കൊട്ടിയം: ഇത്തിക്കര ഓയൂർ ആയുർ റോഡിന്റെ വീതികൂട്ടലും ടാറിംഗും കഴിഞ്ഞിട്ടും പോസ്റ്റുകൾ മാറ്റിയില്ല. ഇലക്ട്രിസിറ്റി ബോർഡിന് പോസ്റ്റുകൾ മാറ്റാൻ റോഡിന്റെ കരാറുകാരൻ പണം അടച്ചിട്ടും ചെങ്കുളം മുതൽ കട്ടച്ചൽവരെ ഇവ മാറ്റിസ്ഥാപിക്കാത്തത് അപകടഭീഷണിയാവുന്നതായി നാട്ടുകാർ ആരോപിച്ചു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ റോഡിനു നടുക്ക് മരണക്കെണിയായി നിൽക്കുകയാണ്. ഏറെ വളവുകൾ ഉള്ള റോഡിൽ അടുത്തിടെ നിരവധി വാഹന അപകടങ്ങൾ ആണ് രാത്രി നടന്നത്. എത്രയും വേഗം റോഡിന്റെ ഭാഗത്തുനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read MoreCategory: Kollam
ദേശീയപാതയിൽ മത്സ്യത്തൊഴിലാളി വാഹനാപകടത്തിൽ മരിച്ച സംഭവം; കാര്‍ കണ്ടെത്താനായില്ല
ചവറ: ദേശീയപാതയില്‍ മത്സ്യത്തൊഴിലാളിയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ കാറിനെ കണ്ടെത്താനായില്ല. ഴിഞ്ഞദിവസം രാത്രി 8.45 ഓടെ നീണ്ടകര വേട്ടുത്തറ ജംഗ്ഷനിൽ റോഡ് മറിക്കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലം ഭാഗത്ത് നിന്നു വന്ന കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളിയായ വേട്ടുതറ കുരിശും മൂട്ടില് യേശുദാസന് മരിച്ചിരുന്നു. അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണയാളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും ശ്രമിക്കാതിരുന്ന കാറില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തമെന്നാവശ്യവും ഉയർന്നിട്ടുണ്ട് . അപകടത്തിനു കാരണമായ കാറിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും നാട്ടുക്കാർ പറയുന്നു. അതുവഴി വന്ന ആംബുലൻസിൽ യേശുദാസനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദേശീയപാതയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചാല്‍ കാര്‍ കണ്ടെത്താം. എന്നാല്‍ പോലീസ് അതിന് തയാറാകുന്നില്ല എന്നാരോപണം ഉയരുകയാണ്. അമിത…
Read Moreഒന്നും രണ്ടുമല്ല വെട്ടിയത് ഒന്നര ലക്ഷം വോട്ടുകൾ; കൊല്ലത്തും വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ ആരോപണം
കൊല്ലം: വോട്ടർ പട്ടികയിലെ പേര് നീക്കലുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം സ്ഥിരീകരിക്കുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെയും സ്ഥിതിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 1295042 വോട്ടർമാരാണ്. 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത് 1259400 ആയി കുറഞ്ഞു. നിലവിലുണ്ടായിരുന്ന വോട്ടർമാരെ വൻതോതിൽ ഏകപക്ഷീയമായി ലിസ്റ്റിൽ വെട്ടി നിരത്തി എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. 2016-നെ അപേക്ഷിച്ച് പുതിയ വോട്ടർമാർ കൂടി ചേരുന്പോൾ വൻ വർധന ഉണ്ടാകേണ്ട സ്ഥാനത്ത് കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2014-16 കാലയളവിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ വർധന 80,058 വോട്ടുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപ്രകാരം 2016-19 കാലയളവിൽ ഉണ്ടാകേണ്ട സ്വാഭാവിക വർധന ഏകദേശം 1,20,000 വോട്ടുകളാണ്. എന്നാൽ 2016-ൽ നിന്ന് 2019 ആയപ്പോൾ സ്വാഭാവിക വർധന ഉണ്ടായില്ലെന്ന് മാത്രമല്ല…
