തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും വ്യാജകരം തീർത്ത രസീതുകൾ, ആധാർ കാർഡുകൾ, സ്കൂൾ – കോളജ് സർട്ടിഫിക്കറ്റുകൾ, വ്യാജ വാഹന ആർസി ബുക്കുകൾ എന്നിവ തയാറാക്കുന്ന അന്തർ സംസ്ഥാന സംഘം തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വലിയതുറ സ്വദേശിയായ അന്റോണിയോ, പട്ടം മരപ്പാലം സ്വദേശിയായ രാജ്കുമാർ, ഇയാളുടെ സഹോദരനുംമലയിൻകീഴ് സ്വദേശിയുമായ ഷാജ് കുമാർ എന്നിവരാണ് പിടിയിലായത്. കേരളത്തിലെ മിക്ക കോടതികളിലും ഇവർ തയാറാക്കിയ വ്യാജകരത്തിന്റെ രസീതുകൾ ഉപയോഗിച്ച് നിരവധി കുറ്റവാളികൾ ജയിൽ മോചിതരായിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ തയാറാക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവർ നൽകിയ രേഖകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നു പണം തട്ടിയതിനും വിദേശ രാജ്യങ്ങളിൽ ആളുകളെ കയറ്റി വിട്ടതിനും രാജ്കുമാറിനെതിരെ ഇമിഗ്രേഷൻ ആക്ട് പ്രകാരമുള്ള കേസുകൾ നിലവിലുണ്ട്. കൂടാതെ ഇയാൾക്കെതിരെ കർണാടകത്തിലെ ഷക്കിലിസുപുരം പോലീസ് സ്റ്റേഷനിലും…
Read MoreCategory: Kollam
എന്താടോ നന്നാവാത്തേ..! ദന്തൽ വിദ്യാർഥിനിയുടെ ആത്മഹത്യ;കേസ് സത്യസന്ധമായി അന്വേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ
നെയ്യാറ്റിൻകര: ദന്തൽ വിദ്യാർഥിനി പെരുന്പഴുതൂർ ശ്രീഗുരുവിൽ എസ്.ജെ. ശരണ്യ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് സത്യസന്ധമായി അന്വേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. ശരണ്യയെ സ്വയം ജീവനൊടുക്കാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലീസ് അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്. പെരുന്പഴുതൂർ കേന്ദ്രമായി രൂപീകരിച്ച ആക്ഷൻ കൗണ്‍സിലിന്റെ ചെയർമാനായി ആലംപൊറ്റ ശ്രീകുമാറിനെയും ജനറൽ കണ്‍വീനർമാരായി അഡ്വ. ആർ. അജയകുമാർ, പുന്നയ്ക്കാട് ശശിധരൻ എന്നിവരെയും തിരഞ്ഞെടുത്തു. കെ.ആൻസലൻ എം.എൽ.എ, അയ്യപ്പൻ നായർ, ജോസ് ഫ്രാങ്ക്ളിൻ, പെരുന്പഴുതൂർ ഭാസ്കരൻ, പെരുന്പഴുതൂർ ഷിജു എന്നിവരും വടകോട്, പെരുന്പഴുതൂർ, ആലംപൊറ്റ, കളത്തുവിള എന്നീ നഗരസഭ വാർഡ് കൗണ്‍സിലർമാരും ആക്ഷൻ കൗണ്‍സിലിന്റെ രക്ഷാധികാരികളാണ്. ആക്ഷൻ കൗണ്‍സിൽ രൂപീകരണ യോഗം സി.പി.ഐ സെക്രട്ടറി അയ്യപ്പൻനായർ ഉദ്ഘാടനം ചെയ്തു. പെരുന്പഴുതൂർ ഭാസ്കരൻ അധ്യക്ഷനായ യോഗത്തിൽ ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. ആർ. അജയകുമാർ, പുന്നയ്ക്കാട് ശശിധരൻ, ആലംപൊറ്റ ശ്രീകുമാർ, ജി. സുകുമാരി,…
Read Moreഒരുപങ്ക്! മകളുടെ വിവാഹത്തിനൊപ്പം മറ്റൊരു യുവതിക്കും മാംഗല്യ സൗഭാഗ്യമേകി തയ്യല്‍ തൊഴിലാളി
വെഞ്ഞാറമൂട്: നിര്‍ധനയുവതിയുടെ മംഗല്യത്തിനായി മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണത്തിന്റെ ഒരു പങ്ക് നല്കി പിരപ്പന്‍കോട് കാവിയാട് ഭരത് ഭവനില്‍ ബാലകൃഷ്ണന് എന്ന സാധാരണക്കാരനാണ് നാടിന് മാതൃകയായി. വര്‍ഷങ്ങളായി തയ്യല്‍കട നടത്തിപ്പിലൂടെ ഉണ്ടാക്കിയ ധനത്തില്‍ നിന്നും മകളുടെ വിവാഹത്തിന് മുന്‍പ് ഒരു കാരുണ്യ പ്രവൃത്തി എങ്കിലും ചെയ്യണമെന്ന് മനസിലുണ്ടായിരുന്നു.വെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത്കോണത്ത് ശ്രീ മാടന്തമ്പുരാന് ക്ഷേത്രത്തി ല്‍ ഒരു സാധുവിവാഹം നടാക്കാനിരിക്കുന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഘാടകരുമായി ബന്ധപ്പെട്ട് സാധുവിവാഹത്തിനായി സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു ലക്ഷം രൂപ വിവാഹം നടക്കുന്ന പെണ്‍കുട്ടിയ്ക്ക് നല്‍കാമെന്നും സമ്മതിയ്ക്കുകയായിരുന്നു. സാധുവിവാഹത്തി ല്‍ ആര്യനാട് മീനാങ്കല്‍ രാജീവ് ഭവനില്‍ രാജേഷ് , പൊന്നമ്പി തടത്തരികത്ത് വീട്ടില്‍ വി.ആര്.വിദ്യയ്ക്ക് മിന്നുചാര്‍ത്തി. തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം ഡി.കെ.മുരളി എംഎല്‍എ ഉദ്ഘാടാനം നിര്‍വഹിച്ചു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് അധ്യക്ഷത വഹിച്ചു.ഉത്സവ കമ്മിറ്റി മുഖ്യ രക്ഷാധികാരി വയ്യേറ്റ്.കെ.സോമന്…
Read Moreഎന്തൊരഴക്, എന്തൊരുഭംഗി..!വരള്‍ച്ചയെ അതിജീവിച്ച് തരിശു കിടന്ന ഏലായില്‍ നൂറുമേനി വിളയിച്ച് കര്‍ഷകര്‍
ചാത്തന്നൂര്‍: തരിശു കിടന്ന ഏലായില്‍ നൂറുമേനി വിളയിച്ച കര്‍ഷകര്‍ കൊയ്ത്തുത്സവം നടത്തി. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ടതഴുത്തല ഏലായിലാണ് കടുത്ത വരള്‍ച്ചയെ അതിജീവിച്ച് കര്‍ഷകര്‍ പാടത്ത് പൊന്നുവിളയിച്ചെടുത്തത്. ദേശീയപാതയോരത്ത് മൈലക്കാട് ഇറക്കം വരെയുള്ള എഴുപത് ഏക്കര്‍ വരുന്ന നിലം കഴിഞ്ഞപത്തുവര്ഷത്തില ധികമായിതരിശായികിടക്കുകയായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തും കൃഷിഭവനും മുന്‍കൈയെടുത്ത് നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് തരിശുകിടന്നപാടംകഠിനാധ്വാനത്തിലൂടെകൃഷിഭൂമിയാക്കാനായത്. ഒരു കാലത്ത് കൊല്ലത്തിന്റെ പ്രധാനനെല്ലറകളിലൊന്നായിരുന്നതഴുത്തല ഏലാ കൈയേറ്റത്തിലൂടെ വിസ്തൃതി കുറയുകയും ഏലാ തോട് നശിക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് കര്‍ഷകര്‍ഏലായില്‍കൃഷിയിറക്കുന്നതിനായി കര്‍മസമിതി രൂപികരിച്ച് കൃഷിക്കായി തൊഴിലുറപ്പ്തൊഴിലാളികളുടെസഹായത്തോടെപാടംസജ്ജമാക്കിയത്.തുലാവര്‍ഷം കിട്ടാതായതോടെകൃഷിയിറക്കിയ പാടംവരണ്ടുണങ്ങിയെങ്കിലും വിന്നോട്ടു പോകാതെ പതിനായിരങ്ങള്‍ ചിലവിട്ട് മോട്ടോര്‍ വാങ്ങി ഏലാതോട്ടില്‍ തടയണ കെട്ടിവെള്ളം നിലത്തിലേക്ക് പമ്പ് ചെയ്ത് കൃഷിനശിക്കാതെനിലനിര്‍ത്തുകയായിരുന്നു. 120 ദിവസം കൊണ്ട് പാകമായ നെല്ലിന്റെ വിളവെടുപ്പ് നടത്തുന്നതിനായുള്ളകൊയ്ത്തുത്സവം ജി.എസ്.ജയലാല്‍ എംഎല്‍എഉദ്ഘാടനം ചെയ്തു. 2020 ഓടെ ചാത്തന്നൂര്‍ മണ്ഡലത്തെതരിശുനിലരഹിതമണ്ഡലമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എവര്‍ഗ്രീന്‍ ചാത്തന്നൂര്‍…
Read Moreഞങ്ങള്‍ കയറിയാല്‍ എന്താകുഴപ്പം? അഗസ് ത്യമലയില് സ്ത്രീകളെ പ്രവേശിപ്പിക്കുന്നു; തടയുമെന്ന് ആദിവാസി സംഘടനകള്‍
കാട്ടാക്കട: അഗസ്ത്യമല ദര്‍ശനത്തിന് സത്രീകളെ പ്രവേശിക്കാനുള്ള ഉത്തരവ് വിവാദത്തിലേക്ക്. 25ന് സ്ത്രീകളെ അഗ സത്യമലയില്‍ പ്രവേശിപ്പിക്കണമെന്നു കാട്ടി വനം സെക്രട്ടറി മാര്യപാണ്ട്യന് ഉത്തരവ് നല്‍കിയതാണ് ഇവിടെ പ്രതിഷേധത്തിന്റെ കനലുകള്‍ ഉയര്‍ത്തുന്നത്. സാധാരണ പുരുഷന്മാരെ മാത്രം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് അഗസ്ത്യമുടിയിലേക്ക് കടത്തി വിടുന്നത്. അത് സ്ത്രീകള്‍ക്ക് കൂടി ബാധകമാക്കണമെന്ന് കാണിച്ച് സ്ത്രീപക്ഷ സംഘടനകള്‍ രംഗത്തുവരികയും അങ്ങിനെ വന്നാല്‍ അത് തടയുമെന്ന് ആദിവാസികളും പറഞ്ഞതോടെയാണ് പ്രശ്നം വിവാദമായത്. പ്രതിഷേധമായി അടുത്തിടെയാണ് ആദിവാസി സംഘടനകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് വരെ നടത്തിയത്. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും എതിര്‍പ്പുണ്ടായിരുന്ന നീക്കമാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ത്താന്‍ പോകുന്നത്. ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ പര്‍വതമാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 6700 അടി ഉയരമുള്ളതാണ് അഗസ്ത്യകൂടം. അപൂര്‍വ സസ്യജന്തുജാലങ്ങളും മലമടക്കുകളും നിറഞ്ഞ ഈ ഉള്‍വനം ലോകത്തിന്റെ ശ്രദ്ധ പോലും നേടിയതാണ്. ഏറ്റവും…
Read Moreപൊങ്കാല ഏറ്റു..! ലോ അക്കാഡമിക്ക് മുന്നില്‍ മഹിള കോണ്‍ഗ്രസിന്റെ പൊങ്കാല; മണിക്കൂറിനുള്ളില്‍ ഫലവും കണ്ടു
തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരപ്പന്തലിന് മുന്നില്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തെ പിന്തുണച്ചായിരുന്നു മഹിളകളുടെ പൊങ്കാല സമരം. അതിനിടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന കെ.മുരളീധരന് എംഎല്‍എയെ മുതിര്‍ന്ന നേതാക്കള്‍ ഇന്നും സന്ദര്‍ശിച്ചു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ തുടങ്ങിയവരാണ് ഇന്ന് സമരപ്പന്തലില്‍ എത്തിയത്. ലോ അക്കാഡമിയിലേക്ക് പുതിയ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് കാട്ടി മാനേജ്മെന്റ് നല്കിയ പത്രപരസ്യത്തില്‍ വ്യക്തതയില്ലെന്ന് കെ.മുരളീധരന് പറഞ്ഞു. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്പോള്‍ ലക്ഷ്മി നായരെ എന്തിന് മാറ്റിയെന്ന് മാനേജ്മെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു തിരുവനന്തപുരം: കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി…
Read Moreഅപ്പോ, അങ്ങനെയൊക്കെയുണ്ടല്ലേ..! പൊതു ആവശ്യങ്ങൾക്ക് സംഘടനകൾ രാഷ്ട്രീയാതീ തമായി യോജിച്ച് പ്രവർത്തിക്കണം
കൊട്ടാരക്കര: പൊതു ആവശ്യങ്ങൾക്ക് സംഘടനകൾ രാഷ്ട്രീയാതീതമായി യോജിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. തൊഴിൽ മേഖലയിൽ ആഗോള മൂലധന ശക്തികൾ മൃഗീയ ചൂഷണത്തിന് വിധേയമാകുന്ന ഈ കാലഘട്ടത്തിൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ രാഷ്ട്രീയത്തിന് അധീതമായി യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു. സ്വതന്ത്ര അദ്ധ്യാപക സംഘടനയായ പ്രൈവറ്റ് സ്കൂൾ ഗ്രേജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ 56–ാം മത് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. അധ്യാപകരുടെ ശ്രേയസിനും പൊതുവിദ്യാഭ്യാസത്തിന്റെ നന്മകൾക്കും വേണ്ടി പ്രവർത്തിക്കുന്ന പിജിറ്റിഎ പോലുള്ള സംഘടനകൾ ഇന്നിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സൽമോൻ ബി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വൈസ് ചെയർമാൻ എ.ഷാജു, കുളക്കട രാജു, രാജു മാന്തോട്ടം, ജിമ്മി മറ്റിത്തിൻപാറ, ജോൺ കെ.മാത്യു., എ.ഷെബീർ, സെനുതോമസ്, സിബി ആന്റണി, സുധീർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളെ ആദരിക്കൽ…
Read Moreനന്നികേട്, അല്ലാതെ പിന്നെ..! ജനങ്ങൾക്കായി നിർമിച്ചു നൽകിയ കാത്തിരിപ്പുകേന്ദ്രം മറച്ച് പരസ്യബോർഡുകൾ; പൊറുതിമുട്ടി ജനങ്ങൾ
പാലോട്: രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉത്സവങ്ങളുടേയും പരസ്യബോര്‍ഡുകള്‍ കൊണ്ട് നന്ദിയോട് കാത്തിരിപ്പു കേന്ദ്രം മറച്ചു. കാത്തിരിപ്പു കേന്ദ്രത്തിനകത്തിരുന്നാല് വരുന്നതോ പോകുന്നതോ ആയ ഒറ്റവാഹനവും കാണാനാകുന്നില്ല. ബസുകളുടെ ബോര്‍ഡുകള്‍ കാണാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഇപ്പോള്‍ കാത്തിരിപ്പു കേന്ദ്രത്തിനകത്താണ് നില്‍പ്പ്. നിരവധിതവണ പോലീസ് ഇവിടെ നിന്നും ബോര്‍ഡുകള്‍ മാറ്റി വച്ചെങ്കിലും വീണ്ടും ബോര്‍ഡുകള്‍ കാത്തിരിപ്പു കേന്ദ്രം മറച്ചു. തെങ്കാശിപ്പാതയിലെ ഏറ്റവും പ്രധാനപ്പെട്ട കവലയാണ് നന്ദിയോട്.പാലോട്നന്ദിയോട്, പാലോട്വിതുര റോഡുകള്‍ ചേരുന്ന റോഡിലാണ് കാത്തിരുപ്പു കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വായനശാലയും കാത്തിരിപ്പു കേന്ദ്രത്തിന്റെ മുകളിലാണ്. ഈ കെട്ടിടത്തെ പൂര്‍ണ്ണമായും മറച്ചുകൊണ്ടാണ് പരസ്യബോര്ഡുകള്സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പാലോട് പോലീസും നന്ദിയോട് ഗ്രാമ പഞ്ചായത്തും മുന്നോട്ടു വരണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
Read Moreതെരുവുനായ്ക്കൾക്ക് നാഥനായി..! സമൂഹം നായ്ക്കളെ ആട്ടിപായിക്കുന്പോൾ അവർക്ക് രക്ഷകനായി നാരായണനും ഭാര്യയും
കാട്ടാക്കട: നാരായണന് തെരുവ് നായ്ക്കൾ മക്കളെ പോലെയാണ്. പണി പൂർത്തിയാകാത്ത ഈ വീട്ടിൽ നായ്ക്കൾക്ക് ഭക്ഷണം കിട്ടും. പരിലാളനം കിട്ടും. വിളപ്പിൽ പഞ്ചായത്തിലെ കാവിൻപുറം തെക്കേ ഹൗസിംഗ് കോളനിയിലെ നാരായണനാണ് തെരുവ് നായ്ക്കൾക്ക് നാഥനായി മാറുന്നത്. കൂലി വേലക്കാരനായ നാരായണൻ അന്തിയുറങ്ങുന്നത് പണി പൂർത്തിയാകാത്ത വീട്ടിലാണ്. തെരുവ് നായ്ക്കളെ തന്റെ കുഞ്ഞുങ്ങളെ പോലെ വളർത്തുന്നു, പരിപാലിക്കുന്നു. ഇപ്പോൾ വലുതും ചെറുതുമായി 12 നായ്ക്കൾ. വീട്ടിലെത്തിച്ച നായ്ക്കൾക്ക് നാരായണനും ഭാര്യ രഘുപതിയും തന്നെ ഭക്ഷണം വച്ച് നൽകും. സമൂഹം തെരുവ് നായ്ക്കളെ ആട്ടിപായിക്കുന്പോ ളാണ് നാരായണൻ അവർക്ക് രക്ഷകനാകുന്നത്. നായ്ക്കളും ദൈവത്തിന്റെ സൃഷ്ടികളാണ്. അനാഥരായ മനുഷ്യരെ പോലെ അവരും അനാഥരായാൽ അവറ്റകളെ സംരക്ഷിക്കേണ്ടത് മനുഷ്യർ തന്നെയാണ് നാരായണൻ പറയുന്നു. എവിടെയെങ്കിലും പോയിട്ട് വീട്ടിലെത്തിയാൽ നാരായണന് ചുറ്റും നായ്ക്കൾ ഓടിയെത്തും. നാരായണന് ഇപ്പോള്‍ അസുഖം കാരണം കൂലി വേല…
Read Moreലോ ഫുഡ് ഇവിടെ വേണ്ട..! ലോ അക്കാഡമി പരിസരത്തെ ലക്ഷ്മി നായരുടെ ഹോട്ടൽ കെ.എസ്.യു പ്രവർത്തകർ പൂട്ടിച്ചു
തിരുവനന്തപുരം: ലോ അക്കാഡമി പരിസരത്ത് പ്രവർത്തിച്ചിരുന്ന ലക്ഷ്മി നായരുടെ ഹോട്ടൽ വിദ്യാർഥി സംഘടനകൾ പൂട്ടിച്ചു. കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയവർ ഹോട്ടൽ പൂട്ടിക്കുകയായിരുന്നു. തുടർന്ന് അക്കാഡമി പരിസരത്ത് പ്രവർത്തിക്കുന്ന ബാങ്കും പൂട്ടിക്കാൻ ശ്രമം നടത്തിയെങ്കിലും പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ എത്തിയത്.
Read More