പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്; ആക്രമണത്തിൽ ഹരിയുടെ മൂക്ക് പട്ടികടിച്ചെടുത്തു

പ​ത്ത​നാ​പു​രം : മേ​ഖ​ല​യി​ല്‍ പേ​പ്പ​ട്ടി​യാ​ക്ര​മ​ണം. ​അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി അ​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ ച​രു​വി​ള വീ​ട്ടി​ല്‍ ഇ​ക്ബാ​ല്‍, പെ​രി​ങ്ങ​വി​ള​വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ദീ​പു​ഭ​വ​നി​ല്‍ രേ​വ​തി, കു​റ​വ​പ്പാ​റ തെ​ക്കേ​തി​ല്‍ രാ​ജേ​ന്ദ്ര​പി​ള്ള, ര​ഞ്ചി​ത്ത് ഭ​വ​നി​ല്‍ ഹ​രി, കു​ഴി​വേ​ലി​ല്‍ വ​ട​ക്കേ​തി​ല്‍ മാ​ധ​വ​ന്‍, ച​രു​വി​ള വീ​ട്ടി​ല്‍ ശാ​ര​ദ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

പി​ട​വൂ​ര്‍ തെ​രി​യ​ൻ തോ​പ്പി​ൽ കു​ഞ്ഞു​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വി​നും ക​ടി​യേ​റ്റു.​ മ​ഞ്ച​ള്ളൂ​രി​ൽ നി​ന്നും പി​ട​വൂ​രി​ലേ​ക്ക് പോ​കും വ​ഴി പി​ട​വൂ​ർ പാ​ല​ത്തി​ൽ വ​ച്ചാ​ണ് അ​ന്യ​സം​സ്ഥാ​തൊ​ഴി​ലാ​ളി​യ്ക്ക് ക​ടി​യേ​റ്റ​ത്.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​പി​ള്ള, ഹ​രി, മാ​ധ​വ​ന്‍, ശാ​ര​ദ എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു.

​പേ​പ്പ​ട്ടി​യെ ക​ണ്ട് ഓ​ടി വീ​ണ ഹ​രി​യു​ടെ മൂ​ക്ക് പ​ട്ടി​ക​ടി​ച്ചെ​ടു​ത്തു.​ ച​രു​വി​ള വീ​ട്ടി​ല്‍ ശാ​ര​ദ വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.​പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രും പ​ള്ളി​യി​ൽ പോ​യ​വ​രും പ​ട്ടാ​ഴി ക്ഷേ​ത്ര​ത്തി​ൽ പോ​യ​വ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​ പി​ട​വൂ​ർ പ്ലാ​ക്കാ​ട് ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​ർ ത​ന്നെ പേ​പ്പ​ട്ടി​യെ ത​ല്ലി​ക്കൊ​ന്നു.

Related posts