പരവൂർ: മദ്യലഹരിയിലുണ്ടായ അടിപിടിയിൽ മർദനമേറ്റ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. പരവൂർ തെക്കുംഭാഗം പനവിളവീട്ടിൽ ശശി (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കുംഭാഗം സ്വദേശി ഇർഷാദിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. അയൽവാസിയായ ഇർഷാദുമായി അടിപിടി നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിൽ ശശിക്ക് മർദനമേറ്റിരുന്നു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ശശിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആന്തരികാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്ന് വ്യക്തമായതോടെയാണ് പ്രതിക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. ശശിയെ മർദിച്ചതോടൊപ്പം വയറ്റത്ത് ചവിട്ടിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Read MoreCategory: Kollam
ആലപ്പാട് സമരത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആലപ്പാട്ട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണം. സമരത്തിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച സമരക്കാരുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ ഒരു മാസത്തേക്ക് സീ വാഷിംഗ് നിർത്തിവയ്ക്കണമെന്ന സർക്കാർ നിർദേശം സമരസമിതി തള്ളിയിരുന്നു. ഖനനം നിർത്തിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
Read Moreവെളിയത്തെ കുടിവെള്ള വിതരണത്തിന് തടസം ഉദ്യോഗസ്ഥരെന്ന് കെടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം : വെളിയം ഗ്രാമപഞ്ചായത്തില്‍ ജപ്പാന് കുടിവെള്ളപദ്ധതിയുടെ വിതരണം ഇതുവരെ ആരംഭിക്കാന്‍ കഴിയാത്തതിന് പിന്നില്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. സമീപ പഞ്ചായത്തുകളിലെല്ലാം ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണം ആരംഭിച്ചിട്ടും വെളിയം ഗ്രാമപഞ്ചായത്തില്‍ ഇതുവരെ പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞെന്നും ഉടന്‍ പദ്ധതി ആരംഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പദ്ധതി എന്ന് തുടങ്ങുമെന്നോ പണി എന്ന് പൂര്‍ത്തീകരിക്കുമെന്നോ പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി. വേനല്‍ കടുത്തതോടു കൂടി വെളിയം ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. മാലയില്‍, മലപ്പത്തൂര്‍, കളപ്പില, വാപ്പാല, മുട്ടറ, ചൂരക്കോട്, കൊട്ടറ, വെളിയം കോളനി, മാലയില്‍ മറവന്‍കോട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണം വെളിയം…
Read Moreകാലാവസ്ഥ വ്യതിയാനം; തോട്ടം മേഖല പകർച്ചവ്യാധി ഭീഷണിയിൽ; ആരോഗ്യവകുപ്പിന് മൗനം
പത്തനാപുരം : കാലാവസ്ഥ വ്യതിയാനം മൂലം പകർച്ചവ്യാധി ഭീഷണിയിൽ കിഴക്കൻമേഖല. വനവാസി കോളനികളിലും തോട്ടം മേഖലയിലും പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് രോഗങ്ങൾ കൂടുതലും . ചൂടിനൊപ്പം അസുഖങ്ങൾ ബാധിച്ച് ശാരീരികബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകുന്നതോടെ പൊതുജനം എറെ ദുരിതത്തിലാണ്.ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രവർത്തനങ്ങളൊന്നും ഇതുവരെ ആരംഭിച്ചട്ടുമില്ല.അച്ചൻകോവിൽ ,ചെമ്പനരുവി, പാടം,കടശ്ശേരി, തുടങ്ങിയ ഉൾനാടൻഗ്രാമപ്രദ്ദേശങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലും ഉളളത്. മുള്ളുമല,വെള്ളംതെറ്റി,അച്ചന്‍കോവില്‍,കുരിയോട്ടുമല തുടങ്ങിയ വനവാസി കോളനികളിലും പനി പടര്‍ന്ന് പിടിക്കുന്നുണ്ട്.ഫാമിംഗ് കോര്‍പ്പറേഷനിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.