കൊട്ടാരക്കര : അനാഥരെന്ന നൊമ്പരവാക്കിന് ഇവരുടെ ജീവിതത്തിൽ ഇനി പ്രസക്തിയില്ല .കാരണം സനാഥത്വത്തിന്റെ സ്നേഹക്കൂട്ടിൽ ഒരേ മനസായി പുതുജീവിതത്തിലേയ്ക്ക് ഇവർ കാലെടുത്തുവച്ചു. വിധി നൽകിയ തിരിച്ചടികളിൽ പതറിപ്പോകാതെ പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കണ്ട ആശ്രയയുടെ മടിത്തട്ടിൽ നിന്നും പഠിച്ചുവളർന്ന കലയപുരം ആശ്രയ ശിശുഭവനിലെ പ്രവീണയും പത്തനംതിട്ട ജില്ലയിലെ പറന്തൽ ആശ്രയ ശിശുവിഹാറിലെ ജിനീഷും തമ്മിലാണ് വിവാഹിതരായത് . ഇന്നലെ കലയപുരം ആശ്രയ സങ്കേതത്തിലെ പൂക്കളാൽ അലങ്കരിച്ച വിവാഹപ്പന്തലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി , ജനപ്രതിനിധികളായ ആർ .രശ്മി , ആർ .ചന്ദ്രകുമാരി ടീച്ചർ, സൂസമ്മ ബേബി, ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവൻ, ജനറൽ സെക്രട്ടറി കലയപുരം ജോസ്, കൃഷ്ണകുറുപ്പ്, ജനാർദ്ദനൻപിള്ള, ജോർജ് നാടശാലക്കൽ, കെ. രാമചന്ദ്രൻ പിള്ള, രമണികുട്ടി ടീച്ചർ, സന്ധ്യാദേവി, മിനിജോസ്, ക്ഷണിക്കപ്പെട്ട അതിഥികൾ, ആശ്രയയിലെ അന്തേവാസികൾ തുടങ്ങി ആയിരത്തിലധികം ആളുകളെ സാക്ഷിനിർത്തി പ്രവീണയുടെ…
Read MoreCategory: Kollam
സ്വന്തം ആഗ്രഹം കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ രക്ഷിതാക്കൾ കുട്ടികളുടെ ആഗ്രഹത്തിന് പ്രാധാന്യം കൊടുക്കണം: ഇളങ്കോ
ചവറ: സ്വന്തം ആഗ്രഹം കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ ആഗ്രഹത്തിന് പ്രാധാന്യെ കൊടുക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടതെന്ന് ഇളങ്കോ ഐ പിഎസ് അഭിപ്രായപ്പെട്ടു.ചവറ കോവിൽത്തോട്ടം ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷ്യം മുന്നിൽ കണ്ട ് കുട്ടികൾ പഠിച്ചാൽ ജീവിതത്തിൽ ഉന്നതിയിലെത്താം എന്നും ഇളങ്കോ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രഥമാധ്യാപിക റെനാവാ മേരി അധ്യക്ഷത വഹിച്ചു.’ വിമല ഹൃദയ സന്ന്യാസ സഭ സുപ്പീരിയർ ജനറൽ മദർ റെക്സിയ മേരി, പിടിഎ പ്രസിഡന്റ് ആർ. ശ്രീകുമാർ, ഗ്രാൻഡ് കേരള ഫെസ്റ്റിവൽ മുൻ എംഡി അനിൽ മുഹമ്മദ്, കോവിൽത്തോട്ടം ഇടവക വികാരി ഫാ. ആബേൽ ലൂഷ്യസ്, ജനപ്രതിനിധികളായ ബിന്ദു സണ്ണി, അനിൽ പുത്തേഴം എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ രണ്ട ് അധ്യയന വർഷങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം…
Read Moreവടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്നു; സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി എംപി രംഗത്ത്. വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ പിടിച്ചുകെട്ടിയിട്ടും സിപിഎമ്മിന്റെ കണ്ണു തുറന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Read Moreരണ്ട് കിലോ കഞ്ചാവുമായി ഗുണ്ട ഷിബു അറസ്റ്റിൽ; പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു
കരുനാഗപ്പള്ളി : രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ഗുണ്ട ഷിബു എന്നു വിളിക്കുന്ന ഷിബു ( 24 ) വാണ് 2കിലോ കഞ്ചാവുമായി അറസ്റ്റിലായത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീമംഗങ്ങളായ വിജു, എസ്. ശ്യാംകുമാർ, സജീവ്കുമാർ എന്നിവരുമായി നടത്തിയ ഓപ്പറേഷനിലാണ് ചങ്ങൻകുളങ്ങരവള്ളികുന്നം റോഡിൽ പോംസി കമ്പനിക്കടുത്തുള്ള റെയിൽവേഗേറ്റിനു സമീപം വച്ച് ഇയാൾ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് ഷാഡോ ടീമംഗങ്ങൾ കല്ലൂർമുക്ക്,ചങ്ങൻ കുളങ്ങര,കൃഷ്ണപുരം ഭാഗങ്ങളിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലായിരുന്നു എക്സൈസ്. മൂന്ന് ദിവസം മുമ്പ് ഷിബു എക്സൈസിനേയും നാട്ടുകാരെയും വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഷാഡോ എക്സൈസ് ഷിബു കഞ്ചാവ് നൽകുന്ന കസ്റ്റമറിനെ ഉപയോഗിച്ച് ആവശ്യക്കാരെന്ന വ്യാജേന കഞ്ചാവ് ആവശ്യപ്പെട്ടതിൽ ഇന്നലെ ഉച്ചയോടെ വിതരണത്തിനു കൊണ്ടുവരുമ്പോൾ ചങ്ങൻകുളങ്ങര റെയിൽവേ…
Read Moreസൂചനാ ബോര്‍ഡുകളോ സിഗ്നങ്ങള്‍ സംവിധാനമോ ഇല്ല; തലവൂർ രണ്ടാലുംമൂട് ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു
പത്തനാപുരം: തലവൂരിന്റെ ഹൃദയ ഭാഗമായ രണ്ടാലുംമൂട് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.പ്രധാന നാല് പാതകള്‍ സംഗമിക്കുന്ന ഇവിടെ സൂചനാ ബോര്‍ഡുകളോ സിഗ്നങ്ങള്‍ സംവിധാനമോ ഇല്ലാത്തതാണ് പതിവായുളള അപകടങ്ങള്‍ക്ക് കാരണം. കൊട്ടാരക്കര പത്തനാപുരം മിനി ഹൈവേയായി ഈ പാതയെ ഉയര്‍ത്തിയതോടെ മിക്ക വാഹനങ്ങളും കടന്നു പോകുന്നത് ഇതുവഴിയാണ്. ടിപ്പറുകളടക്കമുളളവയുടെ അമിത വേഗതയും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ പതിനഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുളളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന പ്രധാന ജംഗ്ഷനായ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. പിടവൂര്‍ മുതല്‍ വടകോട് വരെയാണ് മിനിഹൈവേയുടെ ഒന്നാംഘട്ട നിര്‍മാണം നടത്തിയട്ടുളളത്. നിര്‍മാണം നടത്തിയ ഒന്‍പത് കിലേമീറ്റര്‍ ദൂരത്ത് ഒരു ഹമ്പ് പോലും പൊതുമാരമത്ത് സ്ഥാപിച്ചിട്ടുമില്ല. പാതയ്ക്ക് സമീപത്തായി നാല് ഗവ.സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട് . വാഹനങ്ങളുടെ അമിതവേഗത മൂലം ഭയപ്പാടോടെയാണ് വിദ്യാര്തഥികളും കാല്‍നട യാത്രക്കാരും പോകുന്നത്.…
Read Moreപിണറായിയുടെ പോലീസ് കരുനാഗപ്പള്ളിയിലും വരാപ്പുഴ അക്രമം ആവർത്തിച്ചു: ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി: പിണറായി വിജയന്റെ പോലീസ് വരാപ്പുഴ അക്രമ സംഭവ മോഡൽ കരുനാഗപ്പള്ളിയിലും നടപ്പിലാക്കിയതായി ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. മുൻകൂർ ജാമ്യം ഉണ്ടായിട്ടും കരുനാഗപ്പള്ളി കോഴിക്കോട് സെറ്റിൽമെന്റ് കോളനിയിൽ ഒറ്റത്തെങ്ങിൽ സൗന്ദനെ വീട്ടിൽ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്യുകയും ഓട്ടിസം ബാധിച്ച കുട്ടിയെ അർധരാത്രിയിൽ തനിച്ചാക്കി സൗന്ദനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതുൾപ്പെടെയുള്ള സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പോലീസുകാരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേത്യത്വത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അവർ. കേരളമൊട്ടാകെ പിണറായിയുടെ പോലീസ് നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ലോക്കപ്പിൽ വെച്ച് അവരെ കൊന്നൊടുക്കുകയും ചെയുന്നതിന്റെ അവസാനത്തെ ഇരയാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. എടപ്പാളിലെ സിനിമാതിയേറ്ററിൽ പത്ത് വയസുകാരിയെ കഴിഞ്ഞ ഏപ്രിൽ 18 ന് പീഡിപ്പിച്ച സംഭവം മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷമാണ് പിണറായിയുടെ പോലീസ് കേസെടുക്കാൻ പോലും…
Read Moreബിവറേജസ് വിവാദം; സിപിഐ നേതാവിനെച്ചൊല്ലി വിളക്കുടി പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത
പത്തനാപുരം: കുന്നിക്കോട് മാര്‍ക്കറ്റിലെ പഞ്ചായത്ത് കെട്ടിടത്തിലേക്ക് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റുന്നതിനെ ചൊല്ലി വിളക്കുടി പഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം മുറുകുന്നു. പ്രദേശവാസിയായ സിപിഐ സംസ്ഥാന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചായത്തിന് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന തീരുമാനത്തെ സിപി ഐ അംഗങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷിയില്‍ തര്‍ക്കം രൂക്ഷമായതോടെ വിഷയം ഇടതുമുന്നണിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. തലവൂര്‍ പഞ്ചായത്തിലെ പനമ്പറ്റ കുരിശുംമൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റ് കുന്നിക്കോട്ടേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. മുന്‍പ് കുന്നിക്കോട്ട് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല ദേശീയപാത വിഷയത്തില്‍ സുപ്രീകോടതി വിധിയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പാണ് പനമ്പറ്റയിലേക്ക് മാറ്റിയത്. വിളക്കുടി പഞ്ചായത്തിന് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ഔട്ട്ലെറ്റ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അനുവദിക്കാത്തതിനു പിന്നില്‍ ഈ നേതാവിന്റെ ഇടപെടലാണെന്നാണ് പൊതുവെയുളള ആക്ഷേപം. വിവാദ കെട്ടിടത്തിന് സമീപത്തായാണ് നേതാവിന്റെ…
Read Moreകാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടെ വില്ലേജ് ഓഫീസുകൾ നവീകരിക്കും; സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇ.ചന്ദ്രശേഖരൻ
കൊല്ലം:സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. തഴുത്തല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യ വികസനത്തിനൊപ്പം ആധുനീകരണവും ഉറപ്പാക്കും. ഇതിനായി സ്മാര്‍ട്ട് ഓഫീസുകളാകും സജ്ജമാക്കുക. ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കുകയും സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടെയുള്ള ഓഫീസുകള്‍ സ്ഥാപിക്കുന്നതിലൂടെ അതിവേഗ സേവനം സാധ്യമാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകളെല്ലാം പാലിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്ട്ടാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതുവഴി അഴിമതിരഹിത സംവിധാനം കൂടിയാണ് യാഥാര്‍ഥ്യമാവുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം. നൗഷാദ് എംഎല്‍എ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ബാബു, സബ് കളക്ടര്‍ ഡോ.…
Read Moreപോലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ കാണാതായി; കോൺഗ്രസുകാർ സ്റ്റേഷൻ ഉപരോധിച്ചു
അഞ്ചൽ: പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ കാണാതായതിനെത്തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ അഞ്ചൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഏറം സ്വദേശിയായ മനോജ് (28)നെയാണ് കാണാതായത്. ഏതാനും മാസങ്ങൾക്കു് മുമ്പ് ഏറം ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ നടന്ന അടിപിടിക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളായിരുന്നു മനോജ്. പിടി കിട്ടാപ്പുള്ളിയായിരുന്ന മനോജിനെ പോലീസ് കഴിഞ്ഞ ദിവസം ഏറത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന മനോജിനെ രാത്രി പത്തോടെ ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും സന്ദർശിച്ചിരുന്നതാണ്. തന്നെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന് മനോജ് ബന്ധുക്കളോട് പറഞ്ഞിരുന്നു. രാത്രി 11.30ഓടെ പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. ഇതേത്തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഡിസിസിപ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബി.സേതുനാഥ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.രാജൻ, മുൻ എം.എൽ.എ. പുനലൂർ മധു, എൻ.അഴകേശൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ വലിയവിള…
Read Moreസംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്തു. പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.വി. സുധാകരൻ, ഡോ.കെ.എൽ. വിവേകാനന്ദൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെ നിയമനശിപാര്‍ശ വ്യാഴാഴ്ച ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. രണ്ടര വർഷമായി മുഖ്യ വിവരാവകാശ കമ്മീഷണർ(വിൻസൻ എം. പോൾ) മാത്രമാണു സംസ്ഥാനത്തുള്ളത്. 33 വർഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.എൽ. വിവേകാനന്ദൻ തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായിരുന്ന കെ.വി. സുധാകരൻ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്. തിരുവനന്തപുരം പാറ്റൂർ സ്വദേശിയായ സോമനാഥപിള്ളയെ മാനേജ്മെന്റ് വിഭാഗത്തിലും തിരുവനന്തപുരം സ്വദേശിനിയായ ശ്രീലതയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുമാണു സർക്കാർ ശിപാർശ ചെയ്തത്.
Read More