കെ​എ​സ്ആ​ർ​ടി​സി​യു​ടെ 1275 ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ 1275 ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി കൊ​ടു​ത്തു​കൊ​ണ്ട് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

മാ​ർ​ച്ച്, ഏ​പ്രി​ൽ , ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഫി​റ്റ്ന​സ്കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ബ​സു​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​ക്കൊടു​ത്തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും ബ​സു​ക​ളി​ൽ വെ​ഹി​ക്കി​ൾ ലോ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗ് ഡി​വൈ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും പ​രി​ഗ​ണി​ച്ചാ​ണ് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ര​ണ്ട് മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി​യ​ത്.

ശ​ബ​രി​മ​ല മ​ണ്ഡ​ല ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മാ​വ​ധി ബ​സു​ക​ൾ ആ​വ​ശ്യ​മു​ള്ള​തി​നാ​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​ന​വ​ശേ​ഷി വ​ർ​ഷം മു​ഴു​വ​ൻ ഒ​രു പോ​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് കാ​ലാ​വ​ധി നീ​ട്ടി ന​ല്കി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ 5422 ബ​സു​ക​ളി​ൽ 3052എ​ണ്ണ​ത്തി​ന്‍റെ കാ​ലാ​വ​ധി​യാ​ണ് മാ​ർ​ച്ച് ,ഏ​പ്രി​ൽ , ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ തീ​രു​ന്ന​ത്.

ഇ​തി​ൽ 1275 ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ്കാ ലാ​വ​ധി​യാ​ണ് ര​ണ്ട് മാ​സ​ത്തേ​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് നീ​ട്ടി കൊ​ടു​ത്തി​ട്ടു​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി 15 വ​ർ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ1635 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യാ​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

ബ​സു​ക​ൾ ക​ണ്ടം ചെ​യ്യാ​നാ​യി സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നാ​ല് ബ​സ് പൊ​ളി​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ്.


Related posts

Leave a Comment