ച​ട്ട​മ്പി സ്വാ​മി​യെ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ നന്മ​യി​ലേ​ക്ക് പോ​കുമെന്ന്  പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ

ച​വ​റ: ച​ട്ട​ന്പി സ്വാ​മി​യെ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ന​ന്മ​യി​ലേ​ക്ക് പോ​കു​മെ​ന്ന് വാ​ഴൂ​ർ തീ​ർ​ഥ​പാ​ദ ആ​ശ്ര​മം മ​ഠാ​ധി​പ​തി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ പ​റ​ഞ്ഞു. ച​ട്ട​ന്പി​സ്വാ​മി​ക​ളു​ടെ 94-ാമ​ത് സ​മാ​ധി വാ​ർ​ഷി​കം പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച സ്വാ​മി​ക​ൾ മ​നു​ഷ്യ​നെ സ്നേ​ഹി​ക്കാ​നാ​ണ് പ​ഠി​പ്പി​ച്ച​ത്. മ​നു​ഷ്യ​രി​ൽ മാ​ത്ര​മ​ല്ല എ​ല്ലാ ജി​വ​ജാ​ല​ങ്ങ​ളി​ലും ഈ​ശ്വ​ര​ന്‍റെ അം​ശം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ മ​ഹാ​നാ​യി​രു​ന്നു ച​ട്ട​ന്പി സ്വാ​മി​ക​ൾ. ഋ​ഷി​വ​ര്യ​മാ​ർ കാ​ണി​ച്ച് ത​ന്ന പാ​ത​യി​ലൂ​ടെ ജി​വി​ച്ച ച​ട്ട​ന്പി സ്വാ​മി​ക​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ക്താ​വ് കൂ​ടി​യാ​യി​രു​ന്നു എ​ന്നും പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ പ​റ​ഞ്ഞു. ദു:​ഖം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ വേ​ദ​ന ഇ​ല്ലാ​താ​ക്കി​യ മ​നു​ഷ്യ സ്നേ​ഹി​യാ​യി​രു​ന്നു ച​ട്ട​ന്പി സ്വാ​മി​ക​ളെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​ന്മ​ന ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മോ​ഹ​ൻ ദാ​സ്, പ​ന്മ​ന ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ.​ഗി​രീ​ഷ് കു​മാ​ർ, ചി​ന്മ​യ ധ​ന്യാ​ശ്ര​മം മ​ഠാ​ധി​പ​ത് സ്വാ​മി…

Read More

കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​ന് പ​രി​ഹാ​രം ക​ണ്ടെത്താ​ൻ ശ്ര​മി​ക്കുമെന്ന് വി.​മു​ര​ളീ​ധ​ര​ൻ

കൊല്ലം: കൊ​ല്ല​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വി​ക​സ​ന​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​ക്ക​ളാ​യ പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് അ​തി​ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​ൻ മു​ൻ​കൈ എ​ടു​ക്കു​മെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ എംപി. അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൂ​ര്യ​കാ​ന്തി ഫൗ​ണ്ടേ ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​ട്ട​ൽ സു​ദ​ർ​ശ​ന റീ​ജി​യ​ന്‍റ് ഹാ​ളി​ൽ ന​ൽ​കി​യ പൗ​ര​സ്വീ​ക​ര​ണ​ത്തി​ൽ പങ്കെടുത്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ത്യേ​കി​ച്ച് ക​ശു​വ​ണ്ടി മേ​ഖ​ല ഇ​ന്ന് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ട ാകാ​ൻ ശ്ര​മി​ക്കും. മ​ത്സ്യ​മേ​ഖ​ല, ക​യ​ർ മേ​ഖ​ല, മ​റ്റ് പ​ര​ന്പ​രാ​ഗ​ത മേ​ഖ​ല, ടൂ​റി​സം മേ​ഖ​ല തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​ത്തി​ന് ആ​വു​ന്ന​തെ​ല്ലാം ചെ​യ്യാ​ൻ ശ്ര​മി​ക്കും. കൂ​ട്ടാ​യ യ​ജ്ഞ​ത്തി​ലൂ​ടെ കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന​മു​ര​ടി​പ്പി​ന് പ​രി​ഹാ​രം ക​ണ്ടെ ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.സ്വീ​ക​ര​ണ യോ​ഗം സി​നി​മാ​ന​ട​ൻ വി​ജ​യ് ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​വ. ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി,…

Read More

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്ക് നാ​ൽ​ക്കാ​ലി​ക​ളെ ലോ​റി​ക​ളി​ൽ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​വ​രു​ന്നു; നടപടിയെടുക്കാൻ അധികൃതകർ തയാറാകുന്നില്ലെന്ന് പരാതി

കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും പ​ശു​വും പോ​ത്തും അ​ട​ങ്ങു​ന്ന നാ​ൽ​ക്കാ​ലി​ക​ളെ ലോ​റി​ക​ളി​ൽ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന കാ​ഴ്ച പൊ​തു​നി​ര​ത്തി​ൽ സ്ഥി​രം പ​തി​വാ​കു​ന്നു. ത​മി​ഴ് നാ​ട്ടി​ലെ കാ​ലി​ച​ന്ത​ക​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ അ​റ​വു​ശാ​ല​ക​ളി​ലേ​ക്കാ​ണ് ഈ ​മി​ണ്ടാ​പ്രാ​ണി​ക​ളെ കു​ത്തി നി​റ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്. ലോ​റി​ക​ളി​ൽ നി​ന്നു തി​രി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം അ​ട്ടി​യി​ട്ടാ​ണ് ഇ​വ​യെ ക​ട​ത്തി​കൊ​ണ്ടു വ​രു​ന്ന​ത്. പൊ​രി​വെ​യി​ത്തും മ​ഴ​യ​ത്തു​മാ​ണ് ഇ​വ​യെ ലോ​റി​ക​ളി​ൽ ക​ട​ത്തി​കൊ​ണ്ട് വ​രു​ന്ന​ത് . ത​മി​ഴ് നാ​ട്ടി​ലെ ച​ന്ത​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ അ​റ​വു​ശാ​ല​ക​ളി​ലേ​ക്ക് ദു​രി​ത​പൂ​ർ​ണ​മാ​യ യാ​ത്ര​യാ​ണ് ഈ ​ക​ന്നു​കാ​ലി​ക​ൾ​ക്ക്. ര​ണ്ടും മൂ​ന്നും ദി​വ​സ​മാ​ണ് ലോ​റി​ക​ളി​ലെ യാ​ത്ര. ഈ ​ദി​വ​സ​ങ്ങ​ളി​ലൊ​ന്ന് ഇ​വ​യ്ക്ക് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ കൊ​ടു​ക്കാ​റി​ല്ല. കേ​ര​ളാ- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ചെ​ക്കു പോ​സ്റ്റു​ക​ൾ ക​ട​ന്നാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ങ്ങ​നെ കാ​ലി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് . ജി​ല്ല​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മാ​യി ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് വ​ഴി​യാ​ണ് കാ​ലി​ക​ൾ എ​ത്തു​ന്ന​ത്. ആ​ര്യ​ങ്കാ​വി​ൽ മൃ​ഗ​പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​കം ചെ​ക്കു പോ​സ്റ്റും ഉ​ണ്ട്.…

Read More

ത​നൂ​ജ​യു​ടെ മ​ര​ണം; സി​പി​എം പാ​ടം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയും ഭർത്താവുമായ മനോജിനെ പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു

പ​ത്ത​നാ​പു​രം: മാ​ങ്കോ​ട്‌ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ഫീ​സ്‌ ജീ​വ​ന​ക്കാ​രി ത​നൂ​ജ​യു​ടെ (42) ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.പാ​ടം പി​എ​സ്‌ ഹൗ​സി​ല്‍ മ​നോ​ജ്‌ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദി​ലീ​പി (43)നെ​യാ​ണു കോ​ന്നി സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌. കൊ​ടു​മ​ണ്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍​പെ​ടു​ന്ന സി​പി​എം പാ​ടം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​ണ് അ​റ​സ്റ്റി​ലാ​യ ദി​ലീ​പ്. ക​ഴി​ഞ്ഞ 28 നാ​ണ് ത​നൂ​ജ​യെ ഭ​ര്‍​ത്തൃ​ഗൃ​ഹ​ത്തി​ല്‍ ഇ​ല​ക്ട്രി​ക് വ​യ​റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്‌. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ചു നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ ന​ട​ത്തു​ക​യും, സി​പി​എം നേ​താ​വാ​യ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ള്‍ മ​രി​ച്ച​തെ​ന്ന് കാ​ട്ടി മാ​താ​വ്‌ ഇ​ന്ദി​ര ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി​ക്കു പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്‌​തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ല്‍ അ​ടൂ​ര്‍ ഡി ​വൈ എ​സ്‌ പി ​ആ​ര്‍. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌. മ​ര​ണ​ത്തി​ല്‍ പ്രേ​ര​ണാ​ക്കു​റ്റം പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ്…

