കൊട്ടാരക്കര : ഒൻമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയിരുന്നയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. 2018 ലായിരുന്നു സംഭവം. വാളകം പാവുകോണത്തിൽ വീട്ടിൽ മഹേഷ് (30) ആണ് അറസ്റ്റിലായത് പെൺകുട്ടി പഠിച്ചിരുന്ന സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന ഇയാൾ .സംഭവത്തിന് ശേഷം ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഭാര്യയുമായുള്ള വിവാഹ മോചന കേസിൽ കോടതിയിൽ ഹാജരാകാനായി നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് സി. ഐ ടി ശിവ പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kollam
നിരന്തരം പീഡിപ്പിക്കപ്പെട്ടതിലുള്ള മനോവിഷമം; പതിനാറുകാരിയുടെ ആത്മഹത്യയിൽ കാമുകനുംഅയല്വാസിയുംഅറസ്റ്റില്
അഞ്ചൽ : പതിനാറുകാരിയായ പ്ലസ് വൺ വിദ്യര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കാരണം പീഡനമെന്ന് പോലീസ്. സംഭവത്തില്‍ അയല്‍വാസിയും കാമുകനുമടക്കം രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വാദേശികളായ രതീഷ്, കാമുകൻ ശരത് എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23-ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞതോടെയാണ് അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ അറസ്റ്റിലായ രതീഷ് ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. അതേസമയം പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതിരിക്കുകയും പെണ്‍കുട്ടിയെ പ്രണയിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കാമുകന് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമവും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാകുവെന്ന്…
Read Moreഇനി എത്ര സുഗതൻമാർ..! വിളക്കുടി പഞ്ചായത്തധികൃതര്‍ പ്രവാസിദ്രോഹം തുടരുന്നു; വീട്ടുനമ്പര്‍ കിട്ടാതെ പ്രവാസികള്‍
കുന്നിക്കോട്:പ്രവാസിയായ സുഗതന്റെ ആത്മഹത്യയ്ക്കിടയാക്കിയ വിളക്കുടി ഗ്രാമപഞ്ചായത്തധികൃതര്‍ പ്രവാസികൾ നിർമിച്ച വീടുകൾക്കും നമ്പർ നിഷേധിച്ചു. പ്രവാസി സുഗതനെ ആത്മഹത്യയിലേക്ക് നയിച്ച് വിവാദത്തിലായ പത്തനാപുരം താലൂക്കിലെ വിളക്കുടി ഗ്രാമപ്പഞ്ചായത്തിലാണ് അയൽവാസികളായ രണ്ട് പ്രവാസികളുടെ വീടുകൾക്ക് വീട്ടുനമ്പർ നിഷേധിച്ചത്. ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഷാജി മൻസിലിൽ ഷാജഹാൻ, വയലുവിളക്കടയിൽ നാസറുദീൻ എന്നിവർക്കാണ് വീട്ടുനമ്പർ നിഷേധിക്കപ്പെട്ടത്. പഞ്ചായത്തിന്റെ അനുമതി നേടി നിർമിച്ച വീടുകൾക്കാണ് നിർമാണം പൂർത്തിയായപ്പോൾ വീട്ടുനമ്പർ നൽകാത്തത്. 2009ൽ പെർമിറ്റ് നേടി തുടങ്ങിയ ഷാജഹാന്റെ വീട് നിർമാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോയി. തുടർന്ന് 2012ൽ വീണ്ടും പഞ്ചായത്ത് പെർമിറ്റ് പുതുക്കി നൽകി. 2015ൽ നിർമാണം പൂർത്തിയാക്കി ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചിട്ടും വീട്ടുനമ്പർ നൽകിയില്ല. 23 വർഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ബാങ്ക് ലോണും ഉപയോഗിച്ചാണ് ആവണീശ്വരത്തെ ഇഷ്ടികച്ചൂളയ്ക്ക് സമീപത്തെ ആറു സെന്റിൽ വീടുവെച്ചത്. വീട്ടു നമ്പരിനായുള്ള ശ്രമത്തിനിടെ…
