പത്തനാപുരം: കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് ജീവന് തന്നെ ഭീഷണിയാകുന്നു. പാടം, വെള്ളംതെറ്റി, പൂമരുതി കുഴി,കുളത്തുമണ്‍ മേഖലകളിലാണ് വ്യാപകമായി കാട്ടാനയുടെ ശല്യമുള്ളത്. കൈതച്ചെടി തിന്നാനാണ് ആനകള്‍ എത്തുന്നത്. അഞ്ച് കാട്ടാനകളുടെ കൂട്ടമാണ് ജനവാസ മേഖലയില്‍ സ്ഥിരമായി വരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂവാറ്റുപുഴ സ്വദേശികള്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൈത കൃഷി ഭൂരിഭാഗവും കാട്ടാനകള്‍ നശിപ്പിച്ച നിലയിലാണ്.ഏകദേശം അറുപതിനായിരം മൂട് കൈതകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് കൃഷി സ്ഥലത്തെ കർഷകർ പറയുന്നു. എല്ലാ ദിവസവും കൃഷി സ്ഥലത്തെത്തുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇവ പടക്കത്തിന്റെ ശബ്ദം കേട്ടാലും തിരിഞ്ഞ് ആക്രമിക്കാന്‍ വരുന്ന സ്ഥിതിയാണ്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ പ്രായമായ റബ്ബര്‍ മരങ്ങളും വ്യാപകമായി പിഴുതെറിഞ്ഞ നിലയിലാണ് .കൂടാതെ പ്രദേശത്തെ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
Read MoreCategory: Kollam
കരുനാഗപ്പള്ളിയിൽ പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറികളുടെ കാറ്റ് അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; കാരണം ഇങ്ങനെ
കരുനാഗപ്പള്ളി: ഓച്ചിറയിലെ വീടുകളിൽ വിതരണം ചെയ്യുവാനുള്ള പാചക വാതകവുമായി വന്ന ലോറികളുടെ കാറ്റ് സി പി എമ്മിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾഎത്തി അഴിച്ചുവിട്ടു. കുലശേഖരപുരം പഞ്ചായത്ത് ഓഫീസിനു സമീപമാണ് ലോറി തടഞ്ഞത് .പീന്നീട് ലോറിയിൽ സിപിഎം കൊടിയും കെട്ടി.ഇതോടെ പാചക വാതകത്തിനായി കാത്തു നിന്നവർ നിരാശരായി മടങ്ങി. ഓച്ചിറയിലെ ഗ്യാസ് ഏജൻസിയിലെ തൊഴിൽ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോറികൾ തടഞ്ഞതെന്ന് പ്രവർത്തകർ പറഞ്ഞു. ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും ഗ്യാസ് വിതരണം ഇതുമൂലം പലപ്പോഴും തടസ്സപ്പെടാറുണ്ട് .ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ പല തവണ അധികാരികളോടും തൊഴിലാളി നേതാക്കളോടും ആവശ്യപ്പെട്ടിരിന്നു. കരുനാഗപ്പള്ളി പോലീസിൽ പരാതിപ്പെട്ടതനുസരിച്ച് വൈകുന്നേരത്തോടെപോലീസ് എത്തി കൊടികൾ എടുത്തു മാറ്റി ടവറുകള്ളിൽ കാറ്റു നിറച്ചാണ് വാഹനങ്ങൾ കൊണ്ടുപോയത്. ആയതിനാൽ പാചകവാതക വിതരണം നടന്നില്ല. പാചക വാതകം സുഗമമായി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്…
Read Moreഇരട്ടപ്പേര് വിളിച്ച് കളിയാക്കി; സുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
