കൊട്ടാരക്കര സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പോസ്റ്റല്‍ ബാലറ്റ് കൈവശപ്പെടുത്തുന്നതിനെതിരെ യു.ഡി.എഫ് ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയതായി ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ അറിയിച്ചു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അധികാരത്തിന്റെ മറവില്‍ ഭീഷണിപ്പെടുത്തിയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പോലീസ് അസ്സോസിയേഷന്റെ ഇടതുപക്ഷ അനുകൂല സംഘടനയില്‍പ്പെട്ടവരാണ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്നും തങ്ങള്‍ക്ക് അനുകൂലമായ പോസ്റ്റല്‍ വോട്ട് തന്നില്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പോസ്റ്റല്‍ വോട്ടുകള്‍ കൈക്കലാക്കുന്നത്. മറ്റ് ഇടതുപക്ഷ സംഘടനകളും വ്യാപകമായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പോസ്റ്റല്‍ വോട്ട് കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി യു.ഡി.എഫ് പരാതിപ്പെട്ടിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ക്ക് നീതിയുക്തമായി പോസ്റ്റല്‍ വോട്ടുകള്‍ വിനിയോഗിക്കുന്നതിനും ഭീഷണിപ്പെടുത്തി വോട്ട് തട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇലക്ഷന് കമ്മീഷന് നടപടി സ്വീകരിക്കണമെന്നും പി.ഹരികുമാര്‍ ആവശ്യപ്പെട്ടു.,
Read MoreCategory: Kollam
തീരദേശങ്ങളിൽ കഞ്ചാവ് സുലഭം; ആവശ്യക്കാരിലേറെയും വിദ്യാർഥികളും കുട്ടികളും
കൊല്ലം : തീരദേശങ്ങളിൽ കഞ്ചാവ് സുലഭം. കായലോരങ്ങളും കടലോരങ്ങളും കേന്ദ്രീകരിച്ചാണ് ബൈക്കിലെത്തുന്ന സംഘങ്ങളുടെ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. ആർക്കും സംശയം തോന്നാത്ത തരത്തിൽ മാന്യമായ വേഷവിധാനത്തോടെയാണ് ചെറുപ്പക്കാരായ വിൽപ്പനസംഘമെത്തുന്നത്. കടലോരങ്ങളിലും ഹാർബർ കേന്ദ്രീകരിച്ചും വൻതോതിലാണ് കഞ്ചാവ് വിൽ്പന. അടുത്തിടെയായി കായലോരങ്ങളും സംഘം പിടിമുറുക്കി. നിരവധി യുവാക്കളും വിദ്യാർഥികളും കഞ്ചാവു സംഘത്തിന്റെ വലയിലാകുന്നതായിട്ടാണ് വിവരം. തീരമേഖലകളിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെട്ട ചിലർ എക്സൈസ്, പോലീസ് സംഘങ്ങളുടെ നിരീക്ഷണത്തിലാണെന്ന് പറയുന്നെങ്കിലും അധികൃതർ വേണ്ടത്ര സജീവമല്ല. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കഞ്ചാവ് , മയക്കുമരുന്നു വിപണന കേന്ദ്രമായി കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ മാറിക്കഴിഞ്ഞിരിക്കുകയാണ്. കഞ്ചാവുമായി പിടിയിലാകുന്നവർ ഒരാഴ്ചക്കുള്ളിൽ വീണ്ടും വിൽപ്പനക്കാരായി രംഗത്തുണ്ട്. ഇതുതന്നെയാണ് കഞ്ചാവ് വിൽപ്പന വ്യാപകമാകാൻ കാരണം. കോളജ് വിദ്യാർഥികൾ പോകുന്നതുപോലെയാണ് ചെറുപ്പക്കാരായ കഞ്ചാവ് വിൽപ്പനക്കാർ ബൈക്കുകളിലും സ്കൂട്ടറുകളിലും കറങ്ങിനടന്ന് ആവശ്യക്കാർക്ക് നൽകുന്നത്. ചവറ, നീണ്ടകര, കോവിൽത്തോട്ടം,…
Read Moreപത്തനാപുരം മേഖലയിൽസമാന്തര സർവീസുകൾ പിടിമുറുക്കുന്നു; കെഎസ്ആർടിസിക്ക് വരുമാന നഷ്ടം
