കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്ക്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി ശക്തികുളങ്ങര പോലീസിന്റെ പിടിയിൽ. കുരീപ്പുഴ ചേരിയിൽ മുൻവിനാട് കായൽവാരം വീട്ടിൽ ആൽബിൻ (28) ആണ് പോലീസ് പിടിയിലായത്.ആൽബിന്റെ അമ്മയും പരാതിക്കാരിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതിയുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങിപോയിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാരിയുടെ വീട്ടിൽ എത്തിയ ആൽബിൻ ചീത്ത വിളിച്ചു കൊണ്ട ് ആവലാതിക്കാരിയേയും മകളേയും അക്രമിക്കുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ അവരെ മാനഹാനിപ്പെടുത്താനും ശ്രമിച്ചു. ഇതിനെ തുടർന്ന് ഇവർ നൽകിയ പരാതിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും, മാനഹാനിപ്പെടു ത്താൻശ്രമി ച്ചതിനും ശക്തികുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ ഐ.വി, സി.പി.ഓ ശ്രീലാൽ എന്നിവരാണ്…
Read MoreCategory: Kollam
ഉദ്യോഗസ്ഥരുടെ അശ്രദ്ധയും നിരുത്തരവാദിത്വവും; കെഎസ്ആർടിസി ബസുകളിലെ സൗജന്യപരസ്യങ്ങൾ ഉടൻ നീക്കണമെന്ന് ഉത്തരവ്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിലെ സൗജന്യപരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ഉത്തരവ്. നീക്കം ചെയ്യേണ്ട 65 സ്ഥാപനങ്ങളുടെ പരസ്യങ്ങളുടെ പട്ടികയും യൂണിറ്റ്, ക്ലസ്റ്റർ ഓഫീസർമാർക്ക് നല്‍കിയിട്ടുണ്ട്. ഈ മാസം പതിനെട്ടിനകം ഇവ ബസുകളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് കർശന നിർദേശം.നീക്കം ചെയ്യേണ്ട പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ സിനിമ-സീരിയൽ എന്നിവയുടെ പരസ്യങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്നോളജി സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ടെക്സ്റ്റൈയിൽസ്, സ്വർണ്ണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയുടെ പരസ്യങ്ങളും നീക്കം ചെയ്യേണ്ടവയിൽ പ്രധാനമായും ഉൾപ്പെടും. കരാർ അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പരസ്യം ചെയ്ത ഈസ്ഥാപനങ്ങൾ കരാർ കാലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കുകയോ പരസ്യം നീക്കം ചെയ്യുകയോ ചെയ്തിരുന്നില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും ബസുകൾ സൗജന്യമായി ഈ പരസ്യങ്ങളും പ്രദർശിപ്പിച്ചു കൊണ്ട് മാസങ്ങളായി ഓടുകയാണ്. ബന്ധപ്പെട്ടവരുടെ അശ്രദ്ധയും നിരുത്തരവാദിത്വവുമാണ് സൗജന്യമായി പരസ്യം പ്രദർശിപ്പിക്കാൻ ഇടയാക്കിയതെന്ന് സി എം ഡി കണ്ടെത്തിയതിനെ…
Read Moreബസിൽ തലകറങ്ങി വീണ് യുവാവ്; ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും
ചാത്തന്നൂർ: അജ്ഞാതനായ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിന് നിമിത്തമായി മാറിയതിന്റെ നിർവൃതിയിലാണ് ചാത്തന്നൂർ കെഎസ്ആർടിസിയിലെ ഡ്രൈവർ സി.ജി. ഷാജിയും വനിതാ കണ്ടക്ടർ ശ്രുതിയും. ഇവരുടെ ശ്രമത്തിന് ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അവരുടെ ബുദ്ധിമുട്ടുകൾ അവഗണിച്ച് സഹകരിക്കുകയും ചെയ്തപ്പോൾ , ആരോഗ്യ പ്രവർത്തകർ വീണ്ടെടുത്ത് നല്‍കിയത് ഒരു ജീവനും ജീവിതവും. ഇന്നലെ ഉച്ചയോടെയാണ് ് സംഭവം. പാരിപ്പള്ളിയിൽ നിന്നും ബൈപ്പാസ് വഴി കരുനാഗപ്പള്ളിയിലേയ്ക്ക് സർവീസ് നടത്തുന്ന ചാത്തന്നൂർ ഡിപ്പോയിലെ ഓർഡിനറി സർവീസ്. ഈ ബസിലെ സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ പകരമെത്തിയതാണ് വനിതാ കണ്ടക്ടർ ശ്രുതി. ബസ് പാരിപ്പള്ളിയിൽ നിന്നും പുറപ്പെട്ടപ്പോൾ കല്ലുവാതുക്കൽ ഇറങ്ങാൻ ടിക്കറ്റെടുത്ത ഒരു യാത്രക്കാരനുമുണ്ടായിരുന്നു. കല്ലുവാതുക്കൽ കഴിഞ്ഞ് ശീമാട്ടി ജംഗ്ഷൻ എത്താറായപ്പോഴാണ് കല്ലുവാതുക്കൽ ടിക്കറ്റെടുത്ത യാത്രക്കാരൻ ഇറങ്ങിയില്ലെന്നത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഉറങ്ങുന്ന മട്ടിലായിരുന്നു. സഹയാത്രികരോട് അയാളെ വിളിച്ചുണർത്താൻ നിർദ്ദേശിച്ചു .വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ , യാത്രക്കാരൻ…
Read Moreമത്സ്യഫെഡിൽ വൻതുക തിരിമറി നടത്തിയ കേസ്: ഒളിവിലായിരുന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ; അന്തിപച്ച വരുമാനത്തിൽ നിന്ന് തട്ടിയത് 94 ലക്ഷം രൂപ
കൊല്ലം :മത്സ്യഫെഡിന്റെ അന്തിപച്ചയിൽ നിന്നു ലഭിച്ചിരുന്ന വരുമാനത്തിൽ നിന്ന് 94 ലക്ഷം രൂപാ തിരിമറി നടത്തിയ കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ പിടിയിൽ. മത്സ്യഫെഡ് ജൂനിയർ അസിസ്റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ അനിമോൻ(46) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നോക്കി വരുകയായിരുന്നു പ്രതി. കഴിഞ്ഞ വർഷം ജനുവരി മാസം മുതൽ സെപ്റ്റംബർ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തിൽ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ ഒന്നാം പ്രതി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്.ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റർ മാനേജർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്ട്രർ ചെയ്തറിഞ്ഞ് പ്രതികൾ രണ്ടു പേരും ഒളിവിൽ പോകുകയായിരുന്നു. പിന്നീട്…
Read Moreമാരേജ് ബ്യൂറോയുടെ മറവില്‍ നടക്കുന്നത് മറ്റൊരു പരിപാടി! ആറുപേര്‍ പിടിയില്‍; ഇവരില്‍ നിന്നും നാല്പതിനായിരം രൂപയും പോലീസ് കണ്ടെത്തി
അഞ്ചല്‍ : മാരേജ് ബ്യൂറോയുടെ മറവില്‍ പണം വച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തെ അഞ്ചല്‍ പോലീസ് പിടികൂടി. അഞ്ചല്‍ കോളേജ് ജംഗ്ഷന് സമീപം ലൈഫ് ലൈന്‍ എന്ന മാരേജ് ബ്യൂറോയിലാണ് പണം വച്ചുള്ള ചൂതാട്ടം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു ഇന്നലെ രാത്രി ഏഴരയോടെ അഞ്ചല്‍ പോലീസ് സ്ഥാപനം റെയ്ഡ് ചെയ്തത്. ഈ സമയം ഇവിടെ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന അയിലറ സ്വദേശി ബഷീർ, കുളത്തുപ്പുഴ സ്വദേശികളായ ജോസ്, റെജി, സുരേഷ്, അഞ്ചൽ സ്വദേശി സലീം, ഭാരതിപുരം സ്വദേശി മോഹനൻ എന്നിവരേ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും നാല്പതിനായിരം രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്ഥാപനം കേന്ദ്രീകരിച്ചു വന്‍ തോതില്‍ പണം വച്ചുള്ള ചൂതാട്ടം നടക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപന ഉടമ റെജി എന്നയാള്‍ക്കെതിരെയും കേസെടുക്കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. സര്‍ക്കിള്‍…
