ഏ​ത് നി​മ​ഷ​വും നി​ലം​പൊ​ത്താ​റാ​യ നി​ല​യി​ൽ റോഡ് വശങ്ങളിലെ പാറക്കൂട്ടം അപകട ഭീഷണിയുർത്തുന്നു

പ​ത്ത​നാ​പു​രം : മേ​ലി​ല പ​ഞ്ചാ​യ​ത്തി​ലെ ച​ക്കു​വ​ര​യ്ക്ക​ൽ – വെ​ട്ടി​ക്ക​വ​ല പാ​ത​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റോ​ഡ് വ​ശ​ത്തെ പാ​റ​ക്കൂ​ട്ടം. പാ​റ​പ്പാ​ട്ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ഏ​ത് നി​മ​ഷ​വും നി​ലം​പൊ​ത്താ​റാ​യ നി​ല​യി​ൽ പാ​റ​ക്കൂ​ട്ട​മു​ള​ള​ത്. പ്ര​ദേ​ശ​ത്തെ റോ​ഡ് നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ പു​റം​മ്പോ​ക്ക് ഭൂ​മി​യി​ലെ പാ​റ അ​ന​ധി​കൃ​ത​മാ​യിഖ​ന​നം ചെ​യ്ത​തോ​ടെ​യാ​ണ് അ​വ​ശേ​ഷി​ച്ച​വ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്. സ​ർ​ക്കാ​ർ പു​റം​മ്പോ​ക്കി​ലെ പാ​റ അ​നു​മ​തി​യി​ല്ലാ​തെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ക​ര​റു​കാ​ര​ൻ ഖ​ന​നം നി​ർ​ത്തി​യ​ത് .ഇ​തി​ന് സ​മീ​പ​ത്താ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പാ​ല​വും സ്ഥി​തി ചെ​യ്യു​ന്ന​ത്. വെ​ടി​മ​രു​ന്നു ഉ​പ​യോ​ഗി​ച്ചു​ള​ള പാ​റ​പൊ​ട്ടി​ക്ക​ൽ മൂ​ലം പാ​ല​ത്തി​നും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു. കൈ​വ​രി​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ് . അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന പാ​റ​യ്ക്ക് സ​മീ​പ​ത്തൂ​ടെ​യാ​ണ് കെഎ​സ്ആ​ർ​ടി​സി​യ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന ക​ട​ന്നു പോ​കു​ന്ന​ത്.​വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.​ അ​പ​ക​ട ഭീ​ഷ​ണി​യാ​യ പാ​റ എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഒ​ന്നാ​യ ആ​വ​ശ്യം.​കൂ​ടാ​തെ അ​നു​മ​തി​യി​ല്ലാ​തെ പാ​റ​ഖ​ന​നം…

Read More

മ​ല​യോ​ര​ഗ്രാ​മ​ത്തി​ന്‍റെ എ​റെ നാ​ള​ത്തെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു; പട്ടാഴിയിൽ പോലീസ് സ്റ്റേഷന് അനുമതി 

പ​ത്ത​നാ​പു​രം : മ​ല​യോ​ര​ഗ്രാ​മ​ത്തി​ന്‍റെ എ​റെ നാ​ള​ത്തെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു.​പ​ട്ടാ​ഴി​യി​ല്‍ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​ന്‍ അ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ​യും ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചു. ജി​ല്ല​യി​ലേ​ക്ക് പു​തി​യ​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ് പ​ട്ടാ​ഴി​യ്ക്ക് സ്വ​ന്ത​മാ​കു​ന്ന​ത്.​ നി​ല​വി​ല്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ ഭാ​ഗ​മാ​ണ് പ​ട്ടാ​ഴി.​കു​ന്നി​ക്കോ​ട് നി​ന്നും 10 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മാ​ണ് പ​ട്ടാ​ഴി​യി​ലേ​ക്ക് ഉ​ള്ള​ത്.​പ​ട്ടാ​ഴി ദേ​വീ ക്ഷേ​ത്ര​ത്തി​ലേ​ക്കും മ​റ്റും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സേ​ന എ​ത്തു​ന്ന​ത്.​പ​ട്ടാ​ഴി,പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളും ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​വും കൂ​ടി​യ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടാ​ഴി പോലീ​സ് സ്റ്റേ​ഷ​ന്‍റെ അ​തി​ര്‍​ത്തി നി​ര്‍​ണ്ണ​യി​ക്കു​ക.​ പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ര്‍​ഗ്ഗ കോ​ള​നി​ക​ള​ട​ക്കം അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്.​പ​ത്ത​നാ​പു​രം,കു​ന്നി​ക്കോ​ട് സ്റ്റേ​ഷ​നു​ക​ളാ​ണ് വി​ഭ​ജി​ക്കു​ക.​സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള ദൂ​രം കാ​ര​ണം പ​ല​പ്പോ​ഴും കൃ​ത്യ​മാ​യ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം മേ​ഖ​ല​യി​ല്‍ സാ​ധ്യ​മാ​കാ​റി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്നു​ണ്ട്.​ പു​തി​യ സ്റ്റേ​ഷ​ന്‍ ആ​വ​ശ്യ​മാ​യ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.​നി​ല​വി​ല്‍ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം പോ​ലീ​സ് സ്റ്റേ​ഷ​നു​വേ​ണ്ടി വി​ട്ടു കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.​…