പത്തനാപുരം:സമാന്തര സര്‍വീസുകള്‍ പിടിമുറുക്കുന്നു;കിഴക്കന്‍ മേഖലയില്‍ കെ എസ് ആര് ടി സിയ്ക്ക് വരുമാന നഷ്ടം.പത്തനാപുരം ഡിപ്പോയില്‍ നിന്നും ചെയിന്‍ സര്‍വീസ് നടത്തുന്ന പത്തനാപുരം കൊട്ടാരക്കര,പത്തനാപുരം പുന്നല റൂട്ടുകളിലാണ് സ്വകാര്യ ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള സമാന്തര സര്‍വീസുകള്‍ ഓട്ടം നടത്തുന്നത്. മുന്‍പ് ഈ റൂട്ടുകളില്‍ സമാന്തര സര്‍വീസുകള്‍ പതിവായിരുന്നെങ്കിലും പത്തനാപുരം ഡിപ്പോയില്‍ നിന്നും ഇവിടങ്ങളിലേക്ക് ചെയിന്‍ സര്‍വീസ് തുടങ്ങിയതോടെ ഇവര്‍ ഒതുങ്ങിയ മട്ടായിരുന്നു. എന്നാല്‍ വീണ്ടും ഇത്തരക്കാര്‍ സജീവമായതോടെ കെ എസ് ആര് ടി സിയുടെ വരുമാനത്തില്‍ വന്‍ഇടിവാണ് സംഭവിച്ചിരിക്കുന്നത്.ഒറ്റ ട്രിപ്പില്‍ പതിനയ്യായിരത്തോളം രൂപ കിട്ടിയിരുന്ന സ്ഥാനത്ത് സമാന്തര സര്‍വീസുകാര്‍ വന്നതോടെ പകുതിയായി കുറഞ്ഞു. കുന്നിക്കോട്ടും,പത്തനാപുരത്തും,പുന്നലയിലുമായി സര്‍വീസ് നടത്തുന്ന ഇവര്‍ കെ എസ് ആര് ടി സി ബസ് സ്റ്റോപ്പിലെത്തുന്ന സമയം വാഹനവുമായി പോകുന്നതിനാല്‍ ബസില്‍ കയറേണ്ട യാത്രക്കാര്‍ ഇവരെ ആശ്രയിക്കുകയാണ് പതിവ്. സമാന്തര സര്‍വീസുകള്‍ക്ക് എതിരെ മോട്ടോര്‍ വാഹന…
Read More62729-ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം! രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച വിലയിരുത്തൽ
എസ്.ആർ.സുധീർ കുമാർ കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ഭൂരിപക്ഷ സാധ്യത പ്രഖ്യാപിച്ചുള്ള മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ അക്ഷരാർഥത്തിൽ രാഷ്ട്രീയ നിരീക്ഷകരിൽ അമ്പരപ്പ് ഉളവാക്കി. പ്രേമചന്ദ്രൻ 62729-ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പിന് ശേഷം വിജയ സാധ്യത വിശകലനം ചെയ്യുമ്പോൾ കൃത്യമായ ഒരു സംഖ്യ ചൂണ്ടിക്കാട്ടാറില്ല. സംസ്ഥാനത്ത് ഒരിടത്തും ഇങ്ങനെ ഒരു കണക്ക് ആരും എടുത്തുകാട്ടിയ ചരിത്രവുമില്ല. ഇതാണ് കൊല്ലത്തെ യുഡിഎഫ് നേതാക്കൾ മാറ്റി കുറിക്കുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ നടന്നു എന്ന നിഗമനത്തിലുമാണ് മുന്നണി നേതൃത്വം. അതുകൂടി കൂട്ടിയാൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന പ്രതീക്ഷയും നേതൃത്വം വച്ചു പുലർത്തുന്നു. ബൂത്ത് – മണ്ഡലം കമ്മിറ്റികളുടെ വിലയിരുത്തലിനു ശേഷം നിയോജക മണ്ഡല അടിസ്ഥാനത്തിലെ വിശകലനവും കഴിഞ്ഞുള്ള കണക്കാണിതെന്നും നേതാക്കൾ പറയുന്നു. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ…
Read Moreകാലാവസ്ഥാ മുന്നറിയിപ്പ്; മത്സ്യമേഖല നിശ്ചലം ; തൊഴിലാളികൾ പട്ടിണിയിൽ
കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതായതോടെ തീരദേശം വറുതിയിൽ. നീണ്ടകര, ശക്തികുളങ്ങര, വാടി എന്നിവിടങ്ങളിൽ നിന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും കടലിൽ മീൻപിടിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി പോകുന്നില്ല.ഇതുകാരണം വള്ളങ്ങളും ബോട്ടുകളും തീരത്ത് അടുപ്പിച്ചിട്ടിരിക്കയാണ്. ശക്തമായ കാറ്റും മഴയും മൂന്നുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ തീരദേശത്ത് മത്സ്യബന്ധനം മാത്രം ഉപജീവനമാക്കിയവരുടെ ജീവിതം ദുരിതപൂർണമാകും. അതേസമയം മുന്നറിയിപ്പുണ്ടെങ്കിലും ചിലരൊക്കെ അന്നന്നത്തെ അഷ്ടിക്ക് വകതേടി കടലിൽ പോകുന്നുണ്ട്. ഇവർക്ക് കാര്യമായ മത്സ്യം ലഭിക്കുന്നുമില്ല. മത്സ്യസന്പത്ത് കഴിഞ്ഞ ഏതാനും മാസമായി കുറഞ്ഞ് വരുന്നതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.പരന്പരാഗത മത്സ്യബന്ധന മേഖലയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. താന്നി, ഇരവിപുരം, പരവൂർ മുക്കം, പൊഴിക്കര, ചില്ലക്കൽ ഭാഗങ്ങളിൽ അഞ്ഞൂറിലധികം പരന്പരാഗത തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഫൈബർ മരത്തിലാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. ഇവരിൽ നല്ലൊരു പങ്കും കഴിഞ്ഞ രണ്ടാഴ്ചയായി മത്സ്യബന്ധനത്തിന് പോകുന്നില്ല. കനത്ത മഴയും…
