പു​തി​യ അ​തി​ഥി എ​ത്തി​യ​ത് രാ​ത്രി​യി​ൽ, ബാ​ത്ത്‌​റൂം തു​റ​ന്ന ഗൃ​ഹ​നാ​ഥ​ൻ ഞെ​ട്ടി; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ൽ

പാ​തി​രാ​ത്രി​യി​ൽ വീ​ടി​ന്‍റെ ബാ​ത്ത്‌​റൂം തു​റ​ന്ന ഗൃ​ഹ​നാ​ഥ​ൻ ക​ണ്ട​ത് ഏ​ഴ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ മു​ത​ല​യെ. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് ജി​ല്ല​യി​ലെ സോ​ജി​ത്ര താ​ലൂ​ക്കി​ലാ​ണ് നാ​ടി​നെ വി​റ​പ്പി​ച്ച ഈ ​അ​പൂ​ർ​വ്വ സം​ഭ​വം ന​ട​ന്ന​ത്. ബാ​ലാ​ഭാ​യ് ചൗ​ഹാ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.

രാ​ത്രി​യി​ൽ വീ​ടി​ന് പു​റ​ത്ത് നാ​യ്ക്ക​ൾ തു​ട​ർ​ച്ച​യാ​യി കു​ര​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് ബാ​ലാ​ഭാ​യ് ഉ​ണ​ർ​ന്ന​ത്. കാ​ര​ണം തി​ര​ക്കി ബാ​ത്ത്‌​റൂ​മി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ചെ​ന്ന ഇ​യാ​ൾ, വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ഉ​ള്ളി​ൽ കൂ​റ്റ​ൻ മു​ത​ല അ​ന​ങ്ങാ​തെ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഭ​യ​ന്നു​പോ​യ ഗൃ​ഹ​നാ​ഥ​ൻ ഉ​ട​ൻ ത​ന്നെ വി​വ​രം വ​നം​വ​കു​പ്പി​നെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മു​ത​ല​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി. തു​ട​ർ​ന്ന് ഇ​തി​നെ സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ൽ തു​റ​ന്നു​വി​ട്ടു. മ​ഴ​ക്കാ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​രു​മ്പോ​ൾ ഇ​ര തേ​ടി​യും ശ​രീ​ര​താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​നു​മാ​യി മു​ത​ല​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

 

 

Related posts

Leave a Comment