സത്യം ഫോൺ പറയട്ടെ; എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മ​നം​നൊ​ന്ത് പ്ര​വാ​സി​ ജീവനൊടുക്കിയ സംഭവം: പ്രതിചേർക്കപ്പെട്ട പ്രവർത്തകരുടെ ​ഫോൺ രേഖകൾ  പരിശോധിക്കാനൊരുങ്ങി പോലീസ്

പ​ത്ത​നാ​പു​രം:​ വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മ​നം​നൊ​ന്ത് ഇ​ള​മ്പ​ലി​ല്‍ പ്ര​വാ​സി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കും.​ പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാ(64)​ണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാണ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ജീവനൊടുക്കിയ പ്ര​വാ​സി സു​ഗ​ത​ന്‍റെ​യും നി​ല​വി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട സി​പി​ഐ, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍​രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ക. സംഭവത്തിൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉയർന്നതിനെ തു​ട​ര്‍​ന്ന് സിപിഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു.​ തിങ്കളാഴ്ച വൈ​കു​ന്നേ​രം വ​രെ സി​പി​ഐ, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ തെ​ളി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ പോ​ലീ​സ് വൈകിട്ടോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കുറ്റമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. എ​ഐ​വൈ​എ​ഫ് നേ​താ​വ് കോ​ട്ട​വ​ട്ടം സ്വ​ദേ​ശി ഇ​മേ​ഷ് (30) ആണ് ​ഒ​ന്നാം പ്ര​തി​. സു​ഗ​ത​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ കു​ന്നി​ക്കോ​ട് എ​സ്ഐ ​ഗോ​പ​കു​മാ​ര്‍ പ​ത്ത​നാ​പു​രം സ​ര്‍​ക്കി​ളി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്…

Read More

കൂ​ട്ടു​കാ​രി​യു​ടെ സ്വ​പ്നം  സഹപാഠികൾ ഏറ്റെടുത്തു; ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ലെ എ​ൻ എ​സ് എ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാണ്   ഗൗരിയുടെ വീടെന്ന സ്വപ്നം സാധ്യമാക്കുന്നത്

ച​വ​റ : കൂ​ട്ടു​കാ​രി​യു​ടെ സ്വ​പ്ന​ത്തി​ന് സ​ഹ​പാ​ഠി​ക​ൾ ഒ​രു​ക്കു​ന്ന വീ​ടി​ന്‍റെ ക​ട്ട​ള​വെ​യ്പ്പ് ക​ർ​മം ന​ട​ന്നു. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ലെ എ​ൻ എ​സ് എ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ ആ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ക​ട്ട​ള വെ​യ്പ്പ് ക​ർ​മത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ , ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ര​വി, എ​സ് എം ​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ , പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​ക്യ​ഷ്ണ​പി​ള്ള , പ്രി​ൻ​സി​പ്പ​ൽ ജെ.​ഷൈ​ല , എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​ർ ആ​മീ​ന ബീ​വി , എം ​പി ടി ​എ പ്ര​സി​ഡ​ന്‍റ് സി. ​പു​ഷ്പ​കു​മാ​രി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു മോ​ൾ , വി​നോ​ദ് എം.​എ​സ് , നൗ​ഷാ​ദ് .എ​സ് , എ ​ഡി എ​സ് , സി ​ഡി എ​സ് ഭാ​ര​വാ​ഹി​ക​ൾ…

Read More

കിഴക്കൻമേഖലയിലെ കൊടികുത്തൽ കഥ; രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​കു​ത്ത​ൽ പു​ന​ലൂ​രി​ന് ഭീ​ഷ​ണി​യാ​കു​ന്നു; പ​ണ​ത്തി​നു​വേ​ണ്ടി കൊ​ടി​കു​ത്തു​ന്ന യു​വ​ജ​ന സം​ഘ​ട​ന​ക​ളെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പി​ന്തി​രി​പ്പി​ക്കാ​റില്ലെന്ന് നാട്ടുകാർ

