പത്തനാപുരം:സര്‍ക്കാര്‍ ധനസഹായം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ വലച്ച് ബാങ്ക് അധികൃതര്‍.പിന്നാക്ക വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ പഠനത്തിനായി ധനസഹായം നല്‍കുന്നത്.എല്‍ പി തലത്തില്‍ ആദ്യഗഡുവായി പഠനോപകരണങ്ങള്‍ വാങ്ങാനായി രണ്ടായിരം രൂപയാണ് നല്‍കുന്നത്. ഉയര്‍ന്ന ക്ലാസുകളില്‍ തുക ഉയരും.മുന്‍കാലങ്ങളില്‍ സ്കൂള്‍ മേധാവിയുടെ പേരില്‍ അര്‍ഹരായ മുഴുവന്‍ കുട്ടികളുടെയും തുക ട്രഷറി അക്കൗണ്ടില്‍ വരികയായിരുന്നു.ഈ തുക കുട്ടികള്‍ക്ക് കൈമാറും.എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന പഠനസഹായം കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലാകും ഇനിയെത്തുക.അര്‍ഹരായ കുട്ടികളുടെ രേഖകള്‍ക്കൊപ്പം കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി കോഡുമുള്പ്പെടെ സ്കൂള്‍ മേലധികാരി സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തണം.എല്‍പി തലത്തില്‍ മിക്ക കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ടില്ല.വിവരമറിഞ്ഞ് രക്ഷിതാക്കള്‍ കുട്ടികളുമായി ബാങ്കുകളില്‍ കയറിയിറങ്ങുകയാണ്. സീറോ ബാലന്‍സ് അക്കൗണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല.മിക്കയിടങ്ങളിലും അക്കൗണ്ട് എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞയക്കുകയാണ്. ചില ബാങ്കുകളിലാകട്ടെ എഴുന്നൂറ് മുതല്‍…
Read MoreCategory: Kollam
വിദ്യാഭ്യാസം മനുഷ്യരാശിയെ സ്വതന്ത്രമാക്കുന്നതിന് പര്യാപ്തമാകണമെന്ന് ഡോ. പി.ചന്ദ്രമോഹൻ.
കൊല്ലം : വിദ്യാർത്ഥികളുടെ ഭൗതികതലത്തിലും വൈകാരികതലത്തിലും നൈപുണ്യതലത്തിലുമുള്ള വികസനത്തിന് അദ്ധ്യാപകൻ പ്രാധാന്യം നൽകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ്ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ. ശിവപ്രസാദ് അനുസ്മരണവും അവാർഡ്ദാനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.ശിവപ്രസാദ് ഫൗണ്ടേ ഷൻ സംഘടിപ്പിച്ച ശിവപ്രസാദ് അനുസ്മരണവും 2019-ലെ കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള അവാർഡ്ദാനവും കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്നു. കൊല്ലം കോർപ്പറേഷൻ മേയർ അഡ്വ: വി.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.എൽ.വിനയകുമാർ പ്രശസ്തിപത്രം അവതരിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.ജോ ജേക്കബിന് പ്രൊഫ.ശിവപ്രസാദ് ഫൗണ്ടേ ഷൻ കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. പ്രൊഫ.ശിവപ്രസാദിന്റെ ഛായാചിത്രം മേയർ അനാച്ഛാദനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൽ എൻ.ജി.ബാബു പ്രൊഫ.കെ.ശശികുമാർ പ്രൊഫ.ജി.സുരേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കൊല്ലം…
Read Moreകുരുമുളക് വിലകുറഞ്ഞു ; കർഷകർ ദുരിതത്തിൽ; പ്രതിമാസം 30 രൂപയുടെ കുറവാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ
പത്തനാപുരം : കുരുമുളക് വിലയില്‍ വന്‍ ഇടിവ്.കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ വര്‍ഷം ഇതെ സമയം കിലോയ്ക്ക് 650 രൂപയാണ്. ഇത്തവണ അത് 300 ആയി കുറഞ്ഞു. പ്രതിമാസം 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.കർണാടകത്തിലും തമിഴ്നാട്ടിലും വിളവെടുപ്പ് തുടങ്ങിയതാണ് വിലയിടിവിനു കാരണമെന്ന് മൊത്ത വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ഗുണമേന്മ കുറഞ്ഞ വിയറ്റ്നാം മുളക് വന്‍ തോതില്‍ വിപണിയിലേക്ക് എത്തുന്നുണ്ട്.കാലാവസ്ഥയിലുണ്ടായ വ്യതിയാനവും കേരളത്തിലുണ്ടായ പ്രളയവുമെല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴാണ് ഇറക്കുമതിയും തകൃതിയായി നടക്കുന്നത്.ഉത്പാദനം കുറയുമ്പോൾ പതിവായി നടക്കുന്ന വിലക്കയറ്റവും ഉണ്ടായില്ല. ഇറക്കുമതി മുളകിന് കുറഞ്ഞ വില നിശ്ചയിച്ച സർക്കാർ നടപടി കർഷകർക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.കൃഷി വകുപ്പുകള്‍ വഴി കുരുമുളക് കൃഷിയ്ക്ക് സഹായങ്ങളൊന്നും ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നുണ്ട്.കുരുമുളക് വില തുടർച്ചയായി ഇടിയുന്നത് കർഷക സമൂഹത്തിന് കനത്ത തിരിച്ചടിയാകും.