Read Moreചാത്തന്നൂർ എംഎൽഎ നടത്തിയ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: തട്ടിക്കൂട്ട് സഹകരണ സംഘത്തിന്റെ പേരിലും ഡോക്ടറെ വ്യാജ ചെക്ക് കേസിൽ ഉൾപ്പെടുത്തിയും കോടികളുടെ ആശുപത്രി കച്ചവടം നടത്തിയ ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിന് എതിരെ അടിയന്തിരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. തട്ടിക്കൂട്ട് സംഘത്തിന്റെ പേരിൽ രണ്ട് കോടി രൂപയ്ക്ക് അഷ്ടമുടി ആശുപത്രി ഓഹരി ഉടമകൾ വിൽക്കാൻ തീരുമാനിച്ച ആശുപത്രി ആറ് കോടിയ്ക്ക് വാങ്ങിയതിലെ അഴിമതി ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഇതിന്റെ സാന്പത്തിക ഉറവിടം എം എൽ എ യും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഇത്തരം കപടങ്ങൾ സി പി ഐ യ്ക്ക് ഭൂഷണമാണോയെന്നും ബിന്ദുകൃഷ്ണ ചോദിച്ചു. ജയലാൽ എം എൽ എ യുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ജനപ്രതിനിധികൾ ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതർ അല്ലാത്തതിനാൽ…
Read Moreനവോഥാന മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നവരാണ് ഇടതുപരാജയത്തെ ശബരിമലയുമായി ബന്ധിപ്പിക്കുന്നതെന്ന് കെഡിഎഫ്
കൊല്ലം: നവോഥാന മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന വിരുദ്ധശക്തികളാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ട ായ പരാജയത്തെ ശബരിമലയുമായി ബന്ധപ്പെടുത്തുന്നതെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റും ദലിത് – ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി. രാമഭദ്രൻ പറഞ്ഞു.ദലിത് – ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകായിരുന്നു അദ്ദേഹം. സ്ത്രീ-പുരുഷ സമത്വം അംഗീകരിക്കാത്തവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണ്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ ദുരാചാരങ്ങളെ നിലനിർത്തുന്നത് സമൂഹത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ട ുപോകുന്നതിന് തുല്യമാണ്. ആചാരവിശ്വാസങ്ങൾ ഹിന്ദുക്കളിലെ ഒരുപിടി വരേണ്യവിഭാഗങ്ങളുടെ മാത്രം കുത്തകയല്ല. ക്ഷേത്രങ്ങളെ സ്വന്തം നിയന്ത്രണത്തിൽ മാത്രം നിർത്താൻ ആഗ്രഹിക്കുന്നവരാണ് ഇതിന്റെ പിന്നിലുളളത്. ഇക്കൂട്ടരെ ന്യായീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇവർക്ക് പിന്നാലെ ഇടതുപക്ഷം പോകാൻ പാടില്ല. അത് ചരിത്രത്തോട് ചെയ്യുന്ന കടുത്ത അപരാധമായിരിക്കും. ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽ ആശങ്കാകുലരായ മതന്യൂനപക്ഷങ്ങൾ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്…
Read Moreതൊഴിലുറപ്പ് തൊഴിലാളി വേതനം 600 രൂപയാക്കണമെന്ന് ഐഎൻടിയുസി
