നേ​പ്പാ​ൾ പ്ര​ള​യം; ചു​റ്റും ഒ​ലി​ച്ചു​പോ​യ​പ്പോ​ൾ ഒ​രു വീ​ട് മാ​ത്രം ബാ​ക്കി​യാ​യി..​പ്ര​കൃ​തി​യു​ടെ സം​ഹാ​ര​ശ​ക്തി​യെ അ​തി​ജീ​വി​ച്ച കു​ടും​ബം,അ​ത്ഭു​ത കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

നേ​പ്പാ​ളി​ൽ വ​ൻ നാ​ശം വി​ത​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​നി​ട​യി​ലും ത​ക​രാ​തെ ഉ​റ​ച്ചു​നി​ന്ന ഒ​രു പ​ച്ച​ച്ചാ​യം പൂ​ശി​യ വീ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഒ​ലി​ച്ചു​പോ​വു​ക​യും നി​ര​വ​ധി മ​നു​ഷ്യ ജീ​വ​നു​ക​ൾ ക​വ​രു​ക​യും ചെ​യ്ത പ്ര​ള​യ​ക്കെ​ടു​തി​ക്കി​ട​യി​ലാ​ണ് പ്ര​കൃ​തി​യു​ടെ സ​ർ​വ്വ​സം​ഹാ​ര ശ​ക്തി​യെ അ​തി​ജീ​വി​ച്ച ഈ ​അ​ത്ഭു​ത കാ​ഴ്ച ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ള്ള ചെ​ളി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട വീ​ടി​നു​ള്ളി​ൽ ഒ​രു കു​ടും​ബം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ആ​ദ്യ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ന്ന​ത്. സ​മീ​പ​ത്തു​ള്ള മ​റ്റ് നി​ർ​മ്മി​തി​ക​ളെ​ല്ലാം പ്ര​ള​യ​ജ​ല​ത്തി​ൽ അ​ടി​ഞ്ഞു​പോ​യ​പ്പോ​ഴും ഈ ​വീ​ട് മാ​ത്രം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച് സു​ര​ക്ഷി​ത​രാ​യി ര​ക്ഷ​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യി.

കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​ത്. പ്ര​ള​യ​ത്തി​ന്റെ അ​തി​രൂ​ക്ഷ​മാ​യ ഒ​ഴു​ക്കി​നെ പോ​ലു​മ​തി​ജീ​വി​ച്ച കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ മി​ക​വി​നെ​യും ബ​ല​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ർ ക​മ​ന്റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

 

 

Related posts

Leave a Comment