Read Moreകൊട്ടാരക്കരയിലെ ബസ് സ്റ്റാന്റുകൾ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു; പോലീസ് എയ്ഡ്പോസ്റ്റു പൂട്ടിയിട്ടിട്ട് പത്തുവർഷം
കൊട്ടാരക്കര: ജനത്തിരക്കേറിയ കൊട്ടാരക്കരയിലെ കെ.എസ് ആർടിസി.ബസ്റ്റാറന്റും സ്വകാര്യ ബസ്റ്റാന്റും സാമൂഹ്യ വിരുദ്ധരു ടെ യും ലഹരി വിൽപനക്കാരുടെയും താവളമായി മാറുന്നു.ഇരു ബസ്റ്റാന്റുകളിലും പോലീസി ്റെ സാന്നിദ്ധ്യമില്ലാത്തതാണ് ഇക്കൂകൂട്ടർക്ക് തുണയാകുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കെ.എസ് ആർടി സി.ബസ്റ്റാന്റാണ് കൊട്ടാരക്കരയിലേത്. ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടെ വന്നു പോകുന്നത്. സ്റ്റാന്റിന്റെ വടക്കുഭാഗത്തുള്ള എം.പി.ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള കാത്തിരിപ്പു കേന്ദ്രത്തിലാണ് സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നത്. മദ്യപാനികളും ലഹരിമരുന്നു കച്ചവടക്കാരും ഇവിടെ കേന്ദ്രീകരിച്ചു വരുന്നു. സന്ധ്യകഴിഞ്ഞൽ പെൺവാണിഭക്കാരും ഇവിടം താവളമാക്കാറുണ്ട്.പോക്കറ്റടിക്കാരുൾപ്പെടെയുള്ള സ്ഥിരം കുറ്റവാളികളുടെ വിശ്രമസ്ഥലമാണ് ഇവിടം. പോലീസിന്റെ സാന്നിദ്ധ്യം സ്റ്റാൻറി ലില്ലാത്തത് ഇവർക്ക് ഗുണകരമാണ്. ഇവിടെയുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് പത്തു വർഷത്തിലധികമായി .ഇതിനനുവദിച്ചിരുന്ന മുറി ഇപ്പോൾ വനിതകളുടെ വിശ്രമമുറിയാണ് . നൂറിലധികം സ്വകാര്യ ബസുകൾ വന്നു പോകുന്ന സ്വകാര്യ ബസ്റ്റാന്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ബിവറേജസ് ഔട്ട് ലെറ്റ് തൊട്ടുത്തായതിനാൽ…
Read Moreമുളക്പൊടി എറിഞ്ഞ് വൃദ്ധരുടെ മാല മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ; നിരവധി മോഷണം നടത്തിയഇവർ പിടിയിലാകുന്നത് ആദ്യമെന്ന് പോലീസ്
ശാസതാംകോട്ട: മുളക് പൊടി എറിഞ്ഞ് വൃദ്ധരുടെ മാല പൊട്ടിച്ചെടുക്കന്ന സംഘത്തെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് ഇടപ്പാടം മുട്ടറ കിഴക്കതിൽ സിദ്ധീഖ് (28), കരിക്കോട് ചപ്പേത്തടം തൊടിയിൽ പുത്തൻവീട്ടിൽ നിസാമുദീൻ (50) , കുണ്ടറ മുക്കൂട് ഷൈനി ഭവനിൽ മുരുകൻ (52) എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് വേങ്ങ ആദിക്കാട്ട് ബംഗ്ലാവിൽ കമലാ ദേവി (85) യെ ഇവരുടെ വീട്ട് മുറ്റത്ത് കണ്ണിൽ മുളക് പൊടി വിതറി മൂന്നര പവൻ മാല അപഹരിച്ച കേസുമായി ബന്ധപ്പെട്ട അന്വഷണത്തിനെതുടർന്നാണ് പ്രതികൾ പിടിയിലാകുന്നത്. പ്രായമുള്ള സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ എത്തി കിണർ വൃത്തിയാക്കുക, മാങ്ങ, ചക്ക എന്നിവ വാങ്ങുക, കുടിക്കാൻ വെള്ളം ആവശ്യപ്പെടുക തുടങ്ങിയ വ്യാജേന വീടുകളിൽ എത്തി പരിസരം വീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നത്. കൊട്ടിയം, കണ്ടറ പോലീസ് സ്റ്റേഷനുകളിലും സമാനമായ മോഷണം പ്രതികൾ…