കൊല്ലം :മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 600 രൂപ മിനിമം വേതനം നടപ്പിലാക്കണമെന്നും മുഴുവൻ തൊഴിലാളികൾക്കും ഇഎസ്ഐ ആനുകൂല്യം നൽകണമെന്നും തൊഴിലുറപ്പ് പദ്ധതി തൊഴിലാളി കോണ്‍ഗ്രസ് (ഐഎൻടിയു.സി ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനം കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കുന്ന വർദ്ധനവ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകണമെന്ന് തൊഴിലുറപ്പ് നിയമത്തിൽ വ്യക്തമാക്കിയിരിക്കെ, നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഈ സാന്പത്തികവർഷം ഇതുവരെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നൽകിയിട്ടില്ല. ജോലി തുടങ്ങുവാൻ അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കിൽ തൊഴിലാളികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉപരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ അധ്യക്ഷത വഹിച്ചു. ജോസ് വിമൽരാജ്, അഡ്വ.യൂസഫ് കുഞ്ഞ്, അയത്തിൽ തങ്കപ്പൻ, മൈലക്കാട് സുനിൽ, വി.ഫിലിപ്പ്, വി.എസ് വിനോദ്, സുഗതകുമാരി, പനയം സജീവ്,…
Read Moreഅബ്ദുസലാമിന്റെ ദുരൂഹമരണം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
കൊല്ലം: നിലമേല്‍ മുരുക്കുമണ്‍ മുറിയില്‍ അബ്ദുസലാമിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സഹോദരന് ഇ. സൈനുദീന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് രാത്രിഏഴോടെ നിലമേലിലെ പുതുശേരിയില്‍ വച്ചുണ്ടായ അപകടത്തിലാണ് അബ്ദുസലാം മരിച്ചത്. റോഡില്‍ രക്തം വാര്‍ന്ന് കിടന്ന അദ്ദേഹത്തെ ഓട്ടോ തൊഴിലാളികളാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും ഒന്‍പതിന് രാത്രി 7.45 ഓടെ അബ്ദുസലാം മരിച്ചു. തലയ്ക്ക് പുറകുവശമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഓടിച്ചിരുന്ന ബൈക്കിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. മാത്രമല്ല അബ്ദുസലാമിനെ ആശുപത്രിയിലെത്തിക്കുന്ന സമയം അജ്ഞാതനായ ഒരാളെ ചിലര്‍ ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയെന്ന് അറിയാനും സാധിച്ചു. മാത്രമല്ല അപകടസ്ഥലത്തിനടുത്ത കടയിലെ യുവാവ് ഇയാളെ അറിയാമെന്ന് പറഞ്ഞിരുന്നു. അബ്ദുസലാം മരിച്ചതിന്റെ അടുത്ത ദിവസം പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഇയാളെ അറിയില്ലെന്ന് യുവാവ് മൊഴി…
Read Moreധാർമ്മികത കൈ വെടിഞ്ഞ് വേട്ടക്കാരനായ മകനോടൊപ്പം; കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം :സ്ത്രീ നവോത്ഥാനത്തിന് വനിതാമതിൽ തീർക്കുന്നതിന് നേതൃത്വം നൽകിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വന്തം മകൻ പീഡന കേസിൽ പ്രതിയായപ്പോൾ ധാർമ്മികത കൈ വെടിഞ്ഞ് വേട്ടക്കാരനായ മകനോടൊപ്പം ചേർന്ന് നിൽക്കുന്നത് ശരിയല്ലെന്നും ഉന്നതമായ ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ തൽസ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കള്ള