Read Moreയാത്രക്കാരെ ദുരിതത്തിലാഴ്ത്തി ബസ് സർവീസ് നിർത്തി; പ്രതിക്ഷേധിച്ച് തൊഴിലാളികൾ കുളത്തൂപ്പുഴ ഡിപ്പോ ഉപരോധിച്ചു
കുളത്തുപ്പുഴ :ബസ് സർവീസ് നിർത്തലാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്ന കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ ഡിപ്പോ അധികൃതർക്കെതിരെ തൊഴിലാളികളുടെ പ്രതിക്ഷേധം. ആർ.പി.എൽ എസ്റ്റേറ്റിലെ അഭയഗിരി കോളനിയിലേയ്ക്കുളള സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിക്ഷേധിച്ചാണ് തൊഴിലാലികൾ സംഘടിച്ചെത്തി ഡിപ്പോ ഇൻസ്പെക്ടറെ ഉപരോധിച്ചത്. ഇന്നലെ വൈകുന്നേരമാണ് നിർത്തലാക്കിയ സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളികൾ ഡിപ്പോ ഓഫീസ് ഉപരോധിച്ചത്. രാവിലെയും വൈകിട്ടുമായി രണ്ട് സർവ്വീസുകളാണ് അഭയഗിരിയിലേക്ക് നടത്തിയിരുന്നത്. അന്ന് ലാഭകരമായി പ്രവർത്തിച്ചിരുന്ന സർവീസ് നടത്തിപ്പിലെ അപകതമൂലം നഷ്ടത്തിലാവുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്താലാക്കുകയുമായിരുന്നു എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. സർവീസ് നിലച്ചതോടെ തൊഴിലാളികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഒട്ടൊന്നുമല്ല ബുദ്ധിമുട്ട്. എസ്റ്റേറ്റിനുളളിൽ നിന്നും തൊഴിലാളികൾക്ക് വിവിധ ആവശ്യങ്ങൾക്ക് കുളത്തൂപ്പുഴയിൽ എത്തി കാര്യം നിറവേറ്റി മടങ്ങുന്നതിനും, കുട്ടികൾക്ക് സ്കൂൾ യാത്രക്കും ഏറെ സഹായകരമായിരുന്ന സർവ്വീസ് നിർത്തിവച്ചതാണ് പ്രതിക്ഷേധത്തിന് ഇടയായത്. തൊഴിലാളിനേതാക്കൾ കെ.എസ്.ആർ.ടി.സി ഉന്നതരുമായി ഫോണിലൂടെ ചർച്ച നടത്തിയെങ്കിലും ലാഭനഷ്ടത്തിൻെറ കണക്ക് പറഞ്ഞ് സർവ്വീസ് പുനരാരംഭിക്കാൻ…
Read Moreവ്യോമസേന വിമാനാപകടത്തിൽ മരിച്ച അനൂപ് കുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം :വിമാന അപകടത്തില്‍ മരണമടഞ്ഞ കൊല്ലം അഞ്ചല്‍ ആലഞ്ചേരി വിജയവിലാസത്തില്‍ സാര്‍ജന്റ് അനൂപ് കുമാറിന്റെ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. വ്യോമസേനയുടെ ചരക്കുവിമാനം കാണാതായി എട്ട് ദിവസത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ നിന്നും 16 കി.