പു​ന​ലൂ​ർ: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചി​ല യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന കൊ​ടി​കു​ത്ത​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​കു​ന്നു. കൊ​ടി​കു​ത്ത​ൽ ഭീ​ഷ​ണി​യു​ടെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ൺ ആ​ലി​ൻ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ‌ സു​ഗ​ത​ൻ. വ​ർ​ഷ​ങ്ങ​ളാ​യി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൊ​ടി​കു​ത്തി വി​വാ​ദം സൃ​ഷ്ടി​ച്ചു​വ​രി​ക​യാ​ണ്. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ട​ക​ളു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. എ​വി​ടെ എ​ന്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നാ​ലും കൊ​ടി കു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​ണ്ട് രീ​തി. വ​ൻ​തു​ക വാ​ങ്ങി കൊ​ടി എ​ടു​ത്ത് മാ​റ്റു​ക​യും ചെ​യ്യും. പ​ണ​ത്തി​നു​വേ​ണ്ടി കൊ​ടി​കു​ത്തു​ന്ന യു​വ​ജ​ന സം​ഘ​ട​ന​ക​ളെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പി​ന്തി​രി​പ്പി​ക്കാ​റി​ല്ല. യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്ക് പ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​യാ​യാ​ണ് ഇ​ത്ത​രം കൊ​ടി​കു​ത്ത​ൽ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. വ​ർ​ക്ക് ഷോ​പ്പ് നി​ർ​മി​ക്കാ​നാ​യി സ്ഥ​ലം എ​ടു​ത്ത് പ​ണി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സു​ഗ​ത​ന്‍റെ വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ഭാ​ഗ​ത്ത് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. സി​പി​ഐ…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് കയറി പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പ്രതി കു​ഞ്ഞു​മോ​ൻ പീഡിക്കാൻ ശ്രമിക്കുകയായിരുന്നു; പോ​ക്സോ പ്ര​കാ​രം യുവാവിനെ അറസ്റ്റു ചെയ്തു

ച​വ​റ: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് റി​മാൻഡിൽ. ച​വ​റ തോ​ട്ടി​നു വ​ട​ക്ക് സ്വദേശി കു​ഞ്ഞു​മോ​നെ (30) യാ​ണ് ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​കഴിഞ്ഞ് 2.30 ഓ​ടെ പ്ര​ദേ​ശ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ ആണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ കു​ഞ്ഞു​മോ​ൻ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​നെ​തി​രെ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്തു ച​വ​റ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡു ചെ​യ്തു. സി ​ഐ​യ്ക്കൊ​പ്പം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ഖേ​ഷ് , ആ​ന​ന്ദ​ൻ , സി ​പി ഒ ​ഹ​രി​കു​ട്ട​ൻ ത​മ്പി , ഡ​ബ്ല്യു പി ​സി സി​ത്താ​ര എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു

Read More

ഇരുപതു വർഷത്തിനുശേഷം ഒമാൻ ജയിലിൽനിന്നു മോചിതരായി ഷാ​​ജ​​ഹാ​​നും സ​​ന്തോ​​ഷും നാ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി; വികാരനിർഭരരായി ബന്ധുക്കളും സുഹൃത്തുക്കളും; ചെയ്യാത്ത കുറ്റത്തിന് ജയിലിൽക്കിടന്ന നാളുകളെക്കുറിച്ച് ഇരുവരും പറ‍യുന്നതിങ്ങനെയ…

നെ​​ടു​​ന്പാ​​ശേ​​രി: ചെ​​യ്യാ​​ത്ത കു​​റ്റ​​ത്തി​​നു 20 വ​​ർ​​ഷം ഒ​​മാ​​നി​​ലെ ജ​​യി​​ലി​​ൽ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​ശേ​​ഷം ഒ​​മാ​​ൻ രാ​​ജാ​​വി​​ന്‍റെ ദ​​യാ​​ദാ​​ക്ഷി​​ണ്യ​​ത്താ​​ൽ മോ​​ചി​​ത​​രാ​​യ ഷാ​​ജ​​ഹാ​​നും സ​​ന്തോ​​ഷും നാ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി. മും​​ബൈ വ​​ഴി ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന ഇ​​രു​​വ​​രെ​​യും ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ർ​​ന്നു നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു. വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ കൂ​​ടി​​ക്കാ​​ഴ്ച. കൊ​​ല്ലം മ​​ട​​വൂ​​ർ ത​​ങ്ക​​ക്ക​​ല്ല് ഷ​​മീ​​ന മ​​ൻ​​സി​​ലി​​ൽ ഷാ​​ജ​​ഹാ​​ൻ (50), അ​​ന്പ​​ല​​പ്പു​​ഴ വെ​​ള്ളൂ​​പ്പ​​റ​​ന്പി​​ൽ സ​​ന്തോ​​ഷ് (45) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടോ​​ടെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങി​​യ​​ത്. 20 വ​​ർ​​ഷം മു​​ൻ​​പു നാ​​ല് പാ​​ക്കി​​സ്ഥാ​​നി​​ക​​ൾ ചേ​​ർ​​ന്നു ര​​ണ്ടു കാ​​വ​​ൽ​​ക്കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി ഒ​​മാ​​നി​​ലെ ഒ​​രു ബാ​​ങ്ക് കൊ​​ള്ള​​യ​​ടി​​ച്ച കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ഇ​​രു​​വ​​രെ​​യും ഒ​​മാ​​ൻ കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​നി​​ക​​ളു​​ടെ വ​​ധ​​ശി​​ക്ഷ നേ​​ര​​ത്തെ ന​​ട​​പ്പാ​​ക്കി​​യി​​രു​​ന്നു. സ​​ന്തോ​​ഷ് ഒ​​മാ​​നി​​ൽ ഒ​​രു പൊ​​ടി​​മി​​ൽ സ്ഥാ​​പ​​ന​​ത്തി​​ലാ​​ണ് ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത്. തൊ​​ട്ട​​ടു​​ത്തു​​ള്ള ഹാ​​ർ​​ഡ് വെ​​യ​​ർ ഷോ​​പ്പി​​ലെ സെ​​യി​​ൽ​​സ്മാ​​നാ​​യി​​രു​​ന്നു ഷാ​​ജ​​ഹാ​​ൻ. ഇ​​വ​​രു​​ടെ ക​​ട​​ക​​ളു​​ടെ സ​​മീ​​പ​​ത്ത്…