കൊല്ലം :ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിന് സുഹത്തിനെ കുത്തി പരിക്കേൽപ്പിച്ചു.കൊട്ടിയം സ്വദേശിയായ സിജേഷിനാണ് കുത്തേറ്റത്. ഇന്ന് പുലർച്ചയോടെ കൊട്ടിയത്തെ ഒരു ലോഡ്ജിലാണ് സംഭവം.ഉമയനല്ലൂർ സ്വദേശിയായ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിപരിക്കേൽപ്പിച്ചതെന്ന് കൊട്ടിയം പോലീസ് പറഞ്ഞു. സാബുവും ,സിജേഷും ഉൾപ്പടെയുള്ളവർ ലോഡ്ജിൽ താമസിച്ചുവരികയാണ്. സിജേഷിനെആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘം വാക്കേറ്റം നടത്തുന്നതിനിടയിൽ സാബുവിന്റെ ഇരട്ടപ്പേര് വിളിച്ച സിജേഷിനെ കുത്തുകയായിരുന്നു. ു
Read Moreകുന്നത്തൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പന വ്യാപകമാകുന്നതായി പരാതി
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരണവും വില്പനയും വ്യാപകമാകുന്നതായി പരാതി.പാൻ മസാല പോലെയുള്ള പുകയില ഉല്പന്നങ്ങൾ താലൂക്കിലെ ഒട്ടുമിക്ക പെട്ടിക്കടകളിലും ചില ബേക്കറികളിലും സുലഭമായി വിൽക്കപ്പെടുന്നതായും സൂചനയുണ്ട്.നിരോധനത്തിന് മുമ്പ് 20 രൂപ മാത്രം വിലയുണ്ടായിരുന്ന ഒരു കവർ പാൻ മസാലയ്ക്ക് ഇപ്പോൾ ഈടാക്കുന്നത് 40 മുതൽ 60 രൂപവരെയാണ്.സ്ഥിരം ഉപഭോക്താക്കൾക്കും പരിചയക്കാർക്കും മാത്രം രഹസ്യമായാണ് ഇവ വിൽക്കപ്പെടുന്നത്. തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരുമാണ് പ്രധാന ഉപഭോക്താക്കൾ.സിനിമാപറമ്പ് ജംഗ്ഷനിൽ ബസ് നിർത്തി ജീവനക്കാർ ഓടിയിറങ്ങി പെട്ടിക്കടകളിൽ നിന്നും പൊതി വാങ്ങുന്നത് പതിവാണെന്ന് പറയപ്പെടുന്നു.തുടർന്ന് യാത്രക്കാരുടെ മുമ്പിൽ വച്ച് പരസ്യമായാണ് ഉപയോഗം.മിക്ക സ്വകാര്യ ബസുകളിലെയും ജീവനക്കാർ പാൻമസാലകൾ പരസ്യമായി ഉപയോഗിക്കാറുള്ളതായാണ് വിവരം. വിദ്യാർത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളും പതിവ് കസ്റ്റമേഴ്സാണ്. സിനിമാപറമ്പ്,ഏഴാംമൈൽ, ചക്കുവള്ളി,മൈനാഗപ്പള്ളി,ശൂരനാട്, ഭരണിക്കാവ്,കുന്നത്തൂർ,ഇടയ്ക്കാട്, ശാസ്താംനട, പതാരം, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിൽപ്പന തകൃതിയാണ്.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വീടുകളിൽ…
Read Moreതാറാവിൻ കൂട്ടിലെ വലയിൽ കുടുങ്ങിയ കരിമൂർഖന് വാവാ സുരേഷ് രക്ഷകനായി
കുന്നത്തൂർ:താറാവുകൾക്ക് മുട്ടയിടാനായി തയാറാക്കിയിരുന്ന കൂട്ടിലെ വലയിൽ കുരുങ്ങിയ കരിമൂർഖന് വാവാ സുരേഷ് രക്ഷകനായി.കുന്നത്തൂർ കിഴക്ക് അജ്ഞനത്തിൽ മനോജിന്റെ വീട്ടിലായിരുന്നു സംഭവം. മുറ്റത്ത് തെക്കുഭാഗത്തായി താറാവുകൾക്ക് മുട്ടയിടാനായി കെട്ടിയ കൂട്ടിലെ വലയിലാണ് പാമ്പ് കുടുങ്ങിയത്. തലേ ദിവസം രാത്രിയോടെ താറാവുകളുടെ മുട്ട ഭക്ഷിച്ച ശേഷം മടങ്ങവേയാണ് വലയിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്.സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് അജ്ഞനത്തിലേക്ക് ഒഴുകിയെത്തിയത്.വിവരം അറിയിച്ചതിനെ തുടർന്ന് വാവാ സുരേഷും സ്ഥലത്തെത്തി. പിന്നീട് കത്രിക ഉപയോഗിച്ച് വല അറുത്തുമാറ്റി പാമ്പിനെ സുരേഷ് പുറത്തെടുക്കുകയായിരുന്നു.പാമ്പ് വലയിൽ കുടുങ്ങിയത് 15 മണിക്കൂറോളമാണ്.തുടർന്ന് വാവാ സുരേഷ് പാമ്പിനെ പൊതു ജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും വിശദീകരണം നടത്തുകയും ചെയ്തു.ഏകദേശം 8 അടിയോളം നീളമുള്ള പാമ്പിന് 6 വയസ് പ്രായമാണുള്ളത്.