Read More

 മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​ടെ ബാ​ഹു​ല്യം കു​റയ്ക്കാൻ പെ​റ്റി കേ​സു​ക​ള്‍​ക്ക് പ്രത്യേ​ക സി​റ്റിം​ഗ്

കൊല്ലം :ജി​ല്ല​യി​ലെ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​ടെ ബാ​ഹു​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​യി പി​ഴ അ​ട​ച്ച് തീ​ര്‍​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ളി​ല്‍ പി​ഴ ഇ​ള​വോ​ടു കൂ​ടി തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ലും പ്ര​തേ്യ​ക സി​റ്റിം​ഗ് ന​ട​ത്തും. ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ല്‍ ആ​ഴ്ച്ച​യി​ല്‍ ഒ​രു ദി​വ​സ​മാ​യി​രി​ക്കും പ്ര​തേ്യ​ക സി​റ്റിം​ഗ് ന​ട​ത്തു​ക​യെ​ന്ന് ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ര​സ്ത​ദാ​ര്‍ അ​റി​യി​ച്ചു. ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, കൊ​ല്ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി-1, കോ​ട​തി-2, ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ലു​മാ​ണ് സി​റ്റിം​ഗ്. ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി(​താ​ത്കാ​ലി​കം), പു​ന​ലൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി-1,2,3, ക​ട​യ്ക്ക​ല്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, പ​ര​വൂ​ര്‍, ച​വ​റ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി(​താ​ത്കാ​ലി​കം), പ​ര​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി എ​ന്നി​വ​ിട​ങ്ങ​ളി​ല്‍ എ​ല്ലാ…

Read More

ഓരോ  ഗ്ലാസ് ചുക്കുകാപ്പിയും  ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ള്ള വി​ടു​ത​ലും അപകടത്തിൽ നിന്നുള്ള സംരക്ഷണവുമാണെന്ന് ആർടിഒ  വി.​സ​ജി​ത്

കൊ​ല്ലം: ട്രാ​ക്ക് (ട്രോ​മാ​കെ​യ​ർ ആൻഡ് റോ​ഡ് ആ​ക്സി​ഡ​ന്‍റ് എ​യ്ഡ് സെ​ന്‍റർ ഇ​ൻ കൊ​ല്ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ചു​ക്കു​കാ​പ്പി വി​ത​ര​ണം ചി​ന്ന​ക്ക​ട പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ബ​സ് ബേ​യി​ൽ ആ​രം​ഭി​ച്ചു. കൊ​ല്ലം ആ​ർ​ടിഓ വി.​സ​ജി​ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​രോ ചു​ക്കു​കാ​പ്പി​യും മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഉ​റ​ക്കം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാം. അ​ത് ചി​ല​പ്പോ​ൾ ന​മ്മെ കൊ​ണ്ടു​പോ​കു​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്കാ​യി​രി​ക്കാം. ചു​ക്ക് കാ​പ്പി ഓ​രോ ഡ്രൈ​വ​റി​നും ന​ൽ​കു​മ്പോ​ൾ ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ള്ള വി​ടു​ത​ലും അ​ത് വ​ഴി മ​ര​ണ​ത്തി​ൽ നി​ന്നു​മു​ള്ള സം​ര​ക്ഷ​ണ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൂ​യം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ളി എ​ബ്ര​ഹാം, റോ​ട്ട​റി 3211 ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ ഗോ​പ​ൻ ലോ​ജി​ക്, ട്രാ​ക്ക് സെ​ക്ര​ട്ട​റി ശ​ര​ത് ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ സ​ത്യ​ൻ പി ​എ, ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ റോ​ണാ…

Read More

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീട്ടമ്മയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവം ;അന്വേഷണം ഊർജിതമാക്കി പോലീസ്

