തിരുവനന്തപുരം: അതിദയനീയമായ ഭരണപരാജയത്തിന്റെ ഫലമായി ജനകീയ അടിത്തറയിൽ വന്ന തകർച്ചയിൽനിന്നു കരകയറാനുള്ള വിഫലശ്രമത്തിന്റെ ഭാഗമായിട്ടാണ് തങ്ങൾതന്നെ നേരത്തെ അധിക്ഷേപിച്ചിട്ടുള്ള കക്ഷികളെ ഇടതുമുന്നണിയിലേക്ക് സിപിഎം ക്ഷണിക്കുന്നതെന്നു വി.എം. സുധീരൻ. ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടെന്ന തിരിച്ചറിവാണ് അവരുടെ പുതിയ ബാന്ധവങ്ങൾക്കുള്ള പ്രേരണ. കോടീശ്വരൻമാരെ പ്രീണിപ്പിക്കുന്പോൾ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന സ്ഥിതിയാണുള്ളത്. കെഎസ്ആർടിസിയിലെ മുൻ ജീവനക്കാരുടെ കുടുംബങ്ങൾ ആത്മഹത്യയിലേക്ക് എത്തുന്ന അതീവ ഉത്കണ്ഠാകുലമായ സാഹചര്യമാണുള്ളത്. ഏതായാലും ഏച്ചുകെട്ടി ‘പാച്ച് വർക്ക്’ നടത്തിയതുകൊണ്ടൊന്നും തകർന്നുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ അടിത്തറയിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നു സുധീരൻ അഭിപ്രായപ്പെട്ടു.
Read MoreCategory: Kollam
വല്ലാത്ത പണിയായിപ്പോയ്..! അറ്റകുറ്റപ്പണി ചെയ്തു ഓഫീസ് വീണ്ടും ആരംഭിച്ചപ്പോൾ മുൻ എംഎൽഎയുടെ പേരുള്ള ശിലാഫലകം പെയിന്റടിച്ച് നോട്ടീസ് ബോർഡാക്കി; പിന്നെ സംഭവിച്ചത്
കുണ്ടറ: അന്തരിച്ച മുൻ എംഎൽഎ തോപ്പിൽ രവിയുടെ പേരുള്ള ശിലാഫലകം കറുത്ത പെയിന്റടിച്ച് മായിച്ച് നോട്ടീസ് ബോർഡാക്കിയെന്ന് പരാതി. ദീർഘനാളായി കൃഷി ഭവനായി പ്രവർത്തിച്ചുവന്ന കിഴക്കേ കല്ലട ചിറ്റുമല കൃഷി ഭവനിലാണ് ശിലാഫലകത്തിൽ പെയിന്റടി നടന്നത്. തോപ്പിൽ രവി കുണ്ടറ എംഎൽഎ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചതായിരുന്നു ചിറ്റുമല കമ്യുണിറ്റി ഹാളിന് പിന്നിലുള്ള കൃഷി ഭവൻ കെട്ടിടം. ഈ കെട്ടിടത്തിൽ നിന്നും കൃഷി ഭവൻ തൊട്ടടുത്തുള്ള കമ്യുണിറ്റി ഹാളിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഓഫീസിൽ ഒരിക്കൽ പാന്പു കയറിയെന്നും പാന്പിനെക്കണ്ട് ജീവനക്കാരിലാരോ ഭയന്നെന്നും ആരോപിച്ചായിരുന്നു ഓഫീസ് മാറ്റം സംഭവിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ പ്രവർത്തിച്ചിരുന്ന കൃഷി ഭവൻ അറ്റകുറ്റപണി പൂർത്തിയാക്കിയ പഴയ കെട്ടിടത്തിലേക്ക് കഴിഞ്ഞയാഴ്ചയാണ് മാറ്റിയത്. ഇതിന്റെ ഭാഗമായാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് കമ്മിറ്റി തോപ്പിൽ രവി എംഎൽഎയുടെപേര്…
Read Moreസ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനം! പണം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മര്‍ദനം; പുന്നലയില്‍ യുവതി മരിക്കാന്‍ കാരണം ഭര്‍തൃമാതാവാണെന്ന് ബന്ധുക്കള്‍
പത്തനാപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ അജിവിലാസത്തില്‍ അജീഷ് കുമാര്‍ (32), ഇയാളുടെ മാതാവ് ശാന്തമ്മ (55), പിതാവ് പുരുഷോത്തമന് പിളള (60) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും കഴിഞ്ഞ ദിവസം പുനലൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി ഹാജരാവുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച രേവതി (28) യുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ പിടിയിലായത്. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന രേവതി കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് മരണപ്പെട്ടത് .സംഭവത്തിനുശേഷം രേവതിയുടെ ഭര്‍ത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഒളിവില്‍ കഴിയുകയായിരുന്നു. സ്ത്രീധന നിരോധന നിയമപ്രകാരമുളള കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രേവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണന്നും പുനലൂര്‍ ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനമാണ് യുവതി വര്‍ഷങ്ങളായി…
Read Moreമുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു കാറിടിച്ച് കയറ്റാൻ ശ്രമിച്ച മൂന്നു യുവാക്കൾ പിടിയിൽ; കാറിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തു
കൊട്ടാരക്കര : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് അപകടകരമാം വിധത്തിൽ കാറിൽ പിന്തുടർന്ന് അമിത വേഗതയിൽ ഇടിച്ച് കയറാൻ ശ്രമിച്ച മൂന്നു യുവാക്കളെ കൊട്ടാരക്കര പോലീസ് പിടികൂടി . വാളകം വിളയില്‍ പുത്തന്‍ വീട്ടില്‍ സജിജോണ്‍ (42), വാളകം വാലികോട് വീട്ടിൽ അഭിലാഷ് (35), വാളകം വട്ടക്കാട്ട് കുന്നില്‍ വീട്ടിൽ ജിബിന്‍ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. എം സി റോഡ് വഴി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെയാണ് കൊട്ടാരക്കര പനവേലി ഭാഗത്ത് ആഡംബര കാറിൽ എത്തിയ യുവാക്കൾ അപകടകരമാം വിധത്തിൽ പിന്തുടർന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പൈലറ്റ് വാഹനങ്ങളെയും മറികടന്ന് മുഖ്യമന്ത്രിയുടെ കാറിന്റെ തൊട്ട് പിറകിൽ അപകടകരമാം വിധത്തിൽ കാറോടിച്ച് കയറ്റുകയായിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസ് സംഘം കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും കൊട്ടാരക്കര എസ്ഐ സി.…
Read Moreവർക്കലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം; പോലീസും വനംവകുപ്പും തെരച്ചിൽ നടത്തുന്നു; എസ്എൻ കോളജിനും സ്കൂളിനും അവധി
കൊല്ലം: വർക്കലയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ എസ്എൻ കോളജിനു സമീപത്താണ് നാട്ടുകാർ പുലിയെ കണ്ടത്. പോലീസും വനംവകുപ്പും തെരച്ചിൽ നടത്തുകയാണ്. സംഭവത്തെ തുടർന്ന് എസ്എൻ കോളജിനും എസ്എൻ സ്കൂളിനും അവധി നൽകിയിട്ടുണ്ട്.
Read Moreവോട്ട് ബാങ്കില്ലാത്തവരുടെ അവശതയും കഷ്ടപ്പാടും സർക്കാർ കാണുന്നില്ല; വിശ്വാസികൾക്ക് എവിടെയും പ്രവേശിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം നൽകണമെന്ന് വെള്ളാപ്പള്ളി
ചാത്തന്നൂർ: ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ടങ്ങൾ ഇന്നും കേരളത്തിൽ നിലനിൽക്കുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉൽസവത്തിന്റെ ഭാഗമായുള്ള മാനവികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യത പോലും ജാതിയുടെ അടിസ്ഥാനത്തിലായി. വോട്ട് ബാങ്കില്ലാത്തവരുടെ അവശതയും കഷ്ടപ്പാടും സർക്കാർ കാണുന്നില്ല. വിശ്വാസികൾക്ക് എവിടെയും പ്രവേശിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം നൽകണം. ജനസേവാ കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. മാനവിക സമ്മേളനം ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ബി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയം എൻ.അജിത് കുമാർ, വി.പി.ഷുഹൈബ് മൗലവി, പ്രഫ.ലതിക, ബിജു ശിവദാസൻ, പുത്തൂർ രാജൻ, വിജയരാജു, തഴുത്തല എൻ.രാജു എന്നിവർ പ്രസംഗിച്ചു.