Read Moreഉപ്പുവെള്ളം കയറുന്നത് തടഞ്ഞു; മാരൂർതാഴംവയൽഹരിതാഭയിലേക്ക്
കരുനാഗപ്പള്ളി : കുലശേഖരപുരം പഞ്ചായത്തിലെ പ്രധാനപാടശേഖരങ്ങളിൽ ഒന്നായ മാരൂർ താഴം വയൽ വീണ്ടും പച്ചപ്പണിയുന്നു. 19, 22 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മാരൂർതാഴം പാടശേഖരം കഴിഞ്ഞ പത്ത് വർഷമായി തരിശായി കിടക്കുകയായിരുന്നു. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വീണ്ടും കൃഷിക്കായി പാടം തയാറാവുന്നത്.ടിഎസ് കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നതിനാൽ ഇവിടെ ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. 2008 ൽ നെൽകൃഷി ചെയ്തിരുന്നുവെങ്കിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി മുഴുവൻ നെല്ലും നശിച്ചുപോയി.ഇതോടെ നിരാശരായ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഉപ്പുവെള്ളം തടയുന്നതിനായി നാട്ടുകാർ നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. 2018ൽ മൈനർ ഇറിഗേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യത്തെവർക്കായി ഏകദേശം 58 ലക്ഷം രൂപ മുടക്കി ഷട്ടർ സ്ഥാപിച്ചു. ഇതോടെ ഉപ്പുവെള്ളം തടയാൻ കഴിഞ്ഞു.കഴിഞ്ഞ പ്രളയ സമയത്ത് ഷട്ടറുകൾ അടച്ചും…
Read Moreതൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; പരാതിക്കാരേറുന്നു
അഞ്ചൽ : തൊഴിൽ പരിശീലന കേന്ദ്രങ്ങൾ അനുവദിപ്പിക്കാമെന്നും അതിലൂടെ തൊഴിലും നല്ല വരുമാനവും വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ രണ്ട് പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം പുതുപ്പള്ളി സ്വദേശി വിഷ്ണു (28 ), അഞ്ചൽ സ്വദേശി പ്രദീപ് നമ്പൂതിരി (34 ) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചൽ സി .ഐ പി.ബി വിനോദ് കുമാർ ,എസ് ,ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.അഞ്ചലിൽ ഒരുവ്യാജ സ്ഥാപനത്തിന്റെപേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. നിരവധി പേരാണ് പരാതിയുമായി രംഗത്തുള്ളത്. പരാതിക്കരുടെ എണ്ണം കൂടുമെന്നാണ് പോലീസ് കരുതുന്നത്. ഓഫീസ് ജീവനക്കാരിയായ ബിന്ദു ഒളിവിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ യോഗാ,തയ്യൽ, ബ്യൂട്ടീഷൻ കോഴ്സുകൾ പഠിപ്പിക്കുന്ന സെന്ററുകൾ ആരംഭിച്ചാൽ ഗവ. ആനുകൂല്യങ്ങളും നല്ല ശമ്പളവും, നൽകുമെന്നും യോഗ കോഴ്സിന് രജിസ്ട്രേഷൻ ഫീസ്…
Read Moreകുന്നത്തൂരിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: ആക്ഷൻ കൗൺസിൽരംഗത്ത്
കുന്നത്തൂർ:കുന്നത്തൂരിൽ വീടിന്റെ അടുക്കളയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കുന്നത്തൂർ പഞ്ചായത്തിലെ മാനാമ്പുഴ പുളിമൂട്ട് വിളയിൽ ഷിബു ചെറിയാ(45)നെ ഏപ്രിൽ ഒന്നിന് വൈകുന്നേരം ് ആറോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് മാസം മുമ്പാണ് ഖത്തറിൽ ജോലി ചെയ്തുവരുന്ന ചെങ്ങന്നൂർ സ്വദേശിയായ ആശയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്റെ വിവാഹം നടന്നത്.ആശയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം കൊണ്ടു പോകുന്നതിനായി വിസിറ്റിംഗ് വിസയും ശരിയാക്കിയിരുന്നു.ഇതിനാൽ കുന്നത്തൂരിലെ വീട്ടിൽ ഷിബു ഒറ്റയ്ക്കാണ് കഴിഞ്ഞു വന്നത്.കഴിഞ്ഞ 31 ന് രാത്രി സഹോദരി ഫോണിൽ സംസാരിക്കവേ രാത്രി പത്തോടെ രണ്ടു പേർ തന്നെ കാണാനെത്തുമെന്ന് പറഞ്ഞ് ഷിബു…