Read Moreചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു; തോമസ് ഐസക് പരസ്യമായി മാപ്പ് പറയണമെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം താൻ അട്ടിമറിച്ചതായുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കാനാണ് തോമസ് ഐസക്ക് ശ്രമിച്ചത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. അല്ലെങ്കിൽ അദ്ദേഹം പരസ്യമായി മാപ്പുപറയണമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരൻപിള്ളയാണെന്ന് തോമസ് ഐസക് വിമർശിച്ചിരുന്നു. അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയ പാതക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തും മന്ത്രി പുറത്തുവിട്ടിരുന്നു. എന്നാൽ ഐസക്കിന്റെ ആരോപണം ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. ദേശീയപാത വികസനത്തിന് ഒരു അവസരത്തിലും എതിര് നിന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Read Moreപരവൂരിൽ ഉത്സവത്തിനിടയിൽ പോലീസിനെ ആക്രമിച്ചസംഘം അറസ്റ്റിൽ
പരവൂർ :ഉത്സവ പറമ്പിൽ കൃത്യനിർവ്വഹണത്തിനിടെപോലീസിനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം പുന്നേക്കുളം മാടൻനടയിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സ്റ്റേജ് പരിപാടി നടക്കുമ്പോഴായിരുന്നു സംഭവം. കൊല്ലം എആർ ക്യാന്പിലെ ദ്രുതകർമ സേനാ ഉദ്യോഗസ്ഥരായ ഗോപകുമാർ, ശ്യാംകുമാർ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ശ്രീക്കുട്ടൻ, ചിന്തു, സുഭാഷ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
Read Moreതലവൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യശേഖരണ യൂണിറ്റ് കാടുകയറി നശിക്കുന്നു
പത്തനാപുരം : തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണപദ്ധതി താളം തെറ്റി.ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച പദ്ധതിയുടെ മാലിന്യശേഖരണയൂണിറ്റുകള് കാടുകയറി നശിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള സംവിധാനമില്ലാത്തതാണ് പദ്ധതി തുടക്കത്തില്‍ തന്നെ താറുമാറാകാര് കാരണം. സ്വന്തമായി മാലിന്യസംസ്ക്കരണസംവിധാനമില്ലാത്ത പഞ്ചായത്താണ് തലവൂര്‍.പുനലൂര്‍ നഗരസഭയിലെ മാലിന്യസംസ്ക്കരണസംവിധാനം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് പുത്തന്‍ പദ്ധതി ആവിഷ്ക്കരിച്ചത്. വാര്‍ഡുകളിലെ പ്രധാന ജംഗ്ഷനുകളില്‍ മാലിന്യം ശേഖരിക്കാനായി കമ്പി കൊണ്ട് നിര്‍മ്മിച്ച ശേഖരണയൂണിറ്റുകള് സ്ഥാപിച്ചു. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കുന്നതിനുള്ള ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് പഞ്ചായത്തിലെ ഹരിതസേനയുടെ സഹായത്തോടെ മാലിന്യം വീണ്ടും തരംതിരിച്ച് സംസ്ക്കരണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു പദ്ധതി. എന്നാല്‍ തലവൂര്‍ പഞ്ചായത്തിലെ മാലിന്യങ്ങള്‍ കൂടി സംസ്ക്കരിക്കാന്‍ പുനലൂര്‍ പ്ലാന്റിൽ സംവിധാനമില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ പദ്ധതി പാളി.