കടയ്ക്കല്‍: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.വയല മുട്ടോട് രമ്യാ ഭവനില്‍ ശരത്തി(24)നെയാണ് കടയ്ക്കല്‍ പോലീസ് പിടികൂടിയത്. ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ വോട്ടിടാന്‍ പോയ സമയത്ത് ഇളനീര് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ടുപോയി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.വോട്ടിട്ടെത്തിയ മാതാവിനോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നുവെന്ന് ബോധ്യമായി.എന്നാല്‍ ഇതോടെ പ്രതിയായ യുവാവ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കടയ്ക്കല്‍ സിഐ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreCategory: Kollam
ഉത്സവസ്ഥലത്തേക്ക് കാറോടിച്ച് കയറ്റിയ സംഘത്തെ തടഞ്ഞ പോലീസുകാർക്ക് മർദനം; രണ്ടുപേർ പിടിയിൽ
പരവൂർ : ഉത്സവ സ്ഥലത്തേക്ക് കാറോടിച്ച് കയറ്റിയ സംഘത്തെ തടഞ്ഞ പോലീസുകാർക്ക് മർദനം. കൊല്ലം എആർ ക്യാന്പിലെ പോലീസുകാരായ ശ്യാം, ഗോപകുമാർ, രാജേഷ് എന്നിവർക്കാണ് മർദനനവും അടിയുമേറ്റത്. ഇന്നലെ രാത്രിയിൽ പരവൂർ പുന്നക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. കാറിലെത്തിയ പുന്നക്കുളം സ്വദേശികളായ ചിന്തു,സുഭാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന ആനഗോപാലൻ എന്നുവിളിക്കുന്ന ബിനേഷും മറ്റൊരാളും ഒളിവിലാണ്.ഉത്സവം നടന്ന സ്ഥലത്തേക്ക് സംഘം മദ്യലഹരിയിൽ കാറോടിച്ച് കയറ്റാൻ ശ്രമിക്കവെ ക്ഷേത്രഭാരവാഹികൾ തടയുകയായിരുന്നു. ഇവരെ നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ ഒരാളെ സംഘം സമീപത്തെ കടയിലേക്ക് തള്ളിയിടുകയും ചെയ്തു. ഒളിവിൽ പോയവർ ഉടൻ പിടിയിലാകുമെന്ന് പരവൂർ പോലീസ് പറഞ്ഞു. അക്രമികളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreരഞ്ജിത്ത് ജോണ്സണ് വധക്കേസ്; വിചാരണ നടപടികൾ പൂർത്തിയായി; വിധി 13ന്
കൊല്ലം: പേരൂർ രഞ്ജിത്ത് ജോണ്സണ് വധക്കേസിൽ വിചാരണ നടപടികൾ കൊല്ലം അഡീഷണൽ സെഷൻസ് കോടതി നാലിൽ പൂർത്തിയായി. സാക്ഷി വിസ്താരം ആരംഭിച്ച് മൂന്നുമാസം തികയുന്ന 13ന് വിധി പറയും. കേസിൽ 63 പേരെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 225 രേഖകളും 26 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഫൊറൻസിക് സയൻസ് വിഭാഗത്തിലെ 10 ഓളം ഉദ്യോഗസ്ഥരെയും കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചിരുന്നു. പ്രതി ഭാഗത്ത് നിന്ന് ആറു സാക്ഷികളും ഒൻപത് രേഖകളും ഹാജരാക്കി. പ്രതികളെ പിടികൂടി 82 ാം ദിവസം കിളികൊല്ലൂർ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതോടെയാണ് ഫെബ്രുവരി 13ന് വിചാരണ നടപടികൾ ആരംഭിച്ചത്. ഇരവിപുരം സ്വദേശി മനോജ് (പാന്പ് മനോജ് -40), നെടുങ്ങോലം സ്വദേശി രഞ്ജിത്ത് (കാട്ടുണ്ണി-40), പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി-39), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനു സമീപം പ്രണവ് (കുക്കു-25), ഡീസന്റ്മുക്ക് സ്വദേശി…
Read Moreകശുവണ്ടി പരിപ്പ് ഇറക്കുമതി; അനുവദിക്കില്ലെന്ന് യൂണിയനുകൾ
