അറുപത്  ചാ​ക്ക് പാ​ൻ​പ​രാ​ഗുമായി  ആ​സാം സ്വ​ദേ​ശി പിടിയിൽ; കൊല്ലയം ജില്ലയിലെ മൊത്തക്കച്ചവടക്കാരനായ  കടയുടമയെത്തേടി പോലീസ്

കൊ​ല്ലം : ഓ​ച്ചി​റ വ​വ്വാ​ക്കാ​വി​ലു​ള്ള ഒ​രു വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 60 ചാ​ക്ക് പാ​ൻ പ​രാ​ഗ് ഓ​ച്ചി​റ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി 11.45ഓ​ടെ​യാ​ണ് സം​ഭ​വം. ക​ട ബ​ല​മാ​യി തു​റ​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി ഗി​യാ​സു​ദി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​ൻ​പ​രാ​ഗ് വ​ൻ​തോ​തി​ൽ ജി​ല്ല​യി​ലെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന മൊ​ത്ത​വി​ത​ര​ണ​സ്ഥാ​പ​ന​മാ​ണ് ഇ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

വ്യാ​പാ​ര​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി. ക​ട​യു​ട​മ ഒ​ളി​വി​ലാ​ണ്. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഗി​യാ​സു​ദീ​ൻ ചാ​ക്ക് ക​ണ​ക്കി​ന് പാ​ൻ​പ​രാ​ഗ് ഇ​വി​ടെ എ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പാ​ൻ​പ​രാ​ഗ് വി​ൽ​പ്പ​ന ന​ട​ത്ത​ിവ​ന്ന​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts