ട്രോ​ളിം​ഗ് നി​രോ​ധ​നം മൂ​ന്നു​മാ​സം വേ​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ

കൊ​ല്ലം: മ​ൺ​സൂ​ൺ​കാ​ല ട്രോ​ളിം​ഗ് നി​രോ​ധ​നം മൂ​ന്നു​മാ​സ​മാ​യി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി ഫെ​ഡ​റേ​ഷ​ൻ. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ത്സ്യ സ​ന്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 68 ദി​വ​സ​ത്തേ​യ്ക്ക് ട്രോ​ളിം​ഗ് നി​രോ​ധി​ക്കു​ക​യു​ണ്ടാ​യി. രാ​ജ്യ​ത്തി​ന്‍റെ തീ​ര​ക്ക​ട​ലി​ൽ പ​ത്ത് എ​ച്ച്പി​ക്ക് മു​ക​ളി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് ഉ​ത്ത​ര​വും ഇ​റ​ക്കി. ഈ ​ഉ​ത്ത​ര​വ് സു​പ്രിം​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കേ​ര​ളം ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പ്ര​സ്തു​ത തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ടും​പി​ടി​ത്തം കാ​ര​ണ​മാ​ണ് ഇ​വി​ടെ ട്രോ​ളിം​ഗ് നി​രോ​ധ​നം 45 ദി​വ​സ​മാ​ക്കി ചു​രു​ക്കി​യ​ത്.നി​രോ​ധ​ന കാ​ല​യ​ള​വ് മൂ​ന്നു​മാ​സം ആ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ഫെ​ഡ​റേ​ഷ​ൻ 1980 മു​ത​ൽ ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​ഘ​ട്ട​ങ്ങ​ളി​ലും നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. എ​ന്നി​ട്ടും സ​ർ​ക്കാ​ർ അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ഴും വ​ഴി​പാ​ടു​പോ​ലെ ച​ർ​ച്ച​ക​ൾ…

Read More

സാം​സ്കാ​രി​ക സ​വി​ശേ​ഷ​ത​ക​ൾ വി​ളം​ബ​രം ചെ​യ്യു​ന്ന വി​ള​ക്കു​ക​ളാ​ണ് ഗ്ര​ന്ഥ​ശാ​ല​ക​ൾ: പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി : സ​ഹി​ഷ്ണു​ത​യു​ടെ സം​സ്കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും നാ​ടി​ന്‍റെ സാം​സ്കാ​രി​ക സ​വി​ശേ​ഷ​ത​ക​ൾ വി​ളം​ബ​രം ചെ​യ്യാ​നും ക​ഴി​യു​ന്ന വി​ള​ക്കു​ക​ളാ​ണ് ഗ്ര​ന്ഥ​ശാ​ല​ക​ളെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. തൊ​ടി​യൂ​ർ അ​ര​മ​ത്തു​മ​ഠം പി ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​മ​നു​ഷ്യ​ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്ന മ​റ​വി​രോ​ഗ​ത്തെ​ക്കാ​ൾ ഭ​യാ​ന​ക​മാ​ണ് സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന സാം​സ്കാ​രി​ക മ​റ​വി​രോ​ഗം. ഈ ​രോ​ഗ​ബാ​ധ​യാ​ൽ ഓ​ർ​മക​ൾ ന​ശി​ച്ച് ച​രി​ത്ര​ബോ​ധം ഇ​ല്ലാ​താ​യ ഒ​രു സ​മൂ​ഹ​ത്തെ ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ കീ​ഴ്പ്പെ​ടു​ത്താ​നാ​കും. അ​ടു​ത്ത കാ​ല​ത്താ​യി കേ​ര​ളം ക​ണ്ട വാ​ട്സ് ആ​പ്പ് ഹ​ർ​ത്താ​ൽ ഇ​ത്ത​രം ഒ​രു കീ​ഴ്പ്പെ​ടു​ത്ത​ലാ​യി​രു​ന്നു. ഓ​ർ​മ​ക​ളു​ടെ സാ​ന്നി​ധ്യം ആ​വശ്യ​മി​ല്ലാ​തെ അ​ന്ന​ന്ന​ത്തെ അ​ന്നം മാ​ത്രം ക​ണ്ട് വാ​ർ​ത്ത​ക​ളു​ടെ ഒ​ഴു​ക്കി​ന്‍റെ പി​ന്നാ​ലെ പാ​യു​ക​യാ​ണ് സ​മൂ​ഹം.​ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ​ക്ക​പ്പു​റം അ​വ​യി​ലെ ക​ഥാ മൂ​ല്യ​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം സ​മൂ​ഹ​ത്തി​ൽ വി​ള​ക്കു​ക​ളാ​യി മാ​റു​ക​യാ​ണ് ഗ്ര​ന്ഥ​ശാ​ല​ക​ൾ. അ​റി​വി​ന്‍റെ ലോ​ക​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് പു​സ്ത​ക​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ്…

