താറാവിൻ കൂട്ടിലെ  വ​ല​യി​ൽ കു​ടു​ങ്ങി​യ ക​രി​മൂ​ർ​ഖ​ന് വാ​വാ സു​രേ​ഷ് രക്ഷകനായി

കു​ന്ന​ത്തൂ​ർ:​താ​റാ​വു​ക​ൾ​ക്ക് മു​ട്ട​യി​ടാ​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന കൂ​ട്ടി​ലെ വ​ല​യി​ൽ കു​രു​ങ്ങി​യ ക​രി​മൂ​ർ​ഖ​ന് വാ​വാ സു​രേ​ഷ് ര​ക്ഷ​ക​നാ​യി.​കു​ന്ന​ത്തൂ​ർ കി​ഴ​ക്ക് അ​ജ്ഞ​ന​ത്തി​ൽ മ​നോ​ജി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.​ മു​റ്റ​ത്ത് തെ​ക്കു​ഭാ​ഗ​ത്താ​യി താ​റാ​വു​ക​ൾ​ക്ക് മു​ട്ട​യി​ടാ​നാ​യി കെ​ട്ടി​യ കൂ​ട്ടി​ലെ വ​ല​യി​ലാ​ണ് പാ​മ്പ് കു​ടു​ങ്ങി​യ​ത്.​

ത​ലേ ദി​വ​സം രാ​ത്രി​യോ​ടെ താ​റാ​വു​ക​ളു​ടെ മു​ട്ട ഭ​ക്ഷി​ച്ച ശേ​ഷം മ​ട​ങ്ങ​വേ​യാ​ണ് വ​ല​യി​ൽ കു​ടു​ങ്ങി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.​സം​ഭ​വം അ​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ജ്ഞ​ന​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.​വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​വാ സു​രേ​ഷും സ്ഥ​ല​ത്തെ​ത്തി.

പി​ന്നീ​ട് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് വ​ല അ​റു​ത്തു​മാ​റ്റി പാ​മ്പി​നെ സു​രേ​ഷ് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.​പാ​മ്പ് വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് 15 മ​ണി​ക്കൂ​റോ​ള​മാ​ണ്.​തു​ട​ർ​ന്ന് വാ​വാ സു​രേ​ഷ് പാ​മ്പി​നെ പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.​ഏ​ക​ദേ​ശം 8 അ​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പി​ന് 6 വ​യ​സ് പ്രാ​യ​മാ​ണു​ള്ള​ത്.

Related posts