കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും പീഡനത്തിനു വിധേയമാക്കാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് എബിന് മോഹനെയാണ് (സനോജ്, 37) അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യ-മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടമ്മയുടെ വായ്ക്കുള്ളില്‍ മുറിവ് ഉണ്ടാവുകയും ഒരു പല്ല് നഷ്ടമാകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോന്നിയിലെ മാരുതി ഷോറൂമില്‍ സ്പ്രേ പെയിന്ററായി ജോലി ചെയ്തുവരികയാണ് എബിൻ മോഹനെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read MoreCategory: Kottayam
യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
ഇടുക്കി: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പോലീസാണ് കേസെടുക്കുകയായിരുന്നു. അതേസമയം ബിജു ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.
Read Moreപുതിയ പാക്കേജുകളുമായി ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസി
തിരുവല്ല: ഡിസംബർ മാസത്തിൽ പുതിയ പാക്കേജുകളുമായി യാത്രക്കാരെ ആകർഷിക്കാൻ തയാറായി ബഡ്ജറ്റ് ടൂറിസം സെൽ. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രകളാണ് പാക്കേജിൽ ഉൾപെടുത്തിയിട്ടുള്ളത്. സൈലന്റ് വാലി, നെല്ലിയാമ്പതി, പാലക്കാട്,വയനാട്, മൂന്നാർ – മറയൂർ – കാന്തല്ലൂർ, വാഗമൺ, ഗവി, തുടങ്ങിയ ജനപ്രിയ ടൂർ പാക്കേജുകൾക്കൊപ്പം ഹൌസ് ബോട്ട് യാത്രകൾ, ക്രൂയ്സ് യാത്രകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തർക്കായി വിവിധ ക്ഷേത്രങ്ങൾ തൊഴുതു മടങ്ങിവരാവുന്ന രീതിയിൽ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്യാൻ കഴിയും. അന്തർസംസ്ഥാന ട്രിപ്പുകൾ -വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി, മഹാബലിപുരം, ചെന്നൈ തുടങ്ങിയടത്തേക്കും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ട്രാവൽ ടു ടെക്നോളജി -വിനോദവും വിജ്ഞനവും എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികൾക്കായി വ്യവസായശാലകൾ, ചരിത്രസ്മാരകങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കൂട്ടിചേർത്ത് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടനയാത്രകൾ അയ്യപ്പ ക്ഷേത്രങ്ങൾ (കുളത്തൂപുഴ-ആര്യങ്കാവ് -അച്ചൻകോവിൽ-പന്തളം) പ്രശസ്ത ശിവക്ഷേത്രങ്ങൾ, പിറവം പുരുഷമംഗലം ക്ഷേത്രം,തിരുവല്ലം -ആഴിമല -ചെങ്കൽ,…
Read Moreവിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലച്ച് കക്കാട്ടുകട അഞ്ചുരുളി റോഡ്; പ്രതിഷേധിച്ച് റോഡിൽ വാഴ നട്ട് നാട്ടുകാർ
കട്ടപ്പന: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ചിയാർ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ജോണിക്കടയിൽനിന്നു പ്രകടനം നടത്തി. തുടർന്ന് റോഡിലെ ഗർത്തത്തിൽ വാഴനട്ടും പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പാത. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ടാക്സി വാഹനങ്ങൾ പോലും എത്താത്ത അവസ്ഥയാണ്. കെഎസ്ആർടിസിയുടെ അടക്കം നിരവധി വിനോദസഞ്ചാര പാക്കേജുകൾ മേഖലയിലൂടെ കടന്നുപോയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവയെല്ലാം നിർത്തേണ്ട സാഹചര്യമാണ്. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലയ്ക്കുന്ന പാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അനിത സത്യൻ, ഗിരിജ അനീഷ്, ജോയ് ആനത്താനം, മോനിച്ചൻ മുട്ടത്ത്, ബിനോയ് പതിപ്പള്ളിയിൽ, ലാലിച്ചൻ മുട്ടത്ത്, സോണിയ ജോബി, ജോസ് പ്ലാപ്പറമ്പിൽ, റെജി പാലപ്ലാക്കൽ…