Read Moreഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്; ജില്ലയിൽ അന്തർസംസ്ഥാന ബസുകളുടെ പരിശോധന കർശനമാക്കി
കൊല്ലം: ജില്ലയിലും അന്തർസംസ്ഥാന ബസുകളുടെ പരിശോധന കർശനമാക്കുന്നു . അതോടൊപ്പം എൽഎപിടി ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് മിക്ക ബസുകളും സർവീസ് നടത്തുന്നത് . നിറയെ സാധനങ്ങളും കയറ്റിയാണ് സർവീസ് . ബുക്കിംഗ്ഓഫീസുകൾക്ക് ലൈസൻസ് ഹാജരാക്കാനുള്ള നോട്ടീസും നൽകി. ലൈസൻസ് ഇല്ലാത്ത ഓഫീസുകൾക്കെതിരെ കർശന നടപടിയുണ്ടാകും. യാത്രക്കാരെ ഇടയ്ക്ക് കയറ്റി സർവീസ് നടത്താനുള്ള അനുമതിയും ഇല്ല. മാത്രമല്ല ഈ ബസുകളുടെ ഓഫീസുകളുടെ പ്രവർത്തനവും നിയമാനുസൃതമല്ല. ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് എടുക്കാത്ത കൊല്ലത്തെ ബസ്ബുക്കിംഗ് ഓഫീസുകൾക്കും പിടിവീഴും. ലൈസൻസില്ലാത്തവരെ കണ്ടെത്തി പിഴ ചുമത്താനുള്ള നീക്കത്തിലാണ് അധികൃതർ. ഓഫീസുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ ചില അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തേണ്ടിവരും. ഇതൊന്നും മിക്ക ഓഫീസുകളിലുമില്ല. ഓഫീസുകളുടെ ലൈസൻസുകൾ ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹാജരാക്കാത്ത ഓഫീസുകൾ കണ്ടെത്തി നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ചുള്ള നടപടി തുടങ്ങിയതായി ആർടിഒ വി.സജിത്ത് അറിയിച്ചു.രാത്രികാലങ്ങളിൽ…
Read Moreകൊല്ലത്ത് സ്ഥാനാർഥികൾ തിരക്കിൽത്തന്നെ; വിലയിരുത്തലുംഅവകാശവാദങ്ങളും തുടരുന്നു
രാജീവ് ഡി.പരിമണം കൊല്ലം :ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾ തിരക്കിലാണ്.എൽഡിഎഫ് സ്ഥാനാർഥി കെഎൻ.ബാലഗോപാൽ പാർട്ടി സെക്രട്ടറിയേറ്റിൽ സംബന്ധിക്കാൻ തിരുവനന്തപുരത്താണ്. പാർട്ടിപരിപാടികൾ കൂടാതെ മണ്ഡലങ്ങളിലെ കല്യാണവീടുകളിലും മരണവീടുകളിലും സന്ദർശനത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ. എൻഡിഎ സ്ഥാനാർഥിയും തിരക്കിലാണ്. ഇതിനകംതന്നെ ജില്ലയിലെ എൽഡിഎഫ് യുഡിഎഫ് ,എൻഡിഎ കമ്മിറ്റികൾ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. കെഎൻബാലഗോപാലിന്അറുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം പാർലമെന്ററി കമ്മിറ്റിയോഗം വിലയിരുത്തി. ചവറ ഒഴികെയുള്ള മണ്ഡലങ്ങളിൽ ബാലഗോപാലിന് മുൻതൂക്കം ലഭിക്കുമെന്നും വിലയിരുത്തി. അതേസമയം യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന് 50000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ യുഡിഎഫ് പാർലമെന്ററികമ്മിറ്റി 29ന് ചേരുന്നതോടെ വ്യക്തമായ വിലയിരുത്തൽ ഉണ്ടാകും. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ 37649 വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.എല്ലാമണ്ഡലങ്ങളിലും യുഡിഎഫിന് ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ് കരുതുന്നു. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും…
Read More