കൊല്ലം: കൊല്ലം ബൈപാസ് സംബന്ധിച്ച് പ്രേമചന്ദ്രന് എംപിയുടെ ഏറ്റവും വലിയ സംഭാവന വിവാദം മാത്രമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കൊല്ലത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ ചരിത്രം കൂടി തിരിച്ചറിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരത്തിന്റെ തിരക്കില്‍ നിന്ന് മാറിയുള്ള യാത്ര ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത ബൈപാസിന്റെ നാള്വഴികള്ക്കുള്ള പ്രാധാന്യം കുറച്ചു കാണാനാകില്ല. 1972ല്‍ ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും 1987ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരാണ് വില കൊടുത്ത് ഭൂമി വാങ്ങുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. 1989-90 കളില്‍ അതു നടപ്പിലാക്കി. അന്ന് കുണ്ടറ എംഎല്‍എ ആയിരുന്ന തന്നെയാണ് കാര്‍ത്തികേയ പണിക്കരടക്കമുള്ളവര്‍ ഏറ്റെടുത്ത ഭൂമിക്ക് വില ലഭ്യമാക്കണം എന്ന ആവശ്യവുമായി സമീപിച്ചത്. തുടര്‍ന്ന് മന്ത്രിസഭ ചര്‍ച്ച നടത്തി ഭൂമി വില നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. അന്നത്തെ ദീര്‍ഘദര്‍ശികളായ നേതാക്കന്മാരുടെ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് 1989-90 ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായത്. 1996ല്‍…
Read MoreCategory: Kollam
പത്തനാപുരം മണിയറ റോഡിൽ ശബരിമല സന്നിധിയും എരുമേലി വാവരുപളളിയും; വേറിട്ട കാഴ്ചയൊരുക്കി രു കൂട്ടം അയ്യപ്പ ഭക്തര്‍
പത്തനാപുരം:മകരവിളക്കിന് കലിയുഗ വരദന്റെ സന്നിധിയും പരിപാവനമായ പമ്പയും ഐതിഹ്യ പെരുമയുളള എരുമേലിയുമെല്ലാം കരവിരുതിന്റെ കൈപ്പുണ്യത്താല്‍ ഭക്തജനങ്ങളള്ക്കായി നിര്‍മ്മിച്ച് ശ്രദ്ധേയമാവുകയാണ് പട്ടാഴി വടക്കേക്കരയിലെ ഒരു കൂട്ടം അയ്യപ്പ ഭക്തര്‍. മണയറ റോഡിന്റെ ഇരുവശങ്ങളിലുമായാണ് മനസ്സില്‍ നിന്ന് കൊത്തിയെടുത്ത ചെറുമാതൃകകള്‍ ഭക്തര്‍ നിര്‍മ്മിച്ച് വച്ചിരിക്കുന്നത്.നാല്പത് ദിവസത്തെ കഠിന വ്രതം നോറ്റാണ് ശബരിമലയുടെ പുനരാവിഷ്കാരം ഇവര്‍ ഒരുക്കിയത് . ശബരിമല സന്നിധിയും പുണ്യ സ്ഥലങ്ങളും ദര്ശിച്ചട്ടില്ലാത്ത സ്ത്രീ ഭക്തജനങ്ങള്‍ക്കും സഹോദര മതസ്ഥര്‍ക്കും വേണ്ടിയാണ് ഭക്തിയുടെ ശക്തിവിളിച്ചോതുന്ന ദൃശ്യവിരുന്നൊരുക്കിയത്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം,പേട്ട ക്ഷേത്രം ,വാവരുപളളി, പരമ്പരാഗത കാനന പാത, കാളകെട്ടി, അഴുത, കല്ലിടാംങ്കുന്ന്, കരിമല, പമ്പ കെ.എസ്.ആര്‍ടിസി ബസ്റ്റാന്റ്,പമ്പാ നദി, അപ്പാച്ചി മേട്, നീലിമല,ശബരീപീഠം ,മരക്കൂട്ടം, ശരംക്കുത്തിയുമെല്ലാം ഇവിടെ കാണാം. പതിനെട്ടാം പടിയും, ആഴിയും സോപാനവും,ശ്രീകോവിലും, മാളികപ്പുറവുമെല്ലാം ഭക്തിയുടെ നേര്‍ക്കാഴ്ചയാകുന്നു.ശ്രീശബരീ ഭക്തസമിതിയുടേയും സഹോദര സഖ്യം ബാലവേദിയുടേയും ആഭിമുഖ്യത്തിലാണ് ശബരിമല മാത്യക നിര്‍മ്മിച്ചത്.