Read More

ന​ഷ്ട​മാ​കു​ന്ന ജീ​വി​ത മൂ​ല്യ​ങ്ങ​ള്‍ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ച് പി​ടി​ക്ക​ണം: വി. ​മു​ര​ളീ​ധ​ര​ന്‍ എംപി

പ​ത്ത​നാ​പു​രം: മ​നു​ഷ്യ​നി​ല്‍ ന​ഷ്ട​മാ​കു​ന്നത് ജീ​വി​ത മൂ​ല്യ​ങ്ങ​ള്‍ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ന്‍ എംപി. പത്തനാപുരം ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹ​മ​ന്ദി​ര്‍ ഓഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മി​ക​ച്ച ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ത്തി​നു​ള്ള യൂ​ണി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ര്‍​ഡ് ഫോ​റ​ത്തി​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെന്‍റ് അ​വാ​ര്‍​ഡ് ഗാ​ന്ധി​ഭ​വ​ന് സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ അ​നു​ദി​നം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​കാ​ലീ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും മ​നു​ഷ്യ​ര്‍ അ​വ​ന​വ​നി​ലേ​യ്ക്ക് സ്വ​യം ചു​രു​ങ്ങു​ക​യാ​ണ്. മ​നു​ഷ്യ​നെ ന​ന്മ​യി​ലേ​യ്ക്ക് ന​യി​ക്കാ​ന്‍ ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ വേ​ണം. പാ​ഠ​പു​സ്ത​ക​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​റി​വു​ക​ളേ​ക്കാ​ള്‍ ഉ​പ​രി ജീ​വി​ത​ത്തി​ല്‍ പ്രാ​യോ​ഗി​ക​മാ​കു​ന്ന​ത് ജീ​വി​ത ഗ​ന്ധി​യാ​യ അ​നു​ഭ​വ​ങ്ങ​ള്‍ ത​ന്നെ​യാ​ണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ​ക്കു​ന്ന​വ​ന്‍റെ മു​മ്പി​ല്‍ ദൈ​വം അ​ന്ന​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നും സ്വ​ന്തം പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര്‍​വ​ഴി​ക്ക് ന​യി​ക്കു​വാ​ന്‍ ആ​ര് ത​യാ​റാ​കു​ന്ന​വോ അ​വ​രെ ഗു​രു​വാ​യി ആ​ദ​രി​ക്കു​വാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. യൂ​ണി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ര്‍​ഡ് ഫോ​റ​ത്തി​ന്‍റെ അ​വാ​ര്‍​ഡ് വി.​മു​ര​ളീ​ധ​ര​ന്‍ എം​പി​യി​ല്‍ നി​ന്നും ഗാ​ന്ധി​ഭ​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ന്‍ മെ​മ്പ​ര്‍…

Read More

രാ​ഖി കെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​നെ എ​തി​ർ​ത്ത​ കോ​ള​ജ് വി​ദ്യാ​ർ‌​ഥി‍​യെ വെ​ട്ടി​യ സം​ഭ​വം; ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

കു​ണ്ട​റ: കോ​ള​ജ് വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​തി​ലി​ൽ അ​രു​ൺ ഭ​വ​നി​ൽ അ​രു​ൺ കൃ​ഷ്ണ​നെ (20) വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ തെ​ക്കും​ഭാ​ഗം വൃ​ന്ദാ​വ​ന​ത്തി​ൽ വി​നു കൃ​ഷ്ണ​ൻ (24), പാ​ല​യ്ക്ക​ൽ ത​റ​യി​ൽ വീ​ട്ടി​ൽ ദീ​പു (34) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ദേ​വ​രാ​ജ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു അ​രു​ൺ കൃ​ഷ്ണ​നെ ഇ​രു​വ​രും ചേ​ർ​ന്ന് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​രു​ണി​ന് പി​ന്നാ​ലെ​യെ​ത്തി രാ​ഖി കെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​നെ എ​തി​ർ​ത്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നി​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​റി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി​യ ഡി​വൈ​എ​ഫ്ഐ-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി. ഇ​രു​വി​ഭാ​ഗ​ക്കാ​രെ​യും പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ന​ന്നേ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു.

