കൊല്ലം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി കർശന സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ അറിയിച്ചു.സ്റ്റേഷനതിർത്തിയിൽ ടൂവീലർ പട്രോളിംഗ് ശക്തമാക്കുവാനും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ രാത്രി കാല പരിശോധന നടത്തുന്നതിനും സ്ഥിരം കുറ്റവാളികളെ കർശനമായി നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ കരുതൽ തടങ്കൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതിനും അവധിക്കാലത്ത് വാഹനാപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനായി കർശന വാഹന പരിശോധന നടത്തുന്നതിനും തീരുമാനിച്ചു. പ്രായപൂർത്തിയാകാത്തവരും ലൈസൻസില്ലാത്തവരും വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാഹന ഉടമയ്ക്കെതിരെ കേസെടുക്കുന്നതാണ്. വാഹനം പരിശോധനയ്ക്കായി കൈ കാണിയ്ക്കുന്പോൾ നിർത്താതിരിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ട ു പേരിൽ കുടൂതൽ ആൾക്കാർ യാത്ര ചെയ്യുക മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. അവധിക്കാലങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുട്ടികളെ ഒരു സ്ഥലത്തും തനിച്ചു വിടാതിരിക്കുവാനും വെളളക്കെട്ടുകളിലും…
Read MoreCategory: Kollam
ഹസൻ തൊടുത്ത ചാരം കത്തിപ്പടരുന്നു..! കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരൻ; താൻപ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്ന് തുറന്നടിച്ച് ജോസഫ് വാഴയ്ക്കൻ
തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ നടത്തിയ പ്രസ്താവന സംബന്ധിച്ച വിവാദത്തിൽ കെ.മുരളീധരനെതിരെ തുറന്നടിച്ച് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ. കെ.മുരളീധരൻ പാർട്ടിയോട് കൂറ് കാണിക്കണമെന്ന് പറഞ്ഞ വാഴയ്ക്കൻ, താൻപ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കൻ തുറന്നടിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവർത്തിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നായിരുന്നു ഹസന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് ഹസന്റെ വാക്കുകൾ ചർച്ച ചെയ്യുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന കെ.മുരളീധരൻ പറഞ്ഞത്. കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കിൽ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരുമെന്നും. കരുണാകരനെ ദ്രോഹിച്ചതിൽ എല്ലാവർക്കും പങ്കുണ്ടെന്നും ആരോപിച്ച മുരളി ഒരേ ഇലയിൽ നിന്ന് കഴിച്ചവർക്കു പോലും പങ്കുണ്ടെന്നും പറഞ്ഞിരുന്നു. പഴയ ചരിത്രം ചികയാൻ നിന്നാൽ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട…
Read Moreകൂട്ടുപ്രതികളെ പിടികൂടാൻ കൊണ്ടുപോയ പ്രതികൾ പോലീസുകാരനെ ചവിട്ടിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ടു ; പോലീസ് അന്വേഷണം ഊർജിതമാക്കി
കൊല്ലം: പോലീസുകാരനെ ചവിട്ടിവീഴ്ത്തിയശേഷം പോലീസ് വാഹനത്തിലുണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ അയത്തിൽ പുന്തലത്താഴത്തുവച്ചാണ് സംഭവം. കല്ലന്പലം സ്വദേശി റഫീക് ,വാളത്തുംഗൽ സ്വദേശി തൻസീവ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടത്. മോഷണക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ റഫീകിനെയും കൊണ്ട് കൂട്ടുപ്രതികളായ തൻസീവ്, പുന്തലത്താഴം സ്വദേശി ഡാനിഷ് എന്നിവരെ പിടികൂടാനാണ് കല്ലന്പലം പോലീസെത്തിയത്. വാളത്തുംഗലിൽ നിന്ന് തൻസീവിനെ പിടികൂടിയശേഷം പുന്തലത്താഴത്തുള്ള ഡാനിഷിനെ പിടികൂടാനായി ശ്രമിക്കുന്നതിനിടയിലാണ് വാഹനത്തിലുണ്ടായിരുന്ന പ്രതികൾ പോലീസുകാരനായ സുരേഷ് ബാബുവിനെ ചവിട്ടിവീഴ്ത്തിയശേഷം രക്ഷപെട്ടതെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
Read Moreനമ്മുടെ കുടുംബങ്ങൾ എങ്ങോട്ട് ? കുടുംബവഴക്കിനെത്തുടർന്ന് യുവതി വെട്ടേറ്റു മരിച്ചു; ഭർത്താവ് പിടിയിൽ
അടൂർ: കുടുംബവഴക്കിനെത്തുടർന്ന് അടൂർ പഴകുളത്ത് ഭർത്താവ് ഭാര്യയെ കുട്ടികളെ മുന്‍പിലിട്ടു വെട്ടിക്കൊന്നു. പഴകുളം മുസ്്ലിംപള്ളിക്കു സമീപം അജ്മൽഭവനിൽ റെജീന (38)യാണ് വെട്ടേറ്റു മരിച്ചത്. ഭർത്താവ് ഷെഫീക്ക് പോലീസ് കസ്റ്റഡിയിലാണ്.ഷെഫീക്ക് റെജീനയുമായി വഴക്കിട്ട് നാലു ദിവസം മുന്‍പ് വീട്ടിൽ നിന്നു മാറിത്താമസിച്ചുവരികയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ രാത്രി 11.30ഓടെ വീടിന്റെ അടുക്കള വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ച ഷെഫീക് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന റെജീനയെ വിളിച്ചുണർത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലും പുറത്തും ആഴത്തിൽ വെട്ടേറ്റ റെജീനയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. രാത്രിയിൽ സ്ഥലത്തെത്തിയ പോലീസ് സംഘം ഷെഫീക്കിനെ കസ്റ്റഡിയിലെടുത്തു.