കൊല്ലം: കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വ്യവസായത്തെ തകർക്കുന്ന കശുവണ്ടി പരിപ്പിന്റെ ഇറക്കുമതി വ്യാപാരം അനുവദിക്കുകയില്ലെന്ന് കശുവണ്ടി മേഖലയിലെ സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനമെടുത്തു. ഇറക്കുമതി പരിപ്പിന്റെ വിപണനം നിയന്ത്രിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കൂട്ടായി നിവേദനം സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കാലിത്തീറ്റ ലേബലിൽ ഇറക്കുമതി ചെയ്യുന്ന പരിപ്പ് വില കുറച്ച് ആഭ്യന്തര മാർക്കറ്റിൽ വിറ്റഴിക്കുന്നത് വഴി കശുവണ്ടി പരിപ്പിന്റെ ആഭ്യന്തര വിപണി നഷ്ടപ്പെടുന്നു. ഇതിന് പുറമേ ഇവ നല്ല പരിപ്പുമായി കൂട്ടി കലർത്തി വീണ്ടും കയറ്റി അയക്കുന്നത് കയറ്റുമതിയേയും ബാധിക്കുന്നതായി യോഗം വിലയിരുത്തി. കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുന്ന ഈ നടപടികൾക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പ് നടത്താനും യോഗം തീരുമാനിച്ചു.സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അധ്യക്ഷനായി. കേന്ദ്രട്രേഡ് യൂണിയൻ നേതാക്കളായ…
Read Moreക്വാട്ടേഴ്സ് കിണറ്റിൽ മുടി വിതറി തീകൊളുത്തി സാമൂഹ്യ വിരുദ്ധർ
ചാത്തന്നൂർ: ചിറക്കര ശാസ്ത്രിമുക്കിൽ കിണറ്റിൽ മുടി നിക്ഷേപിച്ച ശേഷം തീയിട്ടു. കല്ലുവാതുക്കൽ രാജ് റസിഡൻസിയിലെ ജീവനക്കാർ തങ്ങുന്ന ക്വാർട്ടേഴ്സിലെ കിണറ്റിലാണ് സാമൂഹ്യവിരുദ്ധർ മൂന്ന് ചാക്കുകളിലായി മുടി കൊണ്ടിട്ട ശേഷം തീയിട്ടത്. കിണറ്റിൽ നിന്ന് ദുർഗന്ധവും പുകയും ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ പാരിപ്പള്ളി പോലീസിൽ വിവരമറിയിച്ചു. പരവൂരിൽ നിന്ന് ഫയർ|ഫോഴ്സ് എത്തി തീയണച്ചു.മുപ്പതോളം ജീവനക്കാരണ് ഇവിടെ തങ്ങുന്നത്.കഴിഞ്ഞ ദിവസം വൃത്തിയാക്കിയ കിണറ്റിലാണ് മാലിന്യം നിക്ഷേപിച്ചത്. ഇത് സംബന്ധിച്ച് പാരിപ്പള്ളി പോലീസിലും കല്ലുവാതുക്കൽ പഞ്ചായത്തിലും പരാതി നല്കി.
Read Moreപാർക്ക് ചെയ്യുന്ന വണ്ടികളിലെ ബാറ്ററി മോഷണം; പ്രായപൂർത്തിയാകാത്തയാളടക്കം മൂന്നുപേർ പോലീസ് പിടിയിൽ
ചാത്തന്നൂർ; പാരിപ്പള്ളി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് മറിച്ച് വില്‍ക്കുന്ന മൂന്നംഗ സംഘത്തെ പാരിപ്പള്ളി പൊലീസ് പിടികൂടി. ചെമ്മരുതി പനയറ മുത്താന സാഫല്യത്തിൽ സന്ദീപ് (18),ചാവർകോട് ആശാരി മുക്കിൽ ആമ്പാടിവീട്ടിൽ അജിൻ(18) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിൽ നിന്നാണ് ഇവർ ബാറ്ററി കടത്തിയത്. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പള്ളി സിഐ സുധീർ, എസ്ഐ മാരായ വിനോദ്,രതീഷ്,ഷാജി,എസ് സിപിഒ രമേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Read Moreഅച്ചൻകോവിൽ ഭാഗങ്ങളിൽ പഞ്ഞികായ് വിളവെടുപ്പ് തുടങ്ങി; കിലോയ്ക്ക് 200 രൂപ വില
പത്തനാപുരം : പഞ്ഞികായ്കളുടെ വിളവെടുപ്പുകാലംതുടങ്ങി .അച്ചന്‍കോവില്‍ – മേക്കര ഭാഗങ്ങളിലാണ് പഞ്ഞികായ് കൃഷി വൻതോതിലുള്ളത്. ആര്യങ്കാവ്,പമ്പിളി, മേക്കര,അച്ചന്‍കോവില്‍,കോട്ടവാസല്‍ എന്നവിടങ്ങളിലാണ് പഞ്ഞി (ഇലവ്) മരങ്ങള്‍ കായ്ച്ചു തുടങ്ങിയത്. ഇലകള്‍ കൊഴിച്ച് കായ്കള്‍ പഞ്ഞി ഉതിര്‍ത്ത് നില്‍ക്കുന്നത് കാഴ്ചക്കാര്‍ക്കും ദൃശ്യവിരുന്നാണ്.ഇവിടെ അയിരത്തിയഞ്ഞൂറിലധികം ഏക്കര്‍ സ്ഥലത്താണ് പഞ്ഞി കായ് പൂര്‍ണ്ണമായും കൃഷി ചെയ്യുന്നത്.വേനല്‍ ശക്തമായതോടെ കായ് ഉണങ്ങി പഞ്ഞി പുറത്തുവന്ന നിലയിലാണ്. കായ് ഉണങ്ങി നില്ക്കുന്നതിനാല് പറിച്ചെടുക്കാന്‍ എളുപ്പമാണ്. തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ പഞ്ഞി വ്യാപാരികളാണ് ഇവിടെ നിന്നും പഞ്ഞി വാങ്ങുന്നത്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ശേഖരിക്കുന്ന പഞ്ഞിക്കായ ഒന്നിന് ഒരു രൂപ മുതല്‍ 2 രൂപ വരെ കൊടുത്താണ് കായ് പഞ്ഞി വ്യാപാരികള്‍ വാങ്ങിക്കുന്നത്.തോട് പൊട്ടിച്ചതാണെങ്കില് ഒരു കിലോയ്ക്ക് ഇരുന്നൂറ് മുതലാണ് വില.ചില മൊത്ത വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലവ് മരം പാട്ടത്തിനെടുക്കുകയും ചെയ്തിട്ടുണ്ട്. രാജപാളയം,…
Read Moreതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ് മരിച്ച ബിജെപി പ്രവർത്തകന്റെ വീട് കുമ്മനം സന്ദർശിച്ചു
ചാത്തന്നൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ് മരിച്ച ബിജെപി പ്രവർത്തകന്റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു. മീനമ്പലം പൊങ്കൽവിളവീട്ടിൽ സുരേഷിന്റെ മകൻ സുജിത്ത്(28) ആണ് മരിച്ചത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് മീനമ്പലത്തെ ബൂത്തിന് സമീപത്തെ മരത്തിൽ കൊടി കെട്ടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ എത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി ഗോപൻ,പാരിപ്പള്ളി മേഖല പ്രസിഡന്റ് സുരേഷ്ചന്ദ്രൻ എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
Read Moreബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു;സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപരിക്കേപ്പിച്ചു ഇരവിപുരം താന്നിസ്വദേശി നിബിനെയാണ് വടിവാളുമായെത്തിയ രണ്ടംഗസംഘം വെട്ടിപരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കോവിൽവട്ടം സ്വദേശി ശരത് രാജ്, താന്നി സ്വദേശി നിഥിൻചാൾസ് എന്നിവർക്കെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയിൽ താന്നിമുക്കിലായിരുന്നു ആക്രമണം. നിബിന്റെ സുഹൃത്ത് ബിനോയിയുമായി സംഘത്തിൽപ്പെട്ട ഒരു യുവാവ് ഫോണിലൂടെ വാക്കേറ്റം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ബിനോയിയെ ആക്രമിക്കാൻ എത്തിയതായിരുന്നുയുവാക്കൾ. ബിനോയിയെ ആക്രമിക്കുന്നത് തടയാൻചെന്ന നിബിനെ സംഘം വെട്ടിപരിക്കേൽപ്പിച്ചശേഷം രക്ഷപെടുകയായിരുന്നു. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
Read Moreകെ. കരുണാകരൻപിള്ള ജീവനക്കാരുടെ അവകാശങ്ങൾക്കായി പൊരുതിയനേതാവെന്ന് പീതാംബരകുറുപ്പ്
കൊല്ലം: കേരളത്തിലെ സർവീസ് സംഘടനാ പ്രവർത്തകർക്ക് എന്നും വഴികാട്ടിയായ പ്രകാശ ഗോപുരമാണ് കെ. കരുണാകരൻ പിള്ള എന്ന് മുൻ എംപി എൻ. പീതാംബരക്കുറുപ്പ്. അഗ്നി സമാനമായ അദ്ദേഹത്തിന്റെ പോരാട്ട വീര്യമാണ് കേരളത്തിലെ ജീവനക്കാരുടെ അവകാശ സമരങ്ങളെ നയിച്ചതും ഫലപ്രാപ്തിയിൽ എത്തിച്ചതും. കെ. കരുണാകരൻ പിള്ളയുടെ സംഘടനാ ജീവിതം വരും തലമുറക്ക് ഒരു പാഠപുസ്തകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ ജി ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻപിള്ള സ്മൃതിദിന സമ്മേളനംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജെ. സുനിൽജോസ് അധ്യക്ഷനായി. എൻ. രവികുമാർ, ചവറ ജയകുമാർ, ബി. രാമാനുജൻ, പരിമണം വിജയൻ, റ്റി. ജി. എസ്. തരകൻ, പാരിപ്പള്ളി ബിജു, പ്രദീപ് വാര്യത്ത്, മധു പുതുമന, എസ് ശർമ്മിള, ബി. അനിൽ കുമാർ ജി. ബിജിമോൻ, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല എന്നിവർ…
Read More