കൊട്ടാരക്കര : കേരളത്തിലെ യുഡിഎഫിനെ വിപുലീകരിക്കാനുള്ള യാതൊരുദ്ദേശവും ഇല്ലെന്നും യുഡിഎഫ് കമ്മിറ്റിയിൽ അത്തരം ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കത്തിന് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില മാധ്യമങ്ങൾ യുഡിഎഫ് വിപുലീകരിക്കുന്നതായി കഥ മെനഞ്ഞെടുത്തതാണ്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നെ ശക്തിപ്പെടുത്തുക എന്നതാണ് മുന്നണിയുടെ ലക്ഷ്യം. കാസർഗോഡ് നിന്നും ആരംഭിച്ച പടയൊരുക്കം ജാഥയ്ക്ക് ലഭിക്കുന്ന സ്വീകരണം കേരളത്തിലേ ജനങ്ങൾ കോൺഗ്രസിനോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് ഓരോ സ്വീകരണ വേദിയിലും വ്യക്തമാകുന്നത്. കുത്തൊഴിഞ്ഞ ഭരണം നടത്തുന്ന എൽഡിഎഫ് ഗവണ്മെന്റ് തീർത്തും പരാജയ മായിരിക്കുകയാണ്. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപെട്ടതിന് നിരവധി തെളിവുകളാണ് ദിവസവും പുറത്തു വരുന്നത്. അതിനുദാഹരണമാണ് ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ കേസ് നൽകിയ സംഭവം. പൊരുത്തകേടുകളും കൂട്ടുത്തരവാദിത്വവും തകർന്ന…
Read MoreCategory: Kollam
മദ്യപിക്കാന്‍ പണം നല്‍കിയില്ല! അമ്മയുടെ ദേഹത്ത് ചുട് വെള്ളമൊഴിച്ച മകന് നാട്ടുകാരുടെ വക എട്ടിന്റെപണി; സംഭവം പുനലൂരില്‍
പുനലൂർ: മദ്യപിക്കാൻ പണം നൽകാത്തതിന് മാതാവിന്റെ ദേഹത്ത് ചുട് വെള്ളമൊഴിക്കുകയുംകല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുവാനും ശ്രമിച്ച മകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് വാഴവിള ഗ്രേസിംഗ് വില്ലയിൽ തോമസിന്റെ ഭാര്യ ഗ്രേസി (60)ക്കാണ് മകൻ രാജന്റെ(45 ) ക്രൂര മർദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വാർധക്യകാല പെൻഷൻ ലഭിച്ച പണവുമായി വീട്ടിലെത്തിയ ഗ്രേസി കാപ്പിയിടുന്നതിനായി വെളളം തിളപ്പിക്കുമ്പോഴാണ് ഇയാൾ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ അടുപ്പത്തിരുന്ന ചുട് വെള്ളമെടുത്ത് മാതാവിന്റെ ദേഹത്തൊഴിക്കുകയും പുറത്തിറങ്ങി കല്ലെടുത്ത് കൊണ്ട് വന്ന് തലക്കും മുഖത്തും ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പുനലൂർ എസ്ഐ രാജീവിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് രാജനെ പിടികൂടിയത്. പരിക്കേറ്റ ഗ്രേസി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയതു.
Read Moreപടയൊരുക്കം തമ്മിതല്ലി ..! കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഐഎൻടിയുസി പ്രസിഡന്റിന്റെ വക ക്രൂരമർദനം; സാരമായി പരിക്കേറ്റ് അനിൽകുമാർ ആശുപത്രിയിൽ ചികിത്സതേടി
പത്തനാപുരം: ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്ത ഐഎന്‍ടിയുസി മാര്‍ച്ചിനിടെ കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദനം. കോണ്‍ഗ്രസ് പത്തനാപുരം മണ്ഡലം വൈസ് പ്രസിഡന്റായ ഇളപ്പുപാറ പുതുപ്പറമ്പില്‍ വീട്ടില്‍ അനില്‍കുമാറി(38)നാണ് മര്‍ദനമേറ്റത്. ഐഎന്‍ടിയുസി പത്തനാപുരം റീജിണല്‍ പ്രസിഡന്റ് നടുക്കുന്നില്‍ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് അനില്‍കുമാര്‍ പറഞ്ഞു. മര്‍ദനത്തില്‍ കാലിനും കൈയ്ക്കും പരിക്കേറ്റ അനില്‍ കുമാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴിലുറപ്പ് പദ്ധതി അട്ടമറിക്കുകയാണെന്നാരോപിച്ച് ഐഎന്‍ടിയുസി നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെയാണ് സംഭവം. പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറായ അനില്‍കുമാര്‍ ഓട്ടത്തിനായി പത്തനാപുരം ജംഗ്ഷനിലേക്ക് പോയപ്പോള്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. കോണ്ഗ്രസുകാരാനായ തനിക്ക് തന്നെ ഇത്തരം ഒരു അനുഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് അദേഹം . സംഭവത്തില്‍ ഐഎന്‍ടിയുസി പത്തനാപുരം പ്രസിഡന്റ് നടുക്കുന്നില്‍ നൗഷാദിനെതിരെ പത്തനാപുരം പോലീസില്‍ പരാതി നല്കി. ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിനും…
Read Moreകൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അശോക് കുമാർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ്
പരവൂർ : ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. പരവൂർ ഒല്ലാൽ രാജുഭവനിൽ അനിത (53)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോക് കുമാറിനെ(70) പരവൂർ പോലീസ് അറസ്റ്റുചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. അനിതയുമായിഅശോക് കുമാർ രാവിലെ വാക്കേറ്റം നടത്തി. ഇതിനിടയിൽ അശോക് കുമാർ അടുക്കളയിൽ പോയി കത്തിയെടുത്തുകൊണ്ടുവന്ന് ഇവരെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ രാമറാവു ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരവൂർ ആശുപത്രി മോർച്ചറിയിൽ. അശോക് കുമാർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകമകൻ രാജ്കുമാർ സ്വകാര്യ ബസിലെ ജീവനക്കാരനാണ്. എച്ച്എം ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു അശോക് കുമാർ.
Read Moreഇതൊരു പാഠമാകട്ടെ..! ചികിത്സ കിട്ടാതെ മരിക്കാനിടയായ മുരുകന്റെ മരണത്തിൽ ആറു ഡോക്ടർമാർ പ്രതികളാകും
കൊല്ലം: വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ മതിയായ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ അനാസ്ഥ കാണിച്ച ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, മെഡിട്രിന, അസീസിയ എന്നീ ആശുപത്രികളിലെ ആറു ഡോക്ടര്‍മാരാണു പ്രതികളാകുക. കൊല്ലം മെഡിട്രിന ആശുപത്രിയിലെ ഡോ. പ്രീതി, മെഡിസിറ്റിയിലെ ഡോ. ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. പാട്രിക്, ഡോ.ശ്രീകാന്ത്, അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.രോഹന്, ഡോ.ആഷിക് എന്നിവരെ പ്രതികളാക്കാനാണു തീരുമാനം. മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറും രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയും ഗുരുതര വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. മുരുകന്റെ മരണം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്കായിരിക്കും അറസ്റ്റ്. കേസില്‍ നിന്ന് കൊല്ലം കിംസ്, തിരുവനന്തപുരം എസ്യുടി…
Read Moreവിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾമാത്രം; മകളെ കാണാനെത്തിയ വധുവിന്റെ ബന്ധുക്കളും വരന്റെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; അടിപടികണ്ട് ഓടിക്കൂടിയ നാട്ടുകാർ കാര്യം കേട്ട് ഞെട്ടി…
പോത്തൻകോട്: കൊയ്ത്തൂർക്കോണത്ത് വിവാഹസത്കാരത്തിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷം. ഇന്നലെ കൊല്ലം സ്വദേശിനിയുടെയും കൊയ്ത്തൂർക്കോണം സ്വദേശിയുടെയും വിവാഹമായിരുന്നു നടന്നത്. വധുവിന്റെ വീട്ടുകാർ വിവാഹം കഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലെത്തി. സത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷം നടന്നതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. സംഘർഷത്തെത്തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്തതായി പോത്തൻകോട് സിഐ എസ്.ഷാജി പറഞ്ഞു.
Read Moreഗുരുതര വീഴ്ച..! എസ്ഡിപിഐ- സിപിഎം സംഘർഷം നിയന്ത്രിക്കുന്നതിൽ പോലീസിനു വീഴ്ച പറ്റി; കരുനാഗപ്പള്ളി എസിപിക്കെതിരെ നടപടി
കൊല്ലം: ചവറയിലെ എസ്ഡിപിഐ- സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി എസിപിയെ ചുമതലയിൽ നിന്നും മാറ്റാൻ തീരുമാനം.സംഘർഷം നിയന്ത്രിക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനേത്തുടർന്നാണ് നടപടിയെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എസിപി എ.അശോകനാണ് താത്കാലിക ചുമതല.
Read Moreവീണ്ടും കൃത്രിമ മുട്ടകള്‍ വ്യാപകമാകുന്നു; പാകം ചെയ്യാനായി വച്ചപ്പോള്‍ പ്ലാസ്റ്റിക് പോലെ ഉരുകി കുമിളകളായി രൂപപ്പെട്ടെന്ന് വീട്ടമ്മ
പത്തനാപുരം: മലയോര മേഖലയിലെ വിപണികളില്‍ കൃത്രിമ മുട്ട വീണ്ടും വ്യാപകമാകുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മുട്ട നിരവധിയാളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പത്തനാപുരം നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമാണ് കൃത്രിമമുട്ടകള്‍ ലഭിച്ചതായി നാട്ടുകാർ പറയുന്നത്. ആരോഗ്യത്തിന് ഹാനികരവും ഉപയോഗിക്കാന്‍ കഴിയാത്തതുമാണ് മുട്ടകള്‍. കഴിഞ്ഞ ദിവസം പത്തനാപുരം മഞ്ചളളൂര്‍ ആദംക്കോട്ട് വീട്ടില്‍ പ്രസന്നന് വീട്ടിലേക്ക് വാങ്ങിയ താറാവ് മുട്ടകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് സംശയം തോന്നിയത്. പാകം ചെയ്യാനായി വച്ചപ്പോള്‍ പ്ലാസ്റ്റിക് പോലെ ഉരുകി കുമിളകളായി രൂപപ്പെടുകയായിരുന്നു. തോടിനുള്ളില്‍ നിന്നും പ്ലാസ്റ്റിക് പോലെ പാട ഇളകി വന്നു. സാധാരണ താറാവ് മുട്ടകള്‍ക്ക് ഉണ്ടാകുന്ന ഗന്ധവും ഇല്ലായിരുന്നു. സംശയത്തെ തുടര്‍ന്ന് വാങ്ങിയ മുട്ടകള്‍ ഉപയോഗിച്ചില്ല. ഒരു ട്രേയില്‍ നിന്നും വാങ്ങിയ എല്ലാ മുട്ടകളും ഇത്തരത്തില്‍ ആയിരുന്നുവത്രെ. കഴിഞ്ഞ വര്‍ഷം കൃത്രിമ മുട്ടകള്‍ പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് മേഖലയില്‍ പരിശോധന നടത്തിയിരുന്നു. മലയോര വിപണിയിലേക്കുള്ള…
Read Moreന്യൂസിലൻഡിൽ പന്നിയിറച്ചി കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ സംഭവം: വൃദ്ധ മാതാവിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി; സന്ദർശന വിസയിലെത്തിയ ഏലികുട്ടിയുടെ ചികിത്സയ്ക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിൽ ബന്ധുക്കൾ.
കൊട്ടാരക്കര : ന്യൂസിലൻഡിൽ പന്നിയിറച്ചി കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിൽ അബോധാവസ്ഥയിലായ കുടുംബത്തിലെ വൃദ്ധ മാതാവിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ 10 ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ താമസിക്കുന്ന കൊട്ടാരക്കര നീലേശ്വരം ഷിബു സദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32)ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ (65)എന്നിവർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത് . പന്നി ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായി ഇവർ ന്യൂസിലാൻഡിൽ ചികിത്സയിൽ കഴിയുകയാണ്. മക്കളായ നെസിയ (ഏഴ്), ജവാന(ഒന്ന്) എന്നിവർക്ക് വിഷബാധ യുണ്ടായിട്ടില്ല. സംഭവമറിഞ്ഞ് ഷിബുവിന്റെ സഹോദരി ഷീനയും സുബിയുടെ സഹോദരൻ സുനിലും ന്യൂസിലൻഡിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെയാണ് ഇവർ ന്യൂസിലാൻഡിലേക്ക് പുറപ്പെട്ടത്. പത്ത് ദിവസമായി നടന്നു വരുന്ന ചികിത്സയിൽ ഏലികുട്ടിക്ക് ചെറിയ പുരോഗതി കണ്ടു തുടങ്ങിയതായി നാട്ടിലുള്ള ബന്ധുക്കൾക്ക് വിവരം ലഭിച്ചു . ഹാമിൽട്ടണിലെ വൈക്കാട്ടോ ആശുപത്രിയിലാണ്…
Read Moreഎല്ലാത്തിനും കാരണം മദ്യനയം..! മദ്യലഹരിയിൽ പിതാവ് മകനേയും ഭാര്യയേയും കുത്തി പരിക്കേൽപ്പിച്ചു; മകനെ മദ്യപിക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നെന്ന് മാതാവ്
ചാത്തന്നൂർ: മദ്യലഹരിയിൽ പിതാവ് മകനേയും ഭാര്യയേയും കുത്തി പരിക്കേൽപ്പിച്ചു. മൈലക്കാട് തുല വിള ക്ഷേത്രത്തിന് സമീപം തുഷാർ ഭവനിൽ പുഷ്പമ്മ (42), മകൻ തുഷാർ (27) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പമ്മയുടെ ഭർത്താവ് കുഞ്ഞുമോനു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കുടിക്കാറുണ്ടായിരുന്ന ഇയാൾ മകനേയും മദ്യപിക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നതായി പറയുന്നു. ഇയാളുടെ മദ്യപാനം സഹിക്കാൻ കഴിയാതെ പുഷ് പമ്മ അടുത്തുളള കുടുംബ വീട്ടിൽ പോയിരിക്കവെ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാകുന്നതു കണ്ട് തടസം പിടിക്കാൻ എത്തവെ പുഷ്പ മ്മയേയും മകനേയും കത്രിക കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More