മി അകലെമാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികളടക്കം 13 പേരും മരിച്ചതായാണ് വ്യോമസേന സ്ഥിരീകരിച്ചിരിക്കുന്നത്. വ്യോമസേനയുടെ വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന വിമാനാപകടങ്ങള്‍ മൂലം നിരവധി വ്യോമസേനാ ഉദ്ദ്യോഗസ്ഥരുടെ ജീവനാണ് കഴിഞ്ഞ കുറെ കാലമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനാപകടത്തെ കുറിച്ച് ഒരു ഉന്നതതല അന്വേഷണം ആവശ്യമാണ്. മരണപ്പെട്ട അനൂപ് കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഭാര്യക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊടിക്കുന്നില്‍…
Read Moreബേക്കറികളിലും മൊബൈൽ ഷോപ്പുകളിലും വ്യാപകമോഷണം; മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി, ആനൂർക്കാവ്,കാരൂർക്കടവ് മേഖലകളിൽ ബേക്കറി കടകളിലും മൊബൈൽ ഷോപ്പുകളിലും മോഷണം.കഴിഞ്ഞദിവസമാണ് നിരവധി കടകളിൽ മോഷണ പരമ്പര അരങ്ങേറിയത്.നാലംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്.ആയുധങ്ങൾ ഉപയോഗിച്ച് കടകളുടെ പൂട്ടുകൾ തകർത്താണ് മോഷണം . സോമവിലാസം ജംഗ്ഷനിലെ നിരവധി ബേക്കറികളിൽ മോഷണം നടന്നു. ഇവിടെ നിന്നും കൂടുതലായും ബേക്കറി പലഹാരങ്ങളുംപണവുമാണ് കവർന്നത്.ഒരു കടയിലെ മേശയിൽ നിന്നും മൊബൈൽ ഫോണും കവർന്നു. കാരൂർക്കടവ് പാലത്തിന് സമീപം മൊബൈൽ ഷോറൂമിന്റെ പൂട്ടു തകർത്ത് കയറിയ മോഷ്ടാക്കൾ ഫോണുകളും പണവും കവർന്നു. പ്രാദേശിക മോഷ്ടാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. ഒരു കടയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ നിന്നും നാലംഗ മോഷ്ടാക്കൾ ആയുധങ്ങളുമായി കടന്നു വരുന്നതിന്റെ ചിത്രങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.ഇവ കേന്ദ്രീകരിച്ച് ശാസ്താംകോട്ട പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreകെഎസ്ആര്‍ടിസി ബസ് കൂട്ടിയിടിച്ചു കത്തിനശിച്ചു; 13 പേർക്ക് പരിക്ക്; സംഭവം കൊട്ടാരക്കരയില്‍
കൊല്ലം: കൊട്ടാരയ്ക്കരയ്ക്കടുത്ത് വാളകത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ബസ് പൂർണമായി കത്തിനശിച്ചു. അപകടത്തിൽ ബസ് ഡ്രൈവർക്കും 12 യാത്രക്കാർക്കും പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം-കൊട്ടാരക്കര സൂപ്പർഫാസ്റ്റ് ബസാണു കത്തിനശിച്ചത്.
