പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്; ആക്രമണത്തിൽ ഹരിയുടെ മൂക്ക് പട്ടികടിച്ചെടുത്തു

പ​ത്ത​നാ​പു​രം : മേ​ഖ​ല​യി​ല്‍ പേ​പ്പ​ട്ടി​യാ​ക്ര​മ​ണം. ​അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി അ​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ ച​രു​വി​ള വീ​ട്ടി​ല്‍ ഇ​ക്ബാ​ല്‍, പെ​രി​ങ്ങ​വി​ള​വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ദീ​പു​ഭ​വ​നി​ല്‍ രേ​വ​തി, കു​റ​വ​പ്പാ​റ തെ​ക്കേ​തി​ല്‍ രാ​ജേ​ന്ദ്ര​പി​ള്ള, ര​ഞ്ചി​ത്ത് ഭ​വ​നി​ല്‍ ഹ​രി, കു​ഴി​വേ​ലി​ല്‍ വ​ട​ക്കേ​തി​ല്‍ മാ​ധ​വ​ന്‍, ച​രു​വി​ള വീ​ട്ടി​ല്‍ ശാ​ര​ദ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ പി​ട​വൂ​ര്‍ തെ​രി​യ​ൻ തോ​പ്പി​ൽ കു​ഞ്ഞു​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വി​നും ക​ടി​യേ​റ്റു.​ മ​ഞ്ച​ള്ളൂ​രി​ൽ നി​ന്നും പി​ട​വൂ​രി​ലേ​ക്ക് പോ​കും വ​ഴി പി​ട​വൂ​ർ പാ​ല​ത്തി​ൽ വ​ച്ചാ​ണ് അ​ന്യ​സം​സ്ഥാ​തൊ​ഴി​ലാ​ളി​യ്ക്ക് ക​ടി​യേ​റ്റ​ത്.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​പി​ള്ള, ഹ​രി, മാ​ധ​വ​ന്‍, ശാ​ര​ദ എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. ​പേ​പ്പ​ട്ടി​യെ ക​ണ്ട് ഓ​ടി വീ​ണ ഹ​രി​യു​ടെ മൂ​ക്ക് പ​ട്ടി​ക​ടി​ച്ചെ​ടു​ത്തു.​ ച​രു​വി​ള വീ​ട്ടി​ല്‍ ശാ​ര​ദ വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.​പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രും പ​ള്ളി​യി​ൽ പോ​യ​വ​രും പ​ട്ടാ​ഴി ക്ഷേ​ത്ര​ത്തി​ൽ പോ​യ​വ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​ പി​ട​വൂ​ർ പ്ലാ​ക്കാ​ട് ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​ർ ത​ന്നെ പേ​പ്പ​ട്ടി​യെ ത​ല്ലി​ക്കൊ​ന്നു.

Read More

കലവറയിൽനിന്നുള്ള മണൽ വിതരണം ഉടൻ ആരംഭിക്കും; ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ലഭിച്ചതായി മന്ത്രി

കു​ള​ത്തു​പ്പു​ഴ: മ​ണ​ല്‍ ക​ല​വ​റ (വ​ന​ശ്രീ) യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ണ​ല്‍ വി​ല സം​ബ​ന്ധി​ച്ച് നി​ബ​ന്ധ​ന​ക​ളോ​ടെ ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ച​താ​യും​മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. ത​ന്‍റെ വ​സ​തി​യി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ണ​ല്‍ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നാ​യ് വ​നം വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച ഫ​യ​ലു​ക​ളി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് മ​ണ​ല്‍ വി​ത​ര​ണം വൈ​കി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നും വി​ല സം​ബ​ന്ധി​ച്ച അ​നു​മ​തി വ​നം വ​കു​പ്പി​ന് ല​ഭി​ച്ചു. നി​ബ​ന്ധ​ന​ക​ള്‍ പ്ര​കാ​രം ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന വീ​ടു​ക​ള്‍​ക്ക് മാ​ത്ര​മാ​കും മ​ണ​ല്‍ ല​ഭി​ക്കു​ക. ബി​പി​എ​ല്‍ വി​ഭാ​ഗം ആ​ണെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്കും എ ​പി എ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മ​ണ​ല്‍ ല​ഭി​ക്കി​ല്ല. നി​ര്‍​ദി​ഷ്ട രേ​ഖ​ക​ള്‍ സ​ഹി​തം ഓ​ണ്‍​ലൈ​നി​ല്‍ ആ​കും മ​ണ​ലി​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക.…

Read More

നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ക്ഷേ​ത്ര​ത്തി​ലെ  ക​വ​ർ​ച്ച:  നിരവധി മോഷണക്കേസിൽ പ്രതിയായ കുട്ടപ്പൻ  അറസ്റ്റിൽ;  പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ച​വ​റ: നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ .നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ച​വ​റ തെ​ക്കും​ഭാ​ഗം ന​ടു​വ​ത്തു​ച്ചേ​രി മു​രി​ങ്ങ​ത്ത​റ​യി​ൽ പ​രാ​തി കു​ട്ട​പ്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​ട്ട​പ്പ​നെ ( 45 ) ആ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 14 ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ശ്രീ​കോ​വി​ൽ ത​ക​ർ​ത്ത് 4 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം എ​ന്നി​വ ക​വ​ർ​ന്നി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ കാ​മ​റ​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു.​എ​ന്നാ​ൽ ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റി​ലാ​യ​ത്. നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി അ​ടി​ച്ചു​പൊ​ളി​ച്ച് ജീ​വി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

 സ​ര്‍​ക്കാ​ര്‍ പു​റമ്പോ​ക്ക് ഭൂ​മി സ​ബ് ക​ള​ക്ട​ര്‍ സ്വകാര്യ വ്യക്തി പതിച്ച് നൽകിയെന്ന ആ​രോ​പ​ണം: ഇ​ന്ന് കളക്ടറുടെ തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ​ബ് ക​ള​ക്ട​ര്‍ ദി​വ്യ എ​സ് അ​യ്യ​ർ സ​ര്‍​ക്കാ​ര്‍ പു​റ​ന്പോ​ക്ക് ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് പ​തി​ച്ച് കൊ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. വൈ​കീ​ട്ട് നാ​ല് മ​ണി​ക്കാ​ണ് തെ​ളി​വെ​ടു​പ്പ്. ത​ഹ​സി​ൽ​ദാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​ട്ട് കൊ​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് സ​ബ് ക​ള​ക്ട​ര്‍ ദി​വ്യ എ​സ് അ​യ്യ​ർ സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ൻ റ​വ​ന്യു മ​ന്ത്രി ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ക​ള​ക്ട​ര്‍ ഹി​യ​റി​ങ് ന​ട​ത്ത​ട്ടെ എ​ന്ന കു​റി​പ്പെ​ഴു​തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

Read More

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ടി​ച്ച് അ​ജ്ഞാ​ത​ൻ മ​രി​ച്ചു; ബൈക്ക് യാത്രികരായ യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ച​വ​റ: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ടി​ച്ച് അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. എഴുപത് വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനാണ് മരിച്ചത്. ബൈക്ക് യാത്രികരായ അഭിജിത്ത്, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ക​ച്ചേ​രി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ​രി​ക്കേ​റ്റ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

പുനലൂരിന്‍റെ വികസനത്തിന് പ്രഖ്യാപനപ്പെരുമഴ; പ​ദ്ധ​തി​ക​ളെ​ല്ലാം വെറും പ്ര​ഖ്യാ​പ​ന​മാത്രമാ​യ​തോ​ടെ വി​ക​സ​നം കാ​ത്ത് പു​ന​ലൂ​ർ നിവിസികൾ

പു​ന​ലൂ​ർ: പു​ന​ലൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പെ​രു​മ​ഴ​യോ​ള​മെ​ന്ന് ആ​ക്ഷേ​പം. പ​ദ്ധ​തി​ക​ളെ​ല്ലാം പ്ര​ഖ്യാ​പ​ന​മാ​യ​തോ​ടെ വി​ക​സ​നം കാ​ത്ത് ക​ഴി​യു​ക​യാ​ണ് പു​ന​ലൂ​ർ. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ കെ.​രാ​ജു മ​ന്ത്രി​യാ​യി ഗ​വ​ൺ​മെ​ന്‍റി​ലു​ണ്ടാ​യി​ട്ടും പു​ന​ലൂ​രി​ന് ഫ​ല​മി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്. വ​നം -വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല​ട​ക്കം വ​ൻ​വി​ക​സ​ന സാ​ധ്യ​ത​യാ​ണ് പു​ന​ലൂ​രി​ന് ഉ​ള്ള​ത്. അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ന​മേ​ഖ​ല വി​ക​സ​ന പ​ദ്ധ​തി പ​രി​ഗ​ണി​ക്കാ​നാ​കും. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ വ​നം മ​ന്ത്രി​യാ​യി​രി​ക്കെ കൊ​ല്ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി​സി​എ​ഫ് ഓ​ഫീ​സ് പ​ത്ത​നാ​പു​ര​ത്ത് സ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല ഓ​ഫീ​സ് വേ​ണ​മെ​ന്ന പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ൽ പി​ന്നീ​ട് മ​ന്ത്രി സ്ഥാ​നം ന​ഷ്ട​മാ​യ​തോ​ടെ പ​ദ്ധ​തി മ​ര​വി​ച്ചു. ഈ ​ഓ​ഫീ​സ് പു​ന​ലൂ​രി​ൽ കൊ​ണ്ടു​വ​രു​വാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പു​ന​ലൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് ഇ​തി​നാ​യി സ്ഥ​ല​സൗ​ക​ര്യ​മു​ണ്ടെ​ന്നി​രി​ക്കെ വ​നം മ​ന്ത്രി വേ​ണ്ട ന​ട​പ​ടി എ​ടു​ത്താ​ൽ വ​നം വ​കു​പ്പ് ഉ​ന്ന​ത ഓ​ഫീ​സ് പു​ന​ലൂ​രി​ലെ​ത്തും.…

Read More

പു​രു​ഷ​ന്‍​മാ​ര്‍ അം​ഗ​നമാരാകുന്ന കൊ​റ്റ​ൻ​കു​ള​ങ്ങ​ര ച​മ​യ​വി​ള​ക്ക് ന​യ​ന മ​നോ​ഹ​ര​മാ​യി;   ഭക്തിയോടെ ചമഞ്ഞൊരുങ്ങാൻ കുട്ടികൾ മുതൽ വൃ​ദ്ധ​ൻ​മാ​ർ വ​രെ  എത്തുന്നു

  വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ച​വ​റ: പു​രു​ഷ​ന്‍​മാ​ര്‍ അം​ഗ​ന​മാ​രാ​വു​ന്ന ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ച​മ​യ​വി​ള​ക്ക് ന​യ​ന മ​നോ​ഹ​ര​മാ​യി. ആ​യി​ര​ങ്ങ​ളാ​ണ് വി​ള​ക്കെ​ടു​ക്കാ​ന്‍ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി ഇ​വി​ടെ​യെ​ത്തി ചേ​രു​ന്ന​ത്. ചി​രി​യി​ലും നോ​ട്ട​ത്തി​ലും ന​ട​ത്ത​ത്തി​ലു​മെ​ല്ലാം യ​ഥാ​ര്‍​ഥ നാ​രി​മാ​ർ പോ​ലും ഒ​ന്നു മാ​റി നി​ല്‍​ക്കും. അ​ഭീ​ഷ്ട സി​ദ്ധി​ക്കാ​യാ​ണ് പു​രു​ഷ​ന്‍​മാ​ര്‍ സ്ത്രീ ​വേ​ഷം കെ​ട്ടു​ന്ന​ത്. ആ​ണി​ൽ പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ വ്ര​ത​ശു​ദ്ധി​യോ​ടെ​യാ​ണ് കാ​ര്യ​സി​ദ്ധി​ക്കാ​യി വി​ള​ക്കെ​ടു​ക്കാ​ൻ പു​രു​ഷാം​ഗ​ന​മാ​ർ എ​ത്തി​യ​ത്. ക​ണ്ണെ​ഴു​തി പൊ​ട്ട് തൊ​ട്ട് മു​ല്ല​പ്പൂ ചൂ​ടി കേ​ര​ളീ​യ വേ​ഷം ധ​രി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഭ​ക്തി​പൂ​ർ​വം വി​ള​ക്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. പ​തി​വ് പോ​ലെ ഇ​ത്ത​വ​ണ​യും ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ലും വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും താ​ൽ​ക്കാ​ലി​ക മേ​ക്ക​പ്പ് ശാ​ല​ക​ളും സ്റ്റു​ഡി​യോ​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​ല ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​യി എ​ത്തി​യ​ത്. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ക്ഷേ​ത്ര​പ​രി​സ​രം പു​രു​ഷാം​ഗ​ന​മാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. വേ​ഷ​പ​ക​ർ​ച്ച​യി​ൽ കു​ട്ടി​ക​ൾ മു​ത​ൽ വൃ​ദ്ധ​ൻ​മാ​ർ വ​രെ വി​ള​ക്കെ​ടു​ക്കാ​നെ​ത്തി. ഭി​ന്ന​ലിം​ഗ​ക്കാ​രും…

Read More

പോ​ലീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ അ​പാ​ക​ത​ക​ൾ സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കുമെന്ന് മ​ന്ത്രി

കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യു​ടെ അ​ഞ്ചാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റ്റ് സ​ർ​ക്കാ​ർ വി​ഭാ​ഗ​ത്തി​ലെ പോ​ലെ പ്ര​മോ​ഷ​ൻ വേ​ഗ​ത്തി​ൽ ല​ഭി​ക്കാ​റി​ല്ല. ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടാ​വാ​റു​ണ്ട് .പ​ല​പ്പോ​ഴും ഈ ​കേ​സു​ക​ളു​ടെ പേ​രി​ൽ പ്ര​മോ​ഷ​ൻ ത​ട​യ​പ്പെ​ടാ​റു​ണ്ട്. പോ​ലീ​സ് സേ​ന​യി​ലെ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ പ്ര​മോ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ധ​ന്യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​യി​രു​ന്നു സ​മ്മേ​ള​നം ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ കെ ​പി ഒ ​എ റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് എം ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ ബി. ​ശ്യാ​മ​ള​യ​മ്മ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ് . ശ​ശി​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ സി.…

Read More

മരണത്തെ മുഖാമുഖം കണ്ട് ആ​ദി​വാ​സി ദ​മ്പ​തി​ക​ള്‍ ;   കാട്ടാനകളുടെ മുന്നിൽ നിന്നും ജീവനുംകൊണ്ട് ഓടി മരത്തിനു മുകളിൽ കയറി സു​ന്ദ​രേ​ശനും  ര​മ്യയും

പ​ത്ത​നാ​പു​രം: ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ല്‍ ആ​ദി​വാ​സി ദ​മ്പ​തി​ക​ള്‍ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് മ​ണി​ക്കൂ​റു​ക​ള്‍. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടി​വ​ന്ന​തി​ന്‍റെ ഞെ​ട്ട​ലി​ല്‍ നി​ന്നും ഇ​നി​യും ഇ​വ​ർ മു​ക്ത​രാ​യി​ട്ടി​ല്ല.വെ​ള്ളം​തെ​റ്റി ആ​ദി​വാ​സി കോ​ള​നി​യി​ലെ സു​ന്ദ​രേ​ശ​ന്‍(30), ര​മ്യ(22)​ദ​മ്പ​തി​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ താ​ല്ക്കാ​ലി​ക വാ​ച്ച​ര്‍​മാ​രാ​ണ്. വെ​ള്ളം​തെ​റ്റി​ക്കും മു​ള്ളു​മ​ല​യ്ക്കും ഇ​ട​യി​ല്‍ വ​ന​ത്തി​ല്‍ കു​ടി​ല്‍​കെ​ട്ടി ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ക്കു​ന്ന ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ജോ​ലി​ക​ഴി​ഞ്ഞെ​ത്തു​മ്പോ​ള്‍ എ​ട്ട് കാ​ട്ടാ​ന​ക്കൂ​ട്ടം ഷെ​ഡ് ത​ക​ര്‍​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഇ​വ​രെ ക​ണ്ട​തോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​വ​ര്‍​ക്കു​നേ​രെ തി​രി​ഞ്ഞു. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഇ​രു​വ​രും ഓ​ടി ഒ​രു​മ​ര​ത്തി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. അ​ക​ലേ​ക്ക് പോ​കാ​തെ കാ​ട്ടാ​ന​ക​ള്‍ അ​വി​ടെ​ത​ന്നെ തു​ട​ര്‍​ന്നു. കൈ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ സു​ന്ദ​രേ​ശ​ന്‍ ബ​ന്ധു​ക്ക​ളെ​യും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചു.രാ​ത്രി​യി​ല്‍ ഇ​വ​രെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് രാ​വി​ലെ എ​ട്ടോ​ടെ വീ​ണ്ടും വ​നം​വ​കു​പ്പ​ധി​കൃ​ത​രെ​ത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രെ​യും മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി​യ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സു​ന്ദ​രേ​ശ​നും ര​മ്യ​യും. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന…

Read More

ബൈക്കിൽ സഞ്ചരിച്ച അ​ച്ഛ​നേ​യും മ​ക​ളേ​യും ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടുത്തു;  പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

പ​ര​വൂ​ർ: സ്കൂ​ട്ട​റി​ൽ​വ​ന്ന നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ ബൈ​ക്ക് ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യും ര​ക്ഷി​ക്കാ​നെ​ത്തി​യ പി​താ​വി​നെ മ​ർ​ദി​ച്ച് ഓ​ട​യി​ൽ വീ​ഴ്ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ തി​രു​വോ​ണം വീ​ട്ടി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ എ​ൻ.​ശ്രീ​ധ​ര​ൻ നാ​യ​ർ​ക്കും മ​ക​ൾ അ​ഞ്ജു​വി​നും നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ഞ്ജു സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് ഇ​ടി​ച്ചു സ്കൂ​ട്ട​ർ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ര​ക്ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ശ്രീ​ധ​ര​ൻ​നാ​യ​ർ. ഇ​തി​നി​ട​യി​ൽ ഓ​ടി​യെ​ത്തി​യ മ​ക​നെ​യും വ​ഴി​യാ​ത്ര​ക്കാ​രേ​യും സം​ഘം മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള​വ​രാ​ണ്. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ബൈ​ക്കി​ലെ​ത്തി​യ​വ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ര​വൂ​ർ സി​ഐ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പ്ര​തി​ക​ൾ ഗ​ൾ​ഫി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് എ​യ​ർ​പോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തെ​ന്ന് ചാ​ത്ത​ന്നൂ​ർ എ​സി​പി ജ​വ​ഹ​ർ ജ​നാ​ർ​ദ് പ​റ​ഞ്ഞു.​ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ധ​ര​ൻ​നാ​യ​രെ തി​രു​വ​ന്ത​പു​ര​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ ഇ​തു​വ​രേ​യും പി​ടി​കൂ​ടാ​ത്ത​തി​ൽ പ​ര​വൂ​ർ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം…

Read More