പ്രസ്താവനകൾ നടത്തി പൊതുസമൂഹത്തിന്റെ കണ്ണിൽ മറയിടാൻ കോടിയേരിക്ക് ആവില്ലെന്നും ബിന്ദുകൃഷ്ണ. ഇരയെ അറിയില്ല എന്ന് പറഞ്ഞത് പെരും നുണയാണെന്നും അദ്ദേഹവും ഭാര്യയും ഇരയെ കാണാൻ പോയി ആ ദൗത്യം പരാജയപ്പെട്ടതാണെന്ന് സമൂഹം തിരിച്ചറിഞ്ഞെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കോടിയേരിക്ക് കഴിയില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ബിനോയ് കോടിയേരിയുടെ പീഡന കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ…
Read Moreകുളത്തൂപ്പുഴയിൽ വൈദ്യുതി മുടങ്ങിയിട്ട് ദിവങ്ങൾ; തകരാർ പരിഹരിക്കാൻ അധികൃതർ തയാറായില്ല; സെക്ഷൻ ഓഫീസ് ഉപരോധിച്ചു നാട്ടുകാർ
കുളത്തൂപ്പുഴ:കുളത്തൂപ്പുഴ പഞ്ചായത്തിൽ ഒന്നാം വാർഡിൽ തോട്ടം തൊഴിലാളികളുടെ വീടുകളിൽ ദിവസങ്ങളായി ആയി വൈദ്യുതി മുടങ്ങിയിട്ട് തകരാർ പരിഹരിക്കാൻ അധികൃതർ തയാറാകാതെ വന്നതോടെ സംഘടിച്ചെത്തിയ നാട്ടുകാർ കുളത്തൂപ്പുഴ പുഴ സെക്ഷൻ ഓഫീസ് ഉപരോധിച്ചു . കുളത്തൂപ്പുഴ സെക്ഷൻ ഓഫീസിലെത്തിയ ആർ പി എൽ ഡാം കോളനിയിലെ തൊഴിലാളികളും വള്ളം പെട്ടി ചതുപ്പ് കെ ഐ പി കോളനിയിലെ താമസകാരും ആ പ്രദേശത്തുള്ള നാട്ടുകാരും ചേർന്നാണ് ഉപരോധസമരം നടത്തിയത്. തകരാർ പരിഹരിക്കാൻ വൈദ്യുതിവകുപ്പ് തയയാറാകത്തതിൽ നാട്ടുകാർ ചേർന്ന് ആ പ്രദേശത്ത് വന്ന ജീവനക്കാരെ കഴിഞ്ഞദിവസം തടഞ്ഞുവെച്ചു . തുടർന്ന് കുളത്തുപ്പുഴ പോലിസിനെ വിളിച്ചുവരുത്തി ജീവനക്കാർ അന്ന് മടങ്ങി ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ കിലോമീറ്ററുകൾ താണ്ടി സെക്ഷൻ ഓഫീസിൽ എത്തിയത് .നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കുളത്തൂപ്പുഴ സി ഐ സതികുമാറിന്റെ നേതൃത്വത്തിൽ സമരക്കാരുമാ യും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി വൈദ്യുതി തകരാർ…
Read Moreഅഗ്നിസുരക്ഷാ സംവിധാനം ഇല്ലാത്ത കെട്ടിടങ്ങൾ പൂട്ടുമെന്ന് ജില്ലാ കളക്ടർ
കൊല്ലം :അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിക്കുന്ന കെട്ടിടങ്ങൾ പൂട്ടുകയോ ലൈസൻസ്, പെർമിറ്റ് റദ്ദാക്കുകയോ ചെയ്യാൻ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിലെ 80 കെട്ടിടങ്ങൾ മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്നതായി ജില്ലാ ഫയർ ഓഫീസർ നൽകിയ റിപോർട്ടിനെ തുടർന്നാണ് നടപടി. മാനദണ്ഡം പാലിക്കാത്ത കെട്ടിട ഉടമകൾക്ക് ഒരാഴ്ചയ്ക്കകം നോട്ടീസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. 30 ദിവസത്തിനകം മറുപടി നൽകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകി കാലതാമസം നേരിടുന്നവർക്ക് പരമാവധി ഏഴു ദിവസം കൂടി സമയം നീട്ടി നൽകാം. ഇതു കഴിഞ്ഞും സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങാത്ത സ്ഥാപനങ്ങളാണ് പൂട്ടുകയോ ലൈസൻസ്, പെർമിറ്റ് എന്നിവ റദ്ദാക്കുകയോ ചെയ്യേണ്ട ത്. നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഗ്നിസുരക്ഷാ ഓഫീസർ നൽകിയ…
Read More