Read Moreപേരൂർകാവ് പാടത്ത് സ്റ്റുഡന്റ് പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇറക്കിയ കൃഷി കൊയ്ത്തിന് പാകമായി
ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം പേരൂർകാവ് ഏലായി ൽ ഇന്ന് കൊയത്തുത്സവം നടക്കും. പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പത്തേക്കർ പാടത്ത് വിളഞ്ഞ നെല്ല് ഇന്ന് കൊയ്തെടുക്കും.നാല് മാസം മുമ്പ് പാരിപ്പള്ളി കൃഷി ഓഫീസിൽ നിന്ന് ലഭിച്ച ഉമ ഇനം നെൽവിത്തുമായാണ് വിദ്യാർത്ഥികൾ കാട് കയറിയ പാടം വൃത്തിയാക്കി കൃഷിയാരംഭിച്ചത്. അദ്ധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന പുതുതലമുറയുടെ ആവേശത്തിൽ നാട്ടുകാരും ഒപ്പം ചേർന്നതോടെ പൊന്നിൻ കതിരുകൾ വിളയുകയായിരുന്നു.ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാരിപ്പള്ളി എസ്.ഐ രാജേഷ്, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ, സ്കൂൾ എച്ച്.എം ലത തുടങ്ങിയവർ ചടങ്ങിന് നേതൃത്വം വഹിക്കും. കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി വിദ്യാർത്ഥികൾക്ക് നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. കഴിഞ്ഞ വർഷവും പ്രദേശത്തെ ഒരേക്കറിൽ വിദ്യാർത്ഥികൾ കൃഷിയിറക്കി വിളവെടുത്തിരുന്നു.
Read Moreകൊല്ലം ബൈപ്പാസിലെ രാഷ്ട്രീയപ്പോരിൽ ഇടത് എംഎൽഎമാർ ഔട്ട്, ബിജെപി നേതാക്കൾ ഇൻ
തിരുവനന്തപുരം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകുന്നേരം ഉദ്ഘാടനം ചെയ്യുന്ന കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ള എന്നിവരെയാണ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയത്. കൊല്ലം നഗരസഭാ മേയറെയും ഒഴിവാക്കി. എന്നാൽ സ്ഥലം എംഎൽഎ അല്ലാത്ത ഒ. രാജഗോപാൽ, രാജ്യസഭാംഗങ്ങളായ വി.മുരളീധരൻ, സുരേഷ് ഗോപി എന്നിവർക്കും വേദിയില്‍ ഇരിപ്പിടവും നൽകി. അതേസമയം, ഇക്കാര്യത്തിൽ ബിജെപിക്കെതിരേ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ ബിജെപി സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. എംഎൽഎമാരെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം. നൗഷാദ് എംഎൽഎയും പറഞ്ഞു.…
Read Moreപ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
നീണ്ടകര : പരിമണം കൈപ്പവിള ശ്രീധർമശാസ്താക്ഷേത്രത്തിലെ മണ്ഡലചിറപ്പ് സമാപനവും മകരവിളക്ക് ഉത്സവവും നാളെ നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം. 7.55ന് പൊങ്കാല. കരുനാഗപ്പള്ളി നീലകണ്ഠ തീർഥപാദാശ്രമത്തിലെ വസിഷ്ഠാനന്ദ തീർഥപാദസ്വാമികൾ ഭദ്രദീപം തെളിയിക്കും. 8.30മുതൽ അന്നദാനം. 9.30ന് ആനയൂട്ട്. വൈകുന്നേരം നാലുമുതൽ മഠത്തിൽ ശിവക്ഷേത്രത്തിൽനിന്നും ഗജവീരന്മാർ, ഫ്ളോട്ടുകൾ താലപ്പൊലി എന്നിവയുടെ അകന്പടിയോടെ കെട്ടുകാഴ്ച. രാത്രി എട്ടിന്, പുഷ്പാഭിഷേകം, സേവ എന്നിവയാണ് പരിപാടി. പുഷ്പാഭിഷേകത്തിന് തന്ത്രി അജിത് പാലമുറ്റം, ബബീഷ് തിരുമേനി എന്നിവർ നേതൃത്വം നൽകും.
