കൊല്ലം : മൈനാഗപ്പള്ളി സ്വദേശിയായ പൂക്കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാവുന്നില്ല. ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ കഴിയുന്ന പൂക്കുഞ്ഞിനെ ഒടുവിൽ ഭാഗ്യം തേടിയെത്തി. ഇന്നലെ ഒരുമണിയോടെയാണ് പൂക്കുഞ്ഞ് അക്ഷയ ലോട്ടറി ടിക്കറ്റെടുത്തത്. വീട്ടിലെത്തി ഒരുമണിക്കൂർ തികയും മുന്‍പേ ബാങ്കിൽനിന്ന് ജപ്തി നോട്ടീസെത്തി. എന്തുചെയ്യണമെന്നറിയാതെ വിഷമത്തോടെ ഇരിക്കുന്പോഴാണ് സഹോദരൻ ആ ശുഭവാർത്ത പൂക്കുഞ്ഞിന്റെ കാതുകളിലെത്തിച്ചത്. 70 ലക്ഷത്തിന്റെ ഭാഗ്യം പൂക്കുഞ്ഞിന്റെ എ.ഇസഡ് 907042 എന്ന ടിക്കറ്റിനാണെന്ന്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. മീൻ കച്ചവടം നടത്തി ഉപജീവനം നടത്തിവന്ന പൂക്കുഞ്ഞിന് സങ്കൽപ്പിക്കാൻ കഴിയാത്ത തുകയാണ് ലഭിച്ചതെന്നറിഞ്ഞപ്പോൾ വാക്കുകളിടറി. മൈനാഗപ്പള്ളിയിലുള്ള ചന്തയിലെ ചെറിയതട്ടിൽനിന്ന് ഒരു വൃദ്ധന്റെ കൈയിൽനിന്നാണ് പൂക്കുഞ്ഞ് ലോട്ടറി വാങ്ങിയത്. വീടുവയ്പിനായി കുറ്റിവട്ടത്തുള്ള കോർപറേഷൻ ബാങ്ക് ശാഖയിൽനിന്ന് എട്ടുവർഷം മുന്‍പാണ് പൂക്കുഞ്ഞ് എട്ടുലക്ഷത്തോളം രൂപ ലോണെടുത്തത്. ടവ് മുടങ്ങിയതോടെ ബാങ്ക് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ദൈവം…
Read MoreCategory: Kollam
അധികസമയ സിംഗിൾ ഡ്യൂട്ടി; നടപടിക്രമങ്ങൾ അതിവേഗം; 12 മണിക്കൂർ ഡ്യൂട്ടിഅംഗീകരിക്കില്ലെന്ന് കെ.പി. രാജേന്ദ്രൻ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സിയിൽ അധികസമയ സിംഗിൾ ഡ്യൂട്ടി (12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി ) സംസ്ഥാനമാകെ നടപ്പാക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി. ഇതിന് വേണ്ടിയുള്ള ജില്ലാ തല യോഗങ്ങൾ ഇന്നാരംഭിക്കും. പാലക്കാട് മുതൽ തുടങ്ങുന്ന വടക്കൻ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിലാണ് ഇതിന് തുടക്കം കുറിയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാറശാല ഡിപ്പോയിലാണ് സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി ആദ്യം നടപ്പാക്കിയത്. ഇതേക്കുറിച്ച് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പരാതികളേറെയുണ്ട്. വടക്കൻ മേഖലയിൽ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിന് മുന്നോടിയായി ക്രോണോളജി, സമയം, കിലോമീറ്റർ , ഫ്രീക്വൻസി , നെറ്റ് വർക്ക് എന്നിവ തയാറാക്കാൻ നേരത്തനിർദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ ഓഫിസർമാർ , അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാർ, ഡി സി പി എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ , ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെ ചുമതലക്കാർ എന്നിവരുടെ…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ റബര്‍മരത്തില്‍ കെട്ടിയിട്ട് വായ്ക്കുള്ളില്‍ കരിയില തിരുകി മര്‍ദിച്ചു
പുത്തൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പട്ടികജാതി യുവതിയെ വിജനമായ പുരയിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി റബര്‍മരത്തില്‍ കെട്ടിയിട്ട് വായ്ക്കുള്ളില്‍ കരിയില കുത്തിത്തിരുകി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എസ്.എന്‍. പുരം സ്വദേശി ലാലുമോന് (34) ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പുത്തൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്കുള്ള യാത്രാമധ്യേ വിജനമായ റബര്പുരയിടത്തിന് അടുത്തെത്തിയപ്പോള്‍ യുവതിയെ ലാലുമോന് തടഞ്ഞുനിര്‍ത്തി അടിക്കുകയും റബര്പുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഫോൺ എറിഞ്ഞുടച്ചു.
Read Moreഒരിക്കലും ചെയ്യാൻ പാടില്ലാത്തത്; സിഎംഡിക്കെതിരേ ഫേയ്സ് ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ മുൻ സിഎംഡിയേയും ഇപ്പോഴത്തെ സിഎംഡിയേയും പരാമർശിച്ചു കൊണ്ട് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട ജീവനക്കാരന് സസ്പെൻഷൻ. പെരുമ്പാവൂർ യൂണിറ്റിലെ ഇൻസ്പെക്ടർ സുനിൽ ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.മുൻ സി എം ഡി ടോമിൻ ജെ തച്ചങ്കരിയേയും ഇപ്പോഴത്തെ സി എം ഡി ബിജു പ്രഭാകറെയും പരാമർശിക്കുന്നതാണ് അച്ചടക്ക നടപടിയ്ക്ക് വഴി വെച്ച കുറിപ്പ്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ മാസങ്ങൾക്ക് മുമ്പേ കുറിപ്പ് നിലനില്‍ക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. സൂപ്പർവൈസറി തസ്തികയിലുള്ള ഒരു ജീവനക്കാരന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ പാടില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് സസ്പെൻഷൻ.
Read Moreതാമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല! കൊല്ലത്തുകാർക്കും നൊമ്പരമായി; ജില്ലയിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ
സന്തോഷ് പ്രിയൻ കൊല്ലം: വടക്കാഞ്ചേരി ബസ് അപകടം കൊല്ലത്തുകാർക്കും ഹൃദയത്തിൽ ഉണങ്ങാത്ത മുറിവായി. മരിച്ചവരിൽ രണ്ടുപേർ കൊല്ലം ജില്ലക്കാരാണ്. യാത്രാമൊഴിയേകി വീട്ടിൽനിന്നും പോയിമറഞ്ഞവർ ഇനി വരില്ലെന്ന ദുഃഖസത്യം തിരിച്ചറിഞ്ഞതോടെ ഉറ്റവർക്ക് ജന്മം മുഴുവൻ താങ്ങാനാകാത്ത നൊന്പരമായി. വെളിയം വെെദ്യൻകുന്ന് ഓമനകുട്ടൻ-ദേവി ദമ്പതികളുടെ മകൻ അനൂപ് (22), പുനലൂർ മണിയാർ എരിച്ചിക്കൽ ചരുവിള വീട്ടിൽ ദീപു ഭാനു എന്നിവരാണ് മരിച്ചവരിൽ കൊല്ലം ജില്ലയിൽനിന്നുള്ളവർ. ഇവർ കൊട്ടാരക്കരയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു. ഐറ്റിഐ പാസായ അനൂപ് ഉന്നത പഠനത്തിനായി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 നാണ് വീട്ടിൽ നിന്ന് കോയന്പത്തൂരിലേക്ക് പോയത്. കൊട്ടാരക്കരയിൽനിന്നും ട്രെയിൻ മാർഗം പോകാനായിരുന്നു തീരുമാനം. പിതാവ് സ്കൂട്ടറിൽ അനൂപിനെ കാൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കാെണ്ടു വന്നു വിട്ടു. താമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല. തുടർന്ന് കാൊട്ടാരക്കരയിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറി പാോകുകയായിരുന്നു.…
Read Moreമുൻവിരോധം! യുവതിയുടെ ശരീരത്തിൽ കയറി പിടിച്ചു, വസ്ത്രം വലിച്ച് കീറി, പിന്നെ ചീത്തവിളിയും; ഒടുവില്‍…
കൊല്ലം: മുൻവിരോധം നിമിത്തം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചും ചീത്ത വിളിച്ചും മാനഹാനിപ്പെടുത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി. പേരയം, വിനീത് ഭവനിൽ ബീഡി കിച്ചു എന്ന വിനീത് (24) ആണ് പോലീസ് പിടിയിൽ ആയത്. അയൽവാസിയായ യുവതിയും കുടുംബവും സ്ഥലത്ത് നിന്നും ഒഴിഞ്ഞ് പോകണമെന്ന് ഇയാൾ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതിന് തയ്യാറാകാത്തതിലുള്ള വിരോധം നിമിത്തം പ്രതി കഴിഞ്ഞ 26ന് രാത്രി ഒന്‍പതോടെ യുവതിയും കുടുംബവും താമസിച്ച് വന്ന വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചപ്പോൾ യുവതിയേയും കുടുംബത്തേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പുറത്തിറങ്ങി പടക്കം കത്തിച്ച് വീട്ടിനുള്ളിലേക്ക് എറിയുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പും സമാനകുറ്റകൃത്യങ്ങളിൽ…
Read Moreതല കറങ്ങി കടത്തിണ്ണയിൽ വീണു; ബോധം വന്നശേഷം വീട്ടിലെത്തി നോക്കിയപ്പോള്‍ മോതിരം കാണാനില്ല; ഒടുവില്‍ കള്ളനെ പൊക്കി പോലീസ്
കൊട്ടാരക്കര: തലകറങ്ങി വീണ യുവാവിന്റെ മോതിരം മോഷ്ടിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ അറുപറക്കോണം ചരുവിള വീട്ടിൽ ബിജു (മൈഡി -49) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനാണ് സംഭവം. എഴുകോൺ സ്വദേശിയായ അനന്തുവിന്റെ മോതിരമാണ് മോഷ്ടിച്ചത്. തല കറങ്ങി കടത്തിണ്ണയിൽ കിടന്ന അനന്തുവിന്റെ വിരലിൽ നിന്നും മോതിരം മോഷ്ടിക്കുകയായിരുന്നു. ബോധം വന്നശേഷം വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടമായതറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ എഴുകോൺ ഇൻസ്പെക്ടർ റ്റി.എസ് ശിവപ്രകാശ്, എസ്ഐ അനീസ്, എസ്ഐ വി.വി സുരേഷ്, എഎസ്ഐ ഷിബു, എഎസ്ഐ വിജയൻ, സിപിഒ ഉമേഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവീട്ടിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയെ കാറിൽ കയറ്റി; വിജനമായ സ്ഥലത്ത് എത്തിച്ചു ക്രൂരമായ പീഡനം; ഞെട്ടിക്കുന്ന സംഭവം കിളിമാനൂരിൽ
കിളിമാനൂർ : വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ കെ കോണം കോണത്ത് വീട്ടിൽ അൽ അമീനാണ് പിടിയിലായത്. കഴിഞ്ഞ 26 രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞ് അൽ അമീൻ കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിയ്ക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്എച്ച്ഒ എസ്.സനോജ് , എസ്ഐ വിജിത്ത് കെ. നായര്‍ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പീഡനശ്രമം: യുവാവ് അറസ്റ്റിൽകിളിമാനൂർ : വയോധികയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ചശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23 ന് പുലർച്ചെ…
Read Moreഎട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത സംഭവം ! കുട്ടിയ്ക്ക് 50,000 രൂപ നല്കാന് തയ്യാറെന്ന് പോലീസുകാരി…
മൊബൈല്‍ മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ എട്ടുവയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത് മാനസിക സമ്മര്‍ദ്ദത്തിലാക്കിയ സംഭവത്തില്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ. 50,000 രൂപ നല്‍കാമെന്നാണ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുളളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. ഇതിന് സന്നദ്ധനല്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അപ്പീല്‍ വിശദവാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാന്‍ മാറ്റി. 2021 ഓഗസ്റ്റ്…
Read Moreകൊല്ലം കോർപ്പറേഷനിൽ തീപിടിത്തം; മേയറുടെ ഓഫീസിൽ മാത്രം തീപിടിച്ചതിൽ ദുരൂഹത; ഫയലുകൾ കത്തിനശിച്ചു; എല്ലാം കമ്പ്യൂട്ടറിലുണ്ടെന്ന് മേയർ
കൊല്ലം: കൊല്ലം കോർപ്പറേഷനിലെ മേയറുടെ മുറിയിൽ തീപിടിത്തം. ഫയലുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെശുചീകരണതൊഴിലാളികളാണ് മേയറുടെ മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ട് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഉടൻതന്നെ ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയെങ്കിലും തീകെടുത്താനായില്ല.മുറിക്കുള്ളിൽ പുക നിറഞ്ഞുനിന്നതിനാൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ ജനലിന്റെ ഗ്ലാസുകൾ പൊട്ടിച്ചശേഷമാണ് ശ്രമം തുടങ്ങിയത്. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. മേയറുടെ മുറിയിലെ ടിവി പൊട്ടിത്തെറിച്ചനിലയിലും മേശകളും കസേരകളും കത്തിയനിലയിലുമാണ്. എസിയുടെ വയറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഫോറൻസിക് വിദഗ്ധരും മറ്റും എത്തി പരിശോധന നടത്തും. രണ്ട് സെക്യുരിറ്റി ജീവനക്കാരാണ് കോർപറേഷനിൽ ജോലിനോക്കുന്നത് . ഇവരാരും തീപിടിത്തം കണ്ടില്ല. മേയറുടെ കാര്യാലയവും പരിസരവും കാമറ നിരീക്ഷണത്തിലാണ്. മേയറുടെ മുറിയിൽ മാത്രം തീപിടിച്ചതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. അതേസമയം, പ്രധാന ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നും കത്തിയ ഫയലുകളിലെ വിവരങ്ങൾ കന്പ്യൂട്ടറിൽ…
Read More