജ്ഞാ​നം ഉ​ണ്ടാ​കാ​റി​ല്ല എ​ന്ന സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്തുമാ​ണ്…

Read More

വി​ള​ക്കു​ടി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ടരുന്നു ; നിരവധിപേ​ർ ചി​കി​ത്സ​യി​ൽ

കു​ന്നി​ക്കോ​ട്: വി​ള​ക്കു​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട കാ​വ​ൽ​പ്പു​ര ക​ല്ലൂ​ർ​ക്കോ​ണം ഭാ​ഗ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. പ​തി​ന​ഞ്ചോ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു മാ​സ​ത്തി​നി​ടെ​യാ​ണ് അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​ത്‌‌. ഇ​തി​ൽ രോ​ഗം ഗു​രു​ത​ര​മാ​യ ര​ണ്ടു പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി‌ മ​ട​ങ്ങി. ക​ല്ലൂ​ർ​ക്കോ​ണം എ​ൽ​ബി ഭ​വ​നി​ൽ ബി​ബി​ൻ ബാ​ബു, പ്ലാ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ധി​ക, പ്ലാ​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ അ​ൽ​അ​മീ​ൻ, ചി​ത്തി​രാ​ല​യ​ത്തി​ൽ അ​ല​ൻ ജോ​ൺ, ശാ​സ്താം​കു​ന്നി​ൽ വീ​ട്ടി​ൽ അ​ല​ൻ.​പി.​ബാ​ബു, ശാ​സ്താ​ക്കു​ന്നി​ൽ അ​ജി​ത, നാ​സി​ല മ​ൻ​സി​ലി​ൽ നാ​സി​ല,ജ​സ്ന മ​ൻ​സി​ലി​ൽ ജ​സ്ന ഫാ​ത്തി​മ, ബം​ഗ്ലാ​വി​ൽ വീ​ട്ടി​ൽ അ​സ്ലം, അ​ൽ​ഫി​യ, കി​ഴ​ക്ക​ട​ത്തു വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​ബാ​റ​ക്ക്, ആ​സി​യ മ​ൻ​സി​ലി​ൽ ആ​സി​ഫ് എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ്ര​തി​രോ​ധ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നോ, കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നോ പ​ഞ്ചാ​യ​ത്തോ, ആ​രോ​ഗ്യ​വ​കു​പ്പോ ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.കു​ടി​വെ​ള്ള​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.…

Read More

ഇ​നി​യും കാ​ത്തി​രി​ക്ക​ണം; മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ ഇ​ത്ത​വ​ണ​യും മേ​ൽ​പ്പാ​ല​മി​ല്ല അവഗണനതന്നെ

ശാ​സ്താം​കോ​ട്ട: ആ​റ് റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മൈ​നാ​ഗ​പ്പ​ള്ളി​ക്കാ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് വേ​ണ്ടി ഇ​നി​യും കാ​ത്തി​രി​ക്ക​ണം. കേ​ര​ള​ത്തി​ലെ 27 സ്ഥ​ല​ങ്ങ​ളി​ൽ മേ​ൽ​പ്പാ​ലം നി​ർ​മ്മി​ക്കാ​ൻ കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ൻ്റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ന്തി​മ അ​നു​മ​തി ആ​യ​തി​ൽ ഇ​ത്ത​വ​ണ​യും മൈ​നാ​ഗ​പ്പ​ള്ളി​യെ പ​രി​ഗ​ണി​ച്ചി​ല്ല. പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി – ശാ​സ്താം​കോ​ട്ട റോ​ഡി​ൽ ഒ​രു റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ങ്കി​ലും അ​ത് ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് സ​മീ​പം മാ​ളി​യേ​ക്ക​ൽ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണ​ത്തി​നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​പ്ര​ധാ​ന പാ​ത​യാ​യക​രു​നാ​ഗ​പ്പ​ള്ളി – ശാ​സ്താം​കോ​ട്ട റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് മൈ​നാ​ഗ​പ്പ​ള്ളി ഗേ​റ്റും ക​രു​നാ​ഗ​പ്പ​ള്ളി മാ​ളി​യേ​ക്ക​ൽ ഗേ​റ്റും ക​ട​ന്ന് വേ​ണം യാ​ത്ര ചെ​യ്യേ​ണ്ട​ത്.​പ്ര​തി​ദി​നം 150 ഓ​ളം ട്രെ​യി​നു​ക​ൾ സ​ർ​വ്വീ​സു​ള്ള​തി​നാ​ൽ ഒ​ട്ടു​മി​ക്ക നേ​ര​ങ്ങ​ളി​ലും ഈ ​ഗേ​റ്റു​ക​ൾ അ​ട​ഞ്ഞ് കി​ട​ക്കും. അ​ര മ​ണി​ക്കൂ​ർ വ​രെ ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ഗേ​റ്റ് അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​റി​ല്ല. അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​പ്പെ​ട്ട് വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് മു​ന്നി​ൽ ഗേ​റ്റ് തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ര​ണം…

