കു​ള​ത്തു​പ്പു​ഴ​പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത മ​ണ്ണ് ഇ​ടി​ക്ക​ലും ഏ​ല നി​ക​ത്ത​ലും വ്യാ​പ​കം

കു​ള​ത്തു​പ്പു​ഴ:കു​ള​ത്തു​പ്പു​ഴ​പ​ഞ്ചാ​യ​ത്തി​ൽ ​അ​ന​ധി​കൃ​ത മ​ണ്ണി​ടി​ക്ക​ലും​നി​ല​ങ്ങ​ള്‍ നികത്തലും വ്യാപകമായിട്ടും നടപടിയില്ല. ഏ​ല​ നി​ക​ത്ത​ലു​ക​ൾക്കെതിരെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ഇ​ടി​ക്ക​ലും ഏ​ല നി​ക​ത്ത​ലും വ്യാ​പ​ക​മാ​കു​ന്നു. കു​ന്നു​ക​ളും സ്വ​കാ​ര്യ വ​സ്തു​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​യ​മം ല​ഘി​ച്ചു​ള്ള മ​ണ്ണ് ഇ​ടി​ക്ക​ലും ത​ണ്ണീ​ര്‍ ത​ട​ങ്ങ​ളും നി​ല​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ല​ക​ളും നി​ക​ത്തും​ബോ​ഴും റ​വ​ന്യു അ​ധി​കൃ​ത​ര്‍ ഇ​തൊ​ന്നും അ​റി​ഞ്ഞ​മ​ട്ടി​ല്ല. കഴിഞ്ഞദിവസം രാ​ത്രി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ഇ​ടി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ ജെ.​സി​ബി​യും ടി​പ്പ​റും കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ​ബ്ഇ​ന്‍​സ്പെ​ക്ട​ര്‍ വി ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി തേ​ക്കും​പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത മ​ണ്ണി​ടി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത് വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് എ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ചി​ല പോ​ലീ​സു​കാ​ര്‍​ക്കും മ​ണ്ണ് മാ​ഫി​യ​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്നും…

Read More

​പാ​ലം നി​ർ​മ്മാ​ണ​ത്തി​നുണ്ടായിരുന്ന തടസങ്ങൾ നീങ്ങി;  ല​ങ്ക​ൻ നി​വാ​സി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​കു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: ഒ​രു​നാ​ടി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്നം യാ​ഥാ​ർ​ഥ്യത്തി​ലേ​ക്ക്. തൊ​ടി​യൂ​ർ​പ​ഞ്ചാ​യ​ത്തി​നെ​യും ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചേ​ല​ക്കോ​ട്ടു​കു​ള​ങ്ങ​ര വ​ലി​യ​തു​റ​ക​ട​വ് പാ​ലം യാ​ഥാ​ർ​ഥ്യമാ​കു​ന്നു. പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യി നി​ന്ന പ്ര​തി​സ​ന്ധി​ക​ൾ ഒ​ഴി​വാ​യ​തോ​ടെ​യാ​ണ് പാ​ലം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്. പ​ള്ളി​ക്ക​ലാ​റി​നു​ കു​റു​കെ നി​ർ​മ്മി​ക്കു​ന്ന പാ​ല​ത്തി​ന് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ബ​ഡ്ജ​റ്റി​ൽ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ പാ​ലം നി​ർ​മ്മാ​ണ​ത്തി​നു ത​ട​സ​മാ​യി നി​ന്ന ഇ​രു​ക​ര​ക​ളു​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും സ​മ്മ​തം ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഇ​തോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​നേ​യും ഭ​ര​ണി​ക്കാ​വി​നെ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​നാ​ഴി​യാ​യി ഇ​ത് മാ​റും. തൊ​ടി​യൂ​ർ, ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​വാ​സി​ക​ൾ​ക്ക് പ​ടി​ഞ്ഞാ​റ് ദേ​ശീ​യ​പാ​തയിലേ​ക്കും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കും വ​ള​രെ പെ​ട്ടെ​ന്ന് എ​ത്താ​ൻ ഇ​തു​വ​ഴി​ക​ഴി​യും എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന ല​ങ്ക എ​ന്ന പ്ര​ദേ​ശം യാ​ത്രാ ദു​രി​ത​ത്താ​ൽ…

Read More

മ​ന്ത്രി​യു​ടെ വാ​ക്കി​ന് പു​ല്ലു​വി​ല; കെഎ​സ്ആ​ർടിസി കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യി​ല്ല

പു​ന​ലൂ​ർ: ന​ഗ​ര​മ​ധ്യ​ത്തെ കെഎ​സ്ആ​ർടിസി​യു​ടെ പ​ഴ​യ ഡി​പ്പോ കെ​ട്ടി​ടം ഗ്യാ​രേ​ജി​ന്‍റെ വി​ക​സ​ന​ത്തി​നും മ​റ്റു​മാ​യി പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന പൊ​തുജ​ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യും സ്ഥ​ലം എംഎ​ൽഎ​യും മ​ന്ത്രി​യു​മാ​യ കെ.​രാ​ജു ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെയ്തിരു​ന്നു.​ എ​ന്നാ​ൽ മ​ന്ത്രി പ​റ​ഞ്ഞ ഒ​രാ​ഴ്ചയും ഒ​രു മാ​സവും പി​ന്നി​ട്ടി​ട്ടും ഇ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടി​ല്ല. ഡി​പ്പോ​യി​ൽ ത​റ ടൈ​യി​ൽ​പാകുന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോഗ​സ്ഥ​രെ അ​റി​യി​ച്ചു. എ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യു​ടെ വാ​ക്കി​ന് പു​ല്ലു​വി​ല പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തീ​ർ​ക്കേ​ണ്ട ടൈ​ൽ പാ​ക​ൽ ജോ​ലി​ക​ളും മു​ൻ​പ് മാ​സ​ങ്ങ​ൾ എ​ടു​ത്താ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ മ​ന്ത്രി ഉ​ത്ത​ര​വ് കൊ​ടു​ത്ത പ​ണി​ക​ൾ മി​ക്ക​വ​യും മ​ന്ദ​ഗ​തി​യി​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.​

Read More

വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ഗൃ​ഹ​നാ​ഥ​നെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

കൊ​ല്ലം: ഗൃ​ഹ​നാ​ഥ​നെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. ക​രീ​പ്ര തൃ​പ്പ​ല​ഴി​കം മു​റി​യി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം പ്ലാ​വി​ള പു​ത്ത​ൻ​വി​ള വീ​ട്ട​ൽ ത​ന്പാ​ച്ച​ (57) നെ ​വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി വ​ടി​ക​ൾ​കൊ​ണ്ട് അ​ടി​ച്ചും കാ​ലു​കൊ​ണ്ട് തൊ​ഴി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ക​രീ​പ്ര തൃ​പ്പ​ല​ഴി​കം മു​റി​യി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ത​ങ്ക​ച്ച​ൻ എ​ന്നു​വി​ളി​ക്കു​ന്ന കൊ​ച്ചു​മ്മ​ൻ (68) മ​ക​ൻ ടി ​വി​ലാ​സ​ത്തി​ൽ ഷി​ബു (33), ഷി​ബു​വി​ന്‍റെ സു​ഹൃ​ത്തും കു​ഴി​മ​തി​ക്കാ​ട് സാ​യി​പ്പ് മു​ക്കി​ന് സ​മീ​പം നി​ര​ഞ്ജ​ന​ത്തി​ൽ വി​ജ​യ​ൻ​പി​ള്ള മ​ക​ൻ വി​നോ​ദ് (38) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം സെ​ക്ക​ന്‍റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​എ​ൻ. സു​ജി​ത്ത് നാ​ല് വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ൻ​പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ൾ മൂ​ന്ന് മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക​യി​ൽ ഒ​രു ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട ത​ന്പാ​ച്ച​ന്‍റെ ഭാ​ര്യ​യ്ക്ക്…

Read More

കു​റ​ഞ്ഞ വി​ല​ക്ക് സി​ലി​ണ്ട​ര്‍ ന​ല്‍​കിയില്ല; ഏജൻസി വിതരണക്കാരെ  നാ​ട്ടു​കാ​ര്‍ വാ​ഹ​നം ഉൾപ്പെടെ ത​ട​ഞ്ഞുവച്ചു;  കുളത്തൂപ്പുഴയിൽ നടന്ന സംഭവമിങ്ങനെ…

കു​ള​ത്തു​പ്പു​ഴ :ഏ​ജ​ന്‍​സി​ക​ള്‍ കൂ​ടി​യ വി​ല​ക്ക് പാചകവാതക സി​ലി​ണ്ട​റു​ക​ള്‍ ന​ല്‍​കി​യ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പാ​ച​ക വാ​ത​ക​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ല കു​റ​ച്ച​ത്. അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ ഈ ​വി​ല പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പാ​ച​ക​വാ​ത​ക വി​ത​ര​ണം ന​ട​ത്തി​യ കു​ള​ത്തു​പ്പു​ഴ​യി​ലെ ഏജൻസി കൂടുതൽവിലയ്ക്ക് സിലിണ്ടർ നൽകിയതിനാൽ നാ​ട്ടു​കാ​ര്‍ പാ​ച​ക​വാ​ത വി​ത​ര​ണ​ത്തി​നെ​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​നം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ചു. കൂ​ടി​യ വി​ല​ക്ക് സി​ലി​ണ്ട​റു​ക​ള്‍ ന​ല്‍​കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ വി​ല​കു​റ​ഞ്ഞ​ത്‌ ചൂ​ണ്ടി​കാ​ട്ടി എ​ങ്കി​ലും വി​ത​ര​ണ​ത്തി​നെ​ത്തി​യ ജീ​വ​ന​ക്കാ​ര്‍ ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ബി​ല്ല് ന​ല്‍​കു​ക​യോ വാ​ങ്ങി​യ തു​ക ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ല്ല. തു​ട​ര്‍​ന്ന് പ​ത്ര​വാ​ര്‍​ത്ത​ക​ള്‍ ഉ​ള്‍​പ്പ​ടെ കാ​ണി​ച്ചി​ട്ടും വി​ല​കു​റ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ര്‍ വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. ഇ​ത​റ​ഞ്ഞ സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ന്‍​സി അ​ധി​കൃ​ത​ര്‍ വാ​ഹ​നം അ​വി​ടെ ഉ​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​രോ​ട് തി​രി​കെ ചെ​ല്ലാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യെ…

Read More

നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായിരുന്ന ആ ​ത​ണ​ൽ​മ​ര​വും ഓ​ർ​മയാ​കു​ന്നു;ഇനി കോൺക്രീറ്റ് വനങ്ങൾ മാത്രം

പി.​എ.​പ​ത്മ​കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ത​ണ​ൽ​മ​ര​വും ഓ​ർ​മ്മ​യാ​കു​ന്നു. കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്തി​ന്‍റെ ക​ട​ക്ക​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​ത്തി വീ​ഴു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.പു​ല​മ​ൺ ക​വ​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള വാ​ക​മ​ര​ത്തി​നാ​ണ് മ​ര​ണ​മ​ണി മു​ഴ​ങ്ങു​ന്ന​ത്. ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ൽ​ക്കു​ന്ന ഈ ​മ​രം ത​ല​മു​റ​ക​ൾ​ക്ക് ത​ണ​ലേ​കി​യ​താ​ണ്. ഇ​പ്പോ​ഴും തു​ട​രു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു സ​മീ​പ​ത്തു​ള്ള ടാ​ക്സി സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും കൊ​ടും ചൂ​ടി​നെ മ​റി​ക​ട​ക്കു​ന്ന​ത് ഈ ​മ​ര​ത്തി​നു കീ​ഴി​ൽ അ​ല്പം വി​ശ്ര​മി​ച്ചി​ട്ടാ​ണ്. വ​യോ​ധി​ക​രാ​യ വ​ഴി​യാ​ത്ര​ക്കാ​രും ഈ ​മ​ര​ച്ചു​വ​ട്ടി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു. ഈ ​ത​ണ​ലി​നെ​യാ​ണ് കാ​ര​ണ​മൊ​ന്നും പ​റ​യാ​തെ അ​ധി​കൃ​ത​ർ തു​ട​ച്ചു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ അ​ധി​കം ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, കാ​ൽ​ന​ട​യാ​യി ദു​ര​ങ്ങ​ൾ താ​ണ്ടി​യി​രു​ന്ന​വ​ർ​ക്കു വേ​ണ്ടി കൊ​ല്ലം-​പു​ന​ലൂ​ർ പാ​ത​യി​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി ത​ണ​ൽ​മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചി​രു​ന്നു. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​യെ​ല്ലാം ഘ​ട്ടം ഘ​ട്ട​മാ​യി മു​റി​ച്ചു ത​ള്ളു​ക​യു​ണ്ടാ​യി. പു​ന​ലൂ​രി​ലും ചെ​ങ്കോ​ട്ട പാ​ത​യി​ലും ഇ​വ കു​റ​ച്ചൊ​ക്കെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഈ ​ഗ​ണ​ത്തി​ൽ…

Read More

തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം;കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി  സു​രേ​ഷ് എം​പി 