Read Moreപിതാവിന്റെ മുന്നിൽ വച്ച് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവം; നാലുപേർ പിടിയിൽ
ചാത്തന്നൂർ: പിതാവിന്റെ മുന്നിൽ വച്ച് യുവാവിനെ മദ്യപ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ.ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനിയിൽ ചരുവിളപുത്തൻവീട്ടിൽ ശശി-സുശീല ദമ്പതികളുടെ മകൻ ശ്യാം(21)ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിന് വേണ്ടി വെള്ളമെടുക്കുന്നതിന് പൊതുകിണറിൽ ഇറങ്ങിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത് . സംഭവുമായി ബന്ധപ്പെട്ട് മരുതിക്കോട് സ്വദേശികളായ ബൈജു(24), അജിത് (24), രഞ്ജു(24),വിജേഷ്(24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഒളിവിലാണ്. കൊട്ടാരക്കര സ്വദേശികളായ രണ്ട് പേരും ഓയൂർ ചെങ്ങുളം സ്വദേശിയായ ഒരാളെയുമാണ് പിടികിട്ടാനുള്ളത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. പോലീസ് പറയുന്നത്:ശനിയാഴ്ച സന്ധ്യയോടെ പ്രതികളിൽ ഒരാൾ മദ്യപിക്കുന്നതിന് വേണ്ടി ശ്യാമിന്റെ വീടിന് സമീപത്തെ പൊതുകിണറിന്റെ മൂടി മാറ്റി കുപ്പിയുമായി കിണറിൽ ഇറങ്ങി വെള്ളം എടുക്കുന്നത് ശ്യാമിന്റെ പിതാവ് ശശി ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. തുടർന്ന് തിരിച്ചു പോയ ഇവർ രാത്രി പത്തരയോടെ…
Read Moreകൊല്ലം ബൈപ്പാസ്; അവകാശവാദം നിരത്തിലിറക്കി കേന്ദ്രവും സംസ്ഥാനവും
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ബൈപ്പാസിന്റെ അവകാശ വാദവുമായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും രംഗത്ത്. കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സർക്കാരെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സർക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്ന ഘട്ടത്തിൽ കൊല്ലം ബൈപ്പാസ് പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവൻ നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreആലപ്പാട്ടെ സമരക്കാർ മലപ്പുറത്തുകാരല്ല; മന്ത്രി മാപ്പു പറയണമെന്ന് ചെന്നിത്തല
കൊല്ലം: ആലപ്പാട്ടെ അനിയന്ത്രിത കരിമണൽ ഖനനം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി ഇ.പി. ജയരാജൻ മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരിമണൽ ഖനനപ്രദേശം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ആലപ്പാട്ടെ വിഷയത്തിൽ സർക്കാർ പ്രശ്നം പരിശോധിച്ച് സമരക്കാരുമായി ചർച്ചയ്ക്ക് തയാറാകണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, ഖനനം നിർത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നും മന്ത്രി ജയരാജന് പറഞ്ഞിരുന്നു.
Read Moreകൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് അഞ്ചു മരണം;ഒരാളുടെ നില ഗുരുതരം
കൊല്ലം: എംസി റോഡിൽ കൊട്ടാരക്കര ആയൂരിനു സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി അരുൺ, റാന്നി വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), ഹർഷ (4) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ഇവർ ഒരു കുടുംബത്തിലേതാണെന്നാണ് വിവരം. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ നിശേഷം തകർന്നു. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റൊരാൾ ആശുപത്രിയിൽ എത്തിയതിന് ശേഷവുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സ തേടി.
Read Moreവീട്ടുകാർ ശകാരിച്ചതിൽ മനം നൊന്ത് ഇരവിപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു
കൊല്ലം : ഒന്‍പതാംക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. ഇരവിപുരം അയത്തിൽ നഗർ 156ൽ സമീറ (14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
Read More