Read Moreസുധീരന് മനസിലാകാഞ്ഞിട്ടാ..! നെൽവയൽ തണ്ണീർത്തട നിയമം സാധാരണക്കാരെ സഹായിക്കാനെന്ന് കാനം രാജേന്ദ്രൻ
ശാസ്താംകോട്ട: ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട നിയമം സാധാരണക്കാരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയപാടം ഏലായിൽ നടന്ന കാർഷികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2008 ൽ എൽഡിഎഫ് കൊണ്ടുവന്ന നിയമം പിന്നീട് വന്ന യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വീടു വെയ്ക്കുന്നതിനായി ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ അപേക്ഷകളാണ് ലഭിച്ചത്. വ്യക്തമായി ബോധ്യമുള്ള വിഷയത്തിൽ ആവശ്യമായ ക്രമീകരണമുണ്ടാക്കാൻ മാത്രമാണ് നിയമം പറയുന്നത്. 1750 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള വീടുകൾ നിർമിച്ച ആളുകൾക്ക് മാത്രമാണ് വിലയുടെ 50 ശതമാനം അടക്കേണ്ടി വരുന്നത്. നെൽവയൽ അതു പോലെ സംരക്ഷിക്കുന്നവർക്ക് ലോയൽറ്റി നൽകുന്ന കാര്യം പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന നിലയിൽ നടപ്പിലാക്കാൻ ശ്രമിച്ചു വരികയാണ്. നെൽവയൽ തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന വി.എം സുധീരന്റെ…
Read Moreപ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം പ്രപഞ്ച നിലനിൽപിന് അനിവാര്യം : മുല്ലക്കര രത്നാകരൻ
കൊട്ടാരക്കര: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള താളാത്മകമായ ഐക്യം പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ പറഞ്ഞു. ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ തലച്ചിറ വൈഎംസിഎ പ്രതിഭാസംഗമവും വിവിധ ഇടവക വികാരിമാർക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുവത്സര വരവേൽപ് വൈ എം സി എ ദേശീയ നിർവാഹക സമിതി അംഗം കെ. ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. യോഹന്നാൻകുട്ടി അധ്യക്ഷത വഹിച്ചു.വിവിധ ഇടവകളുടെ വികാരിമാരായി ചുമതലയേറ്റ ഫാ. ഡാനിയേൽ വലിയത്ത്, റവ. സജി പി.തോമസ്, ഫാ. അരുണ്‍ ഏബ്രഹാം, റവ. തോമസ് ബേബി എന്നിവർക്ക് സ്വീകരണം നൽകി. ബാലചിത്രരചനാ മത്സരവിജയികൾക്ക് റവ. ജോണ്‍ മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. എം.കെ.പി. റോയി, സജിജോണ്‍, പ്രഫ. ഫിലിപ് ജോർജ് മാത്യു വർഗീസ്, സജി തോമസ്. എ. മത്തായിക്കുട്ടി…
Read Moreഎൽഡിഎഫ് വരും എല്ലാം ശരിയാകും..! പ്രകടന പത്രികയിൽ എന്തെല്ലാം പറഞ്ഞാണോ വോട്ട് നേടിയതെങ്കിൽ പറഞ്ഞ കാര്യങ്ങൾ അതുപോലെ നടപ്പാക്കുമെന്ന് പിണറായി വിജയൻ
കൊല്ലം: തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാഴാവില്ലെന്നും അതുപോലെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞാണോ നിങ്ങൾ വോട്ട് ചോദിച്ചത് അതെല്ലാം അക്ഷരം പ്രതി സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണ ഉദാരവത്കരണ നയങ്ങൾക്കെതിരായ ബദൽ നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. രാജ്യം ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എല്ലാം തകർക്കപ്പെടുകയാണ്. ഇൗ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയാണ്. ഭരണഘടനയിൽ തന്നെ അത് പറയുന്നു. മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി ഭരണം മതനിരപേക്ഷത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ മറവിലുള്ള നടപടികളാണ് നടന്നതെങ്കിൽ ഇപ്പോൾ എല്ലാം വെളിച്ചത്തിൽ തന്നെ നടപ്പാക്കാനാണ് ശ്രമം. അതിന്റെ ഭാഗമാണ്…
Read Moreചോദിക്കാനും പറയാനും ആളുണ്ട്..! കുടുംബശ്രീ സംവിധാനം രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി: കുലശേഖരപുരംഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സംവിധാനം രാഷ്ട്രിയ വൽക്കരിച്ചു കൊണ്ടു പോകാൻ അനുവദിക്കുകയില്ലായെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കുലശേഖരപുരം പഞ്ചായത്തിന്റ് ജനദ്രോഹ നയങ്ങൾക്കെതിരെ കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ അനർഹരെ തിരികി കയറ്റി നെറികെട്ട ഭരണവുമായിട്ടാണ് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് മുന്നോട്ടു പോകുന്നത്. ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് അഫിലിയേഷൻ നൽകാതെയും പുതിയാതായി രജിസ്ടേഷനു വേണ്ടി അപേക്ഷിച്ചിട്ടുള്ള യുണിറ്റുകൾക്ക് തങ്ങളുടെ പാർട്ടിയുടെ പാർശ്വവർത്ഥികളല്ല എങ്കിൽ രജിസ്ട്രേഷൻ നൽകാതെയും പോകുന്നു. അടുത്ത കാലത്ത് നടപ്പിലാക്കിയ ലൈഫ് പദ്ധതിയിൽ നൂറ് ശാതമാനം അർഹതയുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താതെ അനർഹരെ ഉൾപ്പെടുത്തി വൻ അഴിമതിയാണ് നടത്തിയിട്ടുള്ളത്. യുപിഎ ഗവൺമെന്റിന്റെ ദാരിദ്ര്യം ഇല്ലാതാക്കൻ വേണ്ടി കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ…
Read More