Read Moreകെഎസ്ആർടിസിയുടെ ഹ്രസ്വദൂര സർവീസുകളും സ്വീഫ്റ്റിന്; ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം
കെഎപ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ പകുതിയോളം ജീവനക്കാർക്കും രണ്ടു മാസമായി ശമ്പളമില്ല. ജൂൺ മാസത്തെ ശമ്പളം ഡ്രൈവർ, കണ്ടക്ടർ, കാഷ്യൽ ലേബർ വിഭാഗങ്ങൾക്ക് മാത്രമാണ് കൊടുത്തത്. 9200 ഡ്രൈവർമാർക്കും 8600 കണ്ടക്ടർമാർക്കും 270 കാഷ്വൽ ലേബർമാർക്കുമാണ് 52 കോടിയോളം രൂപ ശമ്പളമായി നല്‍കിയത്. സംസ്ഥാന സർക്കാർ നല്കിയ 30കോടി രൂപ കൂടി ഉപയോഗിച്ചായിരുന്നു ഇവർക്ക് ശമ്പളം ജൂലൈ അവസാനദിവസമെങ്കിലും കൊടുത്തത്. 26 കോടിയും കൂടി വേണംമിനി സ്റ്റീരിയൽ, വർക്ക് ഷോപ്പ് , അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ജൂൺ മാസത്തെ ശമ്പളം നല്‍കിയിട്ടില്ല. ഇതിന് 26 കോടി രൂപ വേണ്ടി വരുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക്. ഓഗസ്റ്റ് ആയതോടെ ഈ വിഭാഗം ജീവനക്കാരുടെ ശമ്പള കുടിശിക രണ്ടു മാസമായി. കെഎസ്ആർടിസി ഏറ്റവും ദുർഘട കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ള അവസരങ്ങളിൽപ്പോലും മാസത്തിലെ അവസാന പ്രവൃത്തി ദിവസം ജീവനക്കാർക്ക് ശമ്പളം നലികിയിരുന്നു. സാമ്പത്തിക…
Read Moreകെഎസ്ആർടിസിയിൽ മെക്കാനിക്കുകൾക്ക് പിന്നാലെ കണ്ടക്ടർമാർക്കും തസ്തിക മാറ്റം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ മെക്കാനിക്കുകളെ തസ്തിക മാറ്റി നിയമിച്ചതിന് പിന്നാലെ കണ്ടക്ടർമാരെയും തസ്തിക മാറ്റി നിയമിച്ചു. 22 കണ്ടക്ടർമാരെയാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിലേയ്ക്ക് നിയമിക്കാൻ ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവായത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി 67 മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിലേയ്ക്കും യാത്രാ ഫ്യുവെൽസ് പമ്പുകളിലേയ്ക്കും മാറ്റി നിയമിച്ചിരുന്നു. വർക്ക് ഷോപ്പുകളിൽ ജീവനക്കാർ അധികമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് മെക്കാനിക്കുകളെ തസ്തിക മാറ്റി നിയമിക്കുന്നത്. ഇതിനകം നൂറിലധികം മെക്കാനിക്കുകളെ തസ്തിക മാറ്റം മുഖേന പുനർവിന്യസിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് കണ്ടക്ടർമാർക്ക് തസ്തിക മാറ്റം അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ 22 കണ്ടക്ടർമാരെയും മൂന്ന് മെക്കാനിക്കുകളെയുമാണ് ടിക്കറ്റ് ആന്റ് കാഷിലേക്ക് മാറ്റിയത്. തസ്തിക മാറ്റത്തിന് അപേക്ഷിച്ചവരെയാണ് മാറ്റിയതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിഷ്…