Read Moreകൊല്ലത്ത് ഒസാമ ബിൻ ലാദന്റെ സ്റ്റിക്കർ പതിച്ച കാർ; മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു; ചോദ്യം ചെയ്യലിൽ യുവാക്കൾ പറഞ്ഞതിങ്ങനെ…
കൊല്ലം: ഭീകരൻ ഒസാമ ബിൻലാദന്റെ ചിത്രമുള്ള സ്റ്റിക്കർ ഒട്ടിച്ച കാർ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയുടെ കൈയിൽനിന്നാണ് കാർ വാങ്ങിയതെന്ന് യുവാക്കളിൽ ഒരാൾ പോലീസിനോട് പറഞ്ഞു. ആർസി ബുക്കിൽനിന്ന് കാറിന്റെ ഉടമസ്ഥാവകാശം മാറ്റാനായില്ല. ബുക്ക് കിട്ടാൻ വൈകിയതിനാലാണ് ഓണർഷിപ്പ് മാറ്റാൻ കഴിയാതിരുന്നതെന്നും ഉടമ പറഞ്ഞു. പള്ളിമുക്ക് ഭാഗത്തുനിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. പിടിയിലായ യുവാക്കളും പള്ളിമുക്ക് സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. നവവരനും വധുവും ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽമൂന്നുപേരെയാണ് പോലീസ് പിടികൂടിയത്. കാർ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഇരവിപുരം സിഐ പറഞ്ഞു.
Read Moreഅഗ്നിസുരക്ഷാ സംവിധാനം കെട്ടിടങ്ങൾക്ക് കർശനമാക്കി; ഇല്ലാത്തവർക്കെതിരേ കർശന നടപടിയെന്ന് കളക്ടർ
കൊല്ലം :അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിട നിര്‍മാണ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ എസ് കാര്ത്തികേയന് അറിയിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നിസുരക്ഷ ഉറപ്പു വരുത്താതെയുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. നിശ്ചിത സമയ പരിധിക്കുള്ളില്‍ അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അല്ലാത്തവ അടച്ചുപൂട്ടും. 15 മീറ്ററില്‍ അധികം ഉയരവും 1000 ചതുരശ്ര മീറ്റര്‍ പ്ലിന്ത് ഏരിയയും ഉള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിശ്ചിത വീതിയുള്ള വഴിയും മതിയായ അഗ്നിശമന ഉപകരണങ്ങളും ഉള്ള കെട്ടിടങ്ങള്‍ക്കാണ് നിരാക്ഷേപപത്രം നല്‍കുക. ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ സമ്മേളന ഹാളുകളും വ്യാവസായിക കെട്ടിടങ്ങളും വലിപ്പ വ്യത്യാസമില്ലാതെ അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. മാനദണ്ഡങ്ങള്‍ മറികടന്ന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അനുവാദമില്ലാതെ കെട്ടിടങ്ങള്‍ക്ക് ഉയരം കൂട്ടുന്നതായും കണ്ടെത്തി. ഇവയ്ക്കെതിരെ നടപടി…
Read Moreചുട്ടുപൊളളുന്ന ചൂടില്‍ ചെറുനാരങ്ങ വില കുതിക്കുന്നു; കിലോയ്ക്ക് 100 രൂപ
പത്തനാപുരം:ചൂട് അസഹനീയമായതോടെ വിപണിയിൽ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നു. ഉൽപാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ചെറുനാരങ്ങാ വില പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.കിലോ 50രൂപയായിരുന്ന നാരങ്ങ ഇപ്പോൾ വില 100 മുതൽ 120 രൂപ വരെയാണ്. സംസ്ഥാനത്ത് ചെറുനാരങ്ങാ ഉൽപാദനം വിരളമായതിനാല്‍ വ്യാപാരികൾ ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. തമിഴ്നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് ദിനംപ്രതി ടൺ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഇവിടെയും ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറഞ്ഞു. വേനൽ കടുത്തതും കല്ല്യാണ സീസണായതിനാലും നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. കൂടാതെ വേനൽക്കാലത്ത് ഏറ്റവുമധികം വിൽക്കുന്നതും ആവശ്യക്കാരുള്ളതും നാരങ്ങാവെള്ളത്തിനാണ്.ആളുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നാരങ്ങ ലഭ്യമല്ലാത്തത് വിപണിയെ ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.ആന്ധ്രപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും നാരങ്ങ കേരളത്തിലെത്തുന്നത്. ഇവയിൽ ആന്ധ്ര നാരങ്ങകളുടെ തൊലി വളരെ നേർത്തതായതിനാൽ കേരളത്തിൽ ആവശ്യക്കാരേറെയാണ് .
