എ​ട്ടു വ​യ​സ്സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത സം​ഭ​വം ! കു​ട്ടി​യ്ക്ക് 50,000 രൂ​പ ന​ല്‍​കാ​ന്‍ ത​യ്യാ​റെ​ന്ന് പോ​ലീ​സു​കാ​രി…

മൊ​ബൈ​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ന​ടു​റോ​ഡി​ല്‍ എ​ട്ടു​വ​യ​സ്സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ത​യ്യാ​റെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​യാ​യ ഉ​ദ്യോ​ഗ​സ്ഥ. 50,000 രൂ​പ ന​ല്‍​കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കു​ട്ടി​യു​ടെ പി​താ​വി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 25,000 രൂ​പ കോ​ട​തി ചെ​ല​വാ​യും ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു സിം​ഗി​ള്‍ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. ഈ ​തു​ക ആ​രോ​പ​ണ​വി​ധേ​യ​യാ​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലാ​ണ് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ര്‍ തോ​മ​സും ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​നും അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള​ള​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കു​റ​യ്ക്കാ​നാ​കു​മോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​ന് സ​ന്ന​ദ്ധ​ന​ല്ലെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് അ​പ്പീ​ല്‍ വി​ശ​ദ​വാ​ദ​ത്തി​നാ​യി സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. 2021 ഓ​ഗ​സ്റ്റ്…

Read More

‘പെ​ന്‍​ഷ​ന്‍’ അ​ടി​ച്ചു​മാ​റ്റാ​ന്‍ 72 വ​യ​സു​ള്ള അ​മ്മ​യെ പ​ത്തു​വ​ര്‍​ഷം വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ടു ! പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മെ​തി​രേ കേ​സ്…

ഇ​പ്പോ​ള്‍ 72 വ​യ​സു​ള്ള സ്ത്രീ​യെ ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ക്കാ​ലം വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ല്‍ മ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. ത​ഞ്ചാ​വൂ​രാ​ണ് സം​ഭ​വം. അ​മ്മ​യെ ഉ​പേ​ക്ഷി​ച്ച​തി​നാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 72 വ​യ​സ്സു​ള്ള ജ്ഞാ​ന​ജ്യോ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന് അ​ജ്ഞാ​ത​ന്‍ ന​ല്‍​കി​യ ര​ഹ​സ്യ​വി​വ​ര​മാ​ണ് 72കാ​രി​യു​ടെ മോ​ച​ന​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്. ചെ​ന്നൈ​യി​ല്‍ ഇ​ന്‍​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ഷ​ണ്‍​മു​ഖ​സു​ന്ദ​രം, ദൂ​ര്‍​ദ​ര്‍​ശ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന വെ​ങ്ക​ടേ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​മ്മ​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് എ​ന്നാ​ണ് ഷ​ണ്‍​മു​ഖ​സു​ന്ദ​ര​ത്തി​ന്റെ ആ​രോ​പ​ണം. അ​മ്മ​യ്ക്ക് മാ​സം​തോ​റും ല​ഭി​ക്കു​ന്ന 30,000 രൂ​പ പെ​ന്‍​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വെ​ങ്ക​ടേ​ശ​ന്‍ ആ​ണ്. അ​തി​നാ​ല്‍ അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​ന് ഉ​ത്ത​ര​വാ​ദി വെ​ങ്ക​ടേ​ശ​ന്‍ ആ​ണെ​ന്നും ഷ​ണ്‍​മു​ഖ​സു​ന്ദ​രം ആ​രോ​പി​ക്കു​ന്നു. വീ​ട്ടി​ല്‍ ന​ഗ്‌​ന​യാ​യി ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ നി​ല​യി​ലാ​ണ് ജ്ഞാ​ന​ജ്യോ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ല്‍ ത​ഞ്ചാ​വൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ് 72കാ​രി. അ​മ്മ​യെ ഒ​റ്റ​യ്ക്കാ​ക്കി…

Read More

പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി ! ഗര്‍ഭിണി ഉള്‍പ്പെടെയുള്ള യുവാവിന്റെ സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി പീഡിപ്പിച്ച് പോലീസ്; പീഡനത്തില്‍ യുവതിയുടെ ഗര്‍ഭമലസി…

സഹോദരന്‍ കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ സഹോദരിയെയും മറ്റ് രണ്ട് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച് പോലീസ്. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടാകാതെ വന്നതോടെ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. താന്‍ രണ്ട് മാസവും 22ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച യുവതി മാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സെപ്റ്റംബര്‍ 10ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതികളില്‍ ഒരാള്‍ പോലീസ്…

Read More

ബിഫാം വിദ്യാര്‍ഥി എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചത് പ്രണയിച്ച് ! വിവാഹശേഷം ഭാര്യയെ പഠിപ്പിക്കാന്‍ യുവാവ് പഠനം നിര്‍ത്തി; ഒടുവില്‍ ഭാര്യയുടെ മാനസിക പീഡനം 23കാരനെ കൊണ്ടെത്തിച്ചത് തീ കൊളുത്തിയുള്ള മരണത്തില്‍…

ഹൈദരാബാദ്: ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23കാരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ വീടിന് പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങി. 2015ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും പ്രണയിച്ചു വിവാഹിതരായത്. ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും ഓരോ കാരണങ്ങളുണ്ടാക്കി ശ്രീകാന്തിനോട് വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയും കുടുംബവും പറഞ്ഞിട്ടാണ് അവളെ പഠിപ്പിക്കാന്‍ താന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്‍കി. ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത്…

Read More

ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗരത്തില്‍ ഉപേക്ഷിച്ചു; അടൂരില്‍ ഇന്നലെ രാത്രിയില്‍ നടന്നത്…

അടൂര്‍: ഭാര്യയുടെ കാമുകനെന്നാരോപിച്ച് യുവാവിന് അടൂരില്‍ ക്രൂരമര്‍ദ്ദനം. യുവതിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .എന്നാല്‍ ഉടന്‍ തന്നെ പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. ഇതറിഞ്ഞ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ അനുജനെയും സുഹൃത്തിനെയും പിടികൂടി. ഭര്‍ത്താവ് ഒളിവിലാണ്. പോലീസിന്റെ ഇടപെടല്‍ മൂലം വലിയ അപകടത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.

Read More