Read More28 കോടി പ്രവർത്തന ലാഭവുമായി കെഎസ്ആർടിസി; ശമ്പളം കിട്ടാതെ ജീവനക്കാരും; സ്പെയർ പാട്സിലെ കോടികളുടെ ചിലവിൽ സംശയം പ്രകടിപ്പിച്ച് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി കഴിഞ്ഞ ജൂൺ മാസത്തിലും പ്രവർത്തന ലാഭം നേടി. 28 കോടിയാണ് ലാഭം. മാസങ്ങളായി കെ എസ് ആർ ടി സി പ്രവർത്തന ലാഭത്തിലായിട്ടും ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. ശമ്പളം നല്കാൻ 50 കോടി സർക്കാർ അനുവദിക്കുമെന്നറിയിച്ചിട്ടും കഴിഞ്ഞ ദിവസം ധനവകുപ്പ് 30 കോടിയാണ് കെ എസ് ആർ ടി സി യ്ക്ക് അനുവദിച്ചത്. ജൂൺ മാസത്തെ ടിക്കറ്റ് വരുമാനം 186 കോടിയാണ്. ടിക്കറ്റിതര വരുമാനം 10 കോടിയും ഉൾപ്പെടെ 196 കോടിയാണ് വരുമാനം. ജീവനക്കാരുടെ ശമ്പളത്തിന് 82 കോടിയാണ് ആവശ്യം. കഴിഞ്ഞ മാസം 78 കോടി രൂപയാണ് ഡീസൽ വാങ്ങിയതിന് വേണ്ടി വന്നത്. 8 കോടി സ്പെയർ പാർട്ട്സിന് ചില വായതായും കണക്കുകളിലുണ്ട്. എന്നാലും ആകെ ചിലവ് 168 കോടിയാണ്. 28…
Read Moreനീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; സ്റ്റോപ്പില്ലാത്തിടത്ത് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായതാകാമെന്ന് പോലീസ്
പത്തനാപുരം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം മുമ്മൂല സ്വദേശി അക്ഷയ് (19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നീറ്റ് പരീക്ഷക്ക് ശേഷം പാലരുവി എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. കുര റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ റെയിൽവേ ജീവനക്കാരാണ് മൃതദേഹം കണ്ടത്. പാലരുവി എക്സ്പ്രസിന് കുരയിൽ സ്റ്റോപ്പില്ല. ഇത് അറിയാതിരുന്ന വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കിളി കൊല്ലൂരിൽ എത്തിയപ്പോൾ അക്ഷയ് മാതാവിനെ ഫോണിൽ വിളിച്ചിരുന്നതായി പറയുന്നു. പിന്നീട് വീട്ടുകാർ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതേ തുടർന്ന് രാത്രിയിൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് റെയിൽവേ ജീവനക്കാർ കൂരാ റെയിൽവേ സ്റ്റേഷനു സമീപം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് റെയിൽവേ പോലീസിലും, കുന്നിക്കോട്…
Read Moreകെഎസ്ആര്‍ടിസിൽ കുടിശിക കൂടുന്നു; ശമ്പളത്തിനു പുറമേ ഡീസല്‍ പൊല്ലാപ്പും; ജില്ലകളിൽ സർവീസുകൾ മുടങ്ങുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: ശമ്പളം കൊടുക്കാന്‍ പോലും വകയില്ലാതെ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഡീസല്‍ പൊല്ലാപ്പും. ഡീസല്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസിയുടെ പല സര്‍വീസുകളും മുടങ്ങുന്ന അവസ്ഥയിലാണ്. സര്‍വീസ് മുടങ്ങുമ്പോള്‍ മാത്രം തൊട്ടടുത്ത ദിവസം മുതല്‍ താത്കാലിക സംവിധാനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അപ്പോഴേക്കും ലക്ഷങ്ങളുടെ നഷ്ടം വന്നുകഴിയുകയും ചെയ്യും. കഴിഞ്ഞ ദിവസം ജില്ലയില്‍ മാത്രം 16 സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട്, വടകര, തൊട്ടില്‍പാലം, താമരശേരി ഡിപ്പോകളിലെ ചില സര്‍വീസുകളാണ് മുടങ്ങിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫറോക്ക് ഡിപ്പോയില്‍ നിന്നാണ് കോഴിക്കോട്ടേക്ക് ഇന്ധനം കൊണ്ടുവരുന്നത്. ഫണ്ട് കുടിശികയായതിനാലാണ് ഇവിടെ നിന്നു ഇന്ധനം ലഭിക്കാതായതെന്ന് അറിയുന്നു. പിന്നീട് ഏറെ വൈകി ഗുരുവായൂരില്‍ നിന്ന് ടാങ്കറില്‍ ഡീസല്‍ കൊണ്ടുവരികയായിരുന്നു.എന്നാല്‍ കോഴിക്കോട് ഡിപ്പോയില്‍ ഡീസല്‍ കുറച്ചു കഴിഞ്ഞു ലഭ്യമായിട്ടുണ്ടെന്നും ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയതെന്നുമാണ് അധികൃതരുടെ…
Read More