Read More

അവിഹിത ബന്ധം ചോദ്യം ചെയ്തു; യുവതിയുടെ ഒത്താശയേടെ യുവാവിന് ക്രൂര മര്‍ദനം; സംഭവം കരുനാഗപ്പള്ളിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​ര​ത്ത് അ​വി​ഹി​ത ബ​ന്ധം ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ യു​വ​തി​യു​ടെ ഒ​ത്താ​ശ​യേ​ടെ അ​ഞ്ച് അം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് മാ​നൂ​ർ തെ​ക്ക​ട​ത്ത് ല​ക്ഷം വീ​ട്ടി​ൽ അ​നീ​ഷ് (32)നാ​ണ് മ​ർ​ദനം ഏ​റ്റ​ത്.​ ക​ഴി​ഞ്ഞ കു​റേ ആ​ഴ്ച​ക​ൾ കൊ​ണ്ട് കു​ല​ശേ​ഖ​ര​പു​ര​ത്തെ ഒ​രു വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ​രി​ച​യം ഇ​ല്ല​ത്ത​വ​രെ കാ​ണു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​നെ അ​നി​ഷ് പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ പ്ര​ദേ​ശ​ത്തെ ഒ​രു യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​നി​ഷി​നെ വി​ളി​ച്ച് വീ​ട്ടി​ൽ വ​രു​ത്തു​ക​യും യു​വതി​യു​ടെ നി​ർ​ദേശ പ്ര​കാ​രം അ​ഞ്ച് അം​ഗം സം​ഘം ഓ​ട്ടോ​റി​ക്ഷ​യി​ലും, ബൈ​ക്കു​ക​ളി​ലും എ​ത്തി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്കും, കൈ​കാ​ലു​ക​ളി​ലും അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രെ ക​ണ്ട് ആ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.…

Read More

കെ​എ​സ്ആ​ർടി​സിയെ ​ആ​ധു​നി​കവ​ത്ക​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു: ടോമിൻ ജെ. ത​ച്ച​ങ്ക​രി

കൊ​ട്ടാ​ര​ക്ക​ര : ജീ​വ​ന​ക്കാ​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​യാ​ൽ ഒ​രു വ​ര്‍​ഷ​ത്തി​ന​കം കെ​എ​സ്​ആ​ര്‍​ടി​സിയെ ​ന​ഷ്ട​ത്തി​ൽ നി​ന്നും ക​ര ക​യ​റ്റാ​നാ​കു​മെ​ന്ന് കെ​എ​സ്ആ​ർടി​സി എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി. ജി​ല്ല​യി​ലെ കെ​എ​സ്ആ​ർടിസി ഗാ​രേ​ജ് ജീ​വ​ന​ക്കാ​ർ​ക്കാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച യോഗത്തിൽ പ്രസംഗി ക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ട്ടാ​യ്മ​യാ​ണ് കെ​എ​സ്ആ​ർടി​സി എ​ന്ന ചി​ന്ത​യി​ലേ​ക്ക് ഓ​രോ ജീ​വ​ന​ക്കാ​ര​നും മാ​റ​ണം. ചെ​റി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ബ​സു​ക​ൾ ഓ​ടി​ക്കാ​തെ ഇ​രി​ക്കു​മ്പോ​ൾ ന​ഷ്ടം ന​മു​ക്ക് ത​ന്നെ​യാ​ണ്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​മാ​ണ് ശ​മ്പ​ള​മാ​യി ന​ൽ​കു​ന്ന​ത്. ചി​ല ജീ​വ​ന​ക്കാ​രു​ടെ പി​ടി​പ്പ്‌ കേ​ട് കെ​എ​സ്ആ​ർടി​സിയു​ടെ വ​ള​ർ​ച്ച​യെ മു​ര​ടി​പ്പി​ക്കു​ന്നു​ണ്ട്. കെ​എ​സ്ആ​ർടി​സിയെ ​ഒ​രി​ക്ക​ലും ന​ന്നാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന വി​ചാ​രം മാ​റ്റു​ക. കെഎസ്ആർടിസിയെ ​ആ​ധു​നി​കവ​ത്ക​രി​ക്കേ​ണ്ടു​ന്ന സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്. ന​മ്മ​ൾ ഒ​രു​മി​ച്ചാ​ൽ സ്വ​ര്‍​ണം കാ​യ്ക്കു​ന്ന മ​ര​മാ​ക്കി കെഎ​സ്ആ​ർടി​സിയെ ​മാ​റ്റാം. കെ​എ​സ്ആ​ർടി​സിയി​ൽ ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ലാ​ണ്. ജോ​ലി ചെ​യ്യാ​തെ ശ​മ്പ​ളം വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ​യെ​ല്ലാം പി​രി​ച്ചു വി​ടും അ​തെ​ത്ര ഉ​ന്ന​ത​രാ​യാ​ലും ന​ട​പ​ടി ഉ​ണ്ടാ​കും. ജീ​വ​ന​ക്കാ​രു​ടെ…

