പത്തനാപുരം: വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് ഇളമ്പലില്‍ സുഗതൻ എന്ന പ്രവാസി തൂങ്ങി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ കാരണക്കാരല്ല അറസ്റ്റിലായതെന്ന് സുഗതന്റെ മകന് സുജിത് ദീപികയോട് പറഞ്ഞു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചാണ് പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതെന്നും മകൻ ആരോപിച്ചു. അച്ഛന്റെ മരണത്തിന് കാരണക്കാര്‍ ശിക്ഷിക്കപ്പെടാന്‍ ഏതറ്റം വരെയും പോകും. ആത്മഹത്യ ചെയ്ത ഭൂമിയില്‍ തന്നെ വര്‍ക്ക്ഷോപ്പ് നിര്‍മാണം നടത്താനുള്ള നടപടി ഉണ്ടാകണമെന്നും അത് അച്ഛന്റെ സ്വപ്നമായിരുന്നെന്നും സുജിത് പറഞ്ഞു. അതേസമയം പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. കോടതി റിമാൻഡ് ചെയ്തവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കും. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കൂട്ടത്തില്‍ കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്തുന്നതിന് ചോദ്യം ചെയ്യാനാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. പ്രതികളുടെയും സുഗതന്റെയും…
Read MoreCategory: Kollam
വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണത്തിന്റെ ഇരയാണ് ശ്രീദേവി ടീച്ചർ; ആത്മഹത്യയ്ക്ക് പിന്നിലെ യഥാർഥ കാരണം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത്
കുണ്ടറ: അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീദേവി ടീച്ചർ ആത്മഹത്യ ചെയ്തതിന്റെ പിന്നിലെ യഥാർഥ വസ്തുതകൾ നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ഗോപകുമാർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണത്തിന്റെ ഇരയാണ് ശ്രീദേവി ടീച്ചർ. വിദ്യാർഥികളെ നേർവഴിക്ക് നയിക്കാനുള്ള ധാർമിക ഉത്തരവാദിത്വം അധ്യാപകർക്കുണ്ട്. പൂർണമായും ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകരെ നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്ത് പ്രതിസ്ഥാനത്ത് നിർത്തി കുറ്റവിചാരണ ചെയ്യുന്നത് നീതീകരിക്കാനാകില്ല. സ്കൂളിലെ റിസൾട്ടിനെക്കുറിച്ച് പ്രിൻസിപ്പൽ ആശങ്കാകുലയായിരുന്നു എന്ന തരത്തിലുള്ള പ്രചരണം അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്നും ഗോപകുമാർ പറഞ്ഞു. അധ്യാപക നേതാക്കളായ പി.എസ്. ഗോപകുമാർ, ടി.ജെ. ഹരികുമാർ, ശ്രീരംഗം ശംഭു, പി.ആർ.ഗോപകുമാർ, എ. അനിൽകുമാർ, എം. ജയപ്രകാശ്, എസ്. കെ. ദീപു, എസ്. കെ. ദിലീപ്, ഷൈജു മാധവൻ, ശരത്…
Read Moreഅസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു..! ഹോട്ടൽ ഭക്ഷണം കഴിച്ച 20 റോഡ് നിർമാണ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് പേർ താലൂക്ക് ആശുപത്രിയിൽ
കൊട്ടാരക്കര : കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 20 തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഹോട്ടലിൽ നിന്നും വരുത്തിയ ഉച്ചയൂണ് കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. 20 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 15 പേരെ പ്രഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. അഞ്ച് പേർ താലൂക്ക് ആശുപത്രിയിൽ തുടർ ചികിത്സയിലാണ്. ആയൂർ, അകമൺ പാറവിള പുത്തൻ വീട്ടിൽ ബൈജു (48), പുലിക്കോട് കാവി അയ്യത്ത് വീട്ടിൽ സെൽവരാജൻ (46), തമിഴ്നാട് ശങ്കരൻ കോവിൽ സ്വദേശി രമേശ് (36), കൽക്കട്ട സ്വദേശികളായ മാനുവൽ ഹോക്ക് (32), അജ്മൽ ഹക്ക് (23) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. നെടുമ്പായിക്കുളം അതുല്യയിൽ അതുൽ (29), ഇടയം കിച്ചു വിലാസത്തിൽ കിച്ചു കൃഷ്ണൻ (28), തുളസി വിലാസത്തിൽ തുളസി (38), അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട്…
Read Moreസ്ഥലംമാറ്റം വാങ്ങി ഓഫീസുകൾ മാറിയിട്ടും..! വിവരാവകാശവുമായി പിറകെ നടന്ന് പീഡനം; നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ
കൊല്ലം: വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുമായി പിറകെ നടന്ന് വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്ന പൗരാവകാശ സമിതി ഭാരവാഹിയെക്കുറിച്ച് വനിതാ കമ്മീഷൻ അന്വേഷിക്കും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഫയലിൽ രേഖകൾ ശരിയായി നൽകാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് തന്റെ പിറകെ നിരന്തരം വിവരാവകാശവുമായി നടക്കുന്നതിന് കാരണമെന്ന് ജീവനക്കാരി പറഞ്ഞു. സ്ഥലംമാറ്റം വാങ്ങി ഓഫീസുകൾ മാറിയിട്ടും പൗരാവകാശ ഭാരവാഹി വിടുന്നില്ല. കെട്ടിടവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടിയുണ്ടായില്ല. ഈ സാഹചര്യം മുതലാക്കിയാണ് ജോലിയും ജീവിതവും തടസപെടുത്തുന്ന വിവരാവകാശ പ്രവണത ആരംഭിച്ചത്. ദുരുദേശത്തോടെയുള്ള വിവരാവകാശ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടുത്തണമെന്ന് ജീവനക്കാരി ഇന്നലെ കൊല്ലത്ത് നടന്ന അദാലത്തിൽ ആവശ്യപ്പെട്ടു. കമ്മീഷൻ അംഗങ്ങളായ എം.എസ്. താര, ഷാഹിദാ കമാൽ എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകിയത്. വൈരാഗ്യത്തിന് കാരണമായ സംഭവത്തിലെ പോലീസ് റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വിവരാവകാശ നിയമം ദുരുപയോഗിക്കുന്നതിനെതിരെ നിയമത്തിന്റെ…
Read Moreമധുവിന്റെ കൊലപാതകം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളെ അനുകരിക്കാൻ കേരളവും തുടങ്ങിയിരിക്കുന്നുവെന്ന് പിന്നണി ഗായകൻ മത്തായി സുനിൽ
കരുനാഗപ്പള്ളി : ആദിവാസി യുവാവായ മധുവിനു നേരെയുണ്ടായതു പോലെയുള്ള അതിനിഷ്ഠൂരമായ നാടിന്റെ കാട്ടുനീതി അവസാനിപ്പിക്കാൻ നവോഥാന നായകരുടെ പൈതൃകം ഉയർത്തിപ്പിടിച്ച് സാംസ്കാരിക പ്രതിരോധം സൃഷ്ടിക്കുകയാണ് കാലത്തിന്റെ അനിവാര്യതയെന്നു ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിൽ പറഞ്ഞു. വിശപ്പിനു ഐക്യദാർഢ്യം എന്ന നാമകരണത്തിൽ നന്മക്കൂട്ടം വി.അഹമ്മദ് കുട്ടി ഗ്രന്ഥശാല നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധുവിന്റെ കൊലപാതകം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളെ അനുകരിക്കാൻ കേരളവും തുടങ്ങിയിരിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. രമണൻ ചിറ്റൂത്തറയിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
Read Moreഉത്സവം കാണാൻ പോകാൻ ഭാര്യയെ അനുവദിച്ചില്ല; ഭർത്താവിന്റെ സുഹൃത്തും കാമുകനുമായ സുനിലിനെ വിളിച്ചു വരുത്തി രജനി ; ഞെട്ടിക്കുന്ന കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഇതൊക്കെ…
ശാസ്താംകോട്ട: കുന്നത്തൂരിൽ കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെയും ബിജെപി പ്രവർത്തകനായ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ ഏഴാംമൈൽ ശിവഗിരി കോളനിയിൽ മഹാദേവ ഭവനിൽ പരേതരായ മുരളി – വസന്ത ദമ്പതികളുടെ മകൻ മഹേഷ് (44) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മഹേഷിന്റെ ഭാര്യ രജനി (31), കാമുകനും ബിജെപി പ്രവർത്തകനുമായ കോട്ടവിള കിഴക്കതിൽ സുനിൽകുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റൊരാൾക്കും പങ്കുള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെ രജനിയുടെ കുടുംബവീടിനു സമീപം ആയിരുന്നു സംഭവം. കൽപ്പണിക്കാരായിരുന്ന മഹേഷും സുനിൽകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടയിൽ സുനിലും രജനിയും തമ്മിൽ അടുക്കുകയും മഹേഷ് ഇതിനെ എതിർക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. പിന്നീട് ശത്രുക്കളായി മാറിയ ഇരുവരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുക പതിവായിരുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ ശാസ്താംകോട്ട പോലീസ് കേസ് എടുത്തിട്ടുമുണ്ട്.…
Read Moreപ്രവാസി ജീവനൊടുക്കിയ സംഭവം: എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ; കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷാണ് കസ്റ്റഡിയിലായത്
പത്തനാപുരം: പുനലൂരിലെ ഇളമ്പലില്‍ പ്രവാസി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷാണ് കസ്റ്റഡിയിലായത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വരെ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പറഞ്ഞ പോലീസ് വൈകിട്ടോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. എഐവൈഎഫ് നേതാവ് കോട്ടവട്ടം സ്വദേശി ഇമേഷ് (30) ആണ് ഒന്നാം പ്രതി. ജീവനൊടുക്കിയ പ്രവാസി സുഗതന്റെയും നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെയും ഫോണ്‍രേഖകൾ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിക്കുകയാണ്. നിലവില്‍ പത്തനാപുരം…
Read Moreഎല്ലാം കാമുകനു വേണ്ടി! ഭാര്യയും കാമുകനും യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്
കൊല്ലം: കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മാനാമ്പുഴ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിൽ മഹാദേവ ഭവനിൽ മഹേഷ് (39) ആണ് മരിച്ചത്. മഹേഷിന്റെ ഭാര്യയും കാമുകനും ചേർന്നാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ മഹേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെയാണു മഹേഷ് മരിച്ചത്. സംഭവത്തിൽ മഹേഷിന്റെ ഭാര്യ രജനി (35), കാമുകൻ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള കിഴക്കതിൽ സുനിൽ (36) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreകേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയംമൂലം റബർ കർഷകർ ആത്മഹത്യയുടെ വക്കിൽ; കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ പിന്തുടരുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി
പുനലൂർ:കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയം മൂലം റബർ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ സ്റ്റാഫ് യൂണിയൻ ഐഎൻടിയുസി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. റീഹാബിലിറ്റേഷൻ റബർ പ്ലാന്റേഷൻ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പോലും നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. കാർഷിക മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ പിന്തുടരുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് പുനലൂർ മധു അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കരിക്കത്തിൽ പ്രസേന്നൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ശശിധരൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യൻ, സി.വിജയകുമാർ, കെ. കെ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. വിരമിച്ച യൂണിയൻ അംഗങ്ങളെയും മികച്ച പരീക്ഷാ വിജയം നേടിയ യൂണിയനംഗങ്ങളുടെ കുട്ടികളെയും യോഗത്തിൽ അനുമോദിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്…
Read Moreമലദൈവങ്ങളെ സാക്ഷിയാക്കി കാട് ഭരിച്ചിരുന്ന കാട്ടരചൻമാർ നേരും നെറിയുമുളളവരായിരുന്നു; തനിക്ക് ലഭിച്ച വിദ്യാഭ്യാസമാണ് ഇവിടെ വരെ എത്തിച്ചതെന്ന് പത്മശ്രീ ലക്ഷ്മിക്കുട്ടി
ചാത്തന്നൂർ: മലദൈവങ്ങളെ സാക്ഷിയാക്കി കാട് ഭരിച്ചിരുന്ന കാട്ടരചൻമാർ നേരും നെറിയുമുളളവരായിരുന്നെന്ന് കാട്ടിലെ മഹാരാജാവായിരുന്ന ഊരുമൂപ്പൻ ശതങ്കൻ കാണിയും കൊച്ചുമകൾ പത്മശ്രീ ലക്ഷ്മിക്കുട്ടിയും പറഞ്ഞു. പാരിപ്പളളി സംസ്കാര പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിലെ സാന്ത്വന പരിചരണ രോഗികളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.തന്റെ ബാല്യകാലത്ത് ആദിവാസി പെൺകുട്ടികൾ പഠിക്കുന്നത് കാട്ടാചാരത്തിന് എതിരായിരുന്നു. നാട്ടുരാജാവിന്റെ അനുമതിയോടെ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കല്ലാറിലെ കുതിരാലയത്തിൽ ആരംഭിച്ച സ്കൂളിൽ നിന്നും ലഭിച്ച എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മ അനുസ്മരിച്ചു. സംസ്കാര ഭവനിൽ സാന്ത്വന പരിചരണ രോഗികൾക്ക് വിശ്രമിക്കാനായി വേളമാനൂർ ശിവശങ്കര വിലാസത്തിൽ എസ്.ഉണ്ണികൃഷ്ണ പിളള പണികഴിപ്പിച്ച പന്തലിന്റെ ഉദ്ഘാടനവും ലക്ഷ്മിക്കുട്ടിയമ്മ നിർവഹിച്ചു. അഞ്ഞൂറിലേറെ പച്ചമരുന്നുകൾ മനഃപാഠമാക്കിയ വൈദ്യരമ്മ രോഗികൾക്ക് സ്നേഹവും സാന്ത്വനവും പകർന്ന് നൽകിയതോടൊപ്പം അവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.രോഗികൾക്കായി താൻ രചിച്ച കവിതകളും ചൊല്ലി. സംസ്കാര പ്രസിഡന്റ്…
Read More