കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട  അ​മ​റി​ന്‍റെ സ​ഹോ​ദ​രി​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് പി.​എം.​എ. സ​ലാം

തൊ​ടു​പു​ഴ: മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട പാ​ലി​യ​ത്ത് അ​മ​ർ ഇ​ബ്രാ​ഹി​മി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​ധ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സ​ഹോ​ദ​രി​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കി നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മു​സ്‌ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​ സ​ലാം. അ​മ​ർ ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 10 ല​ക്ഷം രൂ​പ അ​പ​ര്യാ​പ്ത​മാ​ണ്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മ​ൻ​സൂ​റി​നും സ​ഹാ​യ ധ​നം അ​നു​വ​ദി​ക്ക​ണം.വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽനി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. ഇ​ട​തു സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് കു​ടി​യേ​റ്റ ജ​ന​ത​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം.​ സ​ലിം, സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം പി.​എം.​ അ​ബാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ. ഷു​ക്കൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​ സി​യാ​ദ്, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എം.​എ​സ്.​ മു​ഹ​മ്മ​ദ്, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം…

Read More

കാ​ട്ടാ​ന നി​യ​ന്ത്ര​ണം: പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

തൊടുപുഴ; മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യം നി​യ​ന്ത്രി​ക്കാ​ന്‍ ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച അ​മ​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ദേ​ശ​ത്ത് ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും. ജി​ല്ല​യി​ല്‍ കാ​ട്ടാ​ന ശ​ല്യം വ്യാ​പാ​ക​മാ​യ മേ​ഖ​ല​ക​ളി​ല്‍ എം​പി, എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഫെ​ന്‍​സിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​ണ്ണ​പ്പു​റ​ത്ത് ഹ​ർ​ത്താ​ൽ’; അ​മ​റി​ന്‍റെ സം​സ്കാ​രം ന​ട​ത്തി; മേ​ഖ​ല​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം

തൊ​ടു​പു​ഴ: ഇ​ന്ന​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സം​സ്‌​കാ​രം ന​ട​ത്തി. മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ല്‍​തൊ​ട്ടി പാ​ലി​യ​ത്ത് ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ന്‍ അ​മ​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ (22) സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ മു​ള്ള​രി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ലാ​ണ് ന​ട​ത്തി​യ​ത്. കാട്ടാനാക്രമണത്തിൽ‍ പ്ര​തി​ഷേ​ധി​ച്ച് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ല്‍​തൊ​ട്ടി​യി​ല്‍ അ​മ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു ത​ന്നെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​മു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ല്‍ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വി​നെ അ​ഴി​ക്കാ​നാ​ണ് അ​മ​റും സു​ഹൃ​ത്ത് ബ്ലാ​ങ്ക​ര​യി​ല്‍ മ​ന്‍​സൂ​റും (41) പോ​യ​ത്. ഇ​തി​നി​ടെ ഇ​ഞ്ച​ക്കാ​ട്ടി​ല്‍ നി​ന്ന ര​ണ്ട് ആ​ന​ക​ള്‍ ഇ​വ​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ അ​മ​റി​നെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് മ​ന്‍​സൂ​റി​ന് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റു. ര​ണ്ടു കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റ ഇ​യാ​ള്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. അ​മ​റി​ന്‍റെ മൃ​ത​ദേ​ഹം തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍…

Read More

അധികാരികളെ കണ്ണ് തുറക്കൂ… മു​റി​ഞ്ഞ​പു​ഴ പ​ഴ​യ ​പാ​ല​വും പ​രി​സ​ര​വും വി​ശ്ര​മ​കേ​ന്ദ്ര​മാ​ക്കാ​ൻ‌ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

വൈ​ക്കം: എ​റ​ണാ​കു​ളം-​കോ​ട്ട​യം റൂ​ട്ടി​ലെ ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ​യി​ലെ പ​ഴ​യ​പാ​ല​വും പ​രി​സ​ര​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വി​ശ്ര​മ​കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നു ഭൗ​തി​ക സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ല​പ്പ​ഴ​ക്ക​വും അ​ന​ധി​കൃ​ത മ​ണ​ൽ​വാ​ര​ൽ മൂ​ല​വും ഗ​താ​ഗ​ത​യോ​ഗ്യം അ​ല്ലാ​താ​യി​ത്തീ​ർ​ന്ന പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ച്ച​തോ​ടെ പ​ഴ​യ​പാ​ല​വും പ​രി​സ​ര​വും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടും വി​ക​സ​ന​ത്തി​നു സ​ഹാ​യ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളൊ​ന്നും അ​ധി​കൃ​ത​ർ ചെ​യ്യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് മൂ​ന്ന് ഊ​ഞ്ഞാ​ലും ഒ​രു ചാ​രു ബ​ഞ്ചും സ്ഥാ​പി​ച്ച് അ​വ​ളി​ടം സ്ത്രീ ​സൗ​ഹൃ​ദ​പാ​ർ​ക്കാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി പ​ഴ​യ പാ​ല​വും പ​രി​സ​ര​വും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്കു ത​ണ​ലി​ട​മൊ​രു​ക്കി കു​ടും​ബ​ശ്രീ​യു​ടെ നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ചാ​ൽ ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ചെ​മ്പി​ല​ര​യ​ൻ സ്മാ​ര​ക വ​ള്ളം​ക​ളി മു​റി​ഞ്ഞ​പു​ഴ​യി​ൽ ന​ട​ത്തി​യ​പ്പോ​ൾ വേ​ദി​യാ​യ​ത് ഇ​വി​ട​ത്തെ പ​ഴ​യ പാ​ല​മാ​യി​രു​ന്നു. മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ…

Read More

ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ: ച​ങ്ങ​നാ​ശേ​രി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം ന​ഗ​ര​വാ​സി​ക​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ള്‍​ക്കും ക​ടു​ത്ത​ഭീ​ഷ​ണി​യാ​കു​ന്നു. ന​ഗ​ര​ത്തി​ലെ മാ​ര്‍​ക്ക​റ്റു​ക​ള്‍, വ​ണ്ടി​പ്പേ​ട്ട, കു​രി​ശും​മൂ​ട്, പാ​റേ​ല്‍ പ​ള്ളി, ഫാ​ത്തി​മാ​പു​രം ഉ​ൾ​പ്പെ​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​റ​ച്ചി​ക്ക​ട​ക​ളു​ടെ പ​രി​സ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ വി​ഹ​രി​ക്കു​ന്ന​ത്. തെ​രു​വ് നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള എ​ബി​സി പ്രോ​ഗ്രാം ന​ട​പ​ടി​ക​ള്‍ നി​ല​ച്ച​തോ​ടെ​യാ​ണ് ഇ​വ​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​ത്. അ​സം​പ്ഷ​ന്‍, എ​സ്ബി കോ​ള​ജു​ക​ളി​ലേ​ക്കു വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന പി.​പി ജോ​സ് റോ​ഡി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക്കൂ​ട്ട​ങ്ങ​ള്‍ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ളാ​യി​ക്കാ​ട്-​പാ​ലാ​ത്ര​ച്ചി​റ-​ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ലും നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കേ​ട്ടു​പ​ടി, കു​ന്നും​പു​റം, അ​മ​ര, ചാ​ഞ്ഞോ​ടി, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങ​ണ, മാ​മ്മൂ​ട്, വെ​ങ്കോ​ട്ട പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​യി​പ്പാ​ട്, നാ​ലു​കോ​ടി ക​വ​ല​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍​സി​പി…

Read More

പു​തു​വ​ര്‍​ഷാ​ഘോ​ഷം: ല​ഹ​രി​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ പോ​ലീ​സ്; വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

കോ​ട്ട​യം: പു​തു​വ​ര്‍​ഷാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ല​ഹ​രി എ​ത്തു​ന്ന​താ​യി സൂ​ച​ന. പോ​ലീ​സും എ​ക്‌​സൈ​സും നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കി. കു​മ​ര​കം, വാ​ഗ​മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഹോം ​സ്‌​റ്റേ​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തു​വ​ത്സ​ര​ത്തി​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ മു​റി​ക​ള്‍ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​വ​രു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച​താ​യാ​ണ് സൂ​ച​ന. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ജി​ല്ല​യി​ലേ​ക്കു വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ്, എം​ഡി​എം​എ, എ​ല്‍​എ​സ്ഡി പോ​ലു​ള്ള സി​ന്ത​റ്റി​ക്ക് ല​ഹ​രി​ക​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​രി​ശോ​ധ​ക​ള്‍​ക്കാ​യി ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​നു പു​റ​മെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ങ്ങ​ള്‍​ക്കും പോ​ലീ​സും എ​ക്‌​സൈ​സും രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ളു​ക​ള്‍​ക്കു മു​മ്പു​വ​രെ ക​ഞ്ചാ​വു​പോ​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സി​ന്ത​റ്റി​ക് രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​വും ഉ​പ​യോ​ഗ​വു​മാ​ണ് വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, നൈ​ട്രോ​സെ​പാം ഗു​ളി​ക, ബ്രൗ​ണ്‍ ഷു​ഗ​ര്‍, കൊ​ക്കെ​യ്ന്‍, ഹെ​റോ​യി​ന്‍ എ​ന്നി​വ അ​ടു​ത്ത കാ​ല​ത്ത് എ​ക്‌​സൈ​സും പോ​ലീ​സും വ​ന്‍​തോ​തി​ലാ​ണ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. ക​ഞ്ചാ​വി​നെ​ക്കാ​ള്‍ ല​ഹ​രി​യും സൂ​ക്ഷി​ക്കാ​ന്‍…

Read More

കു​മ​ര​ക​ത്ത് ബോ​ട്ടി​ല്‍ നി​ന്നും കാ​യ​ലി​ല്‍ ചാ​ടി​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കു​മ​ര​കം: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സ​ര്‍​വീ​സ് ബോ​ട്ടി​ല്‍​നി​ന്ന് വേ​മ്പ​നാ​ട്ടു കാ​യ​ലി​ലേ​ക്ക് ചാ​ടി​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ഉ​ദ​യ​ന്‍റെ (ത​മ്പി 56) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് ഇ​യാ​ൾ കാ​യ​ലി​ലേ​ക്കു ചാ​ടി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴു മു​ത​ല്‍ ഉ​ദ​യ​നെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കു​മ​ര​ക​ത്തു​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട് 20 മി​നി​റ്റി​നു ശേ​ഷ​മാ​ണ് ഉ​ദ​യ​ന്‍ കാ​യ​ലി​ലേ​ക്കു ചാ​ടി​യ​ത്. സ​മീ​പ​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നോ​ട് മു​ഹ​മ്മ​യി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ എ​ത്ര സ​മ​യം എ​ടു​ക്കു​മെ​ന്ന് അ​ന്വേ​ഷി​ച്ച​തി​നു​ശേ​ഷം ബാ​ഗു​ക​ള്‍ സീ​റ്റി​ല്‍​വ​ച്ചു കാ​യ​ലി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ബാ​ഗി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും രാ​ത്രി ത​ന്നെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​താ​യും ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മു​ന്നോ​ട്ടു​പോ​യ ബോ​ട്ട് തി​രി​ച്ചെ​ത്തി​ച്ച് അ​പ​ക​ട സ്ഥ​ല​ത്ത് ന​ങ്കൂ​ര​മി​ട്ടു. ജീ​വ​ന​ക്കാ​ര്‍ കാ​യ​ലി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി. രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ വീ​ണ്ടും…

Read More

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം: റോ​ഡി​ൽ ക​ട്ടി​ലി​ട്ട് വി​ശ്ര​മി​ച്ച് ​യു​വാ​വി​ന്‍റെ ​സ​മ​രം; ര​ഞ്ജു​മോന് പി​ൻ​തു​ണ ന​ൽ​കി നാ​ട്ടു​കാ​രും

ക​ടു​ത്തു​രു​ത്തി: ത​ക​ര്‍​ന്ന് റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു റോ​ഡ​രി​കി​ല്‍ ക​ട്ടി​ലി​ലി​ല്‍ കി​ട​ന്ന് നാ​ട്ടു​കാ​ര​നാ​യ യു​വാ​വി​ന്‍റെ വേ​റി​ട്ട സ​മ​രം. റോ​ഡി​ലൂ​ടെ എ​ത്തു​ന്ന​വ​ര്‍​ക്കു വി​ശ്ര​മി​ക്കാ​ന്‍ ക​ട്ടി​ല്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു സ​മ​രം ന​ട​ത്തി​യ​ത്. ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു നാ​ട്ടു​ക​ര​നാ​യ അ​ല​രി പ്ലാ​ച്ചേ​രി​ത​ട​ത്തി​ല്‍ ര​ഞ്ജു​മോ​ന്‍ (37) ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ വേ​റി​ട്ട സ​മ​രം ന​ട​ത്തി​യ​ത്. മു​മ്പ് തി​രു​വോ​ണ​ദി​ന​ത്തി​ല്‍ ഇ​തേ റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ തു​ണി​യ​ല​ക്കി​യും ര​ഞ്ജു ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ത​ക​ര്‍​ന്ന റോ​ഡി​ലൂ​ടെ വ​ണ്ടി​യോ​ടി​ച്ചെ​ത്തു​മ്പോ​ള്‍ ന​ടു​വി​നു പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കു വി​ശ്ര​മി​ക്കാ​ന്‍ ക​ട്ടി​ല്‍ എ​ന്നു കാ​ണി​ക്കു​ന്ന ഫ്ളെ​ക്സും സ്ഥാ​പി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രും സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മു​ണ്ടാ​ക്ക​രു​തെ​ന്ന പോ​ലീ​സ് നി​ര്‍​ദേ​ശം പാ​ലി​ച്ചാ​യി​രു​ന്നു സ​മ​രം. റോ​ഡ് ന​ന്നാ​ക്കാ​ന്‍ പ​ണ​മി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​നെ സ​ഹാ​യി​ക്കാ​ന്‍ ക​ട്ടി​ലി​ന് സ​മീ​പം ഫ​ണ്ട് സ്വീ​ക​രി​ക്കാ​ന്‍ ബ​ക്ക​റ്റും സ്ഥാ​പി​ച്ചി​രു​ന്നു. രാ​വി​ലെ പ​ത്തി​നു തു​ട​ങ്ങി​യ സ​മ​രം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

Read More

മ​ല​യാ​ളി പൊ​ളി​യ​ല്ലേ… ക​ള​ഞ്ഞു​കി​ട്ടി​യ ര​ത്നാ​ഭ​ര​ണം ഉ​ട​മ​യ്ക്കു ന​ൽ​കി മാ​തൃ​ക​യാ​യി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്‌​ട​റും

കോ​ട്ട​യം: ബ​സ് യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​മാ​യ ര​ത്നാ​ഭ​ര​ണം തി​രി​കെ കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി. ഇ​ന്ന​ലെ ലു​ലു​മാ​ളി​ല്‍ പോ​യി മ​ട​ങ്ങു​ന്പോ​ഴാ​ണ് ബ​സി​ല്‍​വ​ച്ച് ആ​ഭ​ര​ണം ന​ഷ്ട​മാ​യ​ത്. ഉ​ട​നെ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. ഏ​താ​നും മി​നി​റ്റു​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്കു പോ​ലീ​സി​ന്‍റെ വി​ളി​യെ​ത്തി. കോ​ട്ട​യം ഞാ​ലി​യാ​കു​ഴി പൊ​ങ്ങ​ന്താ​നം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ആ​ല്‍​ഗ ബ​സി​ലാ​ണ് ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. ബ​സ് ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ര്‍ ബി​ജോ​യ്, ക​ണ്ട​ക്‌​ട​ര്‍ ഷി​ബു എ​ന്നി​വ​ര്‍ ആ​ഭ​ര​ണം യു​വ​തി​ക്കു കൈ​മാ​റി. ഇ​രു​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണു യു​വ​തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ; ആ​ദ്യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു; പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക ബെ​ഞ്ച് 

കോ​ട്ട​യം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മേ​ക്ക​പ്പ് മാ​നേ​ജ​ർ സ​ജീ​വി​നെ​തി​രേ കൊ​ല്ലം സ്വ​ദേ​ശി​യാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ന​ൽ​കി​യ പ​രാ​തി​യാ​ണ് കോ​ട്ട​യം പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. 2013ൽ ​പൊ​ൻ​കു​ന്ന​ത്തെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ​വ​ച്ച് സ​ജീ​വ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു കേ​സ്. അ​തേ​സ​മ​യം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നം​ഗ ബെ​ഞ്ചാ​ണു രൂ​പീ​ക​രി​ച്ച​ത്. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ നേ​തൃ​ത്വം ന​ൽ​കും. ര​ണ്ട് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രും ബെ​ഞ്ചി​ലു​ണ്ടാ​കും

Read More