Read More

ഇവിടം കൃഷിയിടം ഇവിടെ വ​ർ​ക്ക് ഷോപ്പ് പാടില്ല;  പ്രവാസി മലയാളിയുടെ വ​ർ​ക്ക്ഷോപ്പിന് മുകളിൽ സി​പി​ഐ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന കൊ​ടി​കു​ത്തി​;  മനംനൊന്ത് വർഷോപ്പിനുള്ളിൽ സു​ഗ​തൻ തുങ്ങി മരിച്ചു

തെ​ന്മ​ല: പ്ര​വാ​സി​യെ വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. വാ​ള​ക്കോ​ട് ആ​ല​ഞ്ചേ​രി വീ​ട്ടി​ൽ സു​ഗ​ത​നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വാ​ട​ക​ഷെ​ഡി​ലാ​യി​രു​ന്നു സു​ഗ​ത​ൻ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ചു​കി​ട​ന്ന ഭൂ​മി പാ​ട്ട​ത്തി​ന​ടെു​ത്താ​ണ് വ​ർ​ക്ക് ഷോ​പ്പ് കെ​ട്ടി​യ​ത്. ഷെ​ഡ് നി​ന്ന ഭൂ​മി കൃ​ഷി​യി​ട​മാ​ണെ​ന്നും പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​വി​ടെ സി​പി​ഐ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന കൊ​ടി​കു​ത്തി​യി​രു​ന്നു. കു​ന്നി​ക്കോ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ സ​ര​സ​മ്മ മ​ക്ക​ൾ സു​ജി​ത്ത്, സു​നി​ൽ.

Read More

സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യി​ല്ല;​ ക​നാ​ലി​ല്‍ ക​ലം ക​മ​ഴ്ത്തി ക​ഞ്ഞി വെ​ച്ച് വേ​റി​ട്ട സ​മ​ര​ മാ​ര്‍​ഗ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍

പ​ത്ത​നാ​പു​രം: ​വേ​ന​ല്‍ ക​ടു​ത്തി​ട്ടും സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യി​ല്ല; ​വേ​റി​ട്ട സ​മ​ര​മാ​ര്‍​ഗ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍.​ വേ​ന​ല്‍ ക​ഠി​ന​മാ​യി കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞി​ട്ടും സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി ജ​ല​വി​ത​ര​ണം ന​ട​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ മി​ക്ക കൃ​ഷി​യി​ട​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങി തു​ട​ങ്ങി.​ ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ കി​ണറു​ക​ളി​ലെ ജ​ല​നി​ര​പ്പും താ​ഴ്ന്നു.​ സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യാ​ല്‍ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പും ഒ​രു പ​രി​ധി​വ​രെ ഉ​യ​രും.​കൂ​ടാ​തെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക​നാ​ല്‍ വെ​ള​ളം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ പ​കു​തി​യോ​ടെ ക​നാ​ലു​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​യി​രു​ന്നു. ഇ​ത് പ്ര​തീ​ക്ഷി​ച്ച് ക​ര്‍​ഷ​ക​ര്‍ ഇ​ത്ത​വ​ണ​യും കൃ​ഷി​യി​റ​ക്കു​ക​യും ചെ​യ്തു .ക​നാ​ല്‍ തു​റ​ക്കാ​ത്ത കെ​ഐ​പി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​നാ​ലി​ല്‍ ക​ലം ക​മ​ഴ്ത്തി ക​ഞ്ഞി വെ​ച്ച് വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി​യ​ത്.​ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ബ്ദു​ള്‍ അ​സീ​സ്,ന​ന്ദ​കു​മാ​ര്‍, ക​റ​വൂ​ര്‍ സു​രേ​ഷ് , മ​ധു​ച​ക്കു​വ​ര​യ്ക്ക​ല്‍, ഡാ​നി​യേ​ല്‍ ഉ​മ്മ​ന്‍, എ.​പി ബൈ​ജു , പി.​ശി​വ​രാ​മ​പി​ള​ള, അ​ന​സ്…

