കൊല്ലം: അഷ്ടമുടി ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ ശ്രീദേവിയുടെ ആത്മഹത്യയ്ക്ക് സാഹചര്യമൊരുക്കിയ സംഭവങ്ങളെ സംബന്ധിച്ച് സത്യസന്ധവും നീതിപൂർവവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകി. സ്കൂളിൽ മദ്യപിച്ച വിദ്യാർഥികളെ താക്കീത് നൽകിയതിലുള്ള വിരോധം നിമിത്തം വിദ്യാർഥിയുടെ ബന്ധുക്കളിലൊരാളായ പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് നിർബന്ധിതമായതെന്ന ബന്ധുക്കളുടെ സംശയം ദൂരീകരിക്കുവാൻ ഉന്നതല അന്വേഷണം അനിവാര്യമാണ്. പോലീസ് ഉദ്യോഗസ്ഥൻ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കേസിൽ സഹായികളായി ചില അധ്യാപകരും പ്രവർത്തിക്കുന്നു എന്ന പരാതി ഉണ്ടായിട്ടും നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിൽ പോലീസ് വീഴ്ച വരുത്തുന്നു. അധ്യാപകർക്കുനേരേ നിരന്തരമായുണ്ടാകുന്ന അതിക്രമങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിലെ ദുരൂഹത ഒഴിവാക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Read MoreCategory: Kollam
സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന; മുന്ന് പേർ പിടിയിൽ
കൊട്ടാരക്കര: കൊട്ടാരക്കരയില വിവിധ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് പരിസരങ്ങൾ കന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന മൂന്ന് പേരെ കൊട്ടാരക്കര എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടി. പിടിയിലായവരിൽ നിന്നും വാഹനവും മൂന്ന് കിലോ കഞ്ചാവും പിടിച്ചെടുത്തു. ചക്കുവരക്കൽ തലച്ചിറ ചക്കാലക്കുന്ന് പീലിക്കോട് മേലേതിൽ ഹനീഫ, കോട്ടവട്ടം മാക്കന്നൂർ പ്ലാവിള വീട്ടിൽ രാജീവ്, പുനലൂർ വാളക്കോട് തുമ്പോട്ട് ഊറ്റുകുഴിൽ നാസർ എന്നിവരെയാണ് പിടികൂടിയത്. വെട്ടിക്കവല, തലച്ചിറ , കോട്ടവട്ടം, ചക്കുവരക്കൽ, എന്നീ സ്ഥലങ്ങളിലെ സ്കൂൾ – കേളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കുറച്ചു കാലമായി കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടന്നു വരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ് ഓഫീസർമാരായ ബി ആർ പ്രദീപ് കുമാർ, ജി സുരേഷ് കുമാർ, എം എസ് ഗിരീഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിലു എ…
Read Moreമാധ്യമ പ്രവർത്തകരെ സമ്മർദത്തിലാക്കി വരുതിയിൽ നിർത്താൻ കേന്ദ്രസർക്കാരിന്റെ ശ്രമം അപലപനീയം: എംപി
കൊല്ലം: മാധ്യമ പ്രവർത്തകരെ സമ്മർദത്തിലാക്കി വരുതിയിൽ നിർത്താൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമം അപലപനീയമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. എല്ലാ ജനവിഭാഗങ്ങളിൽ നിന്നും ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് പത്രമാരണ ഉത്തരവ് പിന്നീട് സർക്കാർ പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ വ്യാപാരി വ്യവസായികളുടെ മുഖപത്രമായ ബാലൻസ് മാസികയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. ചടങ്ങിൽ എസ്.രമേശ്കുമാർ ടി.എം.എസ് മണി അധ്യക്ഷത വഹിച്ചു. പതിനഞ്ച് വർഷം ബാലൻസ് മാസികയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ എം.നൗഷാദ് എംഎൽഎ ആദരിച്ചു. യുഎൻ ഇൻഫർമേഷൻ സെന്ററിന്റെ ബെസ്റ്റ് ജേർണലിസ്റ്റ് പുരസ്കാര ജേതാവ് പെരുമൺ എൻജിനീയറിംഗ് കോളജിലെ രണ്ടാം സെമസ്റ്റർ കന്പ്യൂട്ടർ സയൻസ് വിദ്യാർഥി പരവൂർ കുറുമണ്ടൽ ശ്രീരാഗത്തിൽ എസ്.ഐ.ആദിത്യനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ.എ.യൂനുസ്കുഞ്ഞ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, മുൻ ജനറൽ സെക്രട്ടറി എം.എസ്.ബാബു, മുഹമ്മദ്…
Read Moreകടയുടമയായ വയോധികനെ തള്ളിയിട്ട് മാല കവർന്ന കേസിലെ പ്രതി പിടിയിൽ
കൊട്ടാരക്കര : കൊട്ടാരക്കര വല്ലം മാമൂട്ടില്‍ സ്റ്റേഷനറികടയില്‍ കയറി കടയുടമയായ വയോധികനെ തള്ളിയിട്ട് നാലര പവനന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പത്തനംതിട്ട കടമ്മിനിട്ട അടിയാനി പുന്നമൂട്ടില്‍ വീട്ടില്‍ അജ്മല്‍ (25) നെ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വെള്ളം ആവശ്യപെട്ട് കടയില്‍ എത്തിയ പ്രതി വയോധികനായ കടയുടമയെ തള്ളിയിട്ട് മാല അപഹരിച്ച് ബൈക്കില്‍ രക്ഷപെടുകയായിരുന്നു . സംഭവം കണ്ടു നിന്ന നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത് . മോഷ്ടിച്ച സ്വര്‍ണം കൊട്ടാരക്കരയിലെ ജുവലറിയില്‍ ഒരു സ്ത്രീയുടെ സഹായത്തോട് കൂടി വില്‍ക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട് . കൊട്ടാരക്കര ഡിവൈഎസ്പി ജെ .ജേക്കബിന്റെ നിര്‍ദേശപ്രകാരം സിഐ ഒ.എ സുനില്‍, എസ് ഐ സി .കെ മനോജ് , അഡി.എസ് ഐ നവാസ്, എഎസ്…
Read Moreആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്റെ വര്‍ക്ക്ഷോപ്പ് നിര്‍മാണത്തിന് ശിലയിട്ടു
പത്തനാപുരം: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകനായ സുഗതന്റെ വര്‍ക്ക്ഷോപ്പ് നിര്‍മാണത്തിന് ശിലയിട്ടു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കല്ലിടീൽകർമം നിർവഹിച്ചു. പ്രവാസി വെൽഫയർ അസോസിയേഷനും വിശ്വകർമ്മ സമുദായ കൂട്ടായ്മയും ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത്. വിളക്കുടി ഗ്രാമപഞ്ചായത്തിൽ ഇളമ്പൽ ജംഗ്ഷന് സമീപം വർക് ഷോപ്പ് തുടങ്ങാൻ പ്രവാസിയായിരുന്ന സുഗതന് ഷെഡ് നിർമിച്ചപ്പോൾ വയൽ നികത്തിയ സ്ഥലമാണെന്ന് ആരോപിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി 23 ന് സുഗതന് ഷെഡിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്രാദേശികമായി സി പി എം സി പി ഐ ബന്ധം ആരോപണപ്രത്യാരോപണങ്ങളുമായി വഷളാകുകയും ചെയ്തു. ഏതാനും എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പ്രതികളായി റിമാൻഡിലാകുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നികത്തപ്പെട്ട ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രദേശവാസിയുടെ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക്ഷോപ്പ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ്…
Read Moreനീണ്ടകരയിൽ സ്കൂട്ടർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു; മത്സ്യബന്ധന തൊഴിലാളികളായ ഇവർ പുലർച്ചെ ജോലിക്കു പോകുമ്പോഴായിരുന്നു അപകടം
കൊല്ലം: ചവറ നീണ്ടകരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചവറ തെക്കുംഭാഗം മാലിഭാഗം തടത്തിൽകിഴക്കതിൽ അശോകൻ (52), വിജയൻ (56) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധന തൊഴിലാളികളാണ് ഇരുവരും. പുലർച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകര ഹാർബറിൽ മത്സ്യ വിൽപ്പന നടത്തുന്നവരായിരുന്നു ഇരുവരും. പതിവുപോലെ തൊഴിലിന് പോകുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreകാറിടിച്ച് തെരുവുനായ് ചത്തു, മേനക ഗാന്ധിയുടെ ഓഫീസ് ഇടപെട്ടതോടെ ഡ്രൈവർ അറസ്റ്റിൽ; സംഭവം കൊല്ലത്ത്
കാറിടിച്ച് തെരുവുനായ് ചത്തു. ഡ്രൈവർക്കെതിരെ ദൃക്സാക്ഷി പോലീസിൽ പരാതി നൽകി. തുടർന്ന് മേനകഗാന്ധിയുടെ ഓഫീസ് ഇടപെട്ടതോടെ പോലീസിനും തലവേദനയായി. അവർ കേസെടുത്ത് ഡ്രൈവറെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. കാർ ഓടിച്ചിരുന്ന പാരിപ്പള്ളി സ്വദേശിയായ സുശീലനാണ് അറസ്റ്റിലായത്. പരവൂർ സ്വദേശി വിവേക് വർണൻ നൽകിയ പരാതിയെതുടർന്നാണ് പ്രശ്നം ഗൗരവമായത്. കഴിഞ്ഞദിവസം രാവിലെ വിവേകിന്റെ വീടിന് മുന്നിൽവച്ചാണ് തെരുവുനായയെ കാറിടിച്ചത്. നിർത്താതെ പോയ കാർ വിവേക് പിൻതുടർന്ന് റോഡിൽ തടയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റം നടത്തുകയും വിവേക് പരവൂർ പോലീസിൽ പരാതിനൽകുകയും ചെയ്തു. തുടർന്ന് പേഴ്സണൽ ആൻഡ് പബ്ലിക് ഗ്രീവൻസ് മന്ത്രാലയത്തിലേക്ക് അടിയന്തര സന്ദേശമയച്ചു. ഉടൻ കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ ഓഫീസും ഇടപെട്ട് പരവൂർ പോലീസിൽ ബന്ധപ്പെട്ടതോടെയാണ് പോലീസ് കർശന നിലപാടെടുത്തത്. സംഭവസ്ഥലത്തെത്തിയ പോലീസ് നായയുടെ ജഡം പോസ്റ്റുമോർട്ടം നടത്തിപ്പിച്ച് നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും അലക്ഷ്യമായി വാഹനമോടിച്ചതിനും…
Read Moreരണ്ടര ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മുൻ പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ പിടിയിൽ
തെന്മല: തമിഴ്നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച നാലര കിലോ കഞ്ചാവുമായി മുൻ പോലീസ് ഉദ്യോഗസ്ഥനടക്കം നാല് പേരെ തെന്മല പോലീസ് പിടികൂടി. മുൻ പോലീസ് ഉദ്യോഗസ്ഥനായ ചന്ദനത്തോപ്പ് സ്വദേശി പുഷ്പരാജൻ (41), കേരളപുരം സ്വദേശി സുനിൽ എന്ന ബെല്ലാരി സുനിൽ (40), കുണ്ട റ ആറുമുറിക്കട സ്വദേശി മുഹമ്മദ് ഷെറിൻ (22), ലാലു എന്ന രാജേഷ് (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ തെന്മല ഡിപ്പോ ജംഗ്ഷന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടര ലക്ഷത്തോളം രൂപാ വിലവരുന്ന കഞ്ചാവുമായി പ്രതികൾ പിടിയിലായത്. ആശ്രിത നിയമനത്തിലൂടെ പോലീസ് സേനയിൽ പ്രവേശിച്ച പുഷ്പരാജൻ അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട ു വർഷമായി സേനയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ്. സുനിൽ മുന്‍പും കഞ്ചാവ് കേസുകളിൽ പിടിയിലായിരുന്നു. എസ് ഐ മാരായ നിസാർ, മസൂദ്, സുരേഷ്, ഗ്രേഡ് എസ് ഐ…
Read Moreദളിതർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഉത്തരം പറയാൻ കോൺഗ്രസും ബിജെപിയും തയാറാകണം: മന്ത്രി എം.എം. മണി
ചവറ: രാജ്യത്തെ ദളിതർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഉത്തരം പറയാൻ കോൺഗ്രസും ബിജെപിയും തയാറാകണമെന്ന് മന്ത്രി എം എം മണി. ചവറ തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടി പിള്ളയുടെ ഒന്‍പതാമത് ചരമവാർഷിക അനുസ്മരണവും ഗ്രന്ഥശാല വാർഷികവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തെരുവുനായകൾക്ക് രക്ഷയൊരുക്കുന്ന മോദി സർക്കാർ മനുഷ്യന്റെ സംരക്ഷണത്തിന് വില കൊടുക്കുന്നില്ല. വർഗീയ ലഹളയുടെ കേന്ദ്രമാക്കി ഇന്ത്യാ രാജ്യത്തെ കേന്ദ്ര ഭരണാധികാരികൾ മാറ്റി. ഉത്തരേന്ത്യയിൽ ദളിതരെ തല്ലി കൊല്ലുകയാണ്. ഇറച്ചി കഴിക്കുന്നതിന്റെ പേരിൽ സംഘപരിവാർ രാജ്യത്തെ ജനങ്ങളെയാകെ ആക്രമിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്ന രാജ്യത്തെയൊരെയൊരു സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. രാജ്യത്തെ വികസനങ്ങൾക്ക് മികച്ച സംഭാവന നൽകിയ സംസ്ഥാനമാണിത്. പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം കൊടുക്കാതെ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ജോലി സ്ഥിരതയില്ലാതാക്കി തൊഴിലാളികൾക്കെതിരായി പുതിയ നയം നടപ്പിലാക്കുകയാണ്…
Read Moreപോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; കുളത്തൂപ്പുഴ സിഐക്കും ഡ്രൈവർക്കും പരിക്ക്; കോടതി ആവശ്യത്തിനു കൊല്ലത്തു പോയി മടങ്ങുമ്പോഴായിരുന്നു അപകടം
കുളത്തപ്പുഴ: ആയുർ ഇളമാട് പാതയിൽ സിഐയുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. സി ഐ സി.എൽ സുധീറിനും ഡ്രൈവർ അനിൽ കുമാറിനും നിസാര പരിക്കേറ്റു. ഇവർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇളമാട് ചിറമുക്കിനു സമീപത്തെ വളവിൽ ഇന്നലെ സന്ധ്യയോടെയായിരുന്നു അപകടം. കോടതി ആവശ്യത്തിനു കൊല്ലത്തു പോയ ശേഷം മാങ്ങി വരുന്നതിനിടെ കൊടുംവളവിൽ വച്ച് എതിർദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി പോലിസ്ജിപ്പ് പെട്ടെന്നുവെട്ടിച്ചു മാറ്റി. ബ്രേക്കിടുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു .ഈ സമയം മഴ ഉണ്ടായിരുന്ന തിനാലാണ് വാഹനം തെന്നിമാറിയത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ജിപ്പിന്റെ മുൻവശത്തെ ചില്ലുതകർത്തു സി ഐ യും ഡ്രൈവറും പുറത്തിറങ്ങി.സിഐയും ഡ്രൈവറും മാത്രമേ ജീപ്പിൽ ഉണ്ടായിരുന്നുള്ളു.
Read More