Read Moreവായ്പതിരിച്ചടച്ചിട്ടും ആധാരം നൽകിയില്ല; പ്രതിക്ഷേധവുമായി കർഷക കുടുംബം
കുളത്തൂപ്പുഴ: കാര്‍ഷിക വായ്പയായി എടുത്ത തുക പലിശ അടക്കം മുഴുവനും അടച്ച് തീർന്നിട്ടും ആധാരവും മറ്റ് രേഖകളും മടക്കി നൽകാൻ ബാങ്ക് അധികൃതർ തയാറാകാത്തതിൽ പ്രതിക്ഷേധിച്ച് കർഷക കുടുംബം ബാങ്ക് അടച്ചു താഴിട്ടു പൂട്ടാൻ ചങ്ങലയുമായ് എത്തിയതു സംഘർഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കുളത്തൂപ്പുഴ ശാഖക്ക് മുന്നിലാണ്നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തിങ്കൾകരിക്കം കിഴക്കേകര മൂല മറ്റത്തിൽ വീട്ടിൽ ഷിബുജോൺ, ഭാര്യ അമ്മിണികുട്ടി എന്നിവരുടെ പേരിൽ ബാങ്കിൽ നിന്നും രണ്ടുലക്ഷം രൂപയുടെ കാർഷിക വായ്പ എടുത്തിരുന്നു. ഒറ്റതവണ തീർപ്പാക്കൾ പദ്ധതിയിൽ ഉൾപ്പെടുത്തി മാസങ്ങൾക്കു മുമ്പു തുക ഒടുക്കി വായ്പ അവസാനിപ്പിക്കുകയും ഈടായി നല്കിയ വസ്തുവിന്റെ ആധാരം മടക്കികിട്ടുന്നതിനായ് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ മാസങ്ങള്‍ കഴിഞ്ഞിട്ടും ആധാരം മടക്കിനൽകുന്നതിനുളള നടപടി എടുക്കാതെ ഓരോ തവണയും പല പല ഒഴിവുകൾ പറഞ്ഞു മടക്കി അയക്കുകയാണു ബാങ്ക്…
Read Moreപള്ളിത്തോട്ടത്ത് കുടിശടിതകർത്തസംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്
കൊല്ലം : പള്ളി തോട്ടത്തു കുരിശടി തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഭർജിതമാക്കി. കഴിഞ്ഞദിവസം പുലർച്ചെ കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയവരാണ് കുരിശടി തകർന്ന നിലയിൽ ആദ്യം കണ്ടത്.ഔസേ പ്പ് പിതാവിന്റെ രൂപം തകർത്ത് സാമൂഹ്യവിരുദ്ധർ , കുരിശടിയിൽ ഉണ്ടായിരുന്ന ബൈബിൾ സമീപത്തെ ചവറുകൂനയിൽ നിക്ഷേപിക്കുകയും ചെയ്തു. പള്ളിത്തോട്ടം മേഖലയിലെ പോർട്ട് കൊല്ലം ഇടവകയിൽ പെട്ട ഏഴാം സ്ഥലം കുരിശടി യാണ് സാമുഹ്യവിരുദ്ധർ തകർത്തത്.കുരിശടിയിൽ സ്ഥാപിച്ചിരുന്ന മരക്കുരിശ് പുറത്തിടുകയും ചെയ്തു. കുരിശടിയിൽ സൂക്ഷിച്ചിരുന്ന ബൈബിളും , തിരി തെളിക്കുന്ന സ്റ്റാൻഡും കുരിശടി ക്കു പിറകുവശത്തെ ചവറുകൂനയിൽ തള്ളുകയായിരുന്നു. കുരിശടിയുടെ മുന്നിൽ പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .
Read More