Read Moreഅതിശക്തമായ മഴ: ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിരോധനം. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പമ്പയിലും ജാഗ്രതാ നിര്ദേശംശബരിമല പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ പമ്പാ സ്നാനത്തില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസ്. കുളിക്കടവുകള്‍ പോലീസും ഫയര്‍ഫോഴ്സും…
Read Moreവിവാദം കൊഴുക്കുന്നു; ആകാശപാത ഇല്ലാതാക്കാന്ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണം പിടിച്ചുകൊടുക്കാന്‍ നാടിന്റെ മുഖമാവേണ്ട ആകാശപാത പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പണമില്ലാത്തതിനാലാണ് ആദ്യം പണി മുടങ്ങിയത്. ഇപ്പോഴുന്നയിക്കുന്ന സ്ഥലത്തിന്റെ വിഷയം ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശപാത നിര്‍മാണം ആരംഭിച്ചത്. പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടുപോയ കിറ്റ്കോയെ മാറ്റണമെന്നു മന്ത്രിമാര്‍ ആവശ്യപ്പെട്ടതാണ്. മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കിറ്റ്കോ തുടരണമോ അതോ ഊരാളുങ്കല്‍ പോലുള്ള സൊസൈറ്റികള്‍ വേണമോ എന്ന തീരുമാനത്തിലാണ് എത്തിയത്. പണവും അനുവദിച്ച് ഏജന്‍സിയെ ചുമതലപ്പെടുത്തിയ പദ്ധതിയാണ് പാതിവഴിയില്‍ ഇല്ലാതായത്. പണം കൊടുത്താല്‍ എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കിറ്റ്കോ അറിയിച്ചിരുന്നു.ഒമ്പതു വര്‍ഷമായി പെയിന്റു പോലും ചെയ്യാതെ മഴയും വെയിലുമേറ്റ് കിടക്കുന്നതിനാലാണ് തൂണുകള്‍ തുരുമ്പിക്കുന്നത്. 2022ല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടില്‍ നിന്ന്…
Read Moreജനവാസ മേഖലയില്‍ വീണ്ടും പടയപ്പ; നാട്ടുകാര്‍ ബഹളം വച്ചതോടെ കൊമ്പന് ഇവിടെ നിന്നു മാറി; ആനയെ നിരീക്ഷിച്ച് വനപാലകർ
മൂന്നാര്‍: ആശങ്കയുയര്‍ത്തി പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. ദേവികുളം ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ മാനില ഡിവിഷനിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ലയങ്ങളുടെ സമീപത്തൂടെ പടയപ്പ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് കാട്ടു കൊമ്പന് ഇവിടെ നിന്നു മാറിയത്. നാലു ദിവസത്തോളമായി പടയപ്പ ഈ മേഖലയില്‍ തന്നെയാണ് നിലയുറപ്പിച്ചിരുന്നത്. പലപ്പോഴും ശാന്തനായി കാണപ്പെട്ടിരുന്ന പടയപ്പ ഇപ്പോള്‍ ആക്രമണവാസനയും പതിവാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം സ്കൂള്‍ ബസിനു നേരേ പടയപ്പ പാഞ്ഞടുത്തിരുന്നു. ഡ്രൈവര്‍ ഏറെ ദൂരം വാഹനം പിന്നോട്ട് ഓടിച്ചാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. പടയപ്പ വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതും വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഭയപ്പെട്ട് അലറിക്കരയുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബസിനു കടന്നുപോകാന്‍ പാകത്തില്‍ പാതയോരത്തുനിന്നു മാറി കാട്ടില്‍ നിന്നിരുന്ന പടയപ്പ സ്കൂള്‍ ബസ് അടുത്തെത്തി ഇരപ്പിച്ചതു മൂലമുണ്ടായ പ്രകോപനം മൂലമാണു ബസിനു നേരേ തുമ്പിക്കൈ…
Read Moreപതിനാലുകാരിയെ വിവാഹം ചെയ്യാനെത്തിയ 25കാരൻ പിടിയിൽ; പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ്
കുമളി: പതിനാലുകാരിയുടെ വിവാഹം നടത്തുവാനുള്ള നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു. ’വരൻ’ അറസ്റ്റിലായി. കുമളി മുരുക്കടിയിൽ (വിശ്വനാഥപുരം) ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്നാട് സ്വദേശി ഗോപി (25) ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ചൈൽഡ് ലൈന്റെ പരാതിയെത്തുടർന്ന് തമിഴ്നാട് സ്വദേശികളും ഇപ്പോൾ കുമളി മുരുക്കടിയിൽ സ്ഥിര താമസക്കാരുമായ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Read Moreകെടിഡിഎഫ്സിയെ ഒഴിവാക്കാൻ തടസം: 2.75 കോടിയുടെ തർക്കം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷനെ( കെടിഡിഎഫ്സി ) ഒഴിവാക്കാൻ തടസമായിരിക്കുന്നത് 2.75 കോടി രൂപയുമായി ബന്ധപ്പെട്ട തർക്കം. ഇത് വെറും സാങ്കേതികമാണെന്നും ചർച്ചയിലൂടെ പരിഹരിച്ച് കെടിഡിഎഫ്സിയെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് ഈ ആഴ്ച തന്നെ ഒഴിവാക്കുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെഎസ്ആർടിസി യുടെ ബാങ്ക് കൺസോർഷ്യത്തിൽ എസ്ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ഡിബിഎസ്സി ( പഴയ ലക്ഷ്മിവിലാസം ബാങ്ക്, ) കെടിഡിഎഫ്സി എന്നിവയാണ് ഉള്ളത്. തകർച്ചയിലായ കെടിഡിഎഫ് സിയെ ഒഴിവാക്കാനും പകരം കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനും കെഎസ്ആർടിസി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വിജയത്തിലെത്തിയ അവസ്ഥയിലാണ്. അവസാന ഘട്ടത്തിലെ കെഎസ്ആർടിസിയുടെ കണക്കുകൾ അനുസരിച്ച് കെടിഡിഎഫ്സിയ്ക്ക് കൊടുക്കാനുള്ളത് 297.25 കോടിയാണ്. എന്നാൽകെഎസ്ആർടിസി ഇതിന് വേണ്ടി 300 കോടി കൺസോർഷ്യത്തിൽ…
Read Moreപതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദം: 23 പോലീസുകാരെ തീവ്രപരിശീലനത്തിനയച്ചു
തിരുവനന്തപുരം/പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാം പടിയിൽ ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ 23 പോലീസുകാർക്കെതിരേ നടപടി. വിവാദത്തിൽ അകപ്പെട്ട എസ്എപി ക്യാമ്പിലെ പോലീസുകാരെ കണ്ണൂർ കെഎപി -4 ക്യാമ്പിലേക്ക് തീവ്രപരിശീലനത്തിന് അയച്ചു. നല്ലനടപ്പിന്റെ ഭാഗമായാണ് നടപടി. തീവ്രപരിശീലനത്തിനുശേഷം ഇവരെ ശബരിമലയിൽ ശുചീകരണപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വിശുദ്ധിസേനയ്ക്കൊപ്പം നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിശീലന കാലയളവില്‍ പോലീസുകാര്‍ക്ക് അവധിയടക്കം നിഷേധിക്കപ്പെടാം. എഡിജിപി എസ്. ശ്രീജിത്ത് ആണ് നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഡിജിപി എഡിജിപിയോട് റിപ്പോർട്ട് തേടിയതിനു പിന്നാലെ സന്നിധാനം സ്പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണു പതിനെട്ടാംപടിയിൽനിന്ന് ഫോട്ടോ എടുത്തത്. ഹൈക്കോടതിയും ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ആചാരലംഘനമാണെന്ന് അറിയില്ലായെന്നാണ് ഭൂരിഭാഗം പേരും മേലുദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കപ്പെട്ടില്ല. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു നിന്ന് ഫോട്ടോ…
Read More