ച​ട്ട​മ്പി സ്വാ​മി​യെ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ നന്മ​യി​ലേ​ക്ക് പോ​കുമെന്ന്  പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ

ച​വ​റ: ച​ട്ട​ന്പി സ്വാ​മി​യെ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ന​ന്മ​യി​ലേ​ക്ക് പോ​കു​മെ​ന്ന് വാ​ഴൂ​ർ തീ​ർ​ഥ​പാ​ദ ആ​ശ്ര​മം മ​ഠാ​ധി​പ​തി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ പ​റ​ഞ്ഞു. ച​ട്ട​ന്പി​സ്വാ​മി​ക​ളു​ടെ 94-ാമ​ത് സ​മാ​ധി വാ​ർ​ഷി​കം പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച സ്വാ​മി​ക​ൾ മ​നു​ഷ്യ​നെ സ്നേ​ഹി​ക്കാ​നാ​ണ് പ​ഠി​പ്പി​ച്ച​ത്. മ​നു​ഷ്യ​രി​ൽ മാ​ത്ര​മ​ല്ല എ​ല്ലാ ജി​വ​ജാ​ല​ങ്ങ​ളി​ലും ഈ​ശ്വ​ര​ന്‍റെ അം​ശം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ മ​ഹാ​നാ​യി​രു​ന്നു ച​ട്ട​ന്പി സ്വാ​മി​ക​ൾ. ഋ​ഷി​വ​ര്യ​മാ​ർ കാ​ണി​ച്ച് ത​ന്ന പാ​ത​യി​ലൂ​ടെ ജി​വി​ച്ച ച​ട്ട​ന്പി സ്വാ​മി​ക​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ക്താ​വ് കൂ​ടി​യാ​യി​രു​ന്നു എ​ന്നും പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ പ​റ​ഞ്ഞു.

ദു:​ഖം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ വേ​ദ​ന ഇ​ല്ലാ​താ​ക്കി​യ മ​നു​ഷ്യ സ്നേ​ഹി​യാ​യി​രു​ന്നു ച​ട്ട​ന്പി സ്വാ​മി​ക​ളെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​ന്മ​ന ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ പ​റ​ഞ്ഞു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മോ​ഹ​ൻ ദാ​സ്, പ​ന്മ​ന ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ.​ഗി​രീ​ഷ് കു​മാ​ർ, ചി​ന്മ​യ ധ​ന്യാ​ശ്ര​മം മ​ഠാ​ധി​പ​ത് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ,സ്വാ​മി വി​വേ​കാ​ന​ന്ദ പ​ഠ​ന കേ​ന്ദ്രം പു​രു​ഷോ​ത്ത​മ സ്വാ​മി, ചെ​ന്നൈ വി​ദ്യാ​ധി​രാ​ജ ധ​ർ​മ്മ മ​ഹാ സ​ഭ സെ​ക്ര​ട്ട​റി സി. ​കെ വാ​സു​ക്കു​ട്ട​ൻ, ജ​യ​ന്തി ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗം പ​ന്മ​ന മ​ഞ്ചേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​ദ്യാ​ധി​രാ​ജ സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

Related posts