കൊ​ല്ലം :ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ൽ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ഏ​രൂ​ർ സ്വ​ദേ​ശി​നി ആ​നി ഫി​ലി​പ്പാ​ണ് (62) മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.വീ​ട്ട​മ്മ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ജ​ന​ലും ഓ​ടും ഇ​ള​ക്കി മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഹാ​ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴ​ത്തേ​ക്കും മോ​ഷ്ടാ​ക്ക​ൾ വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ചു വാ ​മൂ​ടി കെ​ട്ടി കൈ​കാ​ലു​ക​ൾ ബ​ന്ധി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.എ​ന്നാ​ൽ ചെ​റു​ത്തു​നി​ന്ന വീ​ട്ട​മ്മ​യെ മോ​ഷ്ടാ​ക്ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ല​യ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു . ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ വീ​ട്ട​മ്മ ഫോ​ണി​ൽ കൂ​ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി അ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ര​ക്തം ത​ളം കെ​ട്ടി കി​ട​ന്നി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, സ​യ​ൻ​റി​ഫി​ക് വി​ഭാ​ഗ​വും, ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ൾ…

Read More

തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം;  കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നി​ര്‍​ദേ​ശം ജില്ലയിൽ  ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള  പ്ര​വ​ര്‍​ത്ത​നം സ​ജീ​വമാക്കി 

കൊല്ലം :തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി. ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തിൽ വാ​ള​കം സിഎ​സ്.​ഐ ബ​ധി​ര​മൂ​ക സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വോ​ട്ടിം​ഗ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് പോ​ളിം​ഗ് ഉ​ദേ്യാ​ഗ​സ്ഥ​രെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​തൃ​കാ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തു മു​ത​ല്‍ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ല്‍​ദാ​ര്‍ അ​നി​ല്‍​കു​മാ​ര്‍, പ​ത്ത​നാ​പു​രം തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.2019 ലെ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​തേ്യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ…

Read More

 കു​ള​ത്തു​പ്പു​ഴയില്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന  ഗ്യാസ് ഏജൻസിയിൽ ക്ര​മ​ക്കേ​ടും സു​ര​ക്ഷാവീ​ഴ്ച​യും കണ്ടെത്തി

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ 50 ഏ​ക്ക​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ പാ​ച​ക​വാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി. ക​ഴി​ഞ്ഞ മാ​സം 29ന് ​പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 133 രൂ​പ കു​റ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടി​യ വി​ല​ക്ക് ത​ന്നെ ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​ര്‍ ഗ്യാ​സ് വി​ത​ര​ണം ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​വ​രു​ടെ വാ​ഹ​നം ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ര്‍​ത്ത പു​റം​ലോ​ക​ത്ത് എ​ത്തി​യ​തോ​ടെ ക​ണ്ണ​ന്‍ ഗ്യാ​സ് ഏ​ജ​ന്‍​സി​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി​യാ​ണ് ഉ​യ​ര്‍​ന്ന​ത്. കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​നും, പു​ന​ലൂ​ര്‍ സ​പ്ലൈ​ഓ​ഫീ​സ​ര്‍​ക്ക് ല​ഭി​ച്ച​ത് നി​ര​വ​ധി പ​രാ​തി​ക​ളാ​യി​രു​ന്നു.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ​ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടും ഗു​രു​ത​ര​മാ​യ സു​ര​ക്ഷ വീ​ഴ്ച​യും ക​ണ്ടെ​ത്തി. ഇ​വി​ടെ എ​ത്തു​ന്ന ഉ​പ​ഭോക്താ​ക്ക​ള്‍​ക്ക് ബി​ല്ല് ന​ല്‍​കി​ല്ല. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തും ബൂ​ക്കി​ല്‍ പ​തി​ച്ചു ന​ല്‍​കു​മ്പോ​ള്‍ തു​ക രേ​ഖ​പ്പെ​ടു​ത്താ​ത്താ​തും അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന സ​മ​യ​ത്ത് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു ഉ​പഭോക്താവിൽ നി​ന്നും അ​ധി​ക​മാ​യി വാ​ങ്ങി​യ…

Read More

വനിതാമതിൽ; വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ഒ​റ​റ​പ്പെ​ട്ട​തി​ന്‍റെ  ജാള്യത മറയ്ക്കാനെന്ന് കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി ധൃ​തി പി​ടി​ച്ച് ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​ർ​ക്കാ​രും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ഒ​റ​റ​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത് വ​നി​താ മ​തി​ൽ നി​ർ​മ്മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കെപിസിസി വ​ർ​ക്കി​ങ്ങ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ അ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കു​ന്ന​ത്. വി​പ്ല​വ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​ക്കന്മാ​ർ ഒ​രി​ക്ക​ലും അ​ടി​യ​റ​വ് പ​റ​യാ​ത്ത സ​മു​ദാ​യ നേ​താ​ക്കന്മാ​രെ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് ന​വോ​ഥാനം ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും എംപി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​സ​മൂ​ഹ​ത്തെ ഒ​ന്നാ​യി കാ​ണേ​സ്ഥ മു​ഖ്യ​മ​ന്ത്രി കേ​ര​ള​ജ​ന​ത​യെ സ​വ​ർ​ണരെ​ന്നും അ​വ​ർ​ണരെ​ന്നും വേ​ർ​തി​രി​ച്ച് സാ​മു​ദാ​യി​ക​മാ​യ അ​ക​ൽ​ച്ച സൃ​ഷ്ടി​ക്കു​വാ​നും സ​മു​ദാ​യ സം​ഘ​ർ​ഷം വ​ർ​ധിപ്പി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ​റ​പ്പെ​ടു​ത്തി.

Read More

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​രു​വ് മാ​ന്ത്രി​ക​രു​ടെ  ദേ​ശീ​യ കാ​ർ​ണി​വ​ൽ21 മുതൽ കൊല്ലത്ത്

കൊ​ല്ലം: രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​രു​വ് മാ​ജി​ക് ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ കാ​ർ​ണി​വ​ൽ കൊ​ല്ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ശ്രാ​മം മൈ​താ​നി​യി​ൽ 21മു​ത​ൽ 31വ​രെ​യാ​ണ് കാ​ർ​ണി​വ​ൽ.ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, പോ​ളി​ഗ​ൺ ഐ ​മീ​ഡി​യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​ത്തു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള തെ​രു​വോ​ര മാ​ജി​ക് അ​ന്യം​നി​ന്നു​പോ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ക​ലാ​രൂ​പ​ത്തി​ന്‍റെ പു​രു​ജ്ജീ​വ​ന​മാ​ണ് കാ​ർ​ണി​വ​ൽ കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലെ മാ​ജി​ക് ക​ലാ​കാ​ര​ന്മാ​ർ അ​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ അ​വ​ത​രി​പ്പി​ക്കും. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ മെ​ഗാ മാ​ജി​ക് പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​കും.ഇ​തു​കൂ​ടാ​തെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വും തെ​രു​വ് മാ​ജി​ക് ക​ലാ​കാ​ര​നു​മാ​യ ഷം​സു​ദീ​ൻ ചെ​ർ​പ്പു​ള​ശേ​രി​യാ​ണ് കാ​ർ​ണി​വ​ലി​ന്‍റെ ക്യൂ​റേ​റ്റ​ർ.ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ കാ​ലാ​കാ​ര​ന്മാ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന മാ​ജി​ക് സ്ട്രീ​റ്റ് കൊ​ല്ല​ത്തി​ന് പ്ര​ത്യേ​ക…

Read More

കാ​വ​നാ​ട് ഫെ​റി​സ​ർ​വീ​സ് നി​ല​ച്ചു; യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ൽ; ​ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യി​ൽ കൊ​ണ്ടു​പോ​യി​ട്ട് ഒ​രു​മാ​സം പിന്നീടുന്നു

കൊ​ല്ലം: സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കാ​വ​നാ​ട് ഫെ​റി സ​ർ​വീ​സ് നി​ല​ച്ചി​ട്ട് ഒ​രു​മാ​സം. ഇ​തു​കാ​ര​ണം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം​മാ​യി. ഈ ​ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യി​ൽ കൊ​ണ്ടു​പോ​യി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞു. പ​ക​രം ഒ​രു സ​ർ​വീ​സ് പോ​ലും ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് സ്ഥി​രം യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ടു​ന്നു. കാ​വ​നാ​ട്, കു​രീ​പ്പു​ഴ, സാ​ന്പ്രാ​ടി​ക്കോ​ണി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് യാ​ത്രാ​ക്ലേ​ശ​ത്താ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട്ടം​തി​രി​യു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ർ​വീ​സ് ന​ട​ത്തി കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബോ​ട്ടു​ക​ൾ ക​ണ്ടം ചെ​യ്യാ​റാ​വു​ന്പോ​ഴാ​ണ് കൊ​ല്ലം യൂ​ണി​റ്റി​ന് സ​ർ​വീ​സ് ന​ട​ത്താ​നാ​യി ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ബോ​ട്ടു​ക​ൾ നി​ര​ന്ത​രം കേ​ടാ​കു​ക​യാ​ണ്. ഈ ​ബോ​ട്ടു​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വീ​ണ്ടും കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ഏ​റ്റ​വും വ​ലി​യ വി​രോ​ധാ​ഭാ​സം. പ​ല​പ്പോ​ഴും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് മാ​സ​ങ്ങ​ൾ എ​ടു​ക്കു​ന്ന​താ​യാ​ണ് അ​നു​ഭ​വം. ഇ​ങ്ങ​നെ​യാ​ണ് കൊ​ല്ല​ത്തെ ജ​ല​ഗ​താ​ഗ​ത യാ​ത്രി​ക​ർ വ​ലി​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കൊ​ല്ല​ത്തോ​ട് ജ​ല​ഗാ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ…

Read More