ശാസ്താംകോട്ട: പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ കഴിഞ്ഞത് ഇടതു സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ശൂരനാട് പുലിക്കുളത്തു നടക്കുന്ന ജില്ലാ ക്ഷീരോൽസവത്തിന്റെ ഭാഗമായുള്ള കലാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി കയർ, കൈത്തറി, കശുവണ്ടി മേഖലകൾ ആകെ തകർന്നു. മുന്‍പ് കേന്ദ്ര സർക്കാർ ഇതുപോലുള്ള വ്യവസായങ്ങളെ സഹായിക്കുന്നതിനായി ഇത്തരം സഹകരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. ഇന്ന് ഇത്തരം ഗ്രാന്റുുകൾ പൂർണമായും നിർത്തലാക്കിയിരിക്കുകയാണ്. ഇതു വഴി ആയിരക്കണക്കിന് പാവപ്പെട്ടവരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ക്ഷീരമേഖലയ്ക്ക് മാത്രമാണ് ഈ പ്രതിസന്ധി അതിജീവിക്കാൻ കഴിഞ്ഞിട്ടുള്ളത്. ക്ഷീരമേഖലയിലെ സർക്കാരിന്റെ ഇടപെടലുകൾ ശക്തമായതിനാലാണ് ഈ മേഖല തകരാതെ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുമ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷീജ, എം.ദർശനൻ,…
Read MoreCategory: Kollam
ഭക്തന്റെ സങ്കടം കോടതികേട്ടു..! കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില കുറയ്ക്കണമെന്ന ഭക്തൻ രാധാകൃഷ്ണന്റെ ഹർജിയിൽ അഞ്ചുരൂപ കുറയ്ക്കാൻ കോടതി നിർദേശം
കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില അഞ്ചുരൂപ കുറക്കാൻ ഹൈക്കോടതി നിർദേശം. രാധാകൃഷ്ണൻ എന്ന ഭക്തൻ നൽകിയ ഹർജിയിലാണ് നിർദേശം. ഉണ്ണിയപ്പം വില ഏകപക്ഷീയമായി കുട്ടിയ ബോർഡ് നടപടി ശരിയല്ലെന്ന് കോടതി നിർദേശിച്ചു. ബോർഡിന്റെ ലാഭത്തിൽ നിന്നും അഞ്ചു രൂപ കുറച്ചു വില 30 രൂപ ആക്കണം. ഭാവിയിൽ വില കൂട്ടുന്പോൾ ആദ്യം ഓംബുഡ്സ്മാന് റിപ്പോർട്ട് നൽകണം. ഓംബുഡ്സ്മാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാവൂ എന്നും കോടതി നിർദേശം നൽകി. ഹർജിക്കാരനുവേണ്ടി അച്യുത് കൈലാസ് കോടതിയിൽ ഹാജരായി.
Read Moreസമയം നന്നല്ല..! ഫോണ്‍ വിളി കേസിൽ പരാതിക്കാരി ഹർജി പിൻവലിച്ചതിനു പിന്നിൽ പാർട്ടിക്കാരാണെന്നു കരുതുന്നില്ലെ ശശീന്ദ്രൻ
തിരുവനന്തപുരം: ഫോണ്‍ വിളി കേസിൽ പരാതിക്കാരി ഹർജി പിൻവലിച്ചതിനു പിന്നിൽ പാർട്ടിയിലെ ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ. കോടതിയിൽ എന്താണ് നടന്നതെന്നറില്ല. മന്ത്രിസ്ഥാനവും ഹർജി പിൻവലിക്കലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പായെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയിരുന്ന ഹർജിയാണ് ഇന്ന് പിൻവലിച്ചത്.
Read Moreപരിഷ്കരണം കടലാസിൽ മാത്രം..! പുനലൂർ നഗരത്തിലെ ഗതാഗത പരിഷ്ക്കരണം കടലാസിലൊതുങ്ങി; നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു
പുനലൂർ: പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണ പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. അഞ്ച് മാസം മുൻപ് നടന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ ചില പദ്ധതികൾ തീരുമാ നിച്ചതാണ്. ഇതിൽ ഭൂരിഭാഗവും തുടർ നടപടികളില്ലാത്തതിനാൽ നടപ്പാക്കാനാകാതെ നീട്ടിക്കൊണ്ട് പോയി. കെ.എസ്.ആർ.ടി.സി, താലൂക്ക് ആശുപത്രി,സിവിൽ സ്റ്റേ ഷൻ എന്നിവിടങ്ങളിലടക്കം നഗരത്തിൽ അനധികൃത പാർക്കിംഗ് പൂർണമായും നിയന്ത്രിക്കും. നഗരത്തിൽ കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ ,കാൽനട യാത്രക്ക് നടപ്പാത, നെല്ലിപ്പള്ളി, ടി.ബി. ജംഗ്ഷൻ, കെഎസ്ആർടിസി ,ചെമ്മന്തൂർ എന്നിവിടങ്ങളിൽ വെയിറ്റിംഗ് ഷെഡ്, ബസ്ബേകൾ അടക്കം നിർമിക്കും. സിവിൽ സ്റ്റേഷന് മുന്നിൽ ഒരു വശത്തു മാത്രം പാർക്കിംഗ് നടപ്പിലാക്കും.റോഡരുകിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന വൈദ്യുത – ടെലിഫോൺ പോസ്റ്റുകൾ നീക്കം ചെയ്യും. പട്ടണത്തിലോടുന്ന നഗരസഭയിലെ പെർമിറ്റുള്ള ഓട്ടോകൾക്ക് പ്രത്യേക നമ്പർ നൽകും. തുടർന്ന് ഇവക്ക് മാത്രമേ നഗരത്തിലോടാനാകൂ. സ്റ്റാന്റിൽ കിടന്നല്ലാതെ കറങ്ങി ഓടുന്ന…
Read Moreകേരള കോണ്‍ഗ്രസ്-ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ നിര്യാതയായി; ഹൃദയസംബന്ധമായ രോഗത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്-ബി നേതാവും മുന്നോക്ക ക്ഷേമ ബോർഡ് ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല(76) നിര്യാതയായി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കൾ.
Read More ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ അക്രമിച്ച് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിച്ചു; സംഭവത്തിൽ മൂന്നുപേരെ പോലീസ്അറസ്റ്റു ചെയ്തു; സംഭവം അമരവിളയിൽ
അമരവിള : വീട്ടമ്മയെ പട്ടപ്പകൽ വാഴത്തോപ്പിൽ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ.പെരുങ്കിടവിള ചുള്ളിക്കൽ തോപ്പിൽ അരുണ്‍ (21), മാരായമുട്ടം തേരിയിൽ വിപിൻ, പ്രതികളെ ഒളിവിൽ കഴിയുന്നതിന് സഹായം ചെയ്ത മാരായമുട്ടം മണലുവിള ലക്ഷംവീട് കോളനിയിൽ വിജീഷ് (19) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 5.45 നു ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വീട്ടമ്മയെ മാരായമുട്ടം ചപ്പാത്ത് പാലത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കിലത്തിയ അരുണും വിപിനും കൂടി ദേഹോപദ്രവമേൽപ്പിച്ച ശേഷം പത്തടിയിലെറെ താഴ്ചയുള്ള സമീപത്തെ വാഴത്തോപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. ഈ സമയം അതുവഴി ബൈക്കിൽ പോകുകയായിരുന്ന ദന്പതികൾ വാഴത്തോപ്പിൽ നിന്നും അലർച്ച കേട്ട് നോക്കിയെങ്കിലും ഒന്നും കണാൻ സാധിക്കാതെ തിരികെ പോയി. വീണ്ടും ശബ്ദം കേട്ട് തിരികെ എത്തി വഴത്തോപ്പിൽ പരിശോധിക്കുന്നതിനിടെ യുവതിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.…
Read Moreസിപിഎം ബിജെപിയെ മുഖ്യശത്രുവായി കാണുന്നത് ബിജെപിയെ രാഷ്ട്രീയമായി വളർത്തുന്നതിന് വേണ്ടിയെന്ന് ഷിബു ബേബി ജോൺ
പുത്തൂർ: രാജ്യത്തെ വർഗീയതേയും ഫാസിസത്തേയും എതിർക്കുവാൻ കോൺഗ്രസിന് മാത്രമെ കഴിയൂവെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.നെടുവത്തൂർ പഞ്ചായത്ത് പുത്തൂർ തെക്കുംപുറം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി ഓമന സുധാകരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും ദയനീയ പരാജയമായി മാറിയ എൽ ഡി എഫ് സർക്കാരിന് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനില്ലന്നാണ് പറയുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടി മാത്രം അധികാരത്തിൽ തുടരുന്ന സിപിഎം, ബിജെപിയെ മുഖ്യശത്രുവായി കാണുന്നത് ബിജെപിയെ രാഷ്ട്രീയമായി വളർത്തുന്നതിന് വേണ്ടിയാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ മധുലാൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ബി രാജേന്ദ്രൻ നായർ, നടുക്കുന്നിൽ വിജയൻ, നേതാക്കളായ കെ എസ് വേണുഗോപാൽ, ആർ രാജശേഖരൻ പിള്ള, പാങ്ങോട് സുരേഷ്, ബിനു ചൂണ്ടാലിൽ, ബിജു കുളങ്ങര, പി സി കുഞ്ഞുമോൻ,…
Read Moreഎല്ലാംശരിയാക്കാൻ ഒപ്പം നിൽക്കുന്നവരെ സംശയിക്കരുത്..! എൽഡിഎഫ് മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത തങ്ങളോട് മുന്നണിയിൽ ഉണ്ടാകുമോ എന്ന ചോദ്യം ബാലിശമെന്ന് കാനം രാജേന്ദ്രൻ
പുനലൂർ: എൽഡിഎഫ് മുന്നണിയിൽ സിപിഐ ഉണ്ടാകുമോയെന്ന ചിലരുടെ ചോദ്യം ബാലിശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സിപിഐ പുനലൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പുനലൂർ സ്വയംവര ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മുൻകൈയെടുത്താണ് എൽഡിഎഫ് മുന്നണി രൂപീകരിച്ചത്. മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത തങ്ങളോടാണ് ചിലർ മുന്നണിയിൽ ഉണ്ടാകുമോയെന്ന് ചോദിക്കുന്നത്. മുന്നണിയുടെ പ്രവർത്തനം കാര്യക്ഷമമായി കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഒപ്പം നിൽക്കുന്നവരെ സംശയിക്കുന്നത് ശരിയായ നടപടിയല്ലെന്നും കാനം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും ജിഎസ്ടിയും നോട്ട് നിരോധനവും മൂലം ജനം വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നരേന്ദ്രമോദി സർക്കാർ ഫാസിസ്റ്റ് നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വം പോലും ഇല്ലാതാക്കി വർഗീയ അജണ്ടകൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ നയം തുടർന്നാൽ തിരിച്ചടി ബിജെപി സർക്കാരിന്…
Read Moreഅരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ ! ഗണേഷ്കുമാറിനെ കാണാൻ നടന് ദിലീപ് പത്തനാപുരത്ത് എത്തി
പത്തനാപുരം : നടന് ദിലീപ് ഗണേഷ്കുമാറിനെ കാണാനായി പത്തനാപുരത്ത് എത്തി. രാത്രി എട്ടോടെ ഗണേഷ്കുമാറിന്റെ വസതിയിലാണ് ദീലിപ് എത്തിയത്. ഗണേഷ്കുമാറുമായി ദീലിപ് അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രണ്ടുപേരും തയാറായില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ബാലകൃഷ്ണപിള്ളയെ കാണാന്‍ കൊട്ടാരക്കരയിലെ കീഴൂട്ട് വീട്ടിലേക്ക് പോയി.
Read Moreനമ്മെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണെന്ന ധാരണയാണ് വലിയ അപകടമെന്ന് സാഹിത്യകാരൻ സഖറിയ
കരവാളൂർ: നമ്മെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ് എന്ന ധാരണയാണ് ഏറ്റവും വലിയ അപകടമെന്ന് സാഹിത്യകാരൻ സഖറിയ അഭിപ്രായപ്പെട്ടു. കരവാളൂർ എന്റെ ഗ്രാമം സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഉദ്ഘാടനം, പുസ്തക പ്രകാശനം, ചലച്ചിത്ര പ്രദർശനം എന്നീ ചടങ്ങുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ടീയക്കാരെ നിയന്ത്രിക്കാൻ എന്ന് ജനങ്ങൾക്ക് കഴിയുന്നുവോ, അന്നു മാത്രമേ ജനാധിപത്യം അർഥപൂർണമാകൂവെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പടവം ശ്രീധരൻ, ടി.കെ രാജീവ് കുമാർ, സണ്ണിക്കുട്ടി ഏബ്രഹാം, രാജീവ് അഞ്ചൽ, ടി.പി മാധവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാർളി ബെഞ്ചമിന്റെ ലാബ്രിന്ത് എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനവും നടന്നു. അലങ്കരിച്ച പുസ്തക വണ്ടിയിലൂടെ കരവാളൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച നൂറു കണക്കിന് പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഷൈനി ബെഞ്ചമിൻ പെരുമ്പടവം ശ്രീധരനെ ആധാരമാക്കി തയാറാക്കിയ ഡോക്കുഫിക്ഷൻ പ്രദർശിപ്പിച്ചു.…
Read More