ചവറ: വീട്ടുകാർ തമ്മിലുള്ള വഴിത്തർക്കത്തിൽ യുവതിക്ക് വെട്ടുകത്തി കൊണ്ടുള്ള അക്രമത്തിൽ പരിക്കേറ്റു. തേവലക്കര കോയിവിള കൊരണ്ടിപ്പള്ളിൽ ആന്റണിയുടെ ഭാര്യ രജനി (27) ക്കാണ് കൈക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. അയൽവാസിയുടെ കൈയ്യിൽ നിന്നും വിലക്ക് വാങ്ങിയ വസ്തുവിൽ താമസിക്കുകയാണ് പരിക്കേറ്റ യുവതി. യുവതിയുടെ പരാതിയിൽ തെക്കുംഭാഗം പോലീസ് കേസെടുത്തു.
Read MoreCategory: Kollam
ചരിത്രത്തെ കാവി പുതപ്പിച്ചും ചരിത്രസത്യങ്ങളെ തമസ്കരിച്ചും അസത്യങ്ങളുടെ ചരിത്രം രചിക്കാൻ കേന്ദ്ര ഭരണശ്രമം: കെ പ്രകാശ് ബാബു
പത്തനാപുരം: ചരിത്രത്തെ കാവി പുതപ്പിച്ചും ചരിത്രസത്യങ്ങളെ തമസ്കരിച്ചും അസത്യങ്ങളുടെ ചരിത്രം രചിക്കാൻ ബി ജെ പി സർക്കാർ ശ്രമം നടത്തുന്നതായി സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. സി പി ഐ പത്തനാപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രകാശ് ബാബു. ഇന്ത്യയുടെ മതേതരത്വത്തെ തകർക്കാനും കോർപറേറ്റ് ശക്തികളുടെ ദല്ലാളാകാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര ഭരണം കർഷകന്റെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയതായും പ്രകാശ് ബാബു പറഞ്ഞു. മന്ത്രി കെ രാജു, നേതാക്കളായ കെ ആർ ചന്ദ്രമോഹൻ, എൻ അനിരുദ്ധൻ, എച്ച് രാജീവൻ, എസ് വേണുഗോപാൽ, എം ജിയാസുദീൻ, ബി രാജേഷ്, എസ് എം ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreനാല് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 14 വർഷങ്ങൾക്ക് ശേഷം പിടിയിൽ
കൊട്ടാരക്കര: ആനക്കോട്ടൂരിൽ നാല് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പോലീസ് പിടികൂടി റിമാൻഡ് ചെയ്ത് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 14 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ആനക്കോട്ടുർ സ്വദേശി സനൽ (33) നെ ആണ് കൊല്ലം റൂറൽ പോലീസ് മേധാവി ബി അശോകന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം പിടി കൂടിയത്. 2003 ജൂലൈ യിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . റിമാൻഡ് ചെയ്ത പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. കർണാടകത്തിലും സമീപ ജില്ലകളിൽ തൊഴിലെടുത്ത് ഒളിച്ചു കഴിയുകയായിരുന്നു. സനൽ നിരവധി അബ്കാരി കേസുകളിലും പ്രതിയാണ്. ഡി വൈ എസ് പി ജെ ജേക്കബിന്റെ നേതൃത്യത്തിൽ എസ് ഐ സി കെ മനോജ്, ഷാഡോ പോലീസ് എസ് ഐ എസ് ബിനോജ്, ഷാഡോ പോലീസ് ടീം അംഗങ്ങളായ ശിവശങ്കരപിള്ള, എ.സി.ഷാജഹാൻ, ആഷിർ…
Read Moreചെന്നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് പ്രാണരക്ഷാർഥം രക്ഷപ്പെട്ട് വീണതാകട്ടെ നാട്ടിലെ കിണറ്റിലും; ഒടുക്കം വനപാലകരെത്തി കേഴമാനെ രക്ഷപ്പെടുത്തി
പത്തനാപുരം: കിണറ്റിൽ വീണ കേഴമാൻ കുഞ്ഞിനെ വനപാലകർ രക്ഷപ്പെടുത്തി. ഒന്നര വയസ് ചെന്ന കേഴക്കുഞ്ഞിനെ കഴിഞ്ഞദിവസം രാവിലെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാടം റ്റി എസ് ഹൗസിൽ ദിലീപിന്റെ വീട്ടുമുറ്റത്തെ കൈവരി ഇല്ലാത്ത കിണറ്റിലാണ് കേഴമാന്കുഞ്ഞിനെ കണ്ടെത്തിയത്. വനത്തിൽ ചെന്നായ്ക്കളുടെ കടിയേറ്റ് ജനവാസ പ്രദേശത്ത് ചാടിയ കേഴ നായ്ക്കൾ ഉപദ്രവിക്കാൻ ശ്രമിക്കവെ പ്രാണരക്ഷാർഥം ഓടവെ കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ കിണറ്റിൽ ഇറങ്ങി കേഴയെ രക്ഷപ്പെടുത്തി. തുടർന്ന് പാടം വനപ്രദേശത്തെ ഇരുതോട് ഭാഗത്ത് കൊണ്ട് പോയി കേഴയെ വനത്തിലേയ്ക്ക് തുറന്ന് വിട്ടു. പാടം സ്റ്റേഷനിലെ ഫോറസ്റ്റ് ഓഫീസർ എൻ പ്രദീപ്, ദിലീപ്, അനിൽ, ആർ ജയപ്രകാശ് എന്നിവരാണ് കേഴയെ രക്ഷപ്പെടുത്തിയത്.
Read Moreകിക്കോട് കിക്ക്..! മദ്യലഹരിയിൽ ഓടിച്ച ആംബുലൻസ് ഇടിച്ച് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്; നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു
കൊല്ലം: മദ്യലഹരിയിലായിരുന്നയാൾ ഓടിച്ച ആംബുലൻസിടിച്ച് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം പുനലൂരായിരുന്നു സംഭവം. കിളിമാനനൂർ എസ്ഐ ബൈജുവിനാണ് പരിക്കേറ്റത്.ആംബുലൻസ് മറ്റുവാഹനങ്ങളെ ഇടിച്ചതറിഞ്ഞ് ഓടിയെത്തി തടഞ്ഞപ്പോഴാണ് എസ്ഐയെ ഇടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡ്രൈവർ ഗോപകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഅവർ എത്തിയില്ലായിരുന്നെങ്കിൽ..! ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് കടലിൽ അകപ്പെട്ടവർക്ക് രക്ഷയായത് തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ
കായംകുളം : തിരുവനന്തപുരം വെട്ടുകാട് നിന്നും കടലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ അഞ്ചു മത്സ്യ ത്തൊഴിലാളികളെ കായംകുളത്തു രക്ഷപ്പെടുത്തി. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ ജോണ്‍ (52 ) , മോസസ് (55), കുട്ടന് (32), ഫെലിക്സ് (50), ബ്രൂണ (35) എന്നിവരെയാണ് വലിയഴീക്കലില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10ന് വെട്ടുകാടുനിന്നു വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ ഇവരെ ചുഴലിക്കാറ്റിലും തിരമാലയിലുംപെട്ട് കാണാതാകുകയായിരുന്നു . തിരമാല അടിച്ച് വള്ളത്തിന്റെ പടികള്‍ ഇളകി. വള്ളത്തിന്റെ ഒരു എന്ജിന് തകർന്നു.രണ്ടാമത്തെ എന്ജിന് ഉപയോഗിച്ച് തീരത്തേക്കുവരാൻ ശ്രമിച്ചെങ്കിലും വള്ളം തിരമാലകളിലും കാറ്റിലും അകപ്പെട്ടു. ഇതു മൂലം ഇവര്‍ക്ക് കരയിലേക്കെത്താന്‍ കഴിയാതെ വന്നു. ഇന്നലെ ഉച്ചയോടെ തമിഴ്നാട്ടില്‍നിന്നു മത്സ്യബന്ധനത്തിനു വന്ന ബോട്ടിലുള്ള വർ സഹായിച്ചതിനാല്‍ ഇന്നലെ രാത്രി എട്ടു മണിയോടെ ഇവര്‍ വലിയഴീക്കല്‍ തീരത്തടുക്കുകയും പിന്നീട് നാട്ടുകാരുടെ സഹായത്താല്‍…
Read Moreകൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ചുവള്ളങ്ങൾ കാണാനില്ല; വള്ളങ്ങളിൽ നാൽപതോളം പേരുളളതായി വിവരം; ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടങ്ങി
ചവറ :നീണ്ടകരയിൽനിന്ന് കാണാതായ അഞ്ചുവള്ളങ്ങൾക്കായി കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടങ്ങി. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി, ആവേൽ മരിയ, നീതിമാൻ, ആൻമരിയ, എന്പയർ ഇമാനുവൽ എന്നീ വള്ളങ്ങളാണ് കാണാതായത്. 30ഓളം തൊഴിലാളികളാണ് വള്ളങ്ങളിൽ ഉണ്ടായിരുന്നത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വള്ളങ്ങൾ ഏതെങ്കിലും തീരത്ത് അടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളും രാവിലെമുതൽ തെരച്ചിൽ തുടങ്ങി. നേവിഅധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പള്ളിത്തോട്ടത്തുനിന്നും മത്സ്യബന്ധനത്തിനുപോയ രണ്ട് വള്ളങ്ങളും കാണാതായിട്ടുണ്ട്. പത്ത് തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർക്കുവേണ്ടിയുള്ള തെരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.
Read Moreഭക്ഷ്യ വിൽപന കേന്ദ്രങ്ങളിൽ പരിശോധനകളില്ല; ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾ നാലുചുമരുകൾക്കിടയിൽ ജോലി സമയം തള്ളിനീക്കുന്നവരായി മാറിയെന്ന് ആക്ഷേപം
കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഭക്ഷ്യ വിൽപനകേന്ദ്രങ്ങളിൽ പരിശോധനകളില്ല, സുരക്ഷാ വിഭാഗങ്ങൾ നോക്കുകുത്തിയാകുന്നു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വിലകൊടുക്കാതെ നാലുചുമരുകൾക്കിടയിൽ ജോലി സമയം തള്ളിനീക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. . ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓഫീസും പൊതു വിതരണവകുപ്പിന്റെയും ഓഫീസുകളും താലൂക്ക് ആശുപത്രയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും, അളവു തൂക്ക വിഭാഗവും കൊട്ടാരക്കര ടൗണിൽ തന്നെയുണ്ട്. എന്നാൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ വകുപ്പുകൾ തയാറാക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയർന്നുവരുന്നത്. ടൗണിലെ കടകളിലേയും ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളിലേയും ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശോധനകൾഒന്നും കൊട്ടാരക്കരയിൽ നടക്കാറില്ല. ഉത്സവ സീസണിലെങ്കിലും പ്രഹസനമായി നടത്തി വരുന്ന പരിശോധനകളും കഴിഞ്ഞ ആറു മാസക്കാലമായി കൊട്ടാരക്കരയിൽ ഉണ്ടായിട്ടില്ല. പരസ്പരം ഏകോപിപ്പിച്ച് മുന്നോട്ടു പോകേണ്ട സുരക്ഷാവകുപ്പു ഉദ്യോഗസ്ഥർ തമ്മിൽ മുഖപരിചയം പോലുമില്ലെന്നാണ് ശ്രുതി പരക്കുന്നത്. ഉത്സവകാലയളവിൽ മാത്രമാണ് പേരിനെങ്കിലും ടൗണിൽ പരിശോധന നടന്നു വന്നിരുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശ പ്രകാരമോ…
Read Moreചോരയും നീരും നൽകി വളർത്തിയ കെഎസ്ആർടിസി പെൻഷകാരെ സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു: പ്രേമചന്ദ്രൻ എംപി
കൊല്ലം : ജീവിതകാലം മുഴുവൻ ചോരയും നീരും നൽകി കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ വൻ പ്രസ്ഥാനമായി വളർത്തിയെടുത്ത പെൻഷകാരെ സർക്കാർ പെൻഷൻ നിഷേധിച്ചും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയും കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. ഇ.എം.ഷാഫിയുടെ അധ്യക്ഷതയിൽ പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ ചേർന്ന കെഎസ്ആർടിസി പെൻഷൻകാരുടെ സ്നേഹസംഗമം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻകാരെയും ശന്പള പരിഷ്കരണം നിഷേധിച്ചും ക്ഷാമബത്ത നിരസിച്ചും നിരന്തരമായി ദ്രോഹിച്ചുകൊണ്ടിരുന്നതു കൂടാതെയാണ് ഇപ്പോൾ അഞ്ചു മാസത്തെ പെൻഷൻ നിഷേധിച്ച് ഈ പാവങ്ങളെ ആഹാരവും ഒൗഷധവും നിഷേധിച്ച് ആത്മഹത്യയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. മറ്റെല്ലാ മേഖലകളിലും ജനപ്രതിനിധികൾക്കും എല്ലാം വർധിച്ച ശന്പളവും ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ടിരിക്കുന്പോൾ കെഎസ്ആർടിസി.ജീവനക്കാർക്കു മാത്രം ഇതെല്ലാം നിഷേധിക്കുന്നത് ദേശീയ അന്തർദേശിയ നിയമങ്ങൾക്ക് വിരുദ്ധവും അതിന്റെ അന്തഃസത്തയുടെ ലംഘനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ എ.സി.ഇടിക്കുള, കെ.പി.സുകുമാരൻ,…
Read Moreമിണ്ടൂല്ല ഞങ്ങൾ..! ദേവസ്വംബോര്‍ഡ് സംവരണ വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടില്ലെന്ന് ചെന്നിത്തല
കൊല്ലം: ദേവസ്വംബോര്‍ഡ് സംവരണ വിഷത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ സമവായമാണ് ആവശ്യം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമവായത്തിനായിരുന്നു ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് മിഷന് ഉള്‍പ്പടെയുളള നാല് മിഷനുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൂട്ട് ഉത്തരവാദിത്വം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഭരണം തുടങ്ങിയത് മുതല്‍ സിപിഎമ്മിനും സിപിഐയ്ക്കും വ്യത്യസ്ത അഭിപ്രായമാണ്. ഭരണകക്ഷി പാര്‍ട്ടികളുടെ അഭിപ്രായ ഭിന്നത ഭരണത്തെ പ്രതികൂലമായി ബാധിച്ചു. നിയമം പിണറായി വിജയന്റെ വഴിയ്ക്കാണ് പോകുന്നത്. മുഖ്യമന്ത്രി എന്തിനാണ് കായല്‍ കൈയേറ്റക്കാരേയും വ്യാജപട്ടയക്കാരേയും സംരക്ഷിക്കുന്നത്. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇത് മാധ്യമങ്ങളോ പ്രതിപക്ഷമോ കൊണ്ടു വന്ന കാര്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പിലൂടെയാണ് സംഭവം പുറ ത്തുവന്നത്. കുറിഞ്ഞി ഉദ്യാനം തകര്‍ക്കുന്ന നടപടികള്‍ യുഡിഎഫ് എതിര്‍ക്കും. ഡിസംബര്‍ ആറിന് യുഡിഎഫ് സംഘം കുറിഞ്ഞി…
Read More