കൂ​ട്ടു​കാ​രി​യു​ടെ സ്വ​പ്നം  സഹപാഠികൾ ഏറ്റെടുത്തു; ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ലെ എ​ൻ എ​സ് എ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാണ്   ഗൗരിയുടെ വീടെന്ന സ്വപ്നം സാധ്യമാക്കുന്നത്

ച​വ​റ : കൂ​ട്ടു​കാ​രി​യു​ടെ സ്വ​പ്ന​ത്തി​ന് സ​ഹ​പാ​ഠി​ക​ൾ ഒ​രു​ക്കു​ന്ന വീ​ടി​ന്‍റെ ക​ട്ട​ള​വെ​യ്പ്പ് ക​ർ​മം ന​ട​ന്നു. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ലെ എ​ൻ എ​സ് എ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ ആ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ക​ട്ട​ള വെ​യ്പ്പ് ക​ർ​മത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ , ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ര​വി, എ​സ് എം ​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ , പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​ക്യ​ഷ്ണ​പി​ള്ള , പ്രി​ൻ​സി​പ്പ​ൽ ജെ.​ഷൈ​ല , എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​ർ ആ​മീ​ന ബീ​വി , എം ​പി ടി ​എ പ്ര​സി​ഡ​ന്‍റ് സി. ​പു​ഷ്പ​കു​മാ​രി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു മോ​ൾ , വി​നോ​ദ് എം.​എ​സ് , നൗ​ഷാ​ദ് .എ​സ് , എ ​ഡി എ​സ് , സി ​ഡി എ​സ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സ്കൂ​ളി​ൽ പ്ല​സ് വ​ണി​ന് പ​ഠി​ക്കു​ന്ന പ​ന്മ​ന കോ​ലം ഗൗ​രി ന​ന്ദ​ന​ത്തി​ൽ നി​ജി​മോ​ൻ – ശ്രീ​ലേ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഗൗ​രി. എ​സ്.​എ​ന്നി​നാ​ണ് സ്കൂ​ളി​ലെ എ​ൻ എ​സ് എ​സ് യൂ​ണി​റ്റ് സ്നേ​ഹ​വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. എ​ൻ എ​സ് എ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ര​ജ​ത ഭ​വ​ന നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.

പ​ല​രി​ൽ നി​ന്നും സ​ഹാ​യ​ം സ്വീ​ക​രി​ച്ചാ​ണ് എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റെ പ​ണ ചി​ല​വു​ള്ള പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​ത്. നാ​ട്ടു​ക്കാ​രു​ടെ​യും സ്കൂ​ളി​ലെ മ​റ്റു വി​ദ്യാ​ർ​ഥിക​ളു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ എ​ത്ര​യും വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കേ​ഡ​റ്റ്സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts