ശാസ്താംകോട്ട: വൻമോഷണസംഘം പിടിയിൽ .എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മോഷ്ട്ടിച്ച സ്വർണവും മറ്റും വിൽക്കാനായി കരുനാഗപ്പള്ളിയിൽ എത്തിയ മൂവർ സംഘം തിരിച്ചുപോകുവാനായി മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം എത്തിയപ്പോഴാണ് പിടികൂടിയത് . എറണാകുളം നോർത്ത് പറവൂർ കോണ്ടോളിൽ പറമ്പിൽ അരുൺ (31) , ഡ്രൈവറായ തിരുവനന്തപുരം മടത്തറ ഒഴുകുംപാറ സ്വദേശി സന്തോഷ് (35) കരുനാഗപ്പള്ളി വെളുത്തമണൽ മനു ഭവനത്തിൽ അജ്മൽഷാ (23) എന്നിവരാണ് പിടിയിലായത് . ഇവരുടെ പക്കൽ നിന്നും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ, 300 ഗ്രാ കഞ്ചാവ് , 36677 രൂപ , 20 കിലോ ഗ്രാം നാണയങ്ങൾ , 532 ഗ്രാം ഭാരമുള്ള ലോഹ വിഗ്രഹം , ഒരു കിലോ വിദേശ , വെള്ളി ആഭരണങ്ങളും പൂട്ട് പൊളിക്കുന്നതിനായി ഉപയോഗിക്കുന്ന കമ്പിപ്പാര, ലാപ്ടോപ്പ്,…
Read MoreCategory: Kollam
യുവാവിനെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ മർദിച്ച സംഭവം: പത്തനാപുരത്ത് പ്രതിഷേധം വ്യാപകം
പത്തനാപുരം:കെ.ബി. ഗണേഷ്കുമാർ എംഎല്‍എ അഞ്ചലില്‍ യുവാവിനെയും,മാതാവിനെയും മര്‍ദിച്ചതില്‍ പ്രതിഷേധം വ്യാപകം.ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കോലം കത്തിച്ച ബിജെപി പ്രവര്ത്തകര്ക്കെതിരെയുംപോലീ സ് കേസെടുത്തു. ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപിച്ച് കെ .ബി ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് 22കാരനായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിച്ചതച്ചതായാണ് പരാതി. അഗസ്തികോട് സ്വദേശിയായ എന്‍ജിനീയറെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് നേരെയും അസഭ്യം പറഞ്ഞ ശേഷം തല്ലുകയായിരുന്നുവെന്നാണ് കേസ്.
Read Moreകൊല്ലത്ത് ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാൾ; പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായി
കൊല്ലം: നിർമാണം പൂർത്തിയാക്കി നാളുകൾ ഏറെയായെങ്കിലും ഉദ്ഘാടനം കാത്തുകിടക്കുകയാണ് പോർട്ട് കൊല്ലത്തെജൈവമാലിന്യസംസ്കരണ പ്ലാന്റ് (എയറോബിക് കന്പോസ്റ്റ് യൂണിറ്റ് ). തീരദേശങ്ങളിൽ നിരവധി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രവർത്തനവും തുടങ്ങി. പോർട്ട് കൊല്ലത്തെ മാത്രമാണ് അനിശ്ചിതാവസ്ഥയിൽ കിടക്കുന്നത്. ഇതിന്റെ പരിസരത്ത് കുന്നു കൂടുന്ന മാലിന്യങ്ങൾ കോസ്റ്റൽ പോലീസ് കൃത്യമായി നീക്കുന്നതിനാൽ ഇവിടെ പകർച്ചവ്യാധികളും ദുർഗന്ധവും അനുഭവപ്പെടുന്നില്ല. മാലിന്യനിക്ഷേപ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. എയറോബിക് കന്പോസ്റ്റ് യൂണിറ്റിൽ ജൈവമാലിന്യങ്ങൾ മാത്രമാണ് സംസ്കരിക്കുന്നത് .ഇതിനെ വളമാക്കി മാറ്റുന്ന സംവിധാനമാണുള്ളത്. എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള യാതൊരുസംവിധാനവും ഇവിടൊരിടത്തുമില്ല. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടികലർന്നാണ് ഇവിടെവരുന്നത്. അത് വേർതിരിച്ചുമാറ്റി സംസ്കരിക്കാതെ പ്ലാസ്റ്റിക് മാലിന്യം പലപ്പോഴും കടലിലൊഴുക്കുന്നതായും ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീണ്ടകരയിൽ പ്രവർത്തനം തുടങ്ങിയ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ജൈവമാലിന്യങ്ങളേക്കാൽ കൂടുതൽ പരിസ്ഥിതിക്ക്…
Read Moreയോഗ്യതയില്ലാത്തവരെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ നിയമിച്ചത് വിവാദമാകുന്നു
കൊല്ലം: മതിയായ യോഗ്യതയില്ലാത്തവരെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ നിയമിച്ചത് വിവാദമാകുന്നു. കുഷ്ഠരോഗ നിർമാജനരംഗത്ത് പ്രവർത്തിക്കുന്നതിനായി പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന് എംപ്ലോയ്മെന്റ് വഴി ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരെ 2008ൽ സ്ഥിരപ്പെടുത്തി. ലെപ്രസി ഇൻസ്പെക്ടർമാരായി തുടർപ്രവർത്തനങ്ങളിൽ നിയമിക്കുകയും ചെയ്തു. ഇവരെ ഹെൽത്ത് ഇൻസ്പെക്ടർതസ്തികയിലേക്ക് നിയമിച്ച നടപടിയാണ് വിവാദമായത്. നിലവിൽ പിഎസ് സി വഴി നിയമനം ലഭിച്ച ലെപ്രസി ഇൻസ്പെക്ടർമാർ, നോൺ മെഡിക്കൽ സൂപ്പർവൈസർ, അസി.ലെപ്രസി ഓഫീസർ എന്നിവർക്ക് സർക്കാർ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ലെപ്രസി ഇൻസ്പെക്ടർമാരെ ജൂനിയർ എച്ച്ഐ മാരായും നോൺ മെഡിക്കൽ സൂപ്പർവൈസർമാരെ എച്ച്ഐമാരായും നിയമിച്ചു. എന്നാൽ ഈ തസ്തികളിൽ നിയമിക്കപ്പെട്ട 30 ശതമാനത്തോളം ജീവനക്കാരും റിട്ടർചെയ്തു. ഈ സാഹചര്യത്തിൽ ഉന്നത സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ജെഎച്ച്ഐ കോഴ്സുപോലും കിട്ടാത്തവരെ ജൂനിയർ എച്ച്ഐ തസ്തികയിൽ നിയമിക്കുകയായിരുന്നു.പ്രമോഷൻ പോസ്റ്റായ എച്ച്ഐ തസ്തികയിൽ സൂപ്പർ ന്യൂമററി തസ്തികയിലും നിയമിച്ചു.…
Read Moreപൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റും; രാജ്യത്തിന്റെ സമ്പത്ത് നമ്മുടെ കുട്ടികളെന്ന് മന്ത്രി
കുണ്ടറ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ അഭിപ്രായപ്പെട്ടു. കുണ്ടറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മാടൻകാവ് ആംഗൻവാടിക്കുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴൊക്കെ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ഇപ്പോഴത്തെ സർക്കാർ ഓരോ കുട്ടിയും ഓരോ സ്കൂളും ഓരോ പ്രദേശവും മികവിലേയ്ക്ക് കൊണ്ടുവരാനുള്ള പരിശ്രമമാണ് നടത്തിവരുന്നത്. രാജ്യത്തിന്റെ സന്പത്ത് നമ്മുടെ കുട്ടികളാണെന്ന് അവർ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കഴിഞ്ഞാൽ അടുത്ത പരിഗണന വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നൽകുക എന്നതാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീടുണ്ടാക്കി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജൂലിയറ്റ് നെൽസണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read Moreഎല്ലാം ശരിയാക്കാൻ എൽഇഡി; നഗരസഭയുടെ തെരുവ് വിളക്ക് പരിപാലന പ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്നു
കൊല്ലം: നഗരസഭയുടെ തെരുവ് വിളക്ക് പരിപാലന പ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭാപരിധിയിലെ തെരുവ് വിളക്കുകളെല്ലാം എൽഇഡിയാക്കി മാറ്റുന്ന പദ്ധതിക്കാണ് കളമൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് എനർജി മാനേജ്മെന്റ് കമ്മിറ്റിയുടെയും കരാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുള്ള ഏജൻസികളുടെയും കോർപ്പറേഷൻ അധികൃതരുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് മേയർ വി. രാജേന്ദ്രബാബു കൗണ്‍സിൽ യോഗത്തിൽ അറിയിച്ചു. കരാർ നടപ്പാക്കുന്നതുവരെ തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ താൽക്കാലികമായി നാല് ലക്ഷം രൂപയുടെ ട്യൂബുകളും മറ്റും പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് മുഖേന വാങ്ങും. നഗരസഭ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ചിന്ത എൽ സജിത്തും അറിയിച്ചു. തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമല്ലെന്ന പരാതി കൗണ്‍സിലിൽ ഉയർത്തിയത് കോണ്‍ഗ്രസ് അംഗം എ കെ ഹഫീസും സിപിഎമ്മിലെ എസ് രാജ്മോഹനുമാണ്. പരാതികൾ വ്യാപകമായതിനാൽ വിവാഹം പോലെയുള്ള…
Read Moreതെന്മലയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് സംഘർഷം; പാൽപരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിന് കാരണം
കൊല്ലം: തെന്മലയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് സംഘർഷം. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറിയെ മർദിച്ചു. തെൻമല പോലീസ് സ്റ്റേഷനു മുന്നിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന പാൽ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Read Moreറേഡിയോ ജോക്കി വധം; രണ്ട് മാസം പിന്നിടുമ്പോഴും ഖത്തറിലുള്ള മുഖ്യപ്രതിയെ പിടികൂടാനാകാതെ പോലീസ്
കരുനാഗപ്പളളി : റേഡിയോ ജോക്കി കിളിമാനൂർ മടവൂർ ആശാ നിവാസിൽ രാജേഷ് കുമാറി (34)ന്റെ കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും ഖത്തറിലുള്ള മുഖ്യ പ്രത്രിയും വ്യവസായിയുമായ ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുൽ സത്താറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ കഴിയാതെ പോലീസ്. അന്വേഷണ സംഘത്തിന് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനായില്ല. കുറ്റപത്രം സമർപ്പിക്കാനുള്ള ആലോചനയിലാണ് പോലീസ് .കുറ്റവാളികളെ കൈമാറാനുള്ള രാജ്യാന്തര ഉടമ്പടി പ്രകാരം ഖത്തറിൽ നിന്ന് സത്താറിനെ നിയമപരമായി നാട്ടിലെത്തിക്കാനാകും. എന്നാൽ വ്യാപാരപരമായി ബദ്ധപ്പെട്ട് വൻ സമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ ഇയാൾക്ക് ഖത്തറിലെ യാത്രാവിലക്കാണ് തടസമെന്നാണ് പറയപ്പെടുന്നത്. സത്താറിനെ പ്രതിയാക്കിയത് സംബന്ധിച്ച് രേഖകളും മറ്റും ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വഴി ഖത്തറിലെ ഉദ്യോസ്ഥർക്ക് കൈമാറാനുള്ള ശ്രമം നടത്തുകയാണെന്ന് അന്വേഷണ സംഘത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേത്യത്വത്തിലാണ് നടപടി. എന്നാൽ യാത്ര…
Read Moreകര്‍ഷകരുടെ കണ്ണീര് മോദി സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കുമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളാല്‍ ജീവിതം വഴിമുട്ടി സമരത്തിനിറങ്ങിയ കര്‍ഷകരുടെ കണ്ണീർ മോദി സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കര്‍ഷക സമരങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനത്തില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ് അധികാരത്തില്‍ വന്ന് നാല് വര്‍ഷമായിട്ടും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗൗനിക്കാനോ, കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ന്യായമായ വില നല്‍കാനോ, കൃഷി നാശത്താല്‍ ആത്മഹത്യയിലേക്ക് എത്തിനില്‍ക്കുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനോ മോദി സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നുമാത്രമല്ല നിലവിലുണ്ടായിരുന്ന കര്‍ഷക ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. മോദിയുടെ ഭരണം രാജ്യത്തെ കര്‍ഷക മേഖലയെ കാല്‍നൂറ്റാണ്ട് പിന്നോട്ടടിച്ചു. കുത്തകകള്‍ക്കുവേണ്ടി കൃഷിയിടങ്ങളും കര്‍ഷക അധ്വാനവും കച്ചവടച്ചരക്കാക്കുന്ന നയമാണ് മോദി തുടരുന്നതെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യ…
Read Moreവിവാദങ്ങളിൽ നിന്ന് തല ഊരി പുനലൂർ നഗരസഭ; സൈനികന്റെ വീടിന് നമ്പർ നൽകാൻ നടപടിയായി
പുനലൂർ: വിവാദങ്ങളിൽ നിന്ന് ഒടുവിൽ നഗരസഭ മുഖം രക്ഷിച്ചു. സൈനികന്റെ വീടിന് നമ്പർ നൽകുന്നതിലുള്ള നൂലാമാലകൾ നഗരസഭ ഒഴിവാക്കി. കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുള്ള പിഴത്തുകയായ ഇരുപതിനായിരത്തോളം രൂപ ഒടുവിൽ നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർ അടച്ചതോടെയാണ് വിവാദങ്ങൾ അവസാനിച്ചത്. തുമ്പോട് വാർഡിലെ താമസക്കാരനായ സൈനികൻ ഹരികൃഷ്ണന്റെ വീടിന് നമ്പർ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഒടുവിൽ നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാർ തയാറാകുകയായിരുന്നു. സൈനികന്റെ വീടിന് നമ്പർ നിഷേധിച്ചത് സംസ്ഥാന തലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികനോടു പുനലൂർ നഗരസഭ കാട്ടിയ അവഗണനയെക്കതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഒടുവിൽ തദേശസ്വയംഭരണ വകുപ്പു മന്ത്രി വിഷയത്തിൽ ഇടപെട്ടു. സൈനികന് വീട്ടു നമ്പർ നിഷേധിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് നഗരസഭ ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More