Read Moreഗുണമേന്മയും വിലക്കുറവും അരികിലുണ്ട്..! അമിത വിലക്കയറ്റത്തിന്റെ ഭാരം ചുമക്കാന്‍ പാടുപെടുന്ന സാധാരണക്കാരുടെ ഇടയിലേക്ക് വിലക്കുറവിന്റെ സന്ദേശവുമായി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാർ
കൊല്ലം: വിലക്കയറ്റത്തിന്റെ ഭാരം ചുമക്കാന്‍ പാടുപെടുന്ന സാധാരണക്കാരുടെ ചിത്രം മാറുകയാണ് കേരളത്തില്‍. കാരണം വിലക്കുറവിന്റെ വിപണി തൊട്ടരികെയുണ്ട്. അവശ്യസാധനങ്ങളെല്ലാം ഒരു കുടക്കീഴിലൊരുക്കുന്നത് കണ്‍സ്യൂമര്‍ഫെഡാണ്. പക്ഷെ ഇതു എത്ര പേര് പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ഈ പശ്ചാത്തലത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് ജീനവക്കാര് ജില്ലയില്‍ വീടുവീടാന്തരം വിലക്കുറവിന്റെ വിപണിയെക്കുറിച്ച് പ്രചാരണം നടത്തിയത്. ഇരുപത് ശതമാനത്തോളം വിലകുറച്ച് ആണ് നിത്യോപയോഗ സാധനങ്ങള്‍ നൽകുന്നത്. മരുന്നുകള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്. പുതുതായി വിപണിയിലെത്തിയ ത്രിവേണി പ്ളംകേക്കുകള്ക്കടക്കം മിതവില. വിദ്യാര്‍ഥികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ത്രിവേണി നോട്ട്ബുക്കുകളും നൽകും. ക്രിസ്മസ് പുതുവത്സര വിപണയില്‍ അധിക വിലക്കുറവ് കൂടി നല്‍കുന്നുമുണ്ട്. ഇതൊക്കെ എല്ലാ വിഭാഗങ്ങളിലേക്കുമെത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ് പ്രചാരണ സംഘം. ടി. എസ്. ബിജു, രമ്യനായര്‍, സംഗീത, അരുണ്‍, അജിത്ത് സുശീല്‍ തുടങ്ങിയവരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.
