ഇവിടം കൃഷിയിടം ഇവിടെ വ​ർ​ക്ക് ഷോപ്പ് പാടില്ല;  പ്രവാസി മലയാളിയുടെ വ​ർ​ക്ക്ഷോപ്പിന് മുകളിൽ സി​പി​ഐ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന കൊ​ടി​കു​ത്തി​;  മനംനൊന്ത് വർഷോപ്പിനുള്ളിൽ സു​ഗ​തൻ തുങ്ങി മരിച്ചു

തെ​ന്മ​ല: പ്ര​വാ​സി​യെ വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. വാ​ള​ക്കോ​ട് ആ​ല​ഞ്ചേ​രി വീ​ട്ടി​ൽ സു​ഗ​ത​നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വാ​ട​ക​ഷെ​ഡി​ലാ​യി​രു​ന്നു സു​ഗ​ത​ൻ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ചു​കി​ട​ന്ന ഭൂ​മി പാ​ട്ട​ത്തി​ന​ടെു​ത്താ​ണ് വ​ർ​ക്ക് ഷോ​പ്പ് കെ​ട്ടി​യ​ത്. ഷെ​ഡ് നി​ന്ന ഭൂ​മി കൃ​ഷി​യി​ട​മാ​ണെ​ന്നും പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​വി​ടെ സി​പി​ഐ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന കൊ​ടി​കു​ത്തി​യി​രു​ന്നു. കു​ന്നി​ക്കോ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ സ​ര​സ​മ്മ മ​ക്ക​ൾ സു​ജി​ത്ത്, സു​നി​ൽ.

Related posts