Read More

ചോ​ര ചൊ​രി​യു​ന്ന രാ​ഷ്ട്രീ​യ അ​ക്ര​മ​ണ​ങ്ങ​ൾ അവസാനിപ്പിക്കണം; രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത് കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ​യ​ല്ലെ​ന്ന രൂക്ഷവിമർശനവുമായി എം.എ ബേബി

  കൊ​ല്ലം: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ ബേ​ബി. ചോ​ര ചൊ​രി​യു​ന്ന രാ​ഷ്ട്രീ​യ അ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. ​രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത് കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ​യ​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ര്‍ ശു​ഹൈ​ബ് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി എം.​എ ബേ​ബി​യു​ടെ പ്ര​സ്താ​വ​ന.​ അ​ക്ര​മ​രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് അ​റു​തി​യു​ണ്ടാ​കൂ. ഇ​ത് മ​ന​സി​ലാ​ക്കാ​ന്‍ അ​ണി​ക​ള്‍ ശ്ര​മി​ക്ക​ണമെന്നും എം.​എ ബേ​ബി പ​റ​ഞ്ഞു.

Read More

ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ഭാര്യ; ക​ണ്‍​മു​ന്നി​ൽ ഭാ​ര്യ മ​ര​ണ​ത്തി​ലേ​ക്ക് വീ​ഴു​ന്ന ന​ടു​ക്കു​ന്ന കാ​ഴ്ച താ​ങ്ങാ​നാ​വാ​തെ സ​ജ​യ​കു​മാ​ർ; രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷാൾ മാത്രമാണ് കൈയിൽ കിട്ടിയതെന്ന് ഭർത്താവ്

പ​ന്ത​ളം: ക​ണ്‍​മു​ന്നി​ൽ ഭാ​ര്യ ശ്രീ​ക​ല മ​ര​ണ​ത്തി​ലേ​ക്ക് വീ​ഴു​ന്ന ന​ടു​ക്കു​ന്ന കാ​ഴ്ച ക​ണ്ട ആ​ഘാ​ത​ത്തി​ലാ​ണ് കു​ള​ന​ട മാ​ന്തു​ക സ​ര​സ്വ​തി ഭ​വ​നി​ൽ സ​ജ​യ​കു​മാ​ർ. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് പ​ന്ത​ളം ചി​ത്രാ ആ​ശു​പ​ത്രി​യി​ൽ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മു​ണ്ട ായ​ത്. മ​ക​ൻ മാ​ധ​വി​നെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നെ കാ​ണി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു മൂ​വ​രും. പൊ​ടു​ന്ന​നെ മൂ​ന്നാം നി​ല​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ ഭാ​ര്യ ശ്രീ​ക​ല​യെ ര​ക്ഷി​ക്കാ​ൻ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും കൈ​വ​രി മ​റി​ക​ട​ന്ന് താ​ഴേ​യ്ക്ക് ചാ​ടി​യ​ത് ഞൊ​ടി​യി​ട​യി​ലാ​ണ്. ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്രീ​ക​ല ധ​രി​ച്ചി​രു​ന്ന ചു​രി​ദാ​റി​ന്‍റെ ഷാ​ൾ മാ​ത്രം ക​യ്യി​ൽ കു​രു​ങ്ങി. സ​ജ​യ​കു​മാ​ർ തി​രി​കെ​യെ​ത്തി മ​ക​ൻ മാ​ധ​വി​നെ മ​ടി​യി​ലി​രു​ത്തി തേ​ങ്ങു​ന്ന കാ​ഴ്ച, ക​ണ്ട ു നി​ന്ന​വ​ർ​ക്കും വേ​ദ​ന​യാ​യി. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ക​ല ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഇ​വ​ർ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടായി​രു​ന്ന​താ​യി സ​ജ​യ​കു​മാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട പി​എ​സ് സി ഓ​ഫീ​സി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം…

Read More

പന്തളത്ത് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; ഭർത്താവ് സജയകുമാറിനൊപ്പം മകന്‍റെ ചികിത്‌സയ്ക്ക് എത്തിയതായിരുന്നു ശ്രീകല; ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ്

പന്തളം: പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്‍റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ഭർത്താവിനൊപ്പം മകൻ മാധവിന്‍റെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. പന്തളത്തെ ചിത്ര ആശുപത്രിയിൽ രാവിലെ 11 ഓടെയായിരുന്നു സംഭവം. മകനെ ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭർത്താവിനോട് ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്‍റെ മുകളിലേക്ക് പോവുകയായിരുന്നു. മൂന്നാം നിലയിൽ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം ചിത്ര ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട പിഎസ്‌സി ഓഫീസിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീകല.

Read More