പുലര്‍ച്ച ഉണ്ടാകുന്ന ശക്തമായ തണുപ്പും ഉച്ചയോടെ അനുഭവപ്പെടുന്ന കഠിനമായ ചൂടും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നതിന് കാരണമാകുന്നു. വനവാസിവിഭാഗത്തിനിടയിൽ പടരുന്ന രോഗങ്ങൾക്ക് കൃത്യമായി ചികിൽസ പോലും ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. പത്തനാപുരം താലൂക്കാശുപത്രിയിലും പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആവശ്യാനുസരണം മരുന്നോ ജീവനക്കാരോ ഇല്ലാത്ത സ്ഥിതിയാണ്. മലയോരപ്രദേശങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച്…
Read Moreകൊല്ലത്ത് ആൽത്തറയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം
കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശാസ്താംകോട്ട പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ രാത്രി 12 ഓടെ ശാസ്താംകോട്ട പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ ആൽത്തറയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസെത്തി കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേയും മറ്റും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Read Moreകൊല്ലം ഭാഷ സിംഹള ഭാഷയായി തെറ്റിദ്ധരിച്ചു; കടലിലിറങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; വീട്ടുകാരെ വിളിച്ചപ്പോൾ കേട്ട മറുപടിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ചെറായി: കൊല്ലത്ത് നിന്നെത്തി മുനന്പത്ത് കടലിൽ കുളിച്ചുകൊണ്ടിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ശ്രീലങ്കൻ അഭയാർഥി ബോട്ടിൽ നിന്നും കടലിൽ ചാടി രക്ഷപെട്ടയാളാണെന്നാരോപിച്ചാണ് കൊല്ലം കാവനാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഇന്നലെ മുനന്പം വേളാങ്കണ്ണിക്കടപ്പുറത്തായിരുന്നു സംഭവം. ശ്രീലങ്കയിലെ അഭയാർഥികൾ മുനന്പം വഴി ഓസ്ട്രേലിയക്ക് പോകാൻ മുനന്പത്തും ചെറായി ബീച്ചിലും തന്പടിച്ചുവെന്ന വാർത്തയെ തുടർന്ന് ബീച്ചുകളിലും ഹാർബറുകളിലും പോലീസും നാട്ടുകാരും ജാഗരൂകരാണ്. ഇതിനിടയിലാണ് ഒരു യുവാവ് ഒറ്റക്ക് കടലിൽ നിന്നും നീന്തിക്കയറി വരുന്നതായി നാട്ടുകാരിൽ ചിലർ കണ്ടത്. അൽപം മദ്യം അകത്താക്കിയിരുന്ന യുവാവിനെ നാട്ടുകാർ പിടിച്ചു നിർത്തി കാര്യം ചോദിച്ചപ്പോൾ മദ്യലഹരിയിൽ കൊല്ലം ഭാഷയിൽ മലയാളം പറഞ്ഞത് സിംഹളഭാഷയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ഉടൻ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. മുനന്പം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോൾ യുവാവ് തന്റെ പേരും വിലാസവും കൃത്യമായി പറഞ്ഞു.…
Read Moreആലപ്പാട്ടെ ഖനന മേഖലയിലെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് ഉമ്മൻചാണ്ടി
കൊല്ലം: ആലപ്പാട് ഖനന മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയാറാവണം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.കരുനാഗപ്പള്ളി: ആലപ്പാട്ടെ ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ അവരുമായി നേരിട്ട് ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ചെറിയഴീക്കലിൽ സേവ് ആലപ്പാട് നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ഐക്യദാർഡുമായാണ് ഉമ്മൻ ചാണ്ടി എത്തിയത്.ഐ ആർ ഇ നടത്തുന്നത് ശാസ്ത്രീയ ഖനന മല്ല ഇതു യാതൊരു കാരണവശാലും അംഗീകരിക്കുവാൻ കഴിയില്ല ഒരു ഭൂപ്രദേശം ഇല്ലാതാക്കി പാരിസ്ഥിതിക സംതുലനം തന്നെ മാറ്റിമറിക്കുന്ന സീ വാഷിംഗ് സo പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.നിരവധി പ്രവർത്തകരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.
