അ​മ​ര​വി​ളയിൽ 18 ല​ക്ഷ​ത്തി​ന്‍റെ ഒ​രു ട​ണ്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി;  രണ്ടുപേരെ  കസ്റ്റഡിയിലെടുത്തു

അ​മ​ര​വി​ള: അ​മ​ര​വി​ള എ​ക്സൈ​സ് സം​ഘം ഇ​ന്നു​പു​ല​ർ​ച്ചെ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഒ​രു ട​ണ്‍ പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തി​രു​നെ​ൽ​വേ​ലി ആ​ലം​കു​ളം കാ​മ​രാ​ജ​ൻ ന​ഗ​റി​ൽ ര​വി​ച​ന്ദ്ര​ൻ (28), മാ​രി​യ​പ്പ​ൻ (32) എ​ന്നി​വ​രെ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മി​നി​ലോ​റി​യു​ടെ പ്ലാ​റ്റ്ഫോ​മി​ൽ 15 ചാ​ക്കു​ക​ളി​ലും 15 കാ​ർ​ഡ്ബോ​ർ​ഡ് ബോ​ക്സു​ക​ളി​ലും അ​ടു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യി​രു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ എ​ക്സൈ​സ് സം​ഘം കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മാ​ർ​ക്ക​റ്റി​ൽ 18 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പു​ക​യി​ല ഉത്പ്പന്ന ങ്ങൾ പിടികൂടിയത്. പ്ര​തി​ക​ളെ​യും വാ​ഹ​ന​വും ഇ​ന്ന് പാ​റ​ശാ​ല പോ​ലീ​സി​ന് കൈ​മാ​റും.

Related posts