വിഴിഞ്ഞം: വന്നു പെട്ട ഒരു ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപേ വീണ്ടും മുന്നറിയിപ്പ്. കടലിൽ പോയവർ വേഗത്തിൽ തിരിച്ചെത്തി. കാറ്റും കോളും വരുത്തി വച്ച ദുരന്തത്തിൽ പട്ടിണിയിലും പരിവട്ടത്തുമായ മത്സ്യത്തൊ ഴി ലാ ളി ക ളിൽ ചിലർ ജീവിതമാർഗ്ഗം തേടി ഇന്നലെ കടലിലിറങ്ങിയ ശേഷം വന്ന ജാഗ്രതാ സന്ദേശം നിരവധി കുടുംബങ്ങളുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചു. വരുന്ന 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊ ഴി ലാ ളി ക ൾ കടലിൽ ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് ഇന്നലെ വൈകുന്നേരമാണ് വിഴിഞ്ഞത്തെ സുരക്ഷാ ഏജൻസികൾക്ക് എത്തിയത്. തീരദേശ വാസികളെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ മാസം 30നുണ്ടായ ദുരന്തത്തിൽ നിന്ന് തീരം മുക്തമാകുന്നതിന് മുൻപാണ് ജനത്തെ പരിഭ്രാന്തിയിലാഴ്ത്തിയുള്ള മുന്നറിയിപ്പ്. ഇന്നലെ ഉച്ചമുതൽ 30 ന് സമാനമായ രീതിയിൽ കടലിലെ അന്തരീക്ഷം ഇരുണ്ടതും വൈകുന്നേരത്തോടെ തിരയുടെ ശക്തി കൂടിയതും തീരത്തു…
Read MoreCategory: Kollam
നിനക്ക് തടയണോടാ..! ഡിവൈഎഫ്ഐ നടത്തിയ ട്രെയിൻ തടയലിനിടെ എസ്ഐയുടെ മുഖത്തടിച്ച് പ്രവർത്തകർ; വനിതാ പ്രവർത്തകയെ തടഞ്ഞെന്നാരോപിച്ചായിരുന്നു മർദനം
കൊല്ലം: ട്രെയിന്‍ തടയലിനിടെ എസ്ഐയ്ക്ക് മർദനമേറ്റു. ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ ജിജുവിനാണ് മുഖത്തടി കിട്ടിയത്. മെമു പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ റെയിൽവേ സ്റ്റേഷന് മാര്‍ച്ചിനിടെ യാണ് എസ്ഐയ്ക്ക് മര്‍ദനമേറ്റത്. ഡിവൈഎഫ്ഐ ട്രെയ്ന്‍ തടയുമെന്ന വിവരത്തെ തുടര്‍ന്ന് സ്റ്റേഷന് മുന്പില് മാര്‍ച്ച് തടയാന്വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മാര്‍ച്ച് തടഞ്ഞയുടന്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും നടന്നു. ഇതിനിടെ വനിതാ പ്രവര്‍ത്തകയെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചാണ് എസ്ഐ യുടെ മുഖത്തടിച്ചത്. ട്രെയിന്‍ തടയുന്നതിനായി ഇതേ സമയം മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമുകളില്‍ സംഘടിച്ചിരുന്നു. പുറത്ത് ധര്‍ണ നടക്കുന്ന സമയത്ത് തന്നെ അകത്ത് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞിട്ടു. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോം ടിക്കറ്റെടുത്താണ് സ്റ്റേഷനകത്ത് കടന്നത്.
Read Moreസർക്കസിനെ പോലും തോൽപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ; പൂവാലൻമാരുടെ അമിത വേഗതയിലെ ബൈക്ക് യാത്ര അപകടഭീഷണിയാകുന്നു
ചവറ: ചവറയുടെ ഇടറോഡുകൾ കേന്ദ്രീകരിച്ച് പൂവാലൻമാർ ബൈക്കിൽ അമിതവേഗതയിൽചീറിപാഞ്ഞ് കറങ്ങി അപകടം ഉണ്ട ാക്കുന്നുത് നിത്യ സംഭവമായി മാറുന്നു. സ്കൂൾ സമയത്താണ് സർക്കസിനെ പോലും തോൽപ്പിക്കുന്ന തരത്തിലുളള ഇവരുടെ അഭ്യാസ പ്രകടനങ്ങൾ. ഇടറോഡിലൂടെ അമിത വേഗതയിൽ മൂന്നും നാലും യാത്രക്കാരുമായി ബൈക്കിൽ പോകുന്നവർ മറ്റ് യാത്രക്കാർക്കും പെണ്‍കുട്ടികൾക്കും ഒരു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. നേരത്തെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ ബൈക്കിൽ അമിതവേഗതയിൽ പോകുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇടറോഡുകളിൽ പോലീസിന്റെ നിരീക്ഷണ സംവിധാനം ശക്തമാകാത്തതിനാൽ വീണ്ട ും പൂവാല സംഘം വിലസുകയാണ്. ഇടറോഡുകളിൽ സ്കൂൾ സമയത്ത് ലൈസൻസ് പോലും ഇല്ലാത്തവരാണ് ബൈക്കെടുത്ത് മറ്റ് യാത്രക്കാർക്കും ശല്യമായി മാറുന്നത് എന്ന ആക്ഷേപവും ഉയരുന്നു. ചൊവാഴ്ച വൈകിട്ട് ശങ്കരമംഗലത്തിന് കിഴക്ക് വശത്ത് അമിതവേഗതയിൽ കുട്ടികളോടിച്ച ബൈക്കിടിച്ച് ഗൃഹനാഥന് പരിക്കേറ്റിരുന്നു. ഇടറോഡുകളിൽ പോലീസിന്റെ പരിശോധന കർശനമാക്കിയാൽ ഇത്തരക്കാരെ…
Read Moreമുഛേ ഹിന്ദി മാലൂം..! പൊതുവിദ്യാലയ വിദ്യാർഥികൾ ഇനി മൂന്ന് ഭാഷകൾ സംസാരിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
കൊല്ലം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ഒരുപോലെ സംസാരിക്കാൻ കഴിയുന്ന വിദ്യാർഥികളാകും ഇനി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ടാവുകയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വാളത്തുംഗൽ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവപ്രഭ, മലയാളത്തനിമ, ശ്രദ്ധ തുടങ്ങിയ പദ്ധതികൾ പഠനനിലവാരം ഉയർത്താൻ വേണ്ട ിയാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. തികച്ചും ശാസ്ത്രീയമായാണ് ഇത്തരം പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഭാഷകൾ പരിചയിക്കുന്ന വിദ്യാർഥിക്ക് അത് പ്രയോഗത്തിൽ കൊണ്ട ുവരാൻ സഹായകമാകുന്ന വിധമാണ് വിദ്യാഭ്യാസ രീതി പരിഷ്കരിച്ചിട്ടുള്ളത്. പഠനാനുഭവത്തിലൂടെ വിദ്യാർഥികളും അധ്യാപകരും മികവ് തിരിച്ചറിയുന്ന അവസ്ഥയാണ് ഉണ്ടാവുക. പൊതുവിദ്യാഭ്യാസ മേഖല ഇങ്ങനെയാണ് വിശ്വാസമാർജിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2019 മാർച്ചോടെ സന്പൂർണ്ണ സ്കൂൾതല ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടാണ് ആഘോഷങ്ങൾക്ക് മന്ത്രി തുടക്കമിട്ടത്. എം. നൗഷാദ്…
Read Moreകരുനാഗപ്പള്ളിയിൽ വൻകവർച്ചാ സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ നാലുപേർ പിടിയിൽ; മോഷണത്തിലെ പുത്തൻ തന്ത്രങ്ങൾ കേട്ട് പോലീസ് ഞെട്ടി
കരുനാഗപ്പള്ളി: വൻ കവർച്ചാസംഘത്തിലെ നാലുപേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. ആദിനാട് സ്വദേശികളായ സച്ചുമോൻ (26), ആനന്ദ് (18), മരുതൂർകുളങ്ങര സ്വദേശി രാഹുൽ (20) , എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. കരുനാഗപ്പള്ളി എസിപി ശിവപ്രസാദ്, സിഐ ഗോപകുമാർ, എസ്ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകളിലാണ് ഇവർ മോഷണം നടത്തിവന്നത്. അത്തരത്തിലുള്ള രണ്ട് ബൈക്കുകളും കണ്ടെടുത്തു. കൂടാതെ ലാപ് ടോപ്പ്, മൊബൈൽഫോണുകൾ, കവർച്ചയ്ക്കുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലെ എടിഎമ്മിൽ കവർച്ചാശ്രമവും നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചവറ, ഓച്ചിറ എന്നിവിടങ്ങളിലെ നിരവധികടകളുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയിരുന്നതായും പിടിയിലായവർ പോലീസിനോട് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreവിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ മൊബൈൽ ഉപയോഗം; സഹോദരി വഴക്കുപറഞ്ഞതിൽ മനംനൊന്താണ് കുട്ടി മരിച്ചതെന്ന് പോലീസ്
കരുനാഗപ്പള്ളി: വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . തഴവ കടത്തൂർ തോട്ടുകര വീട്ടിൽ ഉണ്ണിയും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഉണ്ണിയുടെ ഭാര്യ സഹോദരി ലിജി (17) യെയാണ് ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരുനാഗപ്പളളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. തേവലക്കര സ്വദേശിനിയാണ്. മരിച്ച ലിജി സഹോദരിയോടെപ്പമാണ് താമസിച്ചു വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സഹോദരി വഴക്കപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.
Read Moreകാൻസർ രോഗിയുമായി പോയ ഓട്ടോ തടഞ്ഞ് നിർത്തി കുടുംബത്തിന് നേരെ ക്രൂരമർദനം; മർദനത്തിൽ മകളുടെ മുൻവശത്തെ പല്ലുകൾക്ക് ഇളക്കം; മൂവരും ആശുപത്രിയിൽ ചികിത്സ തേടി
കരുനാഗപ്പള്ളി: ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ മടങ്ങിയ കാൻസർ രോഗിയ്ക്കും പതിനൊന്ന് വയസുള്ള മകൾക്കും, ഭർത്താവിനും ഗുണ്ടാ അക്രമത്തിൽ പരിക്ക് .കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ ചികിത്സ കഴിഞ്ഞു വരവെ രണ്ടു ബെക്കിൽ നാലുപേർ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ കടന്നു പോകുവാൻ ഇടം നൽകാതെ വാഹനം തടഞ്ഞു നിർത്തി ഇവരെ മർദ്ദിയ്ക്കുകയായിരുന്നുവെന്ന് വീട്ടമ്മയും കുടുംബവും പറഞ്ഞു. കുലശേഖരപുരം ആദിനാട് തെക്ക് കയ്യാലത്ത് സുരേഷ് (42), ഭാര്യ മായ(33), മകൾ ദേവിക സുരേഷ് (11) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ അടിയേറ്റ ദേവികയുടെ പല്ല് അടർന്ന നിലയിലാണ്.ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുലശേഖരപുരം കൊച്ചാലുംമൂട് സ്വദേശിയായ അടുത്തിടെ മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് കുടുംബം കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read Moreവേദിയിൽ ഇപ്പോൾ എന്താ ഇവിടെ ആൾക്കൂട്ടം..! കലോത്സവത്തിനിടെ കുഴഞ്ഞുവീണ് മത്സരാർഥി ; മണിക്കൂറുകൾ കഴിഞ്ഞ് ആംബുലൻസ് എത്തിയപ്പോഴേക്കും കുട്ടി എഴുന്നേറ്റ് ചോദിച്ചു…
കൊല്ലം: മത്സരം കഴിഞ്ഞ് കുഴഞ്ഞുവീണ പെൺകുട്ടിക്ക് ഉടൻ രക്ഷയായത് രക്ഷിതാക്കൾക്കൊപ്പമെത്തിയ ബന്ധുക്കൾ. മെഡിക്കൽ സംഘം ഉടൻ എത്തണമെന്ന് തൊണ്ട കീറി മൈക്കിലൂടെ അറിയിപ്പ് വന്നെങ്കിലും സംഘമെത്തിയില്ല. അതുവരെ മൈതാനത്ത് ഉണ്ടായിരുന്ന ആംബുലൻസ് പത്ത് മിനിട്ട് മുന്‍പ് അവിടെ നിന്നും പോവുകയും ചെയ്തു. പിന്നീട് ആംബുലൻസ് വിളിച്ച് വരുത്തിയപ്പോഴേക്കും കുഴഞ്ഞുവീണ പെൺകുട്ടി എഴുന്നേറ്റിരുന്നു ചുറ്റും കൂടിനിന്നവരോട് ചോദിച്ചു.- ഇവിടെ എന്താ ഒരു ആൾകൂട്ടം, എന്താ പ്രശ്നം?
Read Moreകാക്കിക്കുള്ളിലെ കലിയടങ്ങുന്നില്ല..! വിദ്യാർഥികൾ തമ്മിലുള്ള മർദനത്തിൽ എഎസ്ഐയുടെ മകന് പരുക്ക്; വിദ്യാർഥികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിഎഎസ്ഐയെയുടെ ക്രൂരമർദനം പരിക്കേറ്റ വിദ്യാർഥികൾ ചികിത്സയിൽ
കായംകുളം: സ്കൂൾ വിദ്യാർഥികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചുവെന്ന പരാതിയിൽ കായംകുളം എഎസ്ഐക്കെതിരേ നടപടി. അന്വേഷണ വിധേയമായി എഎസ്ഐ സിയാദിനെ ആലപ്പുഴ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി അനിൽദാസിനോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്. മർദ്ദനമേറ്റ വിദ്യാർഥികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. എംഎസ്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ എഎസ്ഐയുടെ മകന് മർദ്ദനമേറ്റുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് എഎസ്ഐ ചില വിദ്യാർഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രാവിലെ കായംകുളം സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടായത്. എഎസ്ഐക്ക് പിന്നാലെ സ്റ്റേഷനിലെ ചില പോലീസുകാർക്കെതിരെയും ആരോപണമുണ്ട്. ഇവർക്കെതിരേ വകുപ്പുതല നടപടിക്ക് ജില്ലാ പോലീസ് മേധാവി…
Read Moreചുഴലിക്കാറ്റിൽപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ എത്തിയ മലയാളികളെ തിരികെയെത്തിക്കാൻ പ്രത്യേക സംഘം: മന്ത്രി
കൊല്ലം: ചുഴലിക്കൊടുങ്കാറ്റിൽപെട്ട് ഇതര സംസ്ഥാനങ്ങളിലെത്തിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര , ഗോവ എന്നിവിടങ്ങളിലാണ് രക്ഷപെട്ടവരുള്ളത്. ആശുപത്രികളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായമാണ് ആദ്യം നൽകുക. പിന്നീട് അവരുടെ വിശദാംശങ്ങൾ, ബോട്ടുകൾക്കുണ്ട ായ നാശനഷ്ടം, സാന്പത്തിക നഷ്ടം എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തും. ഗുജറാത്തിൽ തീരവികസന കോർപറേഷൻ എം. ഡി. ഡോ. കെ. അന്പാടി (9846310773), മഹാരാഷ്ട്രയിൽ നിഫാം ഡയറക്ടർ ഡോ. ദിനേശ് (9400497160,8547870160), കർണാടക, ഗോവ എന്നിവടങ്ങളിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ കെ. കെ. സതീഷ്കുമാർ (9446033895,9496007024), ലക്ഷദ്വീപിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. എസ്. സാജു. (9496007030) എന്നിവരെയാണ് നിയോഗിച്ചത്. ഗുജറാത്തിലെ വെരാവൽ, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, രത്നഗിരി, കർണാടകയിലെ മാൾപ്പെ, കാർവാർ, വാസ്കോ പോർട്ട് എന്നിവയ്ക്കൊപ്പം മറ്റു തുറമുഖങ്ങളിലും സംഘത്തിന്റെ…
Read More