കലവറയിൽനിന്നുള്ള മണൽ വിതരണം ഉടൻ ആരംഭിക്കും; ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ലഭിച്ചതായി മന്ത്രി

കു​ള​ത്തു​പ്പു​ഴ: മ​ണ​ല്‍ ക​ല​വ​റ (വ​ന​ശ്രീ) യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ണ​ല്‍ വി​ല സം​ബ​ന്ധി​ച്ച് നി​ബ​ന്ധ​ന​ക​ളോ​ടെ ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ച​താ​യും​മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. ത​ന്‍റെ വ​സ​തി​യി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ണ​ല്‍ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നാ​യ് വ​നം വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച ഫ​യ​ലു​ക​ളി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് മ​ണ​ല്‍ വി​ത​ര​ണം വൈ​കി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നും വി​ല സം​ബ​ന്ധി​ച്ച അ​നു​മ​തി വ​നം വ​കു​പ്പി​ന് ല​ഭി​ച്ചു.

നി​ബ​ന്ധ​ന​ക​ള്‍ പ്ര​കാ​രം ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന വീ​ടു​ക​ള്‍​ക്ക് മാ​ത്ര​മാ​കും മ​ണ​ല്‍ ല​ഭി​ക്കു​ക. ബി​പി​എ​ല്‍ വി​ഭാ​ഗം ആ​ണെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്കും എ ​പി എ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മ​ണ​ല്‍ ല​ഭി​ക്കി​ല്ല.

നി​ര്‍​ദി​ഷ്ട രേ​ഖ​ക​ള്‍ സ​ഹി​തം ഓ​ണ്‍​ലൈ​നി​ല്‍ ആ​കും മ​ണ​ലി​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക. ഇ​തി​ല്‍ നി​ന്നും മു​ന്‍​ഗ​ണ​ന ക്ര​മം അ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​മാ​യ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ​യും ഉ​പ​ഭോ​ക്ത​ക്ക​ള്‍​ക്ക് മ​ണ​ല്‍ ല​ഭി​ക്കും. ഏ​ക​ദേ​ശം പ​തി​മൂ​വാ​യി​രം രൂ​പ​യോ​ളം വ​രും ഒ​രു ലോ​ഡ് മ​ണ​ലി​ന്‍റെ വി​ല.

മ​ണ​ല്‍ ഗു​ണ​ഭോ​ക്താ​വ് സ്വ​ന്തം ചി​ല​വി​ല്‍ കൊ​ണ്ടു​പോ​ക​ണം. ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​ന്തി​മ ഉ​ത്ത​ര​വ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ മ​ണ​ല്‍ ശേ​ഖ​രി​ക്കാ​നു​ള്ള അ​നു​മ​തി വ​നം വ​കു​പ്പ് തേ​ടി​യി​ട്ടു​ണ്ടെ​ന്നും കെ ​രാ​ജു പ​റ​ഞ്ഞു.

Related posts