Read Moreകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങാൻശ്രമിച്ച യുവതി പടിയിലായി; വിദേശത്തുള്ള ഭർത്താവിന് വാട്സാപ്പ്സന്ദേശം നൽകിയശേഷമാണ യുവതി മുങ്ങിയത്
പത്തനാപുരം:യുവതിയെ കാണാനില്ലെന്ന് പരാതി;കണ്ടുകിട്ടിയപ്പോള്‍ യുവതി റിമാൻഡിൽ. മാങ്കോട് സ്വദേശിനിയും രണ്ടര വയസുള്ള കുട്ടിയുടെ മാതാവുമായ ഇരുപത്തിയഞ്ചുകാരിയെ യാണ് കാണാതായത്. 12ന് ഉച്ചകഴിഞ്ഞ് 11.45ഓടെയാണ് യുവതിതന്റെ രണ്ടരവയസുള്ള മകളെ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്. ഇതിനിടെ താന്‍ ഇഷ്ടപ്പെടുന്ന മറ്റൊരാളുമായി ജീവിക്കാന്‍ പോകയാണെന്ന് വിദേശത്തുള്ള ഭര്‍ത്താവിന് വാട്സ് ആപില്‍ മെസേജ് അയയ്ക്കുകയും ചെയ്തു.ഭര്‍ത്താവ് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി പത്തനാപുരം പോലീസില്‍ പരാതിയും നല്കി.വാട്സ് ആപിലൂടെ പരിചയപ്പെട്ട അടിമാലി സ്വദേശിയായ യുവാവിനോടൊപ്പമാണ് യുവതി പോയത്.എന്നാല്‍ പോലീസ് തങ്ങളെ തിരയുന്നുണ്ടെന്ന് ബോധ്യമായതോടെ കാമുകന് പിറ്റേ ദിവസം തന്നെ യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. വീട്ടിലേക്ക്പോകാന്‍ മാര്‍ഗമില്ലാതായതോടെ യുവതി കാര്യറയിലുള്ള ബന്ധുവീട്ടില്‍ അഭയം തേടി. ഇതിനിടെ യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പത്തനാപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യറയില്‍…
Read Moreകോൺഗ്രസിന്റെ തിരിച്ചു വരവിന് തുടക്കമായെന്ന് ശൂരനാട് രാജശേഖരൻ
ചാത്തന്നൂർ: സമീപകാലത്തുനടന്ന അസംബ്ലി തെരഞ്ഞെടുപ്പുകൾ കോണ്‍ഗ്രസ് തിരിച്ചു വരുന്നതിന്റെ സൂചനയാണെന്നു കെ പി സി സി ജന. സെക്രട്ടറി ശൂരനാട് രാജശേഖരൻ അഭിപ്രായപെട്ടു. കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നവോത്ഥാന പദയാത്ര കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.പ്രതീഷ്കുമാർ അധ്യക്ഷനായിരുന്നു.സംസ്ക്കാരസാഹിതി ജില്ലാ കൺവീനർ ഡോ.നടയ്ക്കൽ ശശി,ബ്ലോക്ക് വൈസ് പ്രസിഡന്റ് വട്ടക്കുഴിക്കൽ മുരളി,അഡ്വ മീനമ്പലം ബാബു,കെജി.തോമസ്,അന്നമ്മ ചാക്കോ,പാറയിൽ രാജു,കോടക്കയം സാമുവേൽ,മധു പാറയിൽ,പാമ്പുറം കൃഷ്ണകുമാർ,വേണു നായർ, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു വി,കൃഷ്ണലേഖ, നിതിൻ എന്നിവർ പ്രസംഗിച്ചു.
Read Moreനനഞ്ഞ പടക്കമായിപ്പോയി; നരേന്ദ്ര മോദി കൊല്ലത്തു നടത്തിയ പ്രസംഗം സംഘപരിവാറുകാരെ പോലും ആവേശം കൊള്ളിക്കാത്തതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സംഘപരിവാറുകാരെ പോലും ആവേശം കൊള്ളിക്കാത്ത പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തു നടത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുസമൂഹത്തിന്റെ വിചാരണക്കോടതിയിൽ കുറ്റവാളികളുടെ വേഷത്തിലാണ് ബിജെപി. ചെന്നുപെട്ട ഊരാക്കുടുക്കിൽനിന്ന് കരകയറാനാണ് അവർ നരേന്ദ്രമോദിയെത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നത്. പക്ഷേ, അത് നനഞ്ഞ പടക്കമായിപ്പോയെന്ന് ഐസക് പറഞ്ഞു. സാക്ഷരതയുടെയും സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ജനതയെ ഉത്തരേന്ത്യൻ രീതിയിൽ കബളിപ്പിക്കാൻ ബിജെപി നേതാക്കൾക്കു കഴിയില്ല. നരേന്ദ്ര മോദിയെപ്പോലുള്ളവർക്ക് അറിയാവുന്ന ചെപ്പടിവിദ്യകളൊന്നും ഇവിടെ ബിജെപിക്കാരുടെ മുന്നിൽപ്പോലും ചെലവാകില്ല. അതുകൊണ്ടാണ് സദസും വേദിയും അദ്ദേഹത്തിന്റെ പ്രസംഗത്തെ തികഞ്ഞ നിസംഗതയോടെ വരവേറ്റത്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയത് അറപ്പുളവാക്കുന്ന കൃത്യമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭരണഘടനയെയും നിയമവാഴ്ചയെയും മാനിക്കുന്ന ഒരു പ്രധാനമന്ത്രി ഒരിക്കലും പറയാനാവാത്ത കാര്യമാണിതെന്നും ഐസക് പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുടെ സ്ഥിരതയുള്ള നിലപാടിനെക്കുറിച്ച്, ഓരോ ദിവസവും ഓരോ നിലപാട്…
Read More