Read More

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ വി​ക​സ​നം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​കു​പ്പി​ന്റെ ദ​ക്ഷി​ണ​മേ​ഖ​ലാ അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1,06,502 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ക​സ​നം നി​ല​വി​ലെ രീ​തി​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​യ​ണം. മ​ഴ​ക്കാ​ലം മു​ന്നി​ല്‍​ക​ണ്ട് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി അ​തി​വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. പു​തി​യ റോ​ഡു​ക​ള്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ വെ​ട്ടി​പ്പൊ​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം സം​സ്‌​ക​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​റു​റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​വും ഉ​റ​പ്പാ​ക്ക​ണം. റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്താ​നാ​യ​താ​ണ് ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​ധാ​ന നേ​ട്ടം. ഇ​തേ നി​ല​വാ​ര​ത്തി​ലു​ള്ള പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഇ​നി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്ക​ണം. ക​യ്യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്ക​ണം. വ​കു​പ്പി​ന്റെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് കൂ​ടു​ത​ല്‍ എ​ഞ്ചി​നീ​യ​ര്‍​മാ​രെ…

Read More

വീ​ട്ടു​മു​റ്റ​ത്തി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു; വീട്ടുകാരുടെ പരാതിയിൽ യു​വ​തി​യ്ക്കെ​തി​രെ പോലീസ് കേസെടുത്തു

ച​വ​റ: വീ​ട്ടു​മു​റ്റ​ത്തി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി പ​രാ​തി. കൊ​ല്ലം കു​രീ​പ്പു​ഴ പ്ര​വീ​ൺ ഭ​വ​ന​ത്തി​ൽ എ​ൻ എ​സ് കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ര​മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റും ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് പ​ന്മ​ന വ​ടു​ത​ല ആ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ വ​ച്ച് ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി കാ​ട്ടി ര​മ​ണി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ര​മ​ണി​യു​ടെ മ​ക​നാ​ണ് ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. ഇ​യാ​ളാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ചു​മ​ത​ല നോ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം അഞ്ചിന് ​ഇ​വി​ടെ​യെ​ത്തി​യ മു​തി​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വ​ഹീ​ദ എ​ന്ന സ്ത്രീ​യാ​ണ് വാ​ഹ​നം ത​ക​ർ​ത്ത​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​മ​ണി​യു​ടെ പ​രാ​തി​യി​ൽ ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

നൂറുമേനി വിജയത്തിനു പുറമേ നൂറുമേനി വിളവിനായി സദാനന്ദപുരം സ്കൂൾ; ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഒ​രു​ങ്ങു​ന്നു

കൊ​ട്ടാ​ര​ക്ക​ര : എ​സ്എ​സ്​എ​ൽസി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ നൂ​റു​മേ​നി കൊ​യ്ത സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും നൂ​റു​മേ​നി​യ്ക്കാ​യി ഒ​രു​ങ്ങു​ന്നു. മ​ണ്ണി​നെ പൊ​ന്നാ​ക്കി, ജൂ​ണി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ഷ​ര​ഹി​ത മെ​ഗാ പ​ച്ച​ക്ക​റി​കൃ​ഷി ആ​രം​ഭി​ച്ചു. ഒ​രേ​ക്ക​റോ​ളം ത​രി​ശാ​യി കി​ട​ന്ന കൃ​ഷി​ഭൂ​മി​യി​ൽ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യ ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, ഇ​ഞ്ചി, ചീ​നി, മ​ഞ്ഞ​ൾ എ​ന്നി​വ​യും പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ പ​യ​ർ, ത​ക്കാ​ളി, വെ​ണ്ട , വ​ഴു​ത​ന​ങ്ങ, പ​ച്ച​മു​ള​ക്, ചീ​ര, പ​ട​വ​ലം, വെ​ള്ള​രി, കോ​വ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ അ​ന്യോ​ന്യം – വീ​ടും വി​ദ്യാ​ല​യ​വും പ്രോ​ജ​ക്ടി​ന്‍റെ ര​ണ്ട ാം ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി. സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. സ​ദാ​ന​ന്ദ​പു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മ​ഗ്ര​മാ​യ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന് നാ​ന്ദി കു​റി​ച്ച് വി​ദ്യാ​ല​യ​ത്തി​ലും വീ​ട്ടി​ലും വി​ഷ​ര​ഹി​ത…