Read Moreവിധവകള്‍ക്ക് സാമ്പത്തിക വാഗ്ദാനം നല്കി തട്ടിപ്പ്; കൊട്ടാരക്കരയിലെ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനം അടപ്പിച്ചു
കൊട്ടാരക്കര: പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും വിധവകൾക്ക് അൻപതിനായിരം രൂപ ലഭിക്കുമെന്ന് പ്രചരണം. കൊട്ടാരക്കര മൈലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ ദിവസവും വന്ന് പോകുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് സ്ത്രീകൾ. ഇതിനായി 100 രൂപയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്. 10 രൂപ അപേക്ഷ ഫോറത്തിനും അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിന് 20 രൂപ വേറെയും ഈടാക്കുന്നു. റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയും വാങ്ങുന്നു. കോപ്പി എടുത്തശേഷം അപേക്ഷാഫോം ഉൾപ്പെടെ തിരിച്ചുനൽകും. കേന്ദ്ര സർക്കാരിന്റെ ഔദ്യോദിക വെബ് സൈറ്റിലോ ദുരിതാശ്വാസ നിധിയുടെ നിർദേശങ്ങളിലോ ഇങ്ങനെ ഒരു ആനുകൂല്യത്തെ കുറിച്ച് പറയുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു സർക്കാർ ഏജൻസികൾക്കും ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ല. വിധവകൾക്കും ചികിത്സാസഹായം ആവശ്യമുള്ളവർക്കും അമ്പതിനായിരം രൂപവരെ കിട്ടുമെന്നാണ് വാഗ്ദാനം. മൈലത്തുള്ള ഈ സ്വകാര്യ…
Read Moreപിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതി; പരാതിക്കാരിയുടെ മൊഴി സാമൂഹ്യമാധ്യമങ്ങളിൽ; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
കൊല്ലം: പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഷയത്തിൽ ആരോപണവിധേയരായവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മീഷൻ. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ച്ചക്കകം റിപ്പോർട്ട് കൈമാറാൻ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ അംഗം എം. എസ് താരയുടെ നിർദേശപ്രകാരമാണ് നടപടി. പരാതി നൽകിയ പെണ്‍കുട്ടിയെ ഏഴുകോണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി രേഖപ്പെടുത്തിയ മൊഴി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത് ഗുരുതരമായ വീഴ്ച്ചയും കുറ്റകൃത്യവുമാണെന്ന് എം.എസ് താര പറഞ്ഞു. പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ പേരോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തരുതെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കമ്മീഷൻ അംഗം പെണ്‍കുട്ടിയെ നേരിൽ കാണുകയും കമ്മീഷനിൽ ലഭിച്ച പരാതി സംബന്ധിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിതാവ് ഗൾഫിലായിരിക്കെ പലതവണ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതിയിൽ മൊഴിയെടുക്കുന്നതിന് മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ…
Read Moreതീരദേശ സംരക്ഷണത്തിന് കണ്ടൽ കാടുകൾക്ക് പുനർജീവനം നൽകി അമൃത സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ്
ചാത്തന്നൂർ:തീരദേശ സംരക്ഷണത്തിന് കോസ്റ്റൽ പോലീസിനൊപ്പം കൈകോർത്ത് പാരിപ്പളളി അമൃത സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് മാതൃകയായി.ശുചിത്വ തീരം സുരഷിത തീരം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് പരിസ്ഥിതി ദിനത്തിൽ കേഡറ്റുകളും കോസ്റ്റൽ പോലീസും സംയുക്തമായി തീരദേശത്ത് കണ്ടൽ ചെടികൾ വച്ച് പിടിപ്പിച്ചത്. തീര സംരക്ഷണത്തിന്റെ ഭാഗമായി കോസ്റ്റൽ പോലീസിന്റെ രണ്ടാംഘട്ട പദ്ധതി പ്രകാരം നീണ്ടകര അഷ്ടമുടി കായലിന്റെ തീരത്താണ് രണ്ടായിരം കണ്ടൽ ചെടികൾ നട്ടത്. ആദ്യഘട്ടത്തിൽ അയ്യായിരം ചെടികൾ വച്ച് പിടിപ്പിച്ചിരുന്നു. കരുനാഗപ്പള്ളി അഴീക്കൽ മുതൽ പരവൂർ വരെയുളള തീരദേശത്ത് കണ്ടൽചെടികൾ വച്ച് പിടിപ്പിക്കുന്നതിന് ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയ്ക്കാണ് സ്റ്റുഡന്റെ കേഡറ്റുകളും കോസ്റ്റൽ പോലീസും ചേർന്ന് രൂപം നൽകിയിരിക്കുന്നത്. എ.സിപി അരുൺരാജ പദ്ധതി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ എസ്.ഏച്ച്.ഒ മനോജ്. എം, പോലിസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിപ്രശാന്ത്.എ.എൽ, കോസ്റ്റൽ പി.ആർ.ഒ…
Read More