കൊ​ല്ലം: കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ കാ​യം​കു​ളം മേ​ഖ​ലാ കേ​ന്ദ്രം (സി​പി​സി​ആ​ര്‍​എ) നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കേ​ന്ദ്ര കൃ​ഷി മ​ന്ത്രി രാ​ധാ മോ​ഹ​ന്‍ സിം​ഗി​ന് ക​ത്ത് അ​യ​ച്ചു. കേ​ര​ള​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് വ​ള​രെ​യേ​റെ പ്ര​യോ​ജ​നം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ചി​ല മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം ക​ടു​ത്ത ക​ര്‍​ഷ​ക ദ്രോ​ഹ​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി അ​വ​രെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചു കൊ​ടു​ക്കാ​നാ​കി​ല്ല, കേ​ര​ള​ത്തി​ലെ കൃ​ഷി​ക്കാ​ര്‍​ക്ക് മി​ക​ച്ച ഇ​നം തെ​ങ്ങി​ന്‍ തൈ​ക​ളും മ​റ്റ് വി​ത്തു​ക​ളും ഉ​ല്‍​പ്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി​യാ​ല്‍ കു​ട്ട​നാ​ട്ടി​ലേ​യും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലേ​യും നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്കും നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി മാ​റു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

ഓ​യി​ൽ​പാം എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം  തു​ട​രു​ന്നു ;പ​ണി​മു​ട​ക്ക് 12ന്

പു​ന​ലൂ​ർ : ഓ​യി​ൽ​പാം എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്നും സി ​ഐടിയു. 41 ദി​വ​സ​മാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​യി​ൽ​പാം ചി​ത​റ, ഏ​രൂ​ർ എ​സ്റ്റേ​റ്റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ക​യാ​ണ്. ഓ​യി​ൽ​പാം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കു, അ​ന്യാ​യ​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക, നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, ഫാ​ക്ട​റി ന​വീ​ക​രി​ക്കു​ക, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന പ​ദ്ധ​തി ഉ​ട​ൻ തു​ട​ങ്ങു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്. ഡി​സം​ബ​ർ 2 ന് ​ആ​ല​ഞ്ചേ​രി ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ പത്തിന് ചേ​രും. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്റ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ 12 ന് ​എ​സ്റ്റേ​റ്റു​ക​ളി ൽ ​പ​ണി​മു​ട​ക്ക് ന​ട​ത്തും. തു​ട​ർ​ന്ന് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി ​ഐ…

Read More

ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പുരോഗമിക്കുന്നതിനാൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ആ​റു വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം

‘തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ആ​റു വ​രെ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ​ക്കാ​ണു നി​യ​ന്ത്ര​ണം. നാ​ളെ കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) കാ​യം​കു​ള​ത്തി​നും പു​ന​ലൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ര​ണ്ടി​ന് കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ (56394), കൊ​ല്ലം- എ​റ​ണാ​കു​ളം- മെ​മു (66302) എ​ന്നി​വ കൊ​ല്ല​ത്തി​നും കാ​യം​കു​ളം വ​രെ മാ​ത്ര​മേ​യു​ണ്ടാ​കൂ. ഗാ​ന്ധി​ധാം- നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് (16335) അ​ര​മ​ണി​ക്കൂ​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും. മൂ​ന്നി​ന് കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ളം വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. നാ​ലി​ന് എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ…

Read More

ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണം;  കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​ലീ​സ്

കൊ​ട്ടാ​ര​ക്ക​ര: ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​ലീ​സ്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്നു ക​ര​യോ​ഗ​മ​ന്ദി​ര​ങ്ങ​ൾ​ക്കു​നേ​രെ​യാ ണ് ​കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​തി​വ് അ​ന്വേ​ഷ​ണ രീ​തി​ക​ൾ തു​ട​രു​ന്ന​ത​ല്ലാ​തെ ഒ​രു കേ​സി​ൽ പോ​ലും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. റൂ​റ​ൽ പോ​ലീ​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന്‍റെ ചു​റ്റു​വ​ട്ട​ത്താ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. പൊ​ലി​ക്കോ​ട്‌, ഇ​ര​ണൂ​ർ, സ​ദാ​ന​ന്ദ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​താ​ണ് ഈ ​മൂ​ന്നു ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ളും. സ​മാ​ന രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് മൂ​ന്നി​ട​ത്തു​മു​ണ്ടാ​യ​ത്. കൊ​ടി​മ​രം ന​ശി​പ്പി​ക്കു​ക, ബോ​ർ​ഡു​ക​ൾ ഇ​ള​ക്കി മാ​റ്റു​ക, കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക എ​ന്നീ രീ​തി​ക​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ. ചി​ല​യി​ട​ത്ത് സ​മീ​പ​ങ്ങ​ളി​ലു​ള്ള സി​പി​എ​മ്മി​ന്‍റേ​യോ ബി​ജെ​പി​യു​ടേ​യോ കൊ​ടി​മ​ര​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും പ​തി​വു രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. പി​ന്നാ​ലെ…

Read More