അങ്ങനെയങ്ങ് കൊണ്ടുപോയാലോ..! വിദേശത്തേക്ക് കടത്താൻ കൊണ്ടുപോയ 25 കിലോ ചന്ദനം പിടികൂടി; 8 ല​ക്ഷം രൂ​പ​ വിലവരുന്ന ച​ന്ദ​ന​മു​ട്ടി​ക​ൾ 39 കഷ്ണങ്ങ ളാക്കി ബസിൽ ഒളിപ്പിച്ച നിലയിലായിരുന്നു

അ​മ​ര​വി​ള: ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ച​ന്ദ​ന​മു​ട്ടി​ക​ൾ അ​മ​ര​വി​ള​യി​ൽ പി​ടി​കൂ ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​മ​ര​വി​ള എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ക്കി​ടെ​യാ​ണ് ച​ന്ദ​ന​മു​ട്ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത് . ച​ന്ദ​നം ക​ട​ത്താ​ൻ ശ്ര​മി​ച്ച തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (51)എ​ക് സൈ​സ് പി​ടി​യി​ലാ​യി. 25 കി​ലോ​യു​ള്ള ച​ന്ദ​നം ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി 39 പീ​സു​ക​ളാ​യാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് . ഒ​ന്നാം ത​ര​ത്തി​ൽ​പെ​ട്ട ച​ന്ദ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.​അ​ഞ്ചു ദി​വ​സം മു​ന്പ് 18 കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​മ​ര​വി​ള​യി​ൽ പി​ടി​യി​ലാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പ് വാ​ണി​ജ്യ നി​കു​തി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും 18 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി​യി​രു​ന്നു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ക​ള​ക്കാ​ട് റേ​ഞ്ചി​ൽ നി​ന്നാ​ണ് വ്യാ​പ​ക​മാ​യി ച​ന്ദ​നം ക​ട​ത്തു​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ ക​ണ​ക്ക് കൂ​ട്ട​ൽ .എ​ന്നാ​ൽ തി​രു​നെ​ൽ​വേ​ലി​ക്ക് സ​മീ​പം…

Read More

ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: മെഡിസിറ്റിക്കെതിരെ കേസെടുക്കാൻ നിർദേശം; കൂടെ ആരുമില്ലെന്നു പറഞ്ഞാണ് ആശുപത്രി യുവാവിന് ചികിത്സ നിഷേധിച്ചത്

ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മരിക്കാനിടയായ സംഭവത്തിൽ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാൻ നിർദേശം. ഐജി മനോജ് എബ്രഹാം കൊല്ലം കമ്മീഷർക്കു നിർദേശം നൽകി.തിരുനെൽവേലി സ്വദേശി മുരുകൻ(30) ആണ് മരിച്ചത്. കൂടെ ആരുമില്ലെന്നു പറഞ്ഞാണ് ആശുപത്രി യുവാവിന് ചികിത്സ നിഷേധിച്ചത്. ഏഴു മണിക്കൂറോളമാണ് മുരുകൻ ആംബുലൻസിൽ ചികിത്സ കാത്ത് കിടന്നത്.

Read More

എല്ലാം ശരിയാക്കാൻ..! അക്രമരാഷ്ര്‌ടീയം തലസ്‌ഥാനത്തേക്ക് എത്തിച്ചതാണ് പിണറായിയുടെ ഭരണ നേട്ടം; എതിരഭിപ്രാ യം പറയുന്നവരെ കൊന്നൊടുക്കുന്നതാണ് സിപിഎം ബിജെപി നയമെന്ന് കൊടിക്കുന്നിൽ

ശാസ്താംകോട്ട: അക്രമരാഷ്ര്‌ടീയവും കൊലപാതകവും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ ഒരു വർഷത്തെ ഭരണനേട്ടമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് നമ്പർ 62 കുന്നത്തൂർ കിഴക്ക് ഫാക്ടറി ജംഗ്ഷനു സമീപം സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുകയെന്നതാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നയം. സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോൺഗ്രസിനെ കുഴിച്ചുമൂടുകയെന്നതാണ്. ആരെയും കൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ്. സമാധാനത്തിന്‍റെയും ശാന്തിയുടെയും പാതയിലൂടെ സഞ്ചരിക്കുന്ന പാർട്ടിയാണിത്. ഇവിടെ നിലനിൽക്കേണ്ട പാർട്ടിയും കോൺഗ്രസ് തന്നെയാണ്. ശക്‌തമായ ജനപിന്തുണയോടെയാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതിന്റെ ദുരിതം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുകയാണ്. കേരളത്തിലെയും അവസ്‌ഥ ഇതുതന്നെ. ബിജെപി ഭരിക്കുന്നതും മോദി പ്രധാനമന്ത്രിയായിരിക്കുന്നതും പണക്കാർക്കും സമ്പന്നർക്കും വേണ്ടി മാത്രമാണ്. ഗുജറാത്തിൽ…

Read More

അനുഭവം എഴുതുന്നവർ പെ​ൻ​ഷൻ ഉ​പേ​ക്ഷി​ക്കട്ടെ; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കു​ന്നതിനെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. വി​ര​മി​ച്ച​ശേ​ഷം സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ എ​ഴു​ത​ണ​മെ​ന്നു​ള്ള​വ​ർ പെ​ൻ​ഷ​ൻ വേ​ണ്ട​ന്നു വ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ താ​നും മു​ഖ്യ​മ​ന്ത്രി​യും നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കാ​ൻ പു​റ​പ്പെ​ട്ടാ​ൽ സ്ഥി​തി എ​ന്താ​കു​മെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. നേ​ര​ത്തെ, “​സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​ന്പോ​ൾ’ എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ര​ണ്ടാം​ഭാ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് അ​നു​മ​തി​തേ​ടി ഐ​എം​ജി ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ് ചീ​ഫ് സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു. പു​സ്ത​ക​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗ​ത്തി​ൽ ജേ​ക്ക​ബ് തോ​മ​സ് നി​ര​വ​ധി ത​വ​ണ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ളി​നി നെ​റ്റോ മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ജേ​ക്ക​ബ് തോ​മ​സ് അ​നു​മ​തി തേ​ടി​യ​ത്.

Read More

ഭരണം ഞങ്ങൾക്കും കിട്ടും..! ചോദിച്ച പണപി​രി​വ് ന​ൽ​കാ​ത്ത​തി​ന് വ​ധ​ഭീ​ഷ​ണി​യു​മാ​യി ബി​ജെ​പി നേ​താ​വ്; 5000 രൂപ ആവശ്യപ്പെട്ട നേതാ വിനോട് അത്രയും നൽകാനില്ലെന്ന് പറഞ്ഞ പ്പോളായിരുന്നു ഭീഷണിയെന്ന് വ്യാപാരി

ച​വ​റ: പി​രി​വ് ന​ൽ​കാ​ത്ത​തി​നു ബി​ജെ​പി നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു പ​രാ​തി. കൊ​ല്ലം ച​വ​റ​യി​ലെ വ്യാ​പാ​രി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ.000 രൂ​പ​യാ​ണ് ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​യോ​ട് പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര​യും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും 3000 രൂ​പ ന​ൽ​കാ​മെ​ന്നും വ്യാ​പാ​രി അ​റി​യി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യ ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.മു​ഴു​വ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Read More

ഉത്തരം കിട്ടാതെ പോലീസ്..! പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ ദൂരുഹത ഒഴിയുന്നില്ല; മരണം ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് പോലീസിനെ കൂടുതൽ കുഴപ്പിക്കുന്നു

പത്തനാപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദൂരുഹത ഒഴിയുന്നില്ല.ദിവസങ്ങളായി ചോദ്യം ചെയ്യൽ തുടരുന്നെങ്കിലും വ്യക്‌തമായ വിവരങ്ങളൊന്നും ലഭിക്കാതായതോടെ പോലീസ് സർജനെ ഉൾപ്പെടെ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഉദ്യോഗസ്‌ഥരെ സ്‌ഥലത്തെത്തിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം കത്തയ ച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരെത്തുമെന്നാണ് സൂചന. ഇവരുടെ സാന്നിദ്ധ്യത്തിൽ സംശയമുള്ളവരെ വീണ്ടും ചോദ്യം ചെയ്യൽ. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയിൽ പതിനാറുകാരിയായ റിൻസിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുനലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ കൊട്ടാരക്കര റൂറൽ എസ്പി സുരേന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേകവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കഴുത്തിൽ കയറോ അതിന് സമാനമായ വസ്തു്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ഡോഗ് സ്ക്വാഡ് വീടിന് സമീപത്ത് മാത്രമാണ് തിരച്ചിൽ നടത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടർന്ന് മൂന്ന്…

Read More

പശുവിന്‍റെ ജീവന് മനുഷ്യ ജീവനേക്കാൾ വിലകല്പിക്കുന്ന നാടായി ഭാരതം മാറി; എൽഡിഎഫ് ഭരണത്തിൽ കേരളം അക്രമങ്ങളുടെ നാടായി മാറിയെന്ന് എ.ഷാനവാസ് ഖാൻ

തേവലക്കര: മനുഷ്യ ജീവനേക്കാൾ പശുവിന്റെ ജീവന് വില കൽപ്പിക്കുന്ന നാടായി ഭാരതം മാറിയിരിക്കുന്നുവെന്നും മതേതരത്വം വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം പോകുന്നതെന്നും കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാൻ പറഞ്ഞു. തേവലക്കര പാലയ്ക്കലിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറും മോദി സർക്കാരും രാജ്യത്ത് അരക്ഷിതാവസ്‌ഥ ഉണ്ടാക്കാൻ ശ്രമിക്കുന്നു.കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അക്രമം രൂക്ഷമാവുകയും റേഷൻ വിതരണ സ്തംഭനവും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൂത്ത് പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ സന്തോഷ് തുപ്പാശേരി, ചക്കിനാൽ സനൽകുമാർ, മണ്ഡലം പ്രസിഡന്റ് പി.ഫിലിപ്പ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പാലയ്ക്കൽ ഗോപൻ, പ്ലാച്ചേരി ഗോപാലകൃഷ്ണൻ, മോഹൻ, ജി.ചന്ദ്രൻ, രാഗേഷ്,സാദിഖ്, മിത്രൻ, സൽമാൻ…

Read More

വരമ്പത്ത് കൂലിയെന്ന നയം കോൺഗ്രസിന്‍റെ അജണ്ടയിൽ ഇല്ലാത്തത്; സിപിഎമ്മും ബിജെപിയും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വരമ്പത്ത് കൂലി കൊടുത്തു കൊണ്ടിരിക്കയാണ് ഉമ്മൻചാണ്ടി

ശാസ്താംകോട്ട: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാർകിസ്റ്റ് പാർട്ടിയും നടപ്പാക്കുന്ന വരമ്പത്ത് കൂലിയെന്ന നയം കോൺഗ്രസിന്‍റെ അജണ്ടയിൽ ഇല്ലാത്തതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിക്കുളം മൂന്നാം നമ്പർ ബൂത്ത് കമ്മിറ്റി തെന്നല ബംഗ്ലാവിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കോൺഗ്രസ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വരമ്പത്ത് കൂലി കൊടുത്തു കൊണ്ടിരിക്കയാണ്. സിപിഎം കൊടുക്കുന്നു ബിജെപി വാങ്ങുന്നു. ബിജെപി കൊടുക്കുന്നു സിപിഎം വാങ്ങുന്നു ഇതാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ചേർന്ന് മത്സരബുദ്ധിയോടെ ജനങ്ങളെ ദ്രോഹിക്കുകയാണ്. പാർട്ടിയുടെ അജണ്ടയാണ് ഇരുവരും ചേർന്ന് നടപ്പാക്കുന്നത്. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ ഉപവാസ സമരത്തെ പുച്ഛത്തോടെയാണ് കോടിയേരി വിശേഷിപ്പിച്ചത്. കോൺഗ്രസിനെ സംബന്ധിച്ച് അഹിംസാ മാർഗത്തിലൂടെയുള്ള…

Read More

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; യുവതിക്ക് വീട്ടിൽ സുഖ പ്രസവം ; ചികിത്‌സ നിഷേധിച്ച ഡോക്ടർക്കെതിരേ കേസ് കൊടുക്കാനൊരുങ്ങി ബന്ധുക്കൾ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു. യുവതി വീട്ടിൽ പ്രസവിച്ചു. കൊട്ടാരക്കര ഉമ്മന്നൂർ പാറൻകോട് തുളസീ മന്ദിരത്തിൽ രതീഷിന്‍റെ ഭാര്യ ശ്രീലക്ഷ്മി (20) നാണ് ദുരവസ്‌ഥയുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെ ബന്ധുക്കൾ ശ്രീലക്ഷ്മിയെ താലൂക്കാശുപത്രിൽ കൊണ്ട് വരുകയായിരുന്നു. എന്നാൽ ഡ്യൂട്ടി ഡോക്ടർ ഒരു ഗുളികയും നൽകി യുവതിയെ പറഞ്ഞു വിടുകയായിരുന്നു. വേദന സഹിക്കാൻ കഴിയുന്നില്ലായെന്നും ഇവിടെ അഡ്മിറ്റാകാനുള്ള സൗകര്യം ചെയ്തു തരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് ആശുപത്രി അധികൃതർ തയാറായില്ല. ഇതിനിടയിൽ ശ്രീലക്ഷ്മി ഛർദിക്കുകയും ചെയ്തു. ഇതുകണ്ട് ക്ഷുഭിതയായ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഇവിടം കഴുകി വൃത്തിയാക്കിയിട്ട് പോയാൽ മതിയെന്ന് യുവതിയോടും ബന്ധുക്കളോടും ആക്രോശിക്കുകയും ചെയ്തു. തുടർന്ന് തിരികെ വീട്ടിലെത്തിയ യുവതി വൈകുന്നേരത്തോടെ വീട്ടിൽ പ്രസവിക്കുക യായിരുന്നു. ആശുപത്രിജീവനക്കാരുടെ അനാസ്‌ഥയ്ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതിയുടെ ബന്ധുക്കൾ.

Read More

ശ്വാസം മുട്ടിച്ചതോ..! വിദ്യാർഥിനിയുടെ ദുരൂഹമരണം അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനിയുടെ ദൂരുഹമരണം അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിൽ ഇന്നലെയും പരിശോധന നടത്തി. പുനലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ കൊട്ടാരക്കര റൂറൽ എസ്പി സുരേന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേകവിഭാഗവും അന്വേഷണം ആരംഭിച്ചു. കഴുത്തിൽ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഡോഗ് സ്ക്വാഡ് വീടിന് സമീപത്ത് മാത്രമാണ് തിരച്ചിൽ നടത്തിയത്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം സ്വദേശിയായ റിൻസി ബിജുവാണ് ശനിയാഴ്ച മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് വീണ്ടും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പുനലൂർ ഡിവൈഎസ്പി പറഞ്ഞു. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടും ഉടൻ പോലീസിന് കൈമാറും

Read More