പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പരവൂർ :പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ര​വൂ​ർ പൂ​ത​ക്കു​ളം വേ​പ്പാ​ലും​മൂ​ട് സ്വ​ദേ​ശി ഹ​രി(20)​യെ​യാ​ണ് പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പോലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:- പ്ര​തി​യാ​യ ഹ​രി​യും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യും ത​മ്മി​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ​ക്കേ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു.

പ​രി​ച​യം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യും പ്ര​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ വ​ച്ചും, പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ വ​ച്ചും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി.

പെ​ൺ​കു​ട്ടി​യെ വ​ഴി​യ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ർ വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ താ​ൻ വി​ഷം ക​ഴി​ച്ചു​വെ​ന്നും ഇ​പ്പോ​ൾ മ​രി​ക്കു​മെ​ന്നും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ചോ​ദ്യം ചെ​യ്യ​ലി​ലും താ​ൻ വി​ഷം ക​ഴി​ച്ച​ത​ല്ല പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​ര​വൂ​ർ പോലീ​സി​ൽ പ​രാ​തി ന​ൽകിയതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യാ​യ ഹ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​യെ വി​ശ​ദ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts