നീണ്ടകരയിൽ കട​ലി​ല്‍ കാണാതായമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കായി തെരച്ചിൽ തുടരുന്നു

ച​വ​റ: ക​ട​ലി​ല്‍ മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വ​ള​ളം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. പു​തി​യ​തു​റ സ്വ​ദേ​ശി സേ​വ്യ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. അപകടത്തിൽപ്പെട്ട് ര​ണ്ട് പേ​രെ മ​റ്റൊ​രു മ​ത്സ്യ ബ​ന്ധ​ന വ​ള​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പെ​ടു​ത്തിയിരുന്നു.​

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ത്യ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. 19ന് ത​ങ്ക​ശേ​രി ക​ട​പ്പു​റ​ത്ത് നി​ന്നും മ​ത്സ്യബ​ന്ധ​ന​ത്തി​ന് പോ​യ അ​ഞ്ചുതെ​ങ്ങ് സ്വ​ദേ​ശി മാ​ത്യു​വി​ന്‍റെ വ​ള​ള​മാ​ണ് ഇന്നലെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ക​ര്‍​ന്ന വ​ള​ള​ത്തി​ന്‍റെ മു​ക​ളി​ല്‍ ജീ​വ​ന് വേ​ണ്ടി മ​ല്ല​ടി​ച്ച് കൊ​ണ്ടി​രു​ന്ന സ​ത്യ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രെ നീ​ണ്ട​ക​രയിൽ നിന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ നീ​രോ​ടി സ്വ​ദേ​ശി സ​ജി​ന്‍റെ ലോ​ക​മാ​ത വ​ള​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ര​ക്ഷ​പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വൈ​കുന്നേരത്തോ​ടെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​ച്ചു.​ ​പ​രി​ക്കേ​റ്റ​വർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.കാണാതായ സേവ്യറിനുവേണ്ടി മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരുകയാണ്.

Related posts