Read More

എന്ത് നടപടികൾ സ്വീകരിച്ചു; കണ്ണൂർ കൊലപാതകത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടി

കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്സഭവന്‍റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ ന്യൂമാഹിയിലും രാഷ്ട്രീയ കൊലപാതകം നടന്നത്. സിപിഎം പ്രാദേശിക നേതാവ് ബാബുവും ആർഎസ്എസ് പ്രവർത്തകനായ ഷമേജുമാണ് മരിച്ചത്. ബാബുവിനെ പത്തംഗ സംഘവും ഷമേജിനെ എട്ടംഗ സംഘവുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.

Read More

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാലുവർഷത്തിനുശേഷം   പി​ടി​യി​ൽ

ക​ഴ​ക്കൂ​ട്ടം : വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പോ​ലീ​സ് പി​ടി​യി​ല്‍. തു​മ്പ ദേ​ശ​ത്ത് കി​ന്‍​ഫ്ര അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​ന് സ​മീ​പം ക​രോ​ളി​ന്‍ വീട്ടിൽ കി​ര​ണ്‍ ഫ്രാ​ങ്ക്ലി​ന്‍ (26)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​റ​പ്പെ​ടു​വി​ച്ച റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും തി​രി​കെ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഇ​റ​ങ്ങി​യ പ്ര​തി​യെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വച്ച് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​അ​നി​ല്‍​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ഴ​കൂ​ട്ടം എ​സ്എ​ച്ച്ഒ എ​സ്.​അ​ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഹാ​ര്‍​ബ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം; തെളിവുകളുടെ ‍അഭാവത്തിൽ  പ്ര​തി​ക​ളെ കോടതി വെ​റു​തെ​വി​ട്ടു

കൊ​ല്ലം: ഹാ​ര്‍​ബ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു.​നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ക​രു​നാ​ഗ​പ്പ​ള്ളി അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി അ​നി​ലി​നെ(38) ക​ഴു​ത്ത​റു​ത്തു ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്. എ​ന്നാ​ല്‍ കേ​സി​ലെ ഒ​ന്നാം പ്ര​തി മ​യ്യ​നാ​ട് സു​നാ​മി ഫ്ളാ​റ്റി​ല്‍ ഹൈ​ദ​ര്‍ ഫാ​റു​ക്കി(26)​നെ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു ര​ണ്ടു​വ​ര്‍​ഷം ശി​ക്ഷി​ച്ചു. മ​യ്യ​നാ​ട് സു​നാ​മി ഫ്ളാ​റ്റി​ല്‍ ഹൈ​ദ​ര്‍ ഫാ​റു​ക്ക് (26), കൊ​ല്ലം വ​ട​ക്കേ​വി​ള മ​ക്കാ​നി കോ​ള​നി​യി​ല്‍ പ്രി​യ​ന്‍ (28), കൊ​ല്ലം പ​ട്ട​ത്താ​നം നീ​തി ന​ഗ​റി​ല്‍ വി​ഷ്ണു (25), വ​ട​ക്കേ​വി​ള പ​ണി​ക്ക​രു കു​ള​ത്തി​നു സ​മീ​പം വി​ള​യി​ല്‍ വീ​ട്ടി​ല്‍ ന​ഹാ​സ് (26) എ​ന്നി​വ​രാ​ണു വെ​റു​തെ​വി​ട്ട​ത്. തു​ട​ര്‍​ച്ച​യാ​യി നാ​ലു ദി​വ​സം അ​ന്തി​മ​വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ജ​ഡ്ജി എ​ഫ്.​അ​ഷീ​ദ വി​ധി പ്ര​സ്താ​വി​ച്ച​ത്.‍ 2012 മെ​യ് ഒ​ന്‍​പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​നി​ൽ ത​ങ്ക​ശേ​രി​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​നി​ല്‍…

Read More