ഒരു തവണ പോലും മാലിന്യങ്ങള്‍ ശേഖരണകേന്ദ്രത്തില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞില്ല.ഇതോടെ പൊതുജനങ്ങള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ ശേഖരണയൂണിറ്റുകള് നിറഞ്ഞ് പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങി.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പരവൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പരവൂർ പൂതക്കുളം വേപ്പാലുംമൂട് സ്വദേശി ഹരി(20)യെയാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്.പോലീസ് പറയുന്നതിങ്ങനെ:- പ്രതിയായ ഹരിയും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ പരിചയക്കാരായിരുന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും പ്രതി വിവാഹ വാഗ്ദാനം നല്കി പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇരയായ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ചും, പെൺകുട്ടിയുടെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചും പീഡനത്തിനിരയാക്കി. പെൺകുട്ടിയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തിയ നാട്ടുകാർ വിവരം തിരക്കിയപ്പോൾ താൻ വിഷം കഴിച്ചുവെന്നും ഇപ്പോൾ മരിക്കുമെന്നും പറഞ്ഞതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും താൻ വിഷം കഴിച്ചതല്ല പീഡിപ്പിക്കപ്പെട്ടതാണെന്നും പറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പരവൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ഹരിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിയിലായ പ്രതിയെ…
Read Moreപുനലൂർ മേഖലയിൽസമാന്തര സർവീസ്; കെഎസ്ആർടിസിയുടെ വരുമാനത്തിൽ വൻ ഇടിവ്; ജോയിന്റ് ആർടിഒ യ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ജീവനക്കാർ
പുനലൂർ: സമാന്തര സർവീസുകൾ കെഎസ്ആർടിസിയെ പ്രതികൂലമായി ബാധിയ്ക്കുന്നു .കെഎസ്ആർടിസി പ്രതിസന്ധിയിൽ. പുനലൂർ ,പത്തനാപുരം ഡിപ്പോകളിൽ നിന്നുള്ള സർവീസുകളാണ് പ്രതിസന്ധിയിലായത്. കുന്നിക്കോട്, തെന്മല ഭാഗങ്ങളിലേയ്ക്കാണ് കൂടുതലും സമാന്തരക്കാർ സർവീസുകൾ നടത്തുന്നത്. ഇത് കെഎസ്ആർ.ടിസിയുടെ കളക്ഷൻ വൻതോതിൽ കുറയ്ക്കാനിടയാക്കി. പുനലൂർ ഡിപ്പോയിൽ തന്നെ കളക്ഷന്റ കാര്യത്തിൽ പതിനായിരക്കണക്കിന് രൂപയുടെ കുറവാണ് വന്നിട്ടുളളത്.മാത്ര, കാര്യറ, ഇടമൺ, തെന്മല ഭാഗങ്ങളിലേയ്ക്ക് ദിവസേന പുനലൂരിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് സമാന്തര സർവീസ് നടത്താറുളളത്.കെഎസ്ആർടിസി ഉദ്യോഗസ്ഥർ ജോയിന്റ് ആർടിഒ യ്ക്കും പോലീസിനും ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. കെഎസ്ആർടിസിയുടെ കാര്യക്ഷമതയില്ലായ്മ മൂലമാണ് നേരത്തെ സമാന്തര സർവീസുകൾ സജീവമായിരുന്നത്. എന്നാൽ നിലവിൽ കാര്യങ്ങൾ മനസ്സിലാക്കി കെഎസ്ആർടിസി സർവീസുകൾ സജീവമാക്കിയപ്പോഴേയ്ക്കും സമാന്തരക്കാർ പല റൂട്ടുകളും കൈടക്കി കഴിഞ്ഞു.
Read More