Read More

നീണ്ടകരയിൽ കട​ലി​ല്‍ കാണാതായമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കായി തെരച്ചിൽ തുടരുന്നു

ച​വ​റ: ക​ട​ലി​ല്‍ മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വ​ള​ളം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. പു​തി​യ​തു​റ സ്വ​ദേ​ശി സേ​വ്യ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. അപകടത്തിൽപ്പെട്ട് ര​ണ്ട് പേ​രെ മ​റ്റൊ​രു മ​ത്സ്യ ബ​ന്ധ​ന വ​ള​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പെ​ടു​ത്തിയിരുന്നു.​ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ത്യ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. 19ന് ത​ങ്ക​ശേ​രി ക​ട​പ്പു​റ​ത്ത് നി​ന്നും മ​ത്സ്യബ​ന്ധ​ന​ത്തി​ന് പോ​യ അ​ഞ്ചുതെ​ങ്ങ് സ്വ​ദേ​ശി മാ​ത്യു​വി​ന്‍റെ വ​ള​ള​മാ​ണ് ഇന്നലെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ക​ര്‍​ന്ന വ​ള​ള​ത്തി​ന്‍റെ മു​ക​ളി​ല്‍ ജീ​വ​ന് വേ​ണ്ടി മ​ല്ല​ടി​ച്ച് കൊ​ണ്ടി​രു​ന്ന സ​ത്യ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രെ നീ​ണ്ട​ക​രയിൽ നിന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ നീ​രോ​ടി സ്വ​ദേ​ശി സ​ജി​ന്‍റെ ലോ​ക​മാ​ത വ​ള​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ര​ക്ഷ​പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വൈ​കുന്നേരത്തോ​ടെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​ച്ചു.​ ​പ​രി​ക്കേ​റ്റ​വർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.കാണാതായ സേവ്യറിനുവേണ്ടി മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരുകയാണ്.

Read More

വ​രു​മാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ക​ണ്ടെത്തി വ്യ​ത്യ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍

 കൊല്ലം :തൊ​ഴി​ല്‍ മേ​ഖ​ല​ക​ളു​ടെ പ​രി​മി​തി മ​റി​ക​ട​ന്ന് സു​ര​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​ണ് തെന്മ​ല പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍. തോ​ട് ന​വീ​ക​ര​ണ​വും മ​ഴ​ക്കു​ഴി എ​ടു​ക്കു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള്ള പ​തി​വ് ജോ​ലി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ സേ​വ​നം. തെന്മ​ല ആ​റ്റു​ക​ട​വ്-​മ​ണ​ല്‍​വാ​രി റോ​ഡ് ഇ​ന്റ​ര്‍​ലോ​ക്ക് നി​ര​ത്തി ന​വീ​ക​രി​ച്ച​ത് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളാ​ണ്. 20 തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് റോ​ഡി​ന് വീ​തി കൂ​ട്ടി​യാ​ണ് ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കി​യ​ത്. മൂ​ന്ന​ര ല​ക്ഷം രൂ​പ ഇ​ന്റ​ര്‍​ലോ​ക്ക് വി​ല, ഒ​ന്ന​ര​ല​ക്ഷം രൂ​പ തൊ​ഴി​ല്‍ വേ​ത​നം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി​വി​ഹി​തം അ​നു​വ​ദി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ല്‍​കി. ഒ​റ്റ​ക്ക​ല്‍ ലു​ക്ക്ഔ​ട്ട് വാ​യ​ന​ശാ​ല റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യ​തി​ന് പി​ന്നി​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ​ഗ്ധ്യ​മാ​ണു​ള്ള​ത്. ദേ​ശീ​യ പാ​ത​യി​ല്‍ ലു​ക്ക് ഔ​ട്ട് മു​ത​ല്‍ ഉ​റു​കു​ന്ന് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള 150 മീ​റ്റ​ര്‍ റോ​ഡ് ഇ​വ​ര്‍ നി​ര്‍​മി​ച്ചു.…