Read Moreരണ്ടുവർഷം പിന്നിടുമ്പോൾ..! എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ദുരന്തം എല്ലാ മേഖലയിലേക്കും വ്യാപിക്കുകയാണെന്ന് കെ മുരളീധരൻ
ചാത്തന്നൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക തകർച്ച നേരിടുകയാണെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെൻഷൻകാരെയാണെന്നും കെപിസി സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ എംഎൽഎ പറഞ്ഞു.ഇടതുപക്ഷം ഒരിക്കലും പെൻഷൻകാരെ സഹായിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചു മാസമായി കെഎസ്ആർടിസിയിൽ പെൻഷൻ കൊടുക്കുന്നില്ല. കെഎസ്ആർടി.സിയുടെ പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്നാണ് മന്ത്രി തോമസ് ഐസക് പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും എൽഡിഎഫും നയം വ്യക്തമാക്കണം. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ മുപ്പത്തിമൂന്നാമത് ജില്ലാ സമ്മേളനം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ദുരന്തം എല്ലാ മേഖലയിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വർഷത്തെ ഭരണത്തിൽ ജനങ്ങൾ പീഢനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തമുണ്ടായ സ്ഥലത്തേക്ക് മുഖ്യമന്ത്രി തിരിഞ്ഞു നോക്കാത്തത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന വികാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്റിൽ സംസ്ഥാനത്ത് വിദഗ്ധരില്ലാത്ത…
Read Moreമനസിലായല്ലോ അല്ലേ..! ഹിന്ദുത്വവാദികൾ മൂലം രാജ്യം അപകടത്തിലേക്ക്; ശാസ്ത്രബോധവും യുക്തി ചിന്തയും ഇല്ലാതായാൽ അന്തവിശ്വാസം വർധിക്കുമെന്ന് കാനം രാജേന്ദ്രൻ
ചവറ: മതനിരപേക്ഷതയും ജനാധിപത്യവും എന്നും സംരക്ഷിച്ച് പോരുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവിയിരുന്ന കെ. സി പിളളയുടെ ആറാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ന്യൂനപക്ഷമായായലും ബഹുഭൂരിപക്ഷമായാലും അത് രാജ്യത്തിനാപത്താണ്. മതനിരപേക്ഷതയും ജനാധിപത്യവും ഇന്ന് ചോദ്യം ചെയ്യപ്പെടുന്നവസ്ഥയാണ്. ഭരണകർത്താക്കൾ ഏകാധിപത്യ നിലപാടുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടിയല്ല. ഭാരതത്തിൽ ഇന്ന് എല്ലാ വിഭാഗം ജനങ്ങളും അവകാശത്തിന് വേണ്ടിപോരാടേണ്ടുന്ന അവസ്ഥയാണ്. ഹിന്ദുത്വവാദികൾ രാജ്യത്തെ അപകടത്തിലേക്ക് കൊണ്ടു പോകുന്നു. ശാസ്ത്രബോധവും യുക്തി ചിന്തയും ഇല്ലാതായാൽ അന്തവിശ്വാസം വർധിക്കും. സൗമ്യനായ കമ്യൂണിസ്റ്റ് നേതാവും അതേപോലെ നിലപാടുകളിൽ ഉറച്ച് നിന്ന യതാർഥ മനുഷ്യ സ്നേഹിയായിരുന്നു കെ.സി പിളളയെന്നും കാനം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ. സി പിളള ഫൗണ്ടേ ഷൻ ചെയർമാൻ ആർ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജന്മിത്വത്തെ ഇല്ലാതാക്കിയതിൽ…
Read Moreപതിനാല് ജില്ലകളിൽ നിന്നായി 101 പ്രവാസി കലാകാരന്മാർ ഒത്തുചേർന്നു; കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽ നടന്ന മേളപ്പകർച്ച ഭക്തർക്ക് വേറിട്ട അനുഭവമായി; എട്ടു വയസു മുതൽ അറുപതു വയസുവരെ പ്രായമുള്ളവർ വരെ പങ്കെടുത്തു
കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ കിഴക്കേനടയ്ക്ക് മുന്നിൽ രണ്ടു മണിക്കൂർ നടന്ന 101 കലാകാരന്മാരുടെ മേളപ്പകർച്ച ഭക്തർക്ക് വേറിട്ട അനുഭവമായി. ഏഴ് അക്ഷരകാലത്തിന്റെ മേളമായ അടന്തയിലാണ് അരങ്ങൊരുക്കിയത്. കൊമ്പ്, കുഴൽ, ചെണ്ട, വലംതല ചെണ്ട, ഇലത്താളം എന്നീ വാദ്യ കലകളുടെ അകമ്പടിയോടെ അടന്ത കൊട്ടിക്കയറി. പ്രചാരത്തിൽ പിന്നിലാണെങ്കിലും പ്രത്യേക ഇമ്പം തരുന്ന അടന്ത പ്രഭാത ചടങ്ങുകൾക്ക് മാത്രമാണ് കൊട്ടാറ്. അതുകൊണ്ടുതന്നെയാണ് പ്രഭാതത്തിൽ ഗണപതി ക്ഷേത്രത്തിലെ മേളത്തിന് ഇത് തെരഞ്ഞെടുത്തത്. സോപാനം ഗുരു സന്തോഷ് കൈലാസാണ് മുഖ്യ മേളപ്രമാണി. കൊമ്പ് പ്രമാണി കൊരയങ്ങാട് സാജു, കുഴൽ പ്രമാണി കാഞ്ഞിരശേരി അരവിന്ദൻ, വലംതല പ്രമാണി ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം, ഇലത്താള പ്രമാണി പ്രകാശൻ തളി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാദ്യങ്ങൾ മേളയ്ക്ക് കൊഴുപ്പേകി. എട്ടു വയസു മുതൽ അറുപതു വയസുവരെയുള്ള പ്രവാസി കലാകാരന്മാരാണ് മേളപ്രമാണിമാർക്കൊപ്പം അരങ്ങ് തീർത്തത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും…
Read Moreപറയാതെ വയ്യ..! മുഖ്യമന്ത്രിയോട് കടക്കൂ പുറത്ത് എന്ന് പറഞ്ഞ് ജനം ബഹിഷ്കരിക്കുന്ന നിലയിലേക്ക് കേരള ഭരണം മാറിയെന്ന് തമ്പാൻ
കൊല്ലം: മുഖ്യമന്ത്രിയെ ജനങ്ങൾ ബഹിഷ്കരിക്കുന്നത് ഭരണ പരാജയത്തിന്റെ തെളിവാണെന്ന് ഡോ.പ്രതാപവർമ്മ തന്പാൻ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ധാർഷ്ട്യത്തിന്റെ ഭാഷയിൽ കടക്കൂ പുറത്തെന്ന് ആക്രോശിക്കുന്ന മുഖ്യമന്ത്രിയോട് കടക്കൂ പുറത്ത് എന്ന് പറഞ്ഞ് ജനം ബഹിഷ്കരിക്കുന്ന നിലയിലായി കേരള ഭരണമെന്നും തന്പാൻ പറഞ്ഞു. ദേശീയ ക്ഷീരകർഷക കോണ്‍ഗ്രസിന്റെ സംസ്ഥാന തല മെന്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതാപ വർമ്മ തന്പാൻ. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചും രക്ഷാപ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയും നാണക്കേടിന്റെപര്യായമായി മാറി പിണറായി സർക്കാർ. പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മരണത്തിനുത്തരവാദി ഓഖി കൊടുങ്കാറ്റല്ല പിണറായി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.പി.പ്രഭാകരന്റെഅധ്യക്ഷത വഹിച്ചു. എസ്.മഹേശ്വരൻ നായർ, ബി.ശങ്കരനാരായണ പിള്ള, കെ.എം.പീറ്റർ, എസ്.ചന്ദ്രബാബു, ആർ.എസ്.അബിൻ, എസ്.ആർ.കെ.പിള്ള, എം.ആർ.മോഹനൻ പിള്ള, ദേവരാജൻ, മായാ ദാസ്, കവിരാജൻ, പാൽക്കുളങ്ങര സജീവ്, പി.എ.ലത്തീഫ്, പ്രമോദ് തിലകൻ എന്നിവർ പ്രസംഗിച്ചു.
Read Moreഅത്യാവിശ്യക്കാരനായിപ്പോയില്ലേ..! വാഹനവായ്പകളുടെ പേരിൽ പണമിടപാട് സ്ഥാപനങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന് പരാതി; തട്ടിപ്പുകളുടെ രീതിയിങ്ങനെ…
ചവറ: വാഹനവായ്പക്കായി ലോൺ നൽകുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ വൻതോതിൽ ചൂഷണം ചെയ്യുന്നതായി പരാതി. കാർ, മോട്ടോ സൈക്കിൾ, ഓട്ടോറിക്ഷ എന്നിവക്കായി ലോൺ എടുക്കുന്നവരാണ് ചൂഷണങ്ങൾക്ക് വിധേയരാവുന്നതിൽ അധികവും. ലോൺ പ്രൊസസിംഗ്, സ്റ്റാമ്പ് ഡ്യൂട്ടി, ഗവൺമെൻറ് ഇടപാടുകൾ, സർവീസ് ചാർജ് എന്നൊക്കെ പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും നാലായിരത്തി അഞ്ഞൂറ് രൂപ മുതൽ ഏഴായിരത്തി അഞ്ഞൂറ് രൂപ വരെ വസൂലാക്കുന്ന ബാങ്കുകളുണ്ട്. എന്നാൽ ഇത്രയും കാര്യങ്ങൾക്ക് പരമാവധി ആയിരത്തി 500 രൂപ മാത്രമേ ചിലവാകൂ എന്നതാണ് യാഥാർഥ്യം. കൂടാതെ വായ്പയായി അനുവദിക്കുന്ന തുകയിൽ നിന്നും ആദ്യ ഗഡു മുൻകൂറായി അടച്ചാൽ മാത്രമേ ലോൺ തുക നൽകുകയുള്ളൂ. അഞ്ച് ലക്ഷം രൂപ വായ്പയെടുക്കുന്ന ഉപഭോക്താവ് അഞ്ച് ലക്ഷത്തിനന്റെ ആദ്യ ഗഡുവായ പതിനയായിരം രൂപയോടൊപ്പം പ്രൊസസിംഗ് ചാർജായി അയ്യായിരം രൂപ കൂടി അടക്കേണ്ടി വരുന്നു. ഫലത്തിൽ നാല് ലക്ഷത്തി എമ്പതിനായിരം…
Read More