Read More

വ​ർ​ക്ക​ലയിൽ സബ് കളക്ടർ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം മുൻ സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തൽ. ജില്ലാ സർവേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ സ്ഥലം സർക്കാർ പുറന്പോക്ക് തന്നെയാണെന്ന് കണ്ടെത്തിയത്. വ​ര്‍​ക്ക​ല വി​ല്ലേ​ജി​ലെ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഭൂ​മി വി​ട്ടു​കൊ​ടു​ത്തു​കൊ​ണ്ട് ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​യി​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്. നി​യ​മ​മ​നു​സ​രി​ച്ച് നോ​ട്ടീ​സ് ന​ല്‍​കി ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​യി​രു​ന്നു റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്‍. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സ്ഥ​ല​മു​ട​മ ജെ.​ ലി​ജി ഹൈ​ക്കോട​തി​യെ സ​മീ​പിച്ചിരുന്നു. പ​രാ​തി​ക്കാ​രി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ട്ട് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​റാ​യ സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത ത​ഹ​സി​ല്‍​ദാ​റു​ടെ ന​ട​പ​ടി റ​ദ്ദ് ചെ​യ്ത് സ​ബ് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

Read More

റേഡിയോ ജോക്കി വധം; മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി

കൊ​ല്ലം: മു​ന്‍ റേ​ഡി​യോ ജോ​ക്കി മ​ട​വൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി. കൂ​ട്ടു​പ്ര​തി​യാ​യ സ​നു​വി​ന്‍റെ കൊ​ല്ലം വ​ള്ള​ക്കീ​ഴി​ലെ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് വാ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​പ്പു​ണ്ണി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത അ​പ്പു​ണ്ണി ചൊ​വ്വാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ള​ത്തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​പ്പു​ണ്ണി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ജേ​ഷ് വ​ധ​ത്തി​ന്‍റെ ആ​സൂ​ത്ര​ണം മു​ത​ലു​ള​ള എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും പ്ര​ധാ​ന​പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് അ​പ്പു​ണ്ണി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. മാ​ര്‍​ച്ച് 27 ന് ​പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​ക്ക് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, അ​പ്പു​ണ്ണി, ത​ന്‍​സീ​ര്‍ എ​ന്നി​വ​രാ​ണു മ​ട​വൂ​രി​ലെ​ത്തി രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ ഒ​ന്നാം​പ്ര​തി കൊ​ല​പാ​ത​ക​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ന​ല്കി​യ ഖ​ത്ത​ർ വ്യ​വ​സാ​യി സ​ത്താ​റാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്.

Read More

സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കി; വി.എസിനെ തള്ളി കോടിയേരി; കോൺഗ്രസിനെ വേണ്ടേ വേണ്ട…

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ബുധനാഴ്ച ഹൈദരാബാദിൽ തുടങ്ങാനിരിക്കവെ സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്തു വന്നു. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയരി തുറന്നടിച്ചു. ഈ വിഷയത്തിലെ നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വ മു​ഖം വീ​ണ്ടെ​ടു​ക്കു​വാ​ൻ ജ​ന മ​ന​സുണ​ര​ണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം​പി

ച​വ​റ : ഭാ​ര​ത​ത്തി​ന്‍റെ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​തേ​ത​ര​ത്വ മു​ഖം വീ​ണ്ടെ​ടു​ക്കു​വാ​ൻ ജ​ന്മ​ന​സുണ​ര​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ച​വ​റ​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഊ​ഞ്ഞാ​ൽ എ​ന്ന​പേ​രി​ൽ കൊ​ട്ടു​കാ​ട് സം​ഘ​ടി​പ്പി​ച്ച സ​ർ​ഗാ​ത്മ​ക​ ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം​ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു എംപി.​ ആ​സി​ഫ​യു​ടെ​ ഘാ​ത​ക​രെ വി​ട്ട​യ​ക്കു​വാ​ൻ ര​ണ്ടു ബിജെപി മ​ന്ത്രി​മാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ബാ​ല​ജ​ന​വേ​ദി ച​വ​റ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ എ. ​സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ര​ണ്ടാം ത​വ​ണ​യും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേറി​യ​ൻ അ​വാ​ർ​ഡ് നേ​ടി​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി​യേ​യും വ​നം വ​കു​പ്പി​ന്‍റെ വ​ന​മി​ത്ര പു​ര​സ്‌​കാ​ര​ജേ​താ​വ് സു​മ​ൻ​ജി​ത്ത്മി​ഷ​യേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ളി​ത, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ബാ​ബു ജി.​പ​ട്ട​ത്താ​നം , യൂ​ത്ത്കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​ട്ട​ത്താ​നം, എ​ൻ.​രാ​ജു, ബി.​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള , കു​റ്റി​യി​ൽ സാ​ലി​യ​ത്, ഷം​സു​ദീ​ൻ, ന​സീ​ർ അ​ഹ​മ്മ​ദ്, നാ​സിം, ക​ണ്ണ​ൻ, അ​ൽ​ത്താ​ഫ് എ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ തു​ട​ർ​ന്ന് വി​വി​ധ…

Read More