Read More

റോ​ഡ​രികി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ്; പോ​ലി​സ് ക​ർ​ശ​ന​ന​ട​പ​ടി​ക്ക്

കൊ​ല്ലം :സി​റ്റി പ​രി​ധി​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​റ്റി പോ​ലി​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​ക​ളു​ടെ​യും മ​റ്റ് പ്ര​ധാ​ന​പാ​ത​ക​ളു​ടെ​യും വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ട ാകു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പാ​ത​യോ​ര​ത്തി​ലു​ള്ള ഡി​റ്റോ​റി​യ​ങ്ങ​ളു​ടെ​യും, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കേ​ണ്ട താ ണെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു. മേ​ലി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ല​മു​ള്ള ഗ​താ​ഗ​ത ത​ട​സ​മോ, വാ​ഹ​ന അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ട ാകു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ​യും ഉ​ത്ത​​ര​വാ​ദി​ത്വ​പ്പെ​ട്ട മ​റ്റ് വ്യ​ക്തി​ക​ളു​ടെ​യും പേ​രി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Read More

സ്കൂട്ടറിന്‍റെ പേരിലുള്ള തർക്കത്തിനിടെ അമ്മായിയമ്മയെ കുത്തിക്കൊലപ്പെടുത്തി; അതേ സ്കൂട്ടറിൽ നാടുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വലയിൽ കുടങ്ങി പ്രതി സന്തോഷ്

ആ​റ്റി​ങ്ങ​ൽ: അ​മ്മാ​യിയ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കി​ളി​മാ​നൂ​ര്‍ കു​ന്നു​മേ​ല്‍ ക​രി​ക്കി​ന​ക​ത്ത് വീ​ട്ടി​ല്‍ സ​ന്തോ​ഷി​നെ (38) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​രൂ​ര്‍ ദ​ര്‍​ശ​നാ​വ​ട്ടം ഗേ​റ്റ്മു​ക്ക് കു​ന്നി​ല്‍​വീ​ട്ടി​ല്‍ വ​സു​മ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​സു​മ​തി​യു​ടെ മ​ക​ള്‍ സ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് സ​ന്തോ​ഷ്. കു​ത്തേ​റ്റ സ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ ദി​വ​സം മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ്ര​തി സ​തി​യു​ടെ പേ​രി​ലു​ള്ള സ്കൂ​ട്ട​റി​ന്‍റെ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. രേ​ഖ​ക​ള്‍ കൊ​ടു​ക്കാ​ന്‍ സ​തി വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ മ​ര്‍​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​ത് വ​സു​മ​തി ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ര​ണ്ട് പേ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം സ്കൂ​ട്ട​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട സ​ന്തോ​ഷ് ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.റൂ​റ​ല്‍ എ​സ്പി ബി. ​അ​ശോ​ക​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്തി​ല്‍ പോ​ത്ത​ന്‍​കോ​ട് ഐ​എ​സ്എ​ച്ച്ഒ ബി​ജു​ലാ​ല്‍, ന​ഗ​രൂ​ര്‍ എ​സ്എ​ച്ച്ഒ എം.​സാ​ഹി​ല്‍, എ​സ്ഐ ജ​യ​ച​ന്ദ്ര​ന്‍, ഷാ​ഡോ എ​എ​സ്ഐ…

Read More