അമരവിള: അമരവിള എക്സൈസ് സംഘം ഇന്നുപുലർച്ചെ ഉദിയൻകുളങ്ങരയിൽ നടത്തിയ വാഹനപരിശോധനയിൽ ഒരു ടണ്‍ പുകയില ഉത്പന്നങ്ങൾ പിടികൂടി. വാഹനത്തിലുണ്ടായിരുന്ന തിരുനെൽവേലി ആലംകുളം കാമരാജൻ നഗറിൽ രവിചന്ദ്രൻ (28), മാരിയപ്പൻ (32) എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മിനിലോറിയുടെ പ്ലാറ്റ്ഫോമിൽ 15 ചാക്കുകളിലും 15 കാർഡ്ബോർഡ് ബോക്സുകളിലും അടുക്കിയ നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ കടത്തിയിരുന്നത്. പുലർച്ചെ നാലോടെ എക്സൈസ് സംഘം കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മാർക്കറ്റിൽ 18 ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു.എക്സൈസ് ഇൻസ്പെക്ടർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പുകയില ഉത്പ്പന്ന ങ്ങൾ പിടികൂടിയത്. പ്രതികളെയും വാഹനവും ഇന്ന് പാറശാല പോലീസിന് കൈമാറും.
Read MoreCategory: Kollam
നാഗരികതയുടെ പിന്നാലെ മനുഷ്യൻ പോയതോടെ കൃഷിയെ മറന്നു; നഷ്ടമാകുന്നത് നാടിന്റെ പൈതൃകമെന്ന് മുല്ലക്കര
ചവറ : നാഗരികതയുടെ പിന്നാലെ മനുഷ്യൻ പോയതോടെ കൃഷിയെ മറക്കാൻ തുടങ്ങിയെന്നും കൃഷി നശിച്ചാൽ നാടിന്റെ സംസ്കാരമാണ് നശിക്കുന്നതെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. 94 ാമത് ചട്ടന്പി സ്വാമികളുടെ മഹാ സമാധി വാർഷികത്തിന് മുന്നോടിയായി പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷിയോട് അഭിനിവേശം വേണമങ്കിൽ മണ്ണിനെ ആദരിക്കാൻ അറിയണം. നന്മയുളള മനസുണ്ട ാകണമെങ്കിൽ കൃഷി ചെയ്യണം. കുറ്റവാളിയെപ്പോലും നന്മയുളളവരാക്കിത്തീർക്കാൻ കൃഷി കൊണ്ട ് സാധിക്കുമെന്ന് നാം മനസിലാക്കിയിട്ടുളളതാണ്. വീടുകളിൽ പശുക്കളുടെ എണ്ണം കുറയുകയും കാറുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് ഇന്നത്തെ മനുഷ്യൻ കൃഷിയിൽ നിന്നകലാൻ കാരണം. കൃഷി ബിസിനസായി മാറിയതോടെ മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുന്ന സമീപനത്തിൽ മാറ്റം ഉണ്ടായത് പ്രകൃതിക്ക് ദോഷം ചെയ്യുന്നു. മനുഷ്യനെ സദാചാരത്തിന്റെ പാതയിലേക്ക് കൊണ്ട ് വന്ന കൃഷിയെ മറന്ന് കൊണ്ട…
Read Moreസർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കുന്ന മാനേജ്മെന്റുകൾക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കോഴ്സിന് ചേർന്ന ശേഷം പഠനം മതിയാക്കുന്ന വിദ്യാർഥികളുടെ യോഗ്യതാ സർട്ടിഫിക്കേറ്റുകൾ തടഞ്ഞുവയ്ക്കുന്ന കോളേജ് മാനേജ്മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടു. അടൂർ കൈതപ്പറന്പ് കെവിവിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2015-18 വർഷം എംസിഎ കോഴ്സിന് ചേർന്ന ശേഷം പഠനം മതിയാക്കിയ വിദ്യാർഥിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ ഉത്തരവ്. ഉപരിപഠനത്തിനും മറ്റും ഹാജരാക്കേണ്ട സർട്ടിഫിക്കേറ്റുകൾ തടഞ്ഞുവയ്ക്കുന്നത് വഴിയുണ്ട ാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കോളേജ് അധികൃതർ ഉത്തരവാദികളായിരിക്കുമെന്ന് കമ്മീഷൻ ചൂണ്ട ികാണിച്ചു. തടഞ്ഞുവച്ച സർട്ടിഫിക്കേറ്റുകൾ വിദ്യാർഥിനി, കൊട്ടാരക്കര തേക്കുംപുറം പുത്തൂരിൽ രഞ്ജിത ആർ.എസിന് അടിയന്തിരമായി മടക്കി നൽകാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയ പരാതിക്കാരി തുടർപഠനത്തിന് ഫീസ് അടയ്ക്കാതെയാണ് പഠനം നിർത്തിയതെന്ന് കോളേജ് അധികൃതർ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. എന്നാൽ മാനേജ്മെന്റ് ക്വാട്ടയിലുള്ള തന്റെ…
Read Moreയഥാസമയം ബസുകൾ നൽകാതിരുന്ന ബുക്കിംഗ് ഏജന്റിന് തടവും പിഴയും വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി
കൊല്ലം: യഥാസമയം ബസുകൾ നൽകാതിരുന്ന ബുക്കിംഗ് ഏജന്റിന് ഉപഭോക്തൃ തർക്ക പരിഹാര കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി കല്ലേലിഭാഗം കൈലാസത്തിൽ ചന്ദ്രശേഖരൻ നായർ മകന്റെ വിവാഹത്തിന് വേണ്ടി പുന്നക്കുളം കൊച്ചുവീട്ടിൽ ബാബു എന്ന സുനിലിനോട് ആറു ബസുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിവാഹദിവസം നാല് ബസുകൾ മാത്രമേ നൽകിയുള്ളുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ചന്ദ്രശേഖരൻ സുനിലിനെ പ്രതിചേർത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. വാദിക്ക് ബുക്കിംഗ് തുകയായ 2000 രൂപ ഉൾപ്പെടെ 56,500 രൂപ നഷ്ടപരിഹാരം പ്രതി നൽകാൻ ഫോറം വിധിച്ചു. എന്നാൽ നഷ്ടപരിഹാരം പ്രതി മന:പൂർവം നൽകാതിരുന്നതിനെതുടർന്ന് പ്രതിയെ ഒരു മാസം തടവിനും 5000 രൂപ പിഴയും നൽകാൻ ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും എം.പ്രവീണ്‍കുമാർ അംഗവുമായ ഉപഭോക്തൃതർക്ക പരിഹാര ഫോറം വിധിക്കുകയായിരുന്നു.
Read Moreനവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ
കൊല്ലം: കൊല്ലം പുത്തൂരിൽ നവജാതശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. മൂന്നു ദിവസം പ്രായമായ മൃതദേഹമാണു കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മാംസ കഷണങ്ങൾ തെരുവുനായകൾ കടിച്ചുകീറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു.
Read Moreമലയാളിക്ക് വേണ്ടാത്ത സംസ്ഥാന ഫലത്തിന് തമിഴ്നാട്ടിൽ വൻ ഡിമാൻഡ്; കയറ്റി അയയ്ക്കുന്നത് ടൺ കണക്കിന്
കുന്നിക്കോട് : സംസ്ഥാന ഫലത്തിന് തമിഴ് വിപണിയിൽ വൻ ഡിമാന്റ്. പ്രതിദിനം കിഴക്കൻ മേഖലയിൽ നിന്ന് ടൺ കണക്കിന് ചക്കയാണ് അതിർത്തി കടക്കുന്നത്.കേരളത്തില്‍ ചക്കയുടെ സീസണ് ആകുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മൊത്തക്കച്ചവടക്കാരെത്തി കച്ചവടം ഉറപ്പിക്കുകയാണ് പതിവ്. ഉള്‍പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചക്കകള്‍ ദേശീയ പാതയോരത്ത് എത്തിക്കുകയും തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യും. വരിക്ക ചക്കയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. നൂറുരൂപയ്ക്ക് മുകളിലാണ് വില.എന്നാല്‍ തമിഴ്നാട്ടില്‍ എത്തുന്നതോടെ ചക്കയുടെ വില ഇതിലും വര്‍ധിക്കും.അവിടെ ചക്കച്ചുളയ്ക്കാണ് വില. പഴുത്ത വരിയ്ക്കച്ചക്കയുടെ ചുളയൊന്നിന് എട്ട് രൂപ മുതല്‍ പതിനഞ്ച് രൂപ വരെയാണ് വില. വരിക്ക, തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, കൂഴ എന്നിങ്ങനെ പലതരത്തിലുള്ള ചക്കകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും കയറ്റിയയക്കുന്നുണ്ട്. കറവൂര്‍, ചെമ്പനരുവി, അച്ചന്‍കോവില്‍, ചാലിയക്കര, പാടം എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് ചക്കകള്‍ അധികവുമെത്തുന്നത്. കഴിഞ്ഞ സീസണില്‍ കിഴക്കന്‍ മേഖലയില്‍നിന്നും വന്‍തോതില്‍ ചക്ക…
Read Moreഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു; പ്രണയവിവാഹമായിരുന്നെങ്കിലും ഭർത്താവ്സ്ത്രീ ധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ
ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. യുവതിയുടെ മരണം ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം മൂലമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പോലിസിൽ പരാതി നൽകി. കോയിവിള കിഴക്ക് ചമ്പോളിൽ തെക്കതിൽ സുരേഷ് – ബിന്ദു ദമ്പതികളുടെ മകളും കോയിവിള കരുവാ കിഴക്കതിൽ കോളനിയിൽ ലിനുവിന്റെ ഭാര്യയുമായ ഗോപിക (20)യാണ് മരിച്ചത്. കഴിഞ്ഞ 12 ന് ലിനുവിന്റെ വീട്ടിൽ കിടപ്പുമുറിയിലെ ജനലഴിയിലാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി എട്ടിന് മരിച്ചു. യുവതി ചികിത്സയിലിരിക്കെ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ യുവതിയുടെ വീട്ടുകാർ തെക്കുംഭാഗം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മജിസ്ട്രേറ്റിനെ കൊണ്ട് മൊഴിയെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി അബോധാവസ്ഥയിലായതിനാൽ കഴിഞ്ഞില്ല. ഇരു സമുദായത്തിൽപ്പെട്ട ഇരുവരും പ്രണയത്തിലായതോടെ 2015 നവംബർ…
Read Moreമതത്തിന്റെ പേരിൽ രാജ്യം ഭരിക്കുന്നവർ നടത്തുന്നത് ഫാസിസ്റ്റ് ഭരണ സംവിധാനം: പന്ന്യൻ രവീന്ദ്രൻ
കുണ്ടറ: മതത്തിന്റെ പേരിൽ രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ഇവിടെ നടത്തുന്നത് ഫാസിസ്റ്റ് ഭരണസംവിധാനമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും പാർട്ടി അംഗങ്ങളിൽ നിന്നും ശേഖരിച്ച ഫണ്ട് ഏറ്റുവാങ്ങലും നിർവഹിച്ച് അഞ്ചാലുംമൂട് പഞ്ചായത്ത് മൈതാനിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസുകാർ കഴുകൻമാരെപ്പോലെ അഴിഞ്ഞാടുകയാണ്. രാജ്യത്തെ നിയമവും ഭരണഘടനയും പുല്ലുപോലെ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്ത് വളർന്നു വരുന്ന ദേശീയ ബദൽ ഏതെന്ന് തീരുമാനിക്കുന്ന സമ്മേളനമാണ് കൊല്ലത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഡി.രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. കൺവീനർ ഡി.സുകേശൻ, സിപിഐ ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു. ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണി റെഡ് വാളന്റിയർമാർക്ക് യൂണിഫോം വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജെ.ഉദയഭാനു…
Read Moreതാലൂക്കാശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിന്റെ മറവിൽ കോടികൾ തട്ടാൻ ശ്രമം; പുനലൂർ നഗരസഭാ ചെയർമാനെതിരേ ഗുരുതര ആരോപണവുമായി ജനകീയ മുന്നേറ്റ സമിതി
പുനലൂർ: താലൂക്കാശുപത്രിക്ക് കെട്ടിടസമുച്ചയം നിർമിക്കുന്നതിന്റെ മറവിൽ കോടികൾ തട്ടാനാണ് പുനലൂർ നഗരസഭാ ചെയർമാൻ ശ്രമിക്കുന്നതെന്ന് ജനകീയ മുന്നേറ്റ സമിതി മുഖ്യരക്ഷാധികാരി എസ്. രജിരാജ് പത്രസമ്മേളനത്തിൽ ആരോപിച്ചു. താലൂക്കാശുപത്രി സൂപ്രണ്ടും നഗരസഭാ ചെയർമാനും ഇക്കാര്യത്തിൽ ഒന്നിച്ച് നിൽക്കുകയാണെന്നും രജിരാജ് ആരോപിച്ചു. ജിയോളജി വകുപ്പിന്റെ അനുമതി പോലും വാങ്ങാതെയാണ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ നീക്കം ചെയ്യപ്പെട്ട മണ്ണ് ആശുപത്രിക്ക് സമീപമുള്ള വയലിൽ നിക്ഷേപിച്ച് വയൽ നികത്തിക്കൊണ്ടിരുന്നപ്പോഴാണ് റവന്യു അധികൃതർ വാഹനങ്ങൾ പിടിച്ചെടുത്തത്. തുടർന്ന് കേസെടുക്കുകയും ചെയ്തു. നീക്കം ചെയ്യപ്പെട്ട മണ്ണ് ആശുപത്രിയുടെ നിർമാണത്തിനായി സംഭരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഈ വാഗാദനം ലംഘിച്ച് മണ്ണ് സ്വകാര്യ വയലുകളിൽ നിക്ഷേപിക്കുക വഴി ധാരണകൾ ലംഘിക്കപ്പെടുകയാണെന്ന് ജനകീയ മുന്നേറ്റ സമിതി ആരോപിച്ചു. അഴിമതി ചൂണ്ടിക്കാട്ടിയവർക്കെതിരെ നഗരസഭാ ചെയർമാനും ആശുപത്രി മാനേജിംഗ് കമ്മിറ്റിയിലെ ചിലരും രംഗത്ത് വന്ന സാഹചര്യത്തിലാണ് കാര്യങ്ങൾ തുറന്ന്…
Read Moreമദ്യലഹരിയിൽ രോഗിയുടെ പരാക്രമം; നഴ്സിംഗ് അസിസ്റ്റൻഡിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു; സംഭവത്തിൽ നഴ്സുമാർ ഒപി ബഹിഷ്കരിച്ചു
കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി നഴ്സിംഗ് അസിസ്റ്റന്റിനെ തൊഴിച്ചും അടിച്ചും പരിക്കേൽപ്പിച്ചു. കടപ്പാക്കട സ്വദേശിയായ പ്രകാശാണ് നഴ്സിംഗ് അസിസ്റ്റന്റ് ബിജുവിനെ കൈയേറ്റം ചെയ്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മദ്യലഹരിയിലുണ്ടായ അടിപിടിക്കിടയിൽ മുറിവേറ്റ നിലയിലാണ് പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരത്തിലെ മുറിവിൽ തുന്നലിട്ട ശേഷം വാർഡിൽ അഡ്മിറ്റാക്കി. പിന്നീട് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ പ്രകാശിനെ കടപ്പാക്കടയിൽനിന്ന് പോലീസ് പിടികൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ തുന്നൽ പൊട്ടിയതിനെ തുടർന്ന് വീണ്ടും ഇടുന്നതിനിടെ ഇയാൾ നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